ഡ്രൈവിങ്ങ് ലൈസന്‍സ് ഇല്ലാതെ എങ്ങനെ ഇന്ത്യയില്‍ വാഹനം ഓട്ടിക്കാം?
നമ്മുടെ തിരക്കേറിയ ജീവിതത്തില്‍ ഡ്രൈവിങ്ങ് ലൈസന്‍സ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നത് സ്വാഭാവികം. പലപ്പോഴും നമ്മള്‍ അതിനായി അനേകം സമയം ചിലവഴിക്കാറുമുണ്ട്.
എന്നാല്‍ ഇനി മുതല്‍ അത്തരത്തിലുളള പരിശോധനകള്‍ ഒന്നും തന്നെ ഉണ്ടാകില്ല. അതിനായി കേന്ദ്രസര്‍ക്കാര്‍ ഡിജിലോക്കര്‍ എന്നു പറയുന്ന ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. നിങ്ങളുടെ ഡ്രൈവിങ്ങ് ലൈസന്‍സ് മാത്രമല്ല ആര്‍സി ബുക്ക്, ഇന്‍ഷുറന്‍സ് എന്നിങ്ങനെ വാഹനവുമായി ബന്ധിപ്പിക്കുന്ന എല്ലാ രേഖകളും ഈ ആപ്പില്‍ സൂക്ഷിക്കാം.

എന്താണ് ഡിജിലോക്കര്‍?
ഔദ്യോഗിക രേഖകളെ ക്ലൗഡ് സ്‌റ്റോറേജ് സാങ്കേതിക വിദ്യയുടെ പശ്ചാത്തലത്തില്‍ പൗരന്‍മാര്‍ക്ക് സൂക്ഷിക്കാന്‍ സൗകര്യം ഒരുക്കുന്ന ക്രേന്ദ്ര സര്‍ക്കാരിന്റെ സര്‍വ്വീസ് ആണ് ഡിജിലോക്കര്‍. ഇതില്‍ നിങ്ങള്‍ക്ക് എല്ലാ രേഖകളും സൂക്ഷിക്കാം. അതിനാല്‍ ഇനി വാഹനവുമയി പുറത്തിറങ്ങുമ്പോള്‍ രേഖകള്‍ എല്ലാം തന്നെ കൈവശം കൊണ്ടു പോകേണ്ട ആവശ്യം ഇല്ല.
1ജിബി സ്‌റ്റോറേജ് ആണ് ഡിജി ലോക്കര്‍ ഉപഭോക്താക്കള്‍ക്കു നല്‍കുന്നത്. ഇതില്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍, ഡ്രൈവിങ്ങ് ലൈസന്‍സ്, വാഹന ഉടമസ്ഥാവകാശ രേഖകള്‍ ഉള്‍പ്പെടെ ഉളള എല്ലാ രേഖകളും ഡിജിറ്റല്‍ ആയി സൂക്ഷിക്കാം. എന്‍ഡിഎ സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ഡിജി ലോക്കര്‍.
എങ്ങനെ ഡിജിലോക്കര്‍ ഉപയോഗിക്കാം?
. ആദ്യം ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും, ഡിജിലോക്കര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. തുടര്‍ന്ന് ഫോണ്‍ നമ്പറുമായി ഡിജിലോക്കര്‍ ആപ്പിനെ ബന്ധപ്പെടുത്തുക.
. ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്ത ശേഷം 'Isued Doccument' സെക്ഷന്‍ തിരഞ്ഞെടുക്കുക.
. UIAI മുഖേന അനുവദിച്ചിട്ടുളള ആധാര്‍ കാര്‍ഡ് നമ്പറിലൂടെയാണ് ഡിജിലോക്കര്‍ ബന്ധപ്പെട്ട രേഖകളുടെ ആധികാരികത പരിശോധിക്കുന്നത്.
. നിങ്ങളുടെ എല്ലാ രേഖകളും ഒരു സ്ഥലത്തു തന്നെ സൂക്ഷിക്കാം എന്നതാണ് ഡിജിലോക്കര്‍ കൊണ്ട് സാധ്യമാകുന്നത്.
. നിങ്ങളുടെ മൊബൈലിലുളള ആപ്പ് ആക്ടിവേറ്റ് ആയാല്‍ ഡ്രൈവിംഗ് ലൈസന്‍സ്, ആര്‍സി ബുക്ക് എന്നിവ സബന്ധിച്ചുളള വിവരങ്ങള്‍ ലഭ്യമാക്കാന്‍ സാധിക്കും. പോലീസ് ചെക്കിങ്ങിന്റെ സമയത്ത് മൊബൈല്‍ ഫോണ്‍ രേഖകള്‍ വ്യക്തമാക്കുന്ന ഡിജിലോക്കര്‍ ആപ്പ് കാണിച്ചാല്‍ മതിയാകും.
. ഡിജിലോക്കര്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ വാഹന നിയമം ലംഘിക്കുന്നവരെ പോലീസിന് എളുപ്പത്തില്‍ കണ്ടു പിടിക്കാന്‍ സാധിക്കും. സിഗ്നലുകള്‍ ലംഘിക്കുക, ഓവര്‍ സ്പീഡ്, മധ്യപിച്ച് വാഹനം ഓട്ടിക്കുക എന്നീ ട്രാഫിക് നിയമ ലംഘനങ്ങള്‍ക്കുളള പിഴയും ഈ ആപ്പിലൂടെ തന്നെ അടയ്ക്കാവുന്നതാണ്.


Click it and Unblock the Notifications








