അടിപൊളി വോയ്സ് മെസേജിങ് ഫീച്ചറുകൾ അവതരിപ്പിച്ച് വാട്സ്ആപ്പ്

|

ജനപ്രിയ ഇൻസ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷൻ വാട്സ്ആപ്പ് ഏതാനും പുതിയ വോയ്സ് മെസേജിങ് ഫീച്ചറുകൾ അവതരിപ്പിച്ചിരിക്കുകയാണ്. 2013ലാണ് വാട്സ്ആപ്പ് വോയ്സ് മെസേജിങ് സൌകര്യം ലോഞ്ച് ചെയ്യുന്നത്. പിന്നീടിങ്ങോട്ട് പലപ്പോഴായി പുതിയ അപ്ഡേറ്റുകളും കൊണ്ട് വന്നിരുന്നു. വോയ്സ് മെസേജിങ് സൌകര്യം കൂടുതൽ ഉപയോഗപ്രദം ആക്കാൻ വേണ്ടിയാണ് ഇപ്പോൾ പുതിയ ഫീച്ചറുകൾ കൊണ്ട് വന്നിരിക്കുന്നത്. വാട്സ്ആപ്പിന്റെ ആൻഡ്രോയിഡ്, ഐഒഎസ് വേർഷനുകൾക്ക് വേണ്ടിയാണ് ഈ പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നത്. ഈ പുതിയ വോയ്‌സ് മെസേജിങ് ഫീച്ചറുകൾ എല്ലാ ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്കും വരും ആഴ്ചകളിൽ ലഭ്യമാകും. ഈ ഫീച്ചറുകളേക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

വാട്സ്ആപ്പ് വോയ്‌സ് മെസേജിങ് ഫീച്ചറുകൾ

വാട്സ്ആപ്പ് വോയ്‌സ് മെസേജിങ് ഫീച്ചറുകൾ

ചാറ്റ് വിൻഡോയ്ക്ക് പുറത്ത് ഒരു വോയ്‌സ് മെസേജ് കേൾക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഔട്ട് ഓഫ് ചാറ്റ് പ്ലേബാക്കാണ് ഇക്കൂട്ടത്തിലെ ആദ്യ ഫീച്ചർ. ഈ ഫീച്ചർ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് വോയ്‌സ് മെസേജ് കേൾക്കുമ്പോൾ തന്നെ മൾട്ടിടാസ്‌ക് ചെയ്യാനോ മറ്റ് സന്ദേശങ്ങൾ വായിക്കാനോ റെസ്പോണ്ട് ചെയ്യാനോ കഴിയും. Pause / Resume റെക്കോർഡിങ് ഓപ്ഷൻ ആണ് അടുത്ത ഫീച്ചർ. വോയ്സ് റെക്കോർഡിങ് ഇടയ്ക്ക് വച്ച് നിർത്താനും പുനരാരംഭിക്കാനും ഈ ഫീച്ചർ യൂസേഴ്സിനെ സഹായിക്കുന്നു. റെക്കോർഡിങിനിടെ മറ്റെന്തെങ്കിലും ജോലി വന്നാലോ അയയ്ക്കുന്ന മെസേജിനെക്കുറിച്ച് ആലോചിക്കേണ്ടി വന്നാലോ ഈ ഫീച്ചർ ഉപയോഗപ്രദം ആകും.

വാട്സ്ആപ്പ് പേ ഉപയോഗിക്കുന്നതെങ്ങനെ; അറിയേണ്ടതെല്ലാംവാട്സ്ആപ്പ് പേ ഉപയോഗിക്കുന്നതെങ്ങനെ; അറിയേണ്ടതെല്ലാം

വേവ്ഫോം

വേവ്ഫോം വിഷ്വലൈസേഷൻ ആണ് ഈ പട്ടികയിലെ മൂന്നാമത്തെ ഫീച്ചർ. വോയ്സ് മെസേജ് അയക്കുമ്പോൾ ശബ്ദത്തിന്റെ വിഷ്വൽ റെപ്രസെന്റേഷന് സഹായിക്കുന്ന ഫീച്ചർ ആണ് വേവ്ഫോം വിഷ്വലൈസേഷൻ. വോയ്സ് കേൾക്കുന്ന സമയത്താണ് ഇത് കാണാൻ കഴിയുക. ഡ്രാഫ്റ്റ് പ്രിവ്യൂ ഓപ്ഷൻ ആണ് വോയ്സ് മെസേജിങിൽ വാട്സ്ആപ്പ് കൊണ്ട് വന്നിരിക്കുന്ന മറ്റൊരു ഫീച്ചർ. ശബ്ദ സന്ദേശം അയയ്ക്കുന്നതിന് മുമ്പ് വോയ്സ് ഒന്ന് കൂടി കേൾക്കാൻ ഡ്രാഫ്റ്റ് പ്രിവ്യൂ ഓപ്ഷൻ സഹായിക്കുന്നു

