ഡക്ക്ഡക്ക്ഗോ ബ്രൌസർ ഇനി കമ്പ്യൂട്ടറുകളിലും; മാക്ഒഎസ് ബീറ്റ പരീക്ഷണം ആരംഭിച്ചു

|

ലോകത്ത് തന്നെ ഏറ്റവും സുരക്ഷിതത്വവും സ്വകാര്യതയും നൽകുന്ന സെർച്ച് എഞ്ചിൻ ആണ് ഡക്ക്ഡക്ക്ഗോയുടേത്. പ്രൈവറ്റ് സെർച്ചുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയ വെബ്സൈറ്റുകൾ സന്ദർശിക്കാനും യൂസേഴ്സ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സെർച്ച് എഞ്ചിനും മൊബൈൽ വെബ് ബ്രൌസറും ഡക്ക്ഡക്ക്ഗോ തന്നെയാണ്. ഇപ്പോഴിതാ ഗൂഗിൾ ക്രോമിനും മൈക്രോസോഫ്റ്റ് എഡ്ജിനും വെല്ലുവിളിയാകാൻ പുതിയ ബ്രൌസർ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. നിലവിൽ മാക്ഒഎസിൽ ബീറ്റ ടെസ്റ്റിങ് ഘട്ടത്തിലാണ് ബ്രൌസർ. ഇൻബിൽറ്റ് ആയ പ്രൈവസി ഫീച്ചറുകളും പുതിയ ഡക്ക്ഡക്ക്ഗോ വെബ് ബ്രൌസറിൽ ലഭ്യമാണ്.

 

പ്രൈവസി

കുക്കി പോപ്പ് അപ്പ് പ്രൊട്ടക്ഷനും സ്മാർട്ടർ എൻക്രിപ്ഷൻ ഫീച്ചറുകളും പുതിയ പ്രൈവസി ഫീച്ചറുകളിൽ ഉൾപ്പെടുന്നു. പുതിയ വെബ് ബ്രൌസറിൽ ഡക്ക്ഡക്ക്ഗോ തന്നെയാണ് ഡിഫോൾട്ട് സെർച്ച് എഞ്ചിനായി വരുന്നത്. 2018ൽ മൊബൈൽ ഡിവൈസുകൾക്കായാണ് ഡക്ക്ഡക്ക്ഗോ ആദ്യമായി വെബ് ബ്രൌസറുകൾ അവതരിപ്പിച്ചത്. ലോഞ്ച് ചെയ്തതിന് ശേഷം 150 മില്ല്യണിൽ കൂടുതൽ പ്രാവശ്യം ഡൗൺലോഡ് ചെയ്യപ്പെട്ടതായും കമ്പനി അവകാശപ്പെടുന്നു. ഇതേ എക്സ്പീരിയൻസ് ഡെസ്ക്ടോപ്പുകളിലേക്കും കൊണ്ട് വരികയാണ് കമ്പനി ചെയ്യുന്നത്.

ഓപ്പോ എഫ്21 പ്രോ vs റിയൽമി 9; മികച്ച 4ജി സ്മാർട്ട്ഫോൺ ഏതെന്ന് നോക്കാംഓപ്പോ എഫ്21 പ്രോ vs റിയൽമി 9; മികച്ച 4ജി സ്മാർട്ട്ഫോൺ ഏതെന്ന് നോക്കാം

