ഇന്ത്യയിൽ ലഭ്യമല്ലാത്ത അടിപൊളി ആപ്പിൾ ഫീച്ചറുകളും സേവനങ്ങളും

|

ലോകത്തെ പ്രധാനപ്പെട്ട സ്മാർട്ട്ഫോൺ വിപണികളിൽ ഒന്നാണ് ഇന്ത്യ. ആപ്പിളിന്റെ ഏറ്റവും പ്രധാനപ്പെട്ട വിപണികളിൽ ഒന്ന് കൂടിയാണ് ഇന്ത്യ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി രാജ്യത്തെ പ്രീമിയം സ്മാർട്ട്ഫോൺ സെഗ്മെന്റിൽ ആപ്പിൾ മികച്ച പെർഫോമൻസ് കാഴ്ച വയ്ക്കുന്നു. അതേ സമയം തന്നെ ഇന്ത്യയിലെ ഐഫോൺ ഉപയോക്താക്കൾക്ക് ലഭ്യമല്ലാത്ത ഫീച്ചറുകളും സേവനങ്ങളും ആപ്പിളിന് ഉണ്ട്. മറ്റ് പല രാജ്യങ്ങളിലും ഈ ഫീച്ചറുകൾ ലഭ്യമാണ് താനും. ഇന്ത്യയിൽ ലഭ്യമല്ലാത്ത ആപ്പിളിന്റെ എഴ് ഫീച്ചറുകൾ അറിയാൻ തുടർന്ന് വായിക്കുക.

 

ആപ്പിൾ പേ

ആപ്പിൾ പേ

ഇന്ത്യയിൽ ഗൂഗിൾ പേ പോലെയുള്ള ഡിജിറ്റൽ പേയ്മെന്റ് സേവനങ്ങൾ വർഷങ്ങളായി പ്രവർത്തിക്കുന്നു. അതേ സമയം ആപ്പിൾ ഇപ്പോഴും രാജ്യത്ത് പേയ്‌മെന്റ് സേവനം ആരംഭിക്കുന്നതിൽ നിന്ന് വിട്ട് നിൽക്കുകയാണ്. ആപ്പിൾ പേ സേവനം ഐഫോണിലും ആപ്പിൾ വാച്ചിലും മാക്കിലും ഐപാഡിലും ഇൻബിൽറ്റ് ആയി തന്നെ വരുന്ന സൌകര്യമാണ്. അതായത് അപ്പിൾ പേ സംവിധാനം ഉപയോഗിക്കാൻ പ്രത്യേക ആപ്പ് ആവശ്യമില്ല. എന്നിട്ടും ഇന്ത്യയിൽ ഈ സേവനം ആരംഭിക്കാൻ ആപ്പിൾ തയ്യാറായിട്ടില്ല.

ഇത്തരം ഐഫോണുകൾ ഇനി നന്നാക്കേണ്ട; ജീവനക്കാർക്ക് നിർദേശം നൽകി ആപ്പിൾഇത്തരം ഐഫോണുകൾ ഇനി നന്നാക്കേണ്ട; ജീവനക്കാർക്ക് നിർദേശം നൽകി ആപ്പിൾ

ആപ്പിൾ ഫിറ്റ്നസ് പ്ലസ്

ആപ്പിൾ ഫിറ്റ്നസ് പ്ലസ്

ആപ്പിളിന്റെ ഫിറ്റ്‌നസ് സബ്‌സ്‌ക്രിപ്‌ഷൻ സേവനമാണ് ആപ്പിൾ ഫിറ്റ്നസ് പ്ലസ്. ആപ്പിൾ വാച്ചുമായി സംയോജിപ്പിച്ചാണ് ആപ്പിൾ ഫിറ്റ്നസ് പ്ലസ് സേവനം പ്രവർത്തിക്കുന്നത്. പുതിയ വർക്ക് ഔട്ട് പ്രോഗ്രാമുകൾ ആപ്പിൾ ഫിറ്റ്നസ് പ്ലസിൽ ലഭ്യമാണ്. സബ്സ്ക്രിപ്ഷൻ എടുക്കുന്നവർക്ക് മാത്രമായിട്ടാണ് ആപ്പിൾ ഫിറ്റ്നസ് പ്ലസ് സേവനങ്ങൾ ലഭ്യമാക്കുന്നത്. യുഎഇ, സൗദി അറേബ്യ, ഇന്തോനേഷ്യ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ ആപ്പിൾ ഫിറ്റ്നസ് പ്ലസ് സേവനം ലഭ്യമാണ്. ആപ്പിൾ ഫിറ്റ്നസ് പ്ലസ് സേവനം ആരംഭിച്ച് എകദേശം 18 മാസങ്ങൾ കഴിഞ്ഞിരിക്കുന്നു. ഇത് വരെയും ഈ സേവനം ഇന്ത്യയിൽ ലഭ്യമായിട്ടില്ല.

ഡ്രൈവിങ് ലൈസൻസും മറ്റ് ഐഡികളും ആപ്പിൾ വാലറ്റിൽ സൂക്ഷിക്കാം
 

ഡ്രൈവിങ് ലൈസൻസും മറ്റ് ഐഡികളും ആപ്പിൾ വാലറ്റിൽ സൂക്ഷിക്കാം

ഐഒഎസ് 15.4 അപ്ഡേറ്റിന് ഒപ്പമാണ് പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. യൂസേഴ്സിന് ഡ്രൈവിങ് ലൈസൻസുകളും മറ്റ് ഐഡികളും ആപ്പിൾ വാലറ്റിൽ സ്റ്റോർ ചെയ്യാൻ കഴിയും. നിലവിൽ ചില യുഎസ് സംസ്ഥാനങ്ങളിൽ മാത്രമാണ് ഈ സേവനം ലഭ്യമാകുന്നത്. ആപ്പിൾ യൂസേഴ്സിന് ഏറെ സൌകര്യപ്രദമായ ഫീച്ചർ ആണിത്. എന്നാൽ ഇത് വരെയും ഈ ഫീച്ചർ ഇന്ത്യയിൽ അവതരിപ്പിക്കാൻ ആപ്പിൾ തയ്യാറായിട്ടില്ല.

