ഡല്‍ഹി സ്‌മോഗിന്റെ സ്വാധീനം: അന്തരീക്ഷ മലിനീകരണത്തിന്റെ തോത്‌ പരിശോധിക്കാന്‍ ആപ്പ്‌

By Archana V
|

ഡല്‍ഹിയിലെ നിലവിലു്‌ള്ള സാഹചര്യത്തെ കുറിച്ച്‌ നമുക്കെല്ലാവര്‍ക്കും അറിയാം. തലസ്ഥാന നഗരം ഇപ്പോള്‍ ഉണര്‍ന്നെഴുനേല്‍ക്കുന്നത്‌ കനത്ത പുകമഞ്ഞിലേക്കാണ്‌.അനുവദനീയമായ പരിധിയിലും താഴേക്ക്‌ പോയിരിക്കുകാണ്‌ അന്തരീക്ഷവായുവിന്റെ ഗുണനിലവാരം.പ്രത്യക്ഷത്തില്‍ വളരെ അപകടകരമായ നിലയിലേക്കാണ്‌ ഇത്‌ പോകുന്നത്‌.

ഡല്‍ഹി സ്‌മോഗിന്റെ സ്വാധീനം: അന്തരീക്ഷ മലിനീകരണത്തിന്റെ തോത്‌ പരിശോധിക

ലോകാരോഗ്യ സംഘടനയുടെ സുരക്ഷ പരിധിയുടെ 70 മടങ്ങിലേക്കാണ്‌്‌ തലസ്ഥാന നഗരം എത്തിയിരിക്കുന്നത്‌. ഉത്സവകാലത്തിന്‌ ശേഷം ഡല്‍ഹിയിലെ വായുമലിനീകരണത്തിന്റെ തോത്‌ വളരെയേറെ ഉയര്‍ന്നിട്ടുണ്ട്‌. ദീപാവലിയ്‌ക്ക്‌ ശേഷമുള്ള പ്രഭാതത്തില്‍ കേന്ദ്ര മലനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വായു ഗുണനിലവാര സൂചിക 999 ലേക്ക്‌ എത്തി. ഇത്‌ വളരെ ഉയര്‍ന്ന തോതാണ്‌.

ഇപ്പോഴിത്‌ ആരോഗ്യത്തെ ബാധിച്ചേക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്‌. നിലവില്‍ പലര്‍ക്കും ശ്വസന പ്രശ്‌നങ്ങള്‍ അനുഭവപ്പെടുന്നുണ്ട്‌.മാത്രമല്ല വായുവാണ്‌ നമ്മുടെ നിലനില്‍പ്പിന്‌ ഏറ്റവും പ്രധാനം .

ശൈത്യകാലംതീരുന്നത്‌ വരെ, അടുത്ത ഏതാനം മാസങ്ങള്‍ കൂടി ഡല്‍ഹിയില സ്ഥിതി തുടരുമെന്നാണ്‌ കരുതുന്നത്‌.

ഡോക്ടര്‍മാര്‍ മാസ്‌കുകള്‍ ഉപയോഗിക്കാനും രാവിലെയും വൈകിട്ടുമുള്ള നടത്തം ഉപേക്ഷിക്കാനും നിര്‍ദ്ദേശം നല്‍കുന്നുണ്ട്‌. അതുപോലെ പുറത്തേക്ക്‌ പോകും മുമ്പ്‌ വായുമലിനീകരണത്തിന്റെ തോത്‌ പരിശോധിക്കുന്നതും മറ്റൊരു ഫലപ്രദമായ മാര്‍ഗ്ഗമാണ്‌.

ഏറ്റവും എളുപ്പമുള്ള വഴികളില്‍ ഒന്ന്‌ ഇതിനായി സ്‌മാര്‍ട്‌ഫോണ്‍ ആപ്പുകള്‍ ഉപയോഗിക്കുക എന്നതാണ്‌. അന്തരീക്ഷമലിനീകരണത്തെ കുറിച്ച്‌ മനസിലാക്കാന്‍ സഹായിക്കുന്ന നിരവധി ആപ്പുകള്‍ ഇപ്പോള്‍ ലഭ്യമാണ്‌.

