Home
Apps

സുന്ദരിക്ക് ഒരു പൊട്ട് എന്ന പോലെ ഹോട്ട്സ്റ്റാറിന് ഒരു ഡോൾബി

ഒരു ഇന്ത്യൻ സബ്സ്ക്രിപ്ഷൻ വീഡിയോ ഓൺ ഡിമാൻഡ് സ്റീമിങ് സർവീസാണ് ഡിസ്നി + ഹോട്ട്സ്റ്റാർ. ഇന്ത്യയിൽ ഡോൾബി വിഷനിൽ ലൈവ് സ്‌പോർട്‌സ് ഇവൻ്റ് സംപ്രേക്ഷണം ചെയ്യുന്ന ആദ്യത്തെ സ്‌ട്രീമിംഗ് പ്ലാറ്റ്‌ഫോമായി മാറിക്കൊണ്ട് ഡിസ്നി+ ഹോട്ട്സ്റ്റാർ (Disney+ Hotstar) അതിൻ്റെ യാത്രയിലെ ഒരു പ്രധാന നാഴികക്കല്ല് അടയാളപ്പെടുത്താൻ ഒരുങ്ങുന്നു. കൂടാതെ, ഒരു സ്ട്രീമിംഗ് സേവനവും ഡോൾബി വിഷനിൽ തത്സമയ ക്രിക്കറ്റ് സംപ്രേക്ഷണം വാഗ്ദാനം ചെയ്യുന്നില്ല. ഇത് ലോകത്തിലെ തന്നെ ആദ്യത്തെ ഫീച്ചർ ആയി ഡിസ്നി + ഹോട്ട്‌സ്റ്റാറിനെ മാറ്റും എന്നതിൽ സംശയമില്ല.

ഇന്ത്യയിൽ നടക്കുന്ന ICC പുരുഷ T20 ലോകകപ്പ് 2024ൻ്റെ ഔദ്യോഗിക സ്ട്രീമിംഗ് പാർട്ണർ ആയ ഡിസ്നി+ ഹോട്ട്സ്റ്റാർ, Dolby Visionൽ ഓൾ ഇന്ത്യ മത്സരങ്ങൾ, സൂപ്പർ 8കൾ, സെമി-ഫൈനൽ, ഫൈനൽ എന്നിവ സ്ട്രീം ചെയ്യുമെന്ന് അടുത്തിടെ പ്രഖ്യാപിച്ചു. ഡോൾബി വിഷനിൽ ഐസിസി പുരുഷ ടി20 ലോകകപ്പ് കാണുന്നതിന് രണ്ട് കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്.

സുന്ദരിക്ക് ഒരു പൊട്ട് എന്ന പോലെ ഹോട്ട്സ്റ്റാറിന് ഒരു ഡോൾബി

ഒന്നാമതായി, ഉപയോക്താക്കൾക്ക് ഡിസ്നി+ ഹോട്ട്സ്റ്റാർ പ്രീമിയം സബ്സ്ക്രിപ്ഷൻ ആവശ്യമാണ്. രണ്ടാമതായി, ക്രിക്കറ്റ് ലോകകപ്പ് കാണുന്നതിന് ഉപയോഗിക്കുന്ന 4K സ്മാർട്ട് ടിവി ഡോൾബി വിഷൻ കണ്ടന്റുകളെ പിന്തുണയ്ക്കേണ്ടതുണ്ട്. ഡോൾബി വിഷനിൽ ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങൾ സ്ട്രീം ചെയ്യുന്ന ഡിസ്നി+ ഹോട്ട്സ്റ്റാർ ഉപയോക്താക്കൾക്ക് നിരവധി വിശദാംശങ്ങളും യഥാർത്ഥ നിറങ്ങളും സ്ട്രോങ്ങ് കോൺട്രാസ്റ്റും ഉപയോഗിച്ച് ടൂർണമെൻ്റ് ആസ്വദിക്കാനാകും. അങ്ങനെ സാധ്യമായ ഏറ്റവും മികച്ച കാഴ്ചാനുഭവം നൽകാൻ ഈ ഫീച്ചറിന് ആകും.

