Home
Apps

പിന്നിൽ നടക്കാനല്ല, ഒപ്പം നടക്കാനാണിഷ്ടം! നടക്കുമ്പോൾ ക്യാഷ് തരുന്ന ഈ ആപ്പും കൂടെ ഉണ്ടെങ്കിലോ?

നടത്തം ശാരീരിക ക്ഷമതയും മൊത്തത്തിലുള്ള ആരോഗ്യവും നിലനിർത്താൻ സഹായിക്കും എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ ഇവ മാത്രമല്ല നടത്തം വരുമാനവും നേടിത്തരും എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ സാധിക്കുമോ? എന്നാൽ സത്യമാണ്. നടത്തത്തിന് പണം പ്രതിഫലമായി നൽകുന്ന നിരവധി ആപ്പുകൾ ഉണ്ട്. ഈ ആപ്പുകൾ നിങ്ങൾ നടക്കുന്നതിന്റെ സ്റ്റെപ്പുകളുടെ എണ്ണം ട്രാക്ക് ചെയ്താണ് പ്രതിഫലം നൽകുന്നത്. ക്രിപ്‌റ്റോകറൻസി, റിഡീം ചെയ്യാവുന്ന പോയിൻ്റുകൾ അല്ലെങ്കിൽ ഏതെങ്കിലും ഉൽപ്പന്നങ്ങൾ എന്നിവ പ്രതിഫലമായി ലഭിക്കും.

ജോലി സ്ഥലത്തേക്ക് നടന്ന് പോകുമ്പോൾ, ഫിറ്റ്നസിന്റെ ഭാഗമായി നടക്കാൻ ഇറങ്ങുമ്പോൾ, വണ്ടി ലഭിക്കാത്ത സാഹചര്യങ്ങളിൽ നടക്കേണ്ടി വരുമ്പോഴെല്ലാം പണവും സമ്പാദിക്കാൻ സാധിക്കുന്നത് ഗുണം ചെയ്യില്ലേ? ഈ ലേഖനത്തിൽ, നടക്കുന്നതിന് പണം നൽകുന്ന മികച്ച 6 ആപ്പുകളേ കുറിച്ചും അവയുടെ പ്രവർത്തനം, റിവാർഡുകൾ, ഗുണങ്ങളും ദോഷങ്ങളും എന്നിവ എല്ലാം നിങ്ങൾക്ക് പരിചയപ്പെടുത്തുകയാണ്. ഏത് ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതിന് മുന്നേയും അതിലുള്ള ടെംസ് ആൻഡ് കണ്ടീഷൻസ് വായിച്ചതിന് ശേഷം മാത്രം അപ്പ്രൂവ് ചെയ്യുക.

നടക്കാൻ ഇഷ്ടമാണോ? നടക്കുമ്പോൾ പണം തരുന്ന ആപ്പിനെ ഇഷ്ടമാണോ?

സ്വെറ്റ്കോയിൻ (Sweatcoin): ഔട്ട്‌ഡോറിൽ നടക്കുകയോ ഓടുകയോ ചെയ്യുമ്പോൾ സ്വെറ്റ്കോയിൻ ആപ്പ് വഴി ഉപയോക്താക്കൾക്ക് പ്രതിഫലം നൽകുന്ന ഒരു അപ്ലിക്കേഷനാണ് സ്വെറ്റ്കോയിൻ. വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ, സേവനങ്ങൾ, അല്ലെങ്കിൽ മറ്റ് ആപ്പുകളിൽ നിന്ന് വ്യതസ്തമായി ചാരിറ്റബിൾ സംഭാവനകൾ എന്നിവയ്ക്കായും ഈ സ്വെറ്റ്കോയിനുകൾ റിഡീം ചെയ്യാവുന്നതാണ്.