നിങ്ങള്‍ ഡല്‍ഹിയില്‍ അല്ലെങ്കില്‍ മറ്റേത്‌ നഗരത്തില്‍ ആണെങ്കിലും താമസിക്കുന്ന പ്രദേശത്തെ വായു മലിനീകരണത്തിന്റെ തോത്‌ മനസിലാക്കാന്‍ ഈ ആപ്പുകളില്‍ ഏതെങ്കിലും ഒന്ന്‌ ഡൗണ്‍ലോഡ്‌ ചെയ്‌താല്‍ മതിയാകും. സൗജന്യമായി ഡൗണ്‍ലോഡ്‌ ചെയ്യാവുന്ന ഇത്തരത്തിലുള്ള ചില മികച്ച ആപ്പുകള്‍ ആണ്‌ താഴെ പറയുന്നത്‌.

എയര്‍വേദ

എയര്‍വേദ

ഓരോ പ്രദേശത്തെയും കൃത്യതയോടു കൂടിയ തത്സമയ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ്‌( എക്യുഐ) ആണ്‌ എയര്‍വേദ ലഭ്യമാക്കുന്നത്‌. പിഎം2.5,എക്യുഐ, പിഎം10 എന്നിവ ഉള്‍പ്പടെ ചുറ്റുമുള്ള അന്തരീക്ഷത്തിലെ വായുവിന്റെ ഗുണനിലവാരം ഉപയോക്താക്കള്‍ക്ക്‌ പിന്തുടരാം.

ഏത്‌ പ്രദേശത്തെയും അതുവരെയുള്ള വായുവിന്റെ ഗുണനിലവാര വിവരങ്ങള്‍ കാണാനും , ആഗോള നിരക്കുകളുമായി നഗരത്തിലെ മലിനീകരണ നിരക്ക്‌ താരതമ്യം ചെയ്യാനും നല്ല ശ്വസനത്തിന്‌ എന്ത്‌ ചെയ്യണമെന്ന്‌ തീരുമാനം എടുക്കാനും ഇതിലൂടെ കഴിയും.

കൂടാതെ ഈ ആപ്പ്‌ പിഎം2.5 പിഎം10സിഒ2 ഊഷ്‌മാവ്‌, ആര്‍ദ്രത എന്നിവ അളക്കുന്ന പോര്‍ട്ടബിള്‍ എയര്‍വേദ മോണിട്ടറുമായി വളരെ കൃത്യതയോടെബന്ധിപ്പിക്കും.

 സഫര്‍ എയര്‍

സഫര്‍ എയര്‍

ഇന്ത്യയ്‌ക്ക്‌ വേണ്ടയിുള്ള പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ സര്‍വീസ്‌ ആണിത്‌. നിലവിലെയും മൂന്ന്‌ ദിവസത്തെയും വായുവിന്റെ ഗുണനിലവാരവും അനുബന്ധ ആരോഗ്യ പ്രശ്‌നങ്ങള്‍ സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങളും കളര്‍ കോഡഡ്‌ സംവിധാനത്തിലൂടെ ലഭ്യമാക്കും.

പൊതു ജനങ്ങള്‍ക്ക്‌ വളരെ എളുപ്പം അന്തരീക്ഷത്തെ കുറിച്ച്‌ മനസിലാക്കാന്‍ ഇത്‌ സഹായിക്കും. ഇതിനനുസരിച്ച്‌ വീടിന്‌ പുറത്തേക്ക്‌ പോകുന്നത്‌ ക്രമീകരിക്കാന്‍ കഴിയും.