റിമമ്പർ പ്ലേബാക്ക് ഓപ്ഷൻ
 

റിമമ്പർ പ്ലേബാക്ക് ഓപ്ഷൻ ആണ് മറ്റൊരു ഉപയോഗപ്രദമായ ഫീച്ചർ. വോയ്സ് മെസേജ് കേൾക്കുന്നത് ഇടയ്ക്ക് വച്ച് നിർത്തിയെന്ന് കരുതുക. പിന്നീട് വരുമ്പോഴും നേരത്തെ നിർത്തിയിടത്ത് നിന്ന് കേട്ട് തുടങ്ങാൻ റിമമ്പർ പ്ലേബാക്ക് ഓപ്ഷൻ സഹായിക്കുന്നു. ഫോർവേഡ് ചെയ്ത മെസേജുകളിലും വാട്സ്ആപ്പ് ഫാസ്റ്റ് പ്ലേബാക്ക് ചേർത്തിരിക്കുകയാണ് ഇത് ഫോർവേഡ് ഓഡിയോ മെസേജുകൾ വേഗത്തിൽ കേൾക്കുന്നതിന് ഉപയോക്താക്കളെ സഹായിക്കുന്നു. വോയ്‌സ് മെസേജുകൾ 1.5x അല്ലെങ്കിൽ 2x വേഗതയിൽ പ്ലേ ചെയ്യാൻ കഴിയും. സാധാരണ വോയ്‌സ് മെസേജുകൾക്കും ഇത് ബാധകമാണ്.

വാട്സ്ആപ്പിൽ ഒരു സിനിമ പോലും അയക്കാം, 2 ജിബി വരെയുള്ള ഫയൽ സൈസ് പരീക്ഷിച്ച് കമ്പനിവാട്സ്ആപ്പിൽ ഒരു സിനിമ പോലും അയക്കാം, 2 ജിബി വരെയുള്ള ഫയൽ സൈസ് പരീക്ഷിച്ച് കമ്പനി

വാട്സ്ആപ്പിൽ ഫോണ്ട് സൈസ് ചേഞ്ച് ചെയ്യാം

വാട്സ്ആപ്പിൽ ഫോണ്ട് സൈസ് ചേഞ്ച് ചെയ്യാം

വാട്സ്ആപ്പ് ഉപയോഗം കൂടുതൽ എളുപ്പമാക്കുന്നതിന് സഹായിക്കുന്നവയാണ് ആപ്പിലെ എണ്ണമില്ലാത്ത ഫീച്ചറുകൾ. അത്തരത്തിൽ ഉള്ള ഒരു അടിപൊളി ഫീച്ചറാണ് വാട്സ്ആപ്പിലെ ഫോണ്ട് സൈസ് കൂട്ടുവാനും കുറയ്ക്കുവാനുമുള്ളത്. വാട്സ്ആപ്പ് ഉപയോഗത്തിലെ എറ്റവും നിർണായക ഘടകങ്ങളിൽ ഒന്നാണ് ഫോണ്ടുകൾ. അവ ശരിയായ ( യൂസറിന് അനുയോജ്യമായ രീതിയിൽ ) വിധത്തിൽ സെറ്റ് ചെയ്യുമ്പോഴാണ് വാട്സ്ആപ്പ് ഉപയോഗം കൂടുതൽ ആസ്വാദ്യകരമാകുന്നത് തന്നെ. ഫോണ്ട് സൈസ് ക്രമീകരണം കണ്ണുകളുടെ സ്ട്രെയിൻ കുറയ്ക്കാനും സഹായിക്കും.

ഫോണ്ട് സെറ്റിങ്സ്

നമ്മുടെ ഡിവൈസിലെ ഫോണ്ട് സെറ്റിങ്സ് അനുസരിച്ച് വാട്സ്ആപ്പിലെ ഫോണ്ടുകൾ സെറ്റ് ആവില്ല. ഫോണ്ട് ക്രമീകരണത്തിന് സഹായിക്കുന്ന ഫീച്ചറുകൾ വാട്സ്ആപ്പിൽ തന്നെ ലഭ്യമാക്കിയിട്ടുണ്ട്. ഫോണ്ട് സൈസ് സെറ്റ് ചെയ്യുന്നത് വളരെ ലളിതമായ പ്രോസസ് ആണ്. ഇതിന് സഹായിക്കുന്ന ഫീച്ചറുകൾ വാട്സ്ആപ്പ് സെറ്റിങ്സ് മെനുവിൽ നിന്നും കണ്ടെത്താൻ സാധിക്കും. വാട്സ്ആപ്പിലെ ഫോണ്ട് സൈസ് ആവശ്യാനുസരണം ക്രമീകരിക്കുന്നത് എങ്ങനെയെന്ന് വിശദമായി മനസിലാക്കാൻ തുടർന്ന് വായിക്കുക.