ഗൂഗിൾ പേയിൽ പണം അയക്കാൻ ഇനി കൂടുതൽ എളുപ്പം, പുതിയ ടാപ് ടു പേ ഫീച്ചർ അവതരിപ്പിച്ചുഗൂഗിൾ പേയിൽ പണം അയക്കാൻ ഇനി കൂടുതൽ എളുപ്പം, പുതിയ ടാപ് ടു പേ ഫീച്ചർ അവതരിപ്പിച്ചു

കാർ കീകൾ ആപ്പിൾ വാലറ്റിൽ സംയോജിപ്പിക്കാം

കാർ കീകൾ ആപ്പിൾ വാലറ്റിൽ സംയോജിപ്പിക്കാം

നിങ്ങളുടെ കാർ സ്റ്റാർട്ട് ചെയ്യാനും ലോക്ക് ചെയ്യാനും അൺലോക്ക് ചെയ്യാനും ഐഫോൺ അല്ലെങ്കിൽ ആപ്പിൾ വാച്ച് ഉപയോഗിക്കാം. കാർ കീ സംവിധാനം ആപ്പിൾ വാലറ്റിലേക്ക് സംയോജിപ്പിച്ചാണ് ഇത് ചെയ്യുന്നത്. ബിഎംഡബ്ല്യു കാറുകൾക്കൊപ്പം കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് ആപ്പിൾ ഈ സംവിധാനം അവതരിപ്പിച്ചത്. പിന്നീട് മറ്റ് ബ്രാൻഡുകളിലേക്കും വ്യാപിപ്പിച്ചിരുന്നു. വർഷം ഇത്ര കഴിഞ്ഞിട്ടും ഈ സംവിധാനം ഇന്ത്യയിലേക്ക് കൊണ്ട് വന്നിട്ടില്ല.

ആപ്പിൾ ന്യൂസ് പ്ലസ്

ആപ്പിൾ ന്യൂസ് പ്ലസ്

വാർത്തകളുടെ ലോകത്തേക്കുള്ള ആപ്പിളിന്റെ സബ്സ്ക്രിപ്ഷൻ സേവനമാണ് ആപ്പിൾ ന്യൂസ് പ്ലസ്. ഐഫോൺ, ഐപാഡ്, മാക് എന്നിവയിൽ ലഭ്യമായ ന്യൂസ് ആപ്പിലേക്കാണ് ആപ്പിൾ ന്യൂസ് പ്ലസ് ആക്സസ് നൽകുന്നത്. ന്യൂസ് ആപ്പിലെ നൂറ് കണക്കിന് മാസികകൾ, പത്രങ്ങൾ, പ്രീമിയം ഡിജിറ്റൽ പബ്ലിക്കേഷൻസ് എന്നിവയിൽ നിന്നുള്ള പ്രീമിയം കണ്ടന്റുകൾ യൂസേഴ്സിന് ലഭിക്കുന്നു. ഓസ്‌ട്രേലിയ, കാനഡ, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിൽ മാത്രമാണ് ആപ്പിൾ ന്യൂസ് പ്ലസ് സേവനം ലഭിക്കുന്നത്. ഇന്ത്യയിൽ ലഭ്യമാകാത്ത മറ്റൊരു ആപ്പിൾ ന്യൂസ് പ്ലസ് സേവനം ആണിത്.

വാട്സ്ആപ്പിൽ ഒരു സിനിമ പോലും അയക്കാം, 2 ജിബി വരെയുള്ള ഫയൽ സൈസ് പരീക്ഷിച്ച് കമ്പനിവാട്സ്ആപ്പിൽ ഒരു സിനിമ പോലും അയക്കാം, 2 ജിബി വരെയുള്ള ഫയൽ സൈസ് പരീക്ഷിച്ച് കമ്പനി

കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഐഫോണിൽ ചേർക്കാം

കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഐഫോണിൽ ചേർക്കാം

കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് സൂക്ഷിക്കാൻ അനുവദിക്കുന്ന ഫീച്ചറും ഐഫോണിൽ ലഭ്യമാണ്. ഐഫോണിലെ അല്ലെങ്കിൽ ഐപാഡ് ടച്ചിലെ ഹെൽത്ത് ആപ്പിലാണ് ഈ സൌകര്യം. കൊവിഡ് വാക്സിനേഷൻ, പരിശോധന ഫലം, റിക്കവറി സർട്ടിഫിക്കറ്റ് എന്നിവയെല്ലാം ആപ്പിൾ ഡിവൈസിലെ ഹെൽത്ത് ആപ്പിൽ സൂക്ഷിക്കാൻ കഴിയും. ഇത്രയും ഉപയോഗപ്രദമായ ഫീച്ചർ ആയിരുന്നിട്ട് കൂടി ഇത് ഇന്ത്യയിൽ ലഭ്യമാക്കിയിട്ടില്ല.

Best Mobiles in India

English summary
India is one of the most important smartphone markets in the world. India is also one of Apple's most important markets. For the past few years, Apple has been putting the best performance in the premium smartphone segment in the country. At the same time, Apple has features and services that are not available to iPhone users in India.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X