ഭൗമശാസ്‌ത്ര മന്ത്രാലയവും ഇന്ത്യയിലെ പ്രമുഖ ഗവേഷണ സ്ഥാപനമായ ഐഐടിഎം പൂണെയും ചേര്‍ന്നാണ്‌ സഫര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്‌. മെട്രോ സിറ്റികള്‍ക്ക്‌ വേണ്ടിയുള്ള ഇന്ത്യയുടെ ആദ്യ വായു ഗുണനിലവാര പ്രവചന സംവിധാനമാണിത്‌.

സമീര്‍
 

സമീര്‍

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ്‌ പ്രസിദ്ധീകരിക്കുന്ന ദേശീയ വായുഗുണനിലവാര സൂചിക(എക്യുഐ)യുടെ ഓരോ മണിക്കൂറിലെയും പുതിയക്കിയ വിവരങ്ങള്‍ ലഭ്യമാക്കും. ജനങ്ങള്‍ക്ക്‌ വളരെ എളുപ്പം മനസിലാകുന്ന തരത്തില്‍ വായുവിന്റെ ഗുണനിലവാര സ്ഥിതി നല്‍കാനുള്ള ഉപാധിയാണ്‌ എയര്‍ക്വാളിറ്റി ഇന്‍ഡക്‌സ്‌.

അന്തരീക്ഷ മലിനീകരണത്തിന്‌ കാരണമാകുന്ന വിവിധ സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ ഒരു അക്കം, നിറം അല്ലെങ്കില്‍ പദം എന്നിവയാക്കി മാറ്റും.

ഈ ആപ്പ്‌ സംഭവപ്രദേശങ്ങളുടെ വിവിധ ഇമേജുകള്‍ ലഭ്യമാക്കും, ഇമേജില്‍ നിന്നും സ്വയമേവ സംഭവ പ്രദേശം തിരിച്ചറിയുകയും പരാതി നല്‍കുകയും ചെയ്യും. ജിപിഎസ്‌ വഴി ഉപയോക്താക്കള്‍ക്ക്‌ നേരിട്ടും സംഭവ സ്ഥലം കണ്ടെത്താം. ഇവര്‍ നല്‍കുന്ന പരാതി ഉപയോക്താവിന്‌ പിന്തുടരാം. കൂടാതെ 5 കിലോമീറ്റര്‍ ചുറ്റളവിലുള്ള മറ്റ്‌ പരാതികള്‍ കാണാനും കഴിയും.

ഹോണര്‍ വി10 സവിശേഷതകള്‍ TENAA-യില്‍!!ഹോണര്‍ വി10 സവിശേഷതകള്‍ TENAA-യില്‍!!

പ്ലൂം എയര്‍ റിപ്പോര്‍ട്ട്‌

പ്ലൂം എയര്‍ റിപ്പോര്‍ട്ട്‌

വായുവിന്റെ ഗുണനിലവാരം സംബന്ധിച്ച്‌ വിശ്വാസ്യയോഗ്യമായ പ്രവചനം നടത്തുക എന്നതാണ്‌ ഈ ആപ്പിന്റെ ലക്ഷ്യം. വായു മലിനീകരണം സംബന്ധിച്ച്‌ വളരെ കൂടുതലാണ്‌, ഇടത്തരമാണ്‌ എന്നിങ്ങനെ വളരെ പെട്ടെന്നുള്ള വിവരണങ്ങള്‍ ലഭ്യമാക്കും.

പിഎം2.5, പിഎം10, ഒസോണ്‍(ഒ3) ,നൈട്രജന്‍ ഡയോക്‌സൈഡ്‌ (എന്‍ഒ2) എന്നിവയുടെ ഉയര്‍ന്ന നില അറിയാന്‍ കഴിയും. ലോകത്തിലെ എല്ലാ നഗരങ്ങളെയും ഉള്‍പ്പെടുത്തുന്നതിന്‌ ഉപഗ്രഹ വിവരങ്ങള്‍ ഉപയോഗിക്കുന്ന തത്സമയ കണക്കുകളാണ്‌ ഈ ആപ്പ്‌ ലഭ്യമാക്കുന്നത്‌.