കുക്കി ട്രാക്കിംഗ് പോപ്പ്

ശല്യപ്പെടുത്തുന്ന കുക്കി ട്രാക്കിംഗ് പോപ്പ് അപ്പുകൾ അകറ്റി നിർത്തുന്ന കുക്കി പോപ്പ് അപ്പ് പ്രൊട്ടക്ഷൻ ഫീച്ചർ പുതിയ വെബ് ബ്രൌസറിൽ ലഭ്യമാണെന്ന് പറഞ്ഞല്ലോ. നിലവിൽ 50 ശതമാനം വെബ്സെറ്റുകളുടെ കാര്യത്തിലാണ് ഈ പ്രൊട്ടക്ഷൻ ലഭിക്കുക. ബീറ്റ പരീക്ഷണം പുരോഗമിക്കുന്നതിന് അനുസരിച്ച് ഇതിൽ മാറ്റമുണ്ടാകുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ട്രാക്കറുകൾ ബ്ലോക്ക് ചെയ്യുന്നതിലൂടെ, ക്രോമിനേക്കാൾ 60 ശതമാനം കുറവ് ഡാറ്റയാണ് ഉപയോഗിക്കുന്നതെന്നും ഡക്ക്ഡക്ക്ഗോ അവകാശപ്പെടുന്നു. ഗൂഗിളിനേക്കാൾ വേഗതയേറിയ ഗ്രാഫിക്‌സ് പെർഫോമൻസും പുതിയ വെബ് ബ്രൌസറിലുണ്ടെന്ന് കമ്പനി പറയുന്നുണ്ട്.

റെൻഡറിങ് എഞ്ചിൻ
 

മാക്ഒഎസുമായി ഏറ്റവും ചേർന്ന് നിൽക്കുന്ന പെർഫോമൻസിനായി സഫാരി ( ആപ്പിളിന്റെ വെബ് ബ്രൌസർ ) ഉപയോഗിക്കുന്ന അതേ റെൻഡറിങ് എഞ്ചിൻ തന്നെയാണ് ഡക്ക്ഡക്ക്ഗോയും ഉപയോഗിക്കുന്നത്. ഇത് ക്രോമിയം റെൻഡറിങ് എഞ്ചിനുകൾ ഉപയോഗിക്കുന്ന ഗൂഗിൾ ക്രോം പോലെയുള്ള ബ്രൌസറുകളെക്കാളും വേഗതയേറിയ വെബ് ബ്രൗസിങ് എക്സ്പീരിയൻസ് നൽകുമെന്നും ഡക്ക്ഡക്ക്ഗോ പറയുന്നു. ഡക്ക്ഡക്ക്ഗോ ബ്രൗസറിൽ ഉപയോക്താക്കൾക്ക് ഒറ്റ ക്ലിക്കിൽ ഡാറ്റ ക്ലിയർ ചെയ്യുന്നതിനുള്ള ഒരു ഫയർ ബട്ടണും ഉൾപ്പെടുന്നു. കൂടാതെ, നിങ്ങളുടെ വെബ് ബ്രൗസിങ് സുഗമമാക്കുന്നതിന് ഇമെയിൽ പ്രൊട്ടക്ഷനും ഇൻബിൽറ്റ് പാസ്‌വേഡ് മാനേജറും ഉൾപ്പെടെയുള്ള സവിശേഷതകളുണ്ട്. പാസ്‌വേഡ് മാനേജർ മറ്റ് ബ്രൗസറുകളിൽ നിന്നും ബ്രൌസർ എക്സ്റ്റൻഷനുകളിൽ നിന്നും പാസ്‌വേഡുകൾ ഇംപോർട്ട് ചെയ്യാൻ സഹായിക്കുന്നു. സമാനമായ പാസ്‌വേഡ് മാനേജ്‌മെന്റ് അതിന്റെ മൊബൈൽ ആപ്പുകളിൽ കൊണ്ടുവരാനും ഡക്ക്ഡക്ക്ഗോയ്‌ക്ക് പദ്ധതിയുണ്ട്.

ഉയർന്ന ശബ്ദത്തിൽ പാട്ട് കേൾക്കുമ്പോൾ അലോസരം ഉണ്ടാകുന്നുണ്ടോ?, പരിഹാരമുണ്ട്ഉയർന്ന ശബ്ദത്തിൽ പാട്ട് കേൾക്കുമ്പോൾ അലോസരം ഉണ്ടാകുന്നുണ്ടോ?, പരിഹാരമുണ്ട്

