തട്ടിപ്പല്ല, ലൈസൻസും പാൻകാർഡുമെല്ലാം ഡൌൺലോഡ് ചെയ്യാൻ വാട്സ്ആപ്പ് മതി; സർക്കാരാണേ സത്യം!

|

ജനപ്രിയമായ ഒരു ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോം മാത്രമല്ല ഇന്ന് വാട്സ്ആപ്പ്. ചാറ്റിങ്ങിലും വീഡിയോ കോളിലും ഷോപ്പിങ്ങിലും തുടങ്ങി സർക്കാരിനെയും ജനങ്ങളെയും തമ്മിൽ കണക്റ്റ് ചെയ്യുന്ന ഒരു വലിയ പ്ലാറ്റ്ഫോമായി തന്നെ വാട്സ്ആപ്പ് മാറിയിരിക്കുന്നു. കൊവിഡ് കാലത്ത് അറിയിപ്പുകൾക്കും മറ്റുമായി സർക്കാർ എജൻസികൾ വാട്സ്ആപ്പ് ഉപയോഗപ്പെടുത്തിയിരുന്നു. ഇന്ന് നമ്മുടെ ജീവിതത്തിലെ പ്രധാനപ്പെട്ട സർക്കാർ രേഖകൾ വരെ ഡൌൺലോഡ് ചെയ്തെടുക്കാൻ WhatsApp മതിയാകും.

 

ചാറ്റ്ബോട്ട്

വാട്സ്ആപ്പിലെ ചാറ്റ്ബോട്ട് സൌകര്യം ഉപയോഗപ്പെടുത്തിയാണ് സർട്ടിഫിക്കറ്റുകൾ ഡൌൺലോഡ് ചെയ്യാൻ സാധിക്കുന്നത്. വാട്സ്ആപ്പിലെ സർക്കാർ ചാറ്റ്ബോട്ടായ " മൈഗവ് " (MyGov) വഴി ഡിജിലോക്കറിൽ നിന്നുമാണ് പ്രധാനപ്പെട്ട ഡോക്യുമെന്റ്സ് ഡൌൺലോഡ് ചെയ്യുന്നത്. ഡ്രൈവിങ് ലൈസൻസ്, പാൻ കാർഡ് എന്നിവ പോലെയുള്ള രേഖകളാണ് ഈ സൌകര്യം ഉപയോഗിച്ച് ലഭ്യമാക്കുന്നത്. +91 90131 51515, ഇതാണ് മൈഗവ് ചാറ്റ്ബോട്ട് നമ്പർ.

ഡൌൺലോഡ്

പത്താം ക്ലാസ് സർട്ടിഫിക്കറ്റ് അടക്കമുള്ള രേഖകൾ ഡൌൺലോഡ് ചെയ്യാൻ കഴിയുന്ന സൌകര്യം ഉപയോഗിക്കാനും എളുപ്പമാണ്. യൂസറിന്റെ ഡിജിലോക്കറിൽ ഈ രേഖകൾ സേവ് ചെയ്തിട്ടുണ്ടാകണമെന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. അതുപോലെ തന്നെ ഡിജിലോക്കറുമായി ലിങ്ക് ചെയ്തിരിക്കുന്ന നമ്പരിൽ തന്നെയായിരിക്കണം വാട്സ്ആപ്പും. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

അ‌ല്ല, ശരിക്കും എന്താ പ്രശ്നം? ഇൻസ്റ്റാഗ്രാമിന്റെ അ‌ക്കൗണ്ട് സസ്പെൻഷനിൽ 'തലപുകഞ്ഞ്' മെറ്റഅ‌ല്ല, ശരിക്കും എന്താ പ്രശ്നം? ഇൻസ്റ്റാഗ്രാമിന്റെ അ‌ക്കൗണ്ട് സസ്പെൻഷനിൽ 'തലപുകഞ്ഞ്' മെറ്റ