മാത്രമല്ല, സ്വെറ്റ്കോയിൻ ഉപയോക്താക്കൾക്ക് അവർ കളക്റ്റ് ചെയ്ത സ്വെറ്റ്കോയിനുകൾ ഉപയോഗിച്ച് ഷോപ്പ് ചെയ്യാൻ കഴിയുന്ന ഒരു മാർക്കറ്റ് പ്ലേസും അവർ നൽകുന്നുണ്ട്. എന്നിരുന്നാലും, സ്വെറ്റ്‌കോയിൻ ഔട്ട്‌ഡോർ ആക്‌റ്റിവിറ്റികൾ ട്രാക്ക് ചെയ്യുന്നതിന് ചില പരിമിതികൾ ഉണ്ട്. മറ്റ് ഫിറ്റ്‌നസ് ആപ്പുകളെപ്പോലെ കൃത്യം ആയിരിക്കണമെന്നില്ല.

ഫിറ്റ്ബിറ്റ് (Fitbit): ഔട്ട്‌ഡോർ ആക്‌റ്റിവിറ്റി ട്രാക്കിംഗിനായിഉള്ള ബിൽറ്റ്-ഇൻ ജിപിഎസ് ഫീച്ചർ ഉപയോഗിച്ച് പൂർത്തിയാക്കിയ സ്റ്റെപ്പുകൾ, സഞ്ചരിച്ച ദൂരം, കലോറികൾ എന്നിവ ട്രാക്ക് ചെയ്യുവാൻ സഹായിക്കുന്ന ഒരു അറിയപ്പെടുന്ന ഫിറ്റ്‌നസ് ട്രാക്കർ ആപ്പാണ് ഫിറ്റ്ബിറ്റ്. അതുകൊണ്ട് തന്നെ ഒരു ആപ്പ് ഉപയോഗിച്ച് പല കാര്യങ്ങളുമറിയുവാൻ സാധിക്കും.

ഉപയോക്താക്കൾക്ക് ചില മൈൽസ്റ്റോണുകൾ പൂർത്തിയാക്കുമ്പോൾ ബാഡ്ജുകൾ നേടാനും ലീഡർബോർഡ് മത്സരങ്ങളിൽ പങ്കെടുക്കാനും കഴിയും. എന്നാൽ ഇതിന്റെ പ്രധാന പോരായ്മ ഒരു ഫിറ്റ്ബിറ്റ് ഉപകരണം ഉണ്ടെങ്കിൽ മാത്രമേ ഈ ആപ്പ് ഉപയോഗിക്കാൻ സാധിക്കൂ. മൈഫിട്നെസ്സ്പാൽ (MyFitnessPal) പോലുള്ള മറ്റ് ആപ്പുകളുമായി ലിങ്ക് ചെയ്യുവാനും സാധിക്കും.

അച്ചീവ്‌മെന്റ് (Achievement): നടത്തം, വ്യായാമം, ധ്യാനം എന്നിവ പോലുള്ള ആരോഗ്യകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് ഉപയോക്താക്കൾക്ക് പ്രതിഫലം നൽകുന്ന ആരോഗ്യ-ക്ഷേമ ആപ്പാണ് അച്ചീവ്‌മെന്റ്. ഇത് വിവിധ ഫിറ്റ്നസ് ആപ്പുകളുമായി സമന്വയിപ്പിക്കുകയും പേപാൽ വഴിയോ നേരിട്ടുള്ള നിക്ഷേപം വഴിയോ പണമായി കൈമാറ്റം ചെയ്യാവുന്ന പോയിൻ്റുകൾ നൽകുകയും ചെയ്യുന്നു.

കൂടാതെ, ഉപയോക്താക്കൾക്ക് അധിക പോയിൻ്റുകൾ ലഭിക്കണം എന്നുണ്ടെങ്കിൽ സർവേകളിലും പഠനങ്ങളിലും മറ്റും പങ്കെടുക്കാം. എന്നിരുന്നാലും, റെഡീം ചെയ്യുവാനായി മതിയായ പോയിൻ്റുകൾ കളക്ട് ചെയ്യുന്നതിന് നല്ല ക്ഷമ ആവശ്യമായി വന്നേക്കാം. കാരണം ഈ ആപ്പിൽ പോയിന്റുകൾ ലഭിക്കുവാൻ മറ്റ് ആപ്പുകളുടെ അത്ര എളുപ്പമല്ല.