ആഡ്

പുതിയ ഡക്ക്ഡക്ക്ഗോ ബ്രൗസറിൽ ഒരു ആഡ് ബ്ലോക്കറും ഉണ്ട്. അത് ഓട്ടോമാറ്റിക്കായി പരസ്യങ്ങൾ തടയാനും ഇൻവേസീവ് ട്രാക്കറുകളെ നിയന്ത്രിക്കാനും സഹായിക്കുന്നു. മറ്റ് ബ്രൗസറുകൾക്ക് സമാനമായി, ടാബ് മാനേജ്‌മെന്റ്, ബുക്ക്‌മാർക്കുകൾ തുടങ്ങിയ പതിവ് ബ്രൗസിങ് ഫീച്ചറുകളും പുതിയ ഡക്ക്ഡക്ക്ഗോ ബ്രൗസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാക്ഒഎസിലെ ഡക്ക്ഡക്ക്ഗോ ബീറ്റ വേർഷൻ നിലവിൽ ഇൻവൈറ്റ് ഒൺലി ആയിട്ടാണ് വരുന്നത്. മൊബൈൽ ആപ്പിലെ സെറ്റിങ്സ് വിഭാഗത്തിൽ ഡക്ക്ഡക്ക്ഗോ ഫോർ ഡെസ്ക്ടോപ്പ് ഓപ്ഷനിൽ പോയി വെയ്റ്റ്ലിസ്റ്റിൽ ജോയിൻ ചെയ്യാവുന്നതാണ്.

മൊബൈൽ

നിങ്ങൾക്ക് ക്ഷണം ലഭിച്ച് കഴിഞ്ഞാൽ, മൊബൈൽ ആപ്പിൽ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ വരും. ബ്രൗസർ ഡൗൺലോഡ് ചെയ്യുന്നതിന് നിങ്ങളുടെ മാക് കമ്പ്യൂട്ടറിലൂടെ തുറക്കേണ്ട ലിങ്കും ഇതിൽ ഉണ്ടാകും. ഒരു ബീറ്റ ആപ്പ് ആയതിനാൽ തന്നെ ഡക്ക്ഡക്ക്ഗോ ഡെസ്ക്ടോപ്പ് ബ്രൗസറിന് ഇപ്പോൾ നിരവധി പരിമിതികൾ ഉണ്ട്. ഉദാഹരണത്തിന്, ഇത് എക്സ്റ്റൻഷനുകൾക്ക് സപ്പോർട്ട് നൽകുന്നില്ല. ഈ ഘട്ടത്തിൽ ചില ബഗുകളും ബ്രൌസറിൽ കാണാൻ കഴിഞ്ഞേക്കും. ബീറ്റ പതിപ്പ് പുറത്തിറക്കുന്നതിന് മുമ്പും നിരവധി പരീക്ഷണങ്ങൾ കമ്പനി നടത്തിയിരുന്നു.

ബജറ്റ് വിപണി പിടിക്കാൻ റെഡ്മി 10എ സ്മാർട്ട്ഫോൺ; ഇന്ത്യ ലോഞ്ച് ഉടൻബജറ്റ് വിപണി പിടിക്കാൻ റെഡ്മി 10എ സ്മാർട്ട്ഫോൺ; ഇന്ത്യ ലോഞ്ച് ഉടൻ

വിൻഡോസ് പതിപ്പ്

ഡക്ക്ഡക്ക്ഗോ അതിന്റെ വിൻഡോസ് പതിപ്പ് ഈ വർഷം അവസാനം കൊണ്ട് വരാൻ പദ്ധതിയിട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നിരുന്നാലും അത് സംബന്ധിച്ച കൃത്യമായ ടൈംലൈൻ കമ്പനി ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല. കമ്പനിക്ക് ലിനക്സിലും താൽപ്പര്യമുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്. നേരത്തെ തങ്ങളുടെ ഐഒഎസ് ആൻഡ്രോയിഡ് ആപ്പുകളുടെ ഓപ്പൺ സോഴ്സ് പതിപ്പുകൾ കമ്പനി ഓഫർ ചെയ്തിരുന്നു. സമാനമായി മാക് ആപ്പും കമ്പനി ഓപ്പൺ സോഴ്സ് ചെയ്തേക്കും. ബീറ്റ കാലയളവ് പൂർത്തിയ ശേഷമായിരിക്കും ബ്രൌസർ കോഡ് കമ്പനി തേർഡ് പാർട്ടി ഡെവലപ്പർമാർക്കും ഓഫർ ചെയ്യുന്നത്.