ഡിജിലോക്കർ
 

ഡിജിലോക്കർ വെരിഫിക്കേഷനും ആധാർ കാർഡ് ഓതന്റിക്കേഷനും വൺടൈം പ്രോസസ് എന്ന നിലയിൽ പൂർത്തിയാക്കേണ്ടതുണ്ട്. ഇതിനായി ആധാർ നമ്പർ നൽകിയ ശേഷം നിങ്ങളുടെ ഫോണിലേക്ക് വരുന്ന ഒടിപിയും എന്റർ ചെയ്ത് നൽകിയാൽ മതിയാകും. ശേഷം എല്ലാത്തവണയും ഹായ് അയച്ച് മെയിൻ മെനുവിലേക്ക് പോകാനും ഡോക്യുമെന്റ്സ് ഡൌൺലോഡ് ചെയ്യാൻ കഴിയും. വാട്സ്ആപ്പിൽ ഡൌൺലോഡ് ചെയ്യാൻ കഴിയുന്ന ഡോക്യുമെന്റ്സ് ഏതൊക്കെയാണെന്ന് അറിയുന്നതിന് മുമ്പ് ഈ പ്രോസസ് സ്റ്റെപ്പ് ബൈ സ്റ്റെപ്പ് ആയി മനസിലാക്കാം.

അക്കൗണ്ട്
 • ഇതിനായി ഒരു ഡിജിലോക്കർ അക്കൗണ്ട് ഉണ്ടായിരിക്കണം. ഇല്ലാത്തവർ അക്കൌണ്ട് ക്രിയേറ്റ് ചെയ്യുക
 • മൈഗവ് ചാറ്റ്‌ബോട്ടിൽ 'നമസ്‌തേ', 'ഹായ്', 'ഡിജിലോക്കർ' എന്നിങ്ങനെ ഏതെങ്കിലും ഒരു മെസേജ് അയയ്ക്കണം
 • സേവനങ്ങളിലേക്ക് സ്വാഗതം ചെയ്ത് കൊണ്ടുള്ള മെസേജ് ലഭിക്കും
 • ഡിജിലോക്കർ അക്കൗണ്ട് ഉണ്ടോ എന്ന ചോദ്യവും ഒപ്പം ഉണ്ടായിരിക്കും
 • അക്കൗണ്ട് ഉണ്ടെങ്കിൽ യെസ് ഓപ്ഷനിൽ ടാപ്പ് ചെയ്യുക
 • ആധാർ നമ്പർ എന്റർ ചെയ്യാനുള്ള മെസേജ് വരും
 • ആധാർ നമ്പറും തുടർന്ന് മൊബൈലിൽ ലഭിക്കുന്ന ഒടിപിയും എന്റർ ചെയ്യണം
 • തുടർന്ന് ഡിജിലോക്കർ അക്കൗണ്ടിൽ ലഭ്യമായ എല്ലാ രേഖകളും കാണാം
 • ഡോക്യുമെന്റിന് നേരേയുള്ള നമ്പർ നൽകിയാൽ ഡോക്യുമെന്റ് ഡൌൺലോഡ് ആകും
 • സിബിഎസ്ഇ പത്താം ക്ലാസ് മാർക്ക് ഷീറ്റും പാസിങ് സർട്ടിഫിക്കറ്റും