ലോഞ്ചിനെക്കുറിച്ച് അഭിപ്രായപ്പെട്ട്, ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ എഞ്ചിനീയറിംഗ് മേധാവി മുകുന്ദ് ആചാര്യ പറഞ്ഞത് "ഇന്ത്യ ക്രിക്കറ്റിനെ ജീവിക്കുകയും ശ്വസിക്കുകയും ചെയ്യുന്നു, അവരുടെ കാഴ്ചാനുഭവങ്ങൾ കൂടുതൽ ആഴത്തിലുള്ളതാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. കൂടാതെ, ഞങ്ങളുടെ പ്രീമിയം ഉപയോക്താക്കൾക്ക് മുമ്പെങ്ങും ഇല്ലാത്ത വിധം ICC പുരുഷന്മാരുടെ T20 ലോകകപ്പ് 2024 അനുഭവിക്കാൻ ഡോൾബി വിഷൻ അവതരിപ്പിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്" എന്നാണ്.

ഡോൾബിയുമായുള്ള ഞങ്ങളുടെ സഹകരണം ഇന്ത്യയിലെ സ്‌പോർട്‌സ് സ്ട്രീമിംഗിലെ ഒരു സുപ്രധാന ചുവടുവെപ്പ് അടയാളപ്പെടുത്തുകയും ഞങ്ങളുടെ പ്രതിബദ്ധതയിൽ ഒരു പുതിയ മാതൃക സ്ഥാപിക്കുകയും ചെയ്യുന്നു. വിനോദത്തിലും സാങ്കേതികവിദ്യയിലും മികച്ചത് വാഗ്ദാനം ചെയ്യുന്നു എന്നും ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ എഞ്ചിനീയറിംഗ് മേധാവി മുകുന്ദ് ആചാര്യ കൂട്ടിച്ചേർത്തു.

ഡിസ്നി + ഹോട്ട്സ്റ്റാർ പ്രീമിയം പ്ലാൻ: ഡിസ്നി + ഹോട്ട്സ്റ്റാറിൻ്റെ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ പ്ലാൻ 3 മാസത്തേക്ക് 499 രൂപയിലോ വർഷം മുഴുവനും 1,499 രൂപയിലോ ആരംഭിക്കുന്നു. ഡോൾബി വിഷൻ പിന്തുണയോടെ പ്രീമിയം വരിക്കാർക്ക് 4K റെസല്യൂഷനിൽ അനുയോജ്യമായ കണ്ടന്റ് ആസ്വദിക്കാനാകും. അവർക്ക് ഒരേ സമയം നാല് ഉപകരണങ്ങളിൽ വരെ കണ്ടന്റ് സ്ട്രീം ചെയ്യാൻ കഴിയും.

കൂടാതെ, പ്രീമിയം വരിക്കാർക്ക് പരസ്യ രഹിത കാഴ്ചാനുഭവം ആസ്വദിക്കാനും എക്‌സ്‌ക്ലൂസീവ് ഒറിജിനലുകളിലേക്ക് ആക്‌സസ് നേടാനും കഴിയും. മൊബൈൽ, ലാപ്‌ടോപ്പ്, ടാബ്‌ലെറ്റ് അല്ലെങ്കിൽ ടിവി എന്നിങ്ങനെ ഏത് സ്‌ക്രീനിലും അവർക്ക് കണ്ടന്റ് കാണാൻ കഴിയും. ഒപ്പം, പ്രീമിയം ഡിസ്‌നി+ ഹോട്ട്‌സ്റ്റാറി വരിക്കാർക്ക് എവിടെയായിരുന്നാലും കണ്ടന്റ് ഡൗൺലോഡ് ചെയ്യാനും കാണാനും കഴിയും.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ഫോൺ ലോഞ്ചുകൾ എന്നിവ എല്ലാം അറിയാൻ gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.

Best Mobiles in India

English summary
Disney+ Hotstar is all set to mark a major milestone in its journey by becoming the first streaming platform in India to telecast a live sports event on Dolby Vision. Also, no streaming service offers live cricket broadcast on Dolby Vision. No doubt this will make Disney + Hotstar a world first feature.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X