ആപ്പ് ട്രാക്കിങ് പ്രൊട്ടക്ഷൻ

ആപ്പ് ട്രാക്കിങ് പ്രൊട്ടക്ഷൻ

ആൻഡ്രോയിഡ് യൂസേഴ്സിനായി ഡക്ക്ഡക്ക്ഗോ അടുത്തിടെ അവതരിപ്പിച്ച പ്രൈവസി ഫീച്ചറുകളിൽ ഒന്നാണ് ആപ്പ് ട്രാക്കിങ് പ്രൊട്ടക്ഷൻ. വിവിധ ആപ്പുകളുടെ നിരീക്ഷണത്തിൽ നിന്നും ഉപയോക്താക്കളെയും അവരുടെ സ്വകാര്യതയും സംരക്ഷിക്കാൻ പുതിയ ടൂൾ സഹായിക്കുമെന്നാണ് കമ്പനി പറയുന്നത്. റിപ്പോർട്ടുകൾ അനുസരിച്ച് ഡക്ക്ഡക്ക്ഗോയുടെ ബ്രൗസർ ആപ്പിൽ ഇൻ ബിൽറ്റ് ആയിട്ടാണ് ട്രാക്കിങ് പ്രൊട്ടക്ഷൻ ടൂൾ കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നത്. ഫോണിലെ മറ്റ് ആപ്പുകളിൽ ഉള്ള ട്രാക്കറുകൾ തിരിച്ചറിയുകയും തടയുകയും ചെയ്യാൻ ഈ ടൂൾ സഹായിക്കുമെന്ന് ഡക്ക്ഡക്ക്ഗോ ഔദ്യോഗിക ബ്ലോഗ് പോസ്റ്റിൽ പറയുന്നു.

പുറത്തിറക്കി രണ്ടാം മാസം വിവോ വൈ15എസ് സ്മാർട്ട്ഫോണിന് വില കുറച്ചുപുറത്തിറക്കി രണ്ടാം മാസം വിവോ വൈ15എസ് സ്മാർട്ട്ഫോണിന് വില കുറച്ചു

ഡാറ്റ

ഡക്ക്ഡക്ക്ഗോ ആപ്ലിക്കേഷനിൽ ആപ്പ് ട്രാക്കിങ് പ്രൊട്ടക്ഷൻ ഫീച്ചർ ആക്റ്റിവേറ്റ് ചെയ്താൽ നിങ്ങൾ ഫോൺ ഉപയോഗിക്കുമ്പോൾ ടൂൾ ബാക്ക്ഗ്രൌണ്ടിൽ പ്രവർത്തിച്ച് കൊണ്ടേയിരിക്കും. ഏതെങ്കിലും ആപ്പ് ഒരു തേർഡ് പാർട്ടി ട്രാക്കറിലേക്ക് ഡാറ്റ അയയ്‌ക്കാൻ പോകുന്നത് ഉടൻ തിരിച്ചറിയുകയും തടയുകയും ചെയ്യും. ആപ്പ് ട്രാക്കിങ് പ്രൊട്ടക്ഷൻ ടൂൾ തടയുന്ന ട്രാക്കറുകൾ ഏതൊക്കെയാണെന്ന് തത്സമയം മനസിലാക്കാനും യൂസേഴ്സിന് സാധിക്കും. ഒപ്പം നിങ്ങളുടെ ഡാറ്റ എവിടേക്കാണ് പോയിക്കൊണ്ടിരുന്നത് എന്നും തിരിച്ചറിയാൻ കഴിയും.

Best Mobiles in India

English summary
DuckDuckGo is the most secure and private search engine in the world. The company has introduced a new browser to challenge Google Chrome and Microsoft Edge. The browser is currently in beta testing on MacOS. Built-in privacy features are also available in the new DuckDuckgo web browser.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X