ഇതിലെ അന്തരീക്ഷ എഐ അന്തരീക്ഷ മലനീകരണം അധികം ഏല്‍ക്കാതെ പുറത്തേക്കിറങ്ങാന്‍ മികച്ച സമയം ഏതാണന്ന്‌ ഉപയോക്താക്കള്‍ക്ക്‌ അവരുടെ ഇഷ്ടാനുസരണം നിര്‍ദ്ദേശം നല്‍കുമെന്ന്‌ ഡെവലപ്പര്‍മാര്‍ പറയുന്നു.

 എയര്‍ ക്വാളിറ്റി/ എയര്‍ വിഷ്വല്‍

എയര്‍ ക്വാളിറ്റി/ എയര്‍ വിഷ്വല്‍

ആന്‍ഡ്രോയ്‌ഡില്‍ മാത്രം ലഭ്യമാകുന്ന ഈ ആപ്പ്‌ 9,500 ഓളെ നഗരങ്ങളിലെ വായുമലിനീകരണം സംബന്ധിച്ച്‌ തത്സമയം വിവരങ്ങള്‍ ലഭ്യമാക്കുകയും കാലാവസ്ഥ സംബന്ധിച്ച പ്രവചനം നല്‍കുകയും ചെയ്യും . ഈ ആപ്പ്‌ ഓരോ മണിക്കൂറിലും പിഎം2.5 , പിഎം10 എന്നിവ പുതുക്കും.

ഉപയോക്താക്കളുടെ സ്‌മാര്‍ട്‌ ഫോണിന്റെ ഹോംസ്‌ക്രീനില്‍ വിഡ്‌ജെറ്റായി ഈ ആപ്പ്‌ കൂട്ടി ചേര്‍ക്കാന്‍ കഴിയും. ഓരോ മാസത്തെയും വിവരങ്ങള്‍ അറിയാന്‍ കഴിയും . സെന്‍സറുകള്‍ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങള്‍ മാപിലൂടെ കാണാം, എക്യുഐ മൂല്യത്തിന്റെ നിറം അടിസ്ഥാനമാക്കിയുള്ള വിവരണവും കാലാവസ്ഥ വിവരങ്ങളും ലഭ്യമാകും. ആരോഗ്യ സംബന്ധമായ നിര്‍ദ്ദേശങ്ങളും ആപ്പ്‌ ലഭ്യമാക്കുന്നുണ്ട്‌.

 എയര്‍ലെന്‍സ്‌ ഡേറ്റ

എയര്‍ലെന്‍സ്‌ ഡേറ്റ

നിങ്ങള്‍ ശ്വസിക്കുന്ന വായുവിന്റെ ഗുണനിലവാരം എന്താണന്ന്‌ അറിയണം എന്നുണ്ടെങ്കില്‍ എയര്‍ലെന്‍സ്‌ ഡേറ്റ ആപ്പ്‌ ഉപയോഗിക്കാം. ഏറ്റവും പുതിയ സാങ്കേതിക വിദ്യയാണ്‌ ഇതില്‍ ഉള്ളത്‌.

നിങ്ങളുടെ പ്രദേശത്തെ ( നിലവില്‍ ഡല്‍ഹിയില്‍ മാത്രം) വായുവിന്റെ ഗുണ നിലവാരം സംബന്ധിച്ച വിവരങ്ങള്‍ ഈ ആപ്പ്‌ നല്‍കും. വിവിരങ്ങള്‍ ഇടയ്‌ക്കിടെ പുതുക്കും അതിനാല്‍ ചുറ്റുമുള്ള വായുവിന്റെ ഗുണനിലവാരത്തില്‍ എന്ത്‌ മാറ്റമാണ്‌ ഉണ്ടാകുന്നത്‌ എന്ന്‌ അറിയാന്‍ കഴിയും.

Best Mobiles in India

Read more about:
English summary
Whether you live in Delhi or any other city, you should download some apps that you can use to check air pollution level in areas around you conveniently.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X