  സിബിഎസ്ഇ പത്താം ക്ലാസ് മാർക്ക് ഷീറ്റും പാസിങ് സർട്ടിഫിക്കറ്റും

  സിബിഎസ്ഇ പത്താം ക്ലാസ് മാർക്ക് ഷീറ്റും പാസിങ് സർട്ടിഫിക്കറ്റും ആധാർ കാർഡുമായി ലിങ്ക് ചെയ്തിട്ടുള്ള വിദ്യാർഥികൾക്ക് ഇത് രണ്ടും വാട്സ്ആപ്പിൽ ഡൌൺലോഡ് ചെയ്യാൻ സാധിക്കും. മൈഗവ് ചാറ്റ്ബോട്ട് ( +91 90131 51515 ) നമ്പറിലേക്ക് ഒരു ഹായ് അയച്ച് പ്രോസസ് തുടങ്ങാം. ചാറ്റ്ബോട്ടിൽ വെൽക്കം മെസേജ് വരും. ഡിജിലോക്കർ അക്കൌണ്ട് വിവരങ്ങളും ആധാർ, ഒടിപി എന്നിവയും നൽകുക. ഇത്രയും വിവരങ്ങൾ നൽകിക്കഴിഞ്ഞാൽ ( ഇത് ഒരു തവണ മാത്രം ചെയ്താൽ മതിയാകും ) സിബിഎസ്ഇ പത്താം ക്ലാസ് മാർക്ക് ഷീറ്റും പാസിങ് സർട്ടിഫിക്കറ്റും വാട്സ്ആപ്പിൽ നിന്നും ഡൌൺലോഡ് ചെയ്യാം. ഈ വിവരങ്ങൾ ഡിജിലോക്കറിൽ സേവ് ചെയ്തിട്ടുണ്ടെന്ന് ആദ്യം തന്നെ ഉറപ്പിക്കുക.

  സിബിഎസ്ഇ പ്ലസ്2 മാർക്ക് ഷീറ്റ്

  സിബിഎസ്ഇ പ്ലസ്2 മാർക്ക് ഷീറ്റ്

  സിബിഎസ്ഇ പ്ലസ്2 മാർക്ക് ഷീറ്റും വാട്സ്ആപ്പിലെ മൈഗവ് ചാറ്റ്ബോക്സിൽ നിന്നും ഡൌൺലോഡ് ചെയാൻ കഴിയും. ഒരിക്കൽ ചാറ്റ്ബോട്ടിൽ നിന്നും പുറത്ത് വന്നാൽ വീണ്ടും പ്രോസസ് ആദ്യം മുതൽ ആരംഭിക്കണമെന്ന കാര്യം യൂസേഴ്സ് അറിഞ്ഞിരിക്കുക. ഹായ്, അല്ലെങ്കിൽ ഡിജിലോക്കർ, നമസ്തെ തുടങ്ങിയ മെസേജുകൾ അയച്ച് വേണം പ്രോസസ് ആരംഭിക്കേണ്ടത്.

  ഇനി രഹസ്യം സൂക്ഷിക്കാൻ കഷ്ടപ്പെടേണ്ട! നമുക്ക് നമ്മളോടുതന്നെ ചാറ്റ് ചെയ്യാനുള്ള ഫീച്ചറുമായി വാട്സ്ആപ്പ്ഇനി രഹസ്യം സൂക്ഷിക്കാൻ കഷ്ടപ്പെടേണ്ട! നമുക്ക് നമ്മളോടുതന്നെ ചാറ്റ് ചെയ്യാനുള്ള ഫീച്ചറുമായി വാട്സ്ആപ്പ്

  ഡ്രൈവിങ് ലൈസൻസ്

  ഡ്രൈവിങ് ലൈസൻസ്

  എംവിഡിക്കാരുടെ കയ്യിൽ നിന്ന് പണി വാങ്ങിക്കൂട്ടുന്നവർക്ക് ആശ്വാസം നൽകുന്ന കാര്യമാണ് ഡ്രൈവിങ് ലൈസൻസും വാട്സ്ആപ്പിൽ നിന്ന് ഡൌൺലോഡ് ചെയ്യാമെന്നത്. നേരത്തേ ചെയ്തത് പോലെ തന്നെ മൈഗവ് ചാറ്റ്ബോട്ടിലേക്ക് മെസേജ് അയയ്ക്കുക. വെൽക്കം മെസേജ് വരും. മെയിൻ ഓപ്ഷനിൽ നിന്നും ഡ്രൈവിങ് ലൈസൻസ് ആക്സസ് ചെയ്യാൻ കഴിയും. നേരത്തെ പറഞ്ഞത് പോലെ ഒർജിനൽ ലൈസൻസ് കയ്യിൽ ഇല്ലാത്തവർക്ക് ഈ സൌകര്യം ഉപയോഗപ്രദമാകും.

  വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (ആർസി)

  വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (ആർസി)

  റോഡിലിറങ്ങുമ്പോൾ കയ്യിലുണ്ടായിരിക്കേണ്ട മറ്റൊരു രേഖയാണ് വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് അഥവാ ആർസി. കയ്യിൽ ആർസിയില്ലാതെ വണ്ടിയും കൊണ്ട് പൊലീസിന്റെ മുന്നിൽ പെട്ടാൽ ടെൻഷൻ വേണ്ട. അപ്പോൾ തന്നെ വാട്സ്ആപ്പ് എടുത്ത് മൈഗവ് ചാറ്റ്ബോട്ടിലേക്ക് ഹായ് അയയ്ക്കുക. മെയിൻ മെനു ആക്സസ് ചെയ്ത് ആർസി ഡൌൺലോഡ് ചെയ്യാം.

  ഇൻഷുറൻസ് പോളിസി ഡോക്യുമെന്റ്

  ഇൻഷുറൻസ് പോളിസി ഡോക്യുമെന്റ്

  വാഹനം, മെഡിക്കൽ അങ്ങനെ തുടങ്ങി ഇൻഷുറൻസ് പോളിസികൾ ഏതുമായിക്കൊള്ളട്ടെ. ഡിജിലോക്കറിലുള്ള ഇൻഷുറൻസ് ഡോക്യുമെന്റ് വാട്സ്ആപ്പിൽ നിന്നും ഡൌൺലോഡ് ചെയ്യാം. പ്രോസസ് എല്ലാം സമാനമാണ്. ചാറ്റ്ബോട്ടിലെ മെയിൻ മെനുവിൽ നിന്നും ഇൻഷുറൻസ് പോളിസി ഡോക്യുമെന്റ്സ് ഡൌൺലോഡ് ചെയ്ത് എടുക്കാൻ സാധിക്കും.

  കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ്

  കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ്

  മൈഗവ് ചാറ്റ്ബോട്ട് വഴി ലഭിക്കുന്ന സേവനങ്ങളിൽ ഏറ്റവും അടിസ്ഥാന സേവനങ്ങളിൽ ഒന്നാണ് കൊവിഡ് വാക്സിനേഷൻ ഡൌൺലോഡ് ചെയ്യാനുള്ള ഓപ്ഷൻ. ചാറ്റ്ബോട്ടിലേക്ക് ഹായ് അയച്ച് കഴിഞ്ഞാൽ വരുന്ന വെൽക്കം മെസേജിൽ രണ്ട് ഓപ്ഷൻ ആയിരിക്കും ഉള്ളത്. ഒന്ന് മെയിൻ മെനുവും രണ്ടാമത്തേത് കൊവിഡ് വാക്സിൻ സർട്ടിഫിക്കറ്റ് ഡൊൺലോഡ് ചെയ്യാനുള്ള ഓപ്ഷനും. മെയിൻ മെനുവിലേക്ക് പോകാതെ തന്നെ വാക്സിൻ സർട്ടിഫിക്കറ്റ് ഡൌൺലോഡ് ചെയ്യാമെന്ന് സാരം.

  കണ്ണുതെറ്റിയാൽ കാശടിച്ചോണ്ട് പോകും; ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഉടമകൾക്ക് ഭീഷണിയായി ഡ്രിനിക്കണ്ണുതെറ്റിയാൽ കാശടിച്ചോണ്ട് പോകും; ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഉടമകൾക്ക് ഭീഷണിയായി ഡ്രിനിക്

Best Mobiles in India

English summary
Today, WhatsApp is not just an instant messaging platform. From chatting, video calling, and shopping, WhatsApp has become a huge platform connecting the government and the people. Today, WhatsApp is enough to download important government documents in our lives.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X