സ്റ്റെപ് സെറ്റ് ഗോ (StepSetGo): ഓരോ ചുവടും നാണയങ്ങൾ ഉപയോഗിച്ച് ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കുന്ന ഒരു ജനപ്രിയ ഇന്ത്യൻ ആപ്പാണ് സ്റ്റെപ് സെറ്റ് ഗോ. ആപ്പിൻ്റെ പാർട്ണർ ബ്രാൻഡുകൾ നൽകുന്ന ഉൽപ്പന്നങ്ങൾക്കും സെർവിസുകൾക്കുമായി ഈ നാണയങ്ങൾ എക്സ്ചേഞ്ച് ചെയ്യാവുന്നതാണ്. കൂടാതെ, മറ്റ് ആപ്പുകളിൽ നിന്ന് വ്യത്യസ്തമായി ഉപയോക്താക്കൾക്ക് സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും മത്സരിക്കാൻ സഹായിക്കുന്ന ഇൻ്ററാക്ടീവ് ചലഞ്ച് ഫീച്ചറും സ്റ്റെപ് സെറ്റ് ഗോയിൽ ഉണ്ട്.

ബിറ്റ് വാക്കിംഗ് (Bitwalking): ബിറ്റ്‌വാക്കിംഗ് എന്നത് ഉപയോക്താക്കൾക്ക് അവരുടെ നടത്തത്തെ അടിസ്ഥാനമാക്കി ബിറ്റ്‌വാക്കിംഗ് ഡോളർ (BW$) നൽകുന്ന ഒരു അപ്ലിക്കേഷനാണ്. ആപ്പിൻ്റെ മാർക്കറ്റിൽ ലഭ്യമായ ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കുമായി ഈ ഡോളർ (BW$) കൈമാറ്റം ചെയ്യാവുന്നതാണ്. ബിറ്റ്‌വാക്കിംഗ് അതിൻ്റെ നെറ്റ്‌വർക്കിംഗ് സവിശേഷതയിലൂടെ ഉപയോക്താക്കൾക്കിടയിൽ സാമൂഹിക ബന്ധങ്ങളും വളർത്താൻ സഹായിക്കുന്നു. ബിറ്റ്‌വാക്കിംഗിൻ്റെ ഒരു പോരായ്മ അതിൻ്റെ പരിമിതമായ ലഭ്യതയാണ്. കാരണം ഇത് എല്ലാ രാജ്യങ്ങളിലും ആക്‌സസ് ചെയ്യാൻ കഴിയില്ല.

റൺടോപ്യ (Runtopia): നടത്തത്തിനും ഓട്ടത്തിനും ചലഞ്ചുകൾ പൂർത്തിയാക്കുന്നതിനും ഫിറ്റ്‌നസ് മൈൽസ്റ്റോൺ നേടുന്നതിനും എല്ലാം ഉപയോക്താക്കൾക്ക് പോയിൻ്റുകൾ നൽകുന്ന ഒരു ആപ്പാണ് റൺടോപ്യ. ആപ്പ് നിശ്ചയിക്കുന്ന ചില സൈറ്റുകളിൽ നിന്ന് വിവിധ ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കുമായി ഈ പോയിൻ്റുകൾ എക്സ്ചേഞ്ച് ചെയ്യുവാൻ സാധിക്കും. മാത്രമല്ല, ഉപയോക്താക്കളുടെ ഫിറ്റ്‌നസ് ലക്ഷ്യങ്ങളിൽ എത്തിച്ചേരാൻ സഹായിക്കുന്നതിന് വ്യക്തിഗത പരിശീലന പ്ലാനുകൾ റൺടോപ്യ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നിരുന്നാലും, ചില പ്രീമിയം ഫീച്ചറുകൾ ആക്‌സസ് ചെയ്യുന്നതിന് ഒരു സബ്‌സ്‌ക്രിപ്‌ഷൻ ആവശ്യമാണ്.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ അറിയാനും ടെക്ക് ടിപ്‌സുകൾ അറിയാനും gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
In this article, we will introduce you to the top 6 apps that pay for walking, their functionality, rewards, pros and cons. Before installing any app, read and approve its terms and conditions.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X