വാട്സ്ആപ്പ് മൾട്ടി ഡിവൈസ് ഫീച്ചർ എങ്ങനെ ഉപയോഗിക്കാംവാട്സ്ആപ്പ് മൾട്ടി ഡിവൈസ് ഫീച്ചർ എങ്ങനെ ഉപയോഗിക്കാം

വാട്സ്ആപ്പ് ഫോണ്ട് സൈസ് മാറ്റാം

വാട്സ്ആപ്പ് ഫോണ്ട് സൈസ് മാറ്റാം

  • ഇതിനായി ആദ്യം വാട്സ്ആപ്പ് തുറക്കണം.
  • വാട്സ്ആപ്പ് സെറ്റിങ്സിൽ നിന്നുമാണ് ഫോണ്ട് സൈസ് മാറ്റാൻ സാധിക്കുക.
  • ആദ്യം വാട്സ്ആപ്പ് ഹോം സ്‌ക്രീനിൽ മുകളിൽ വലത് കോണിലുള്ള 3 ഡോട്ട് ( ഹാംബർഗർ മെനു ) മെനുവിൽ ടാപ്പ് ചെയ്യുക.
  • തുടർന്ന് മെനുവിൽ നിന്നും " സെറ്റിങ്സ് " ഓപ്ഷൻ സെലക്ട് ചെയ്യുക.
  • ശേഷം സെറ്റിങ്സിൽ നിന്നും ചാറ്റ്സ് ഓപ്ഷൻ സെലക്ട് ചെയ്യണം.
  • ഓപ്ഷൻ
    • തുടർന്ന് ചാറ്റ് സെറ്റിങ്സിൽ നിന്നും ഫോണ്ട് സൈസ് ഓപ്ഷൻ സെലക്ട് ചെയ്യാൻ കഴിയും.
    • ഇതിന് ശേഷം തുറന്ന് വരുന്ന സ്ക്രീനിൽ " ഫോണ്ട് സൈസ് " ഓപ്ഷൻ കാണാം.
    • ഈ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുമ്പോൾ മൂന്ന് ഓപ്ഷനുകൾ ലഭ്യമാകും.
    • സ്മോൾ, മീഡിയം, ലാർജ് എന്നിങ്ങനെയായിരിക്കും ഇവിടെ ലഭ്യമായ ഓപ്ഷനുകൾ.
    • ഇനി നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് ഫോണ്ട് സൈസ് സജ്ജീകരിക്കാൻ കഴിയും.
    • മെസേജ് ഫോർവേഡിങിന് കൂടുതൽ നിയന്ത്രണവുമായി വാട്സ്ആപ്പ്മെസേജ് ഫോർവേഡിങിന് കൂടുതൽ നിയന്ത്രണവുമായി വാട്സ്ആപ്പ്

      ഫാക്റ്ററുകൾ

      നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് ഫോണ്ട് സൈസ് സജ്ജീകരിച്ച് കഴിഞ്ഞാൽ, വാട്സ്ആപ്പിലെ ഒരു ചാറ്റ് തുറന്ന് നോക്കണം. നിങ്ങൾ നടത്തിയ സെലക്ഷനെ ആശ്രയിച്ച് ടെക്‌സ്‌റ്റിന്റെ ഫോണ്ട് സൈസ് കുറഞ്ഞോ കൂടിയോ ഇരിക്കുന്നതായി കാണാൻ സാധിക്കും. ഓരോരുത്തർക്കും ഓരോ ഫോണ്ട് സൈസായിരിക്കും കംഫോർട്ടബിൾ ആകുക. ഇതിനെ സ്വാധീനിക്കുന്ന, പല തരത്തിൽ ഉള്ള ഘടകങ്ങളും ഉണ്ട്. ഫോണിന്റെ ഡിസ്പ്ലെ മുതൽ നമ്മുടെ കണ്ണിന്റെ ശേഷി വരെയുള്ളവയാണ് ഈ ഫാക്റ്ററുകൾ. ഓരോ ഫോണ്ട് സൈസും ഉപയോഗിച്ച് നോക്കി ഏറ്റവും കംഫർട്ടായ ഒരെണ്ണം സെലക്ട് ചെയ്യുന്നതാവും എപ്പോഴും നല്ലത്.

Best Mobiles in India

English summary
WhatsApp has introduced some new voice messaging features. WhatsApp is launching its voice messaging feature in 2013. The latter often brought in new updates. New features have been introduced to make voice messaging more useful.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X