Home
Apps

എങ്ങനെ ഏതൊരു സോഫ്റ്റ്‌വെയറിന്റെയും സീരിയൽ കീ എളുപ്പം കണ്ടെത്താം?

By Ishaque A P

എങ്ങനെ ഏതൊരു സോഫ്ട്‍വെയറിന്റെയും സീരിയൽ കീ എളുപ്പം ലഭ്യമാക്കാം എന്നതിനെ കുറിച്ചാണ് ഇന്ന് ഇവിടെ പറയാൻ പോകുന്നത്. ഫലത്തിൽ സീരിയൽ കീ കിട്ടുന്നതിനുള്ള മാർഗ്ഗം മാത്രമല്ല ഇത്, പകരം നമ്മൾ നേരെ ചൊവ്വേ ഗൂഗിളിൽ തിരഞ്ഞാൽ കിട്ടാത്ത പല ഫയലുകൾക്കും മറ്റുമായി ഈ മാർഗ്ഗം ഉപയോഗിക്കുകയും ചെയ്യാം.

 എങ്ങനെ ഏതൊരു സോഫ്റ്റ്‌വെയറിന്റെയും സീരിയൽ കീ എളുപ്പം കണ്ടെത്താം?

എന്തുകൊണ്ട് ഇത്തരം സീരിയൽ കീ അടക്കമുള്ള ഫയലുകൾ ഗൂഗിൾ മറച്ചു വെക്കുന്നു എന്ന് ചോദിച്ചാൽ അതിന് പല കാരണങ്ങളുമുണ്ട്. വേണ്ടത്ര SEO കീ വേർഡുകൾ ഈ വിഭാഗത്തിൽ കൊടുക്കാൻ പറ്റാത്തതിനാലും നിയമപരമായ അനവധി പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരും എന്നതിനാലുമാണ് ഇവ നമ്മൾ നേരെ ഗൂഗിളിൽ തിരഞ്ഞാൽ കാണാൻ പറ്റാത്തത്.

എന്നാൽ പല ചെറിയ സൈറ്റുകൾ, ബ്ലോഗുകൾ, ഫോറങ്ങൾ എന്നിവയിലെല്ലാം തന്നെ വിശദമായ രീതിയിൽ ഇത്തരത്തിലുള്ള നിരവധി മാർഗ്ഗങ്ങളും മറ്റും ഉണ്ട്. ഇവ കണ്ടെത്താനാണ് പ്രയാസം എന്നേ ഉള്ളൂ. അപ്പോൾ നമ്മൾ ചെയ്യേണ്ടത് നമ്മൾ ഗൂഗിളിൽ തിരയുന്ന ശൈലി ഒന്ന് മാറ്റിപ്പിടിച്ചാൽ മതി. എങ്ങനെയാണ് തിരയേണ്ടത് എന്ന് നോക്കാം.

ഉദാഹണത്തിന് നെറോ എന്ന സോഫ്ട്‍വെയറിന്റെ സീരിയൽ കീ ആണ് വേണ്ടതെന്ന് കരുതുക. ഗൂഗിളിൽ നേരെ കയറി nero serial keys എന്നോ nero serial keys free എന്നോ കൊടുത്താൽ പലപ്പോഴും നമ്മൾ വിചാരിച്ച കാര്യം കിട്ടണമെന്നില്ല. അപ്പോൾ ഇങ്ങനെ സെർച്ച് ചെയ്യുന്നതിന് പകരമായി സോഫ്ട്‍വെയറിന്റെ പേരും 94FBR എന്നും ചേർത്ത് ടൈപ്പ് ചെയ്യുക. എന്നിട്ട് സെർച്ച് കൊടുക്കുക.

അതായത് nero 94FBRഎന്ന്. കഴിഞ്ഞു. സെർച്ച് ചെയ്ത് വരുന്ന റിസൽട്ടിൽ നിന്ന് ഏതെങ്കിലും സൈറ്റിൽ കയറി സീരിയൽ കീ സ്വന്തമാക്കാം. ഇതുവരെ പറഞ്ഞത് സീരിയൽ കീയുടെ കാര്യങ്ങൾ ആണെങ്കിൽ അതുപോലെ സിനിമകളും മറ്റു വീഡിയോ ഫയലുകളുമെല്ലാം തിരയുമ്പോൾ വേഗം കിട്ടാനുള്ള ചില വഴികളുമുണ്ട്. അവയും നോക്കാം.

നിങ്ങൾക്ക് ഒരു സിനിമ ആണ് വേണ്ടത് എങ്കിൽ കഴിവതും ഫുൾ മൂവി, മൂവി ഡൗൺലോഡ് എന്നൊക്കെ കൊടുക്കുന്നതിന് പകരം അതിന്റെ ഫയൽ എക്സ്റ്റൻഷൻ ചേർത്ത് കൊടുക്കുകയാണെങ്കിൽ ഒന്നുകൂടെ നന്നാകും. അറിയുന്ന ടോറന്റ് സൈറ്റുകൾ ഉണ്ടെങ്കിൽ അവയുടെ പേരും കൂടെ ചേർത്ത് കൊടുക്കാവുന്നതാണ്. ഇവ കൂടാതെ ഒരുപിടി ഓപ്ഷനുകൾ ഉണ്ട്. അവ വിശദമായി പിന്നീടൊരിക്കൽ പറയാം.

More from GizBot

Best Mobiles in India

English summary
Easiest Method to Find Serial Keys of Any Software
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X