ഡിലീറ്റായ വാട്സ്ആപ്പ് മെസേജുകൾ വീണ്ടെടുക്കാൻ ഈ ആപ്പ് ഉപയോഗിക്കുന്നവർ സൂക്ഷിക്കുക
വാട്സ്ആപ്പിൽ നമ്മുടെ സുഹൃത്തുക്കൾ മെസേജുകൾ അയച്ചയുടൻ ഡിലീറ്റ് ചെയ്യുന്നത് കണ്ടിട്ടില്ലേ. ഈ ഡിലീറ്റ് ആക്കിയ മെസേജ് എന്തായിരുന്നു എന്ന് അറിയാൻ സഹായിക്കുന്ന ആൻഡ്രോയിഡ് ആപ്ലിക്കേഷനാണ് വാമർ ( ഡബ്ല്യൂഎഎംആർ ) ആപ്പ്. ഡിലീറ്റ് ആയ മെസേജുകൾ വീണ്ടെടുക്കാൻ സഹായിക്കുന്ന മറ്റ് ആപ്ലിക്കേഷനുകളും ആപ്പ് സ്റ്റോറുകളിൽ ലഭ്യമാണ്. ഇക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ യൂസ് ചെയ്യപ്പെടുന്ന, ജനപ്രിയമായ ആപ്ലിക്കേഷനാണ് വാമർ. യൂസേഴ്സിന് ഗൂഗിൾ പ്ലേയിൽ നിന്നും ഈ ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. ടെക്സ്റ്റ് മെസേജുകൾ മാത്രമല്ല, മീഡിയ ഫയലുകൾ തിരിച്ചെടുക്കാനും വാമർ ഉപയോഗിക്കാവുന്നതാണ്. വളരെ ഉപകാരപ്രദമായ ആപ്ലിക്കേഷൻ എന്ന് തോന്നുന്നുണ്ടോ? സൂക്ഷിക്കുക, വാമർ ആപ്പിന് നൽകേണ്ട പെർമിഷനുകളിൽ പലതും വളരെ അപകടം പിടിച്ചതാണ്. ഈ പെർമിഷനുകൾ തെറ്റായ രീതിയിൽ ഉപയോഗിച്ചാൽ നമ്മുടെ സ്വകാര്യതയെ വരെ ബാധിക്കും.

പ്ലേ സ്റ്റോറിൽ ലഭ്യമായ വാമർ ആപ്ലിക്കേഷൻ ( ഡബ്ല്യൂഎഎംആർ ) നിലവിൽ 50 ദശലക്ഷത്തിലധികം തവണ ഇൻസ്റ്റാൾ ചെയ്യപ്പെട്ടിട്ടുണ്ട്. ആൻഡ്രോയിഡ് 5, അല്ലെങ്കിൽ അതിനും മുകളിൽ ഉള്ള വേർഷനുകൾ ഉള്ള ഡിവൈസുകളിലാണ് വാമർ ഇൻസ്റ്റാൾ ചെയ്യാൻ കഴിയുക. കൂടാതെ കുറഞ്ഞത് 16 എംബിയെങ്കിലും ഫ്രീ സ്പേസും ഡിവൈസിൽ ഉണ്ടായിരിക്കണം. എൻഡ് ടു എൻഡ് എൻക്രിപ്റ്റ്ഡ് ആണ് വാട്സ്ആപ്പ് ചാറ്റുകൾ. അതിനാൽ തന്നെ വാമർ ആപ്പ് വാട്സ്ആപ്പ് ചാറ്റുകൾ ആക്സസ് ചെയ്യുന്നില്ലാണ് ( വാമറിന്റെ ഡവലപ്പർ ) "ഡ്രില്ലൻസ്" വിശദീകരിക്കുന്നത്.

ചാറ്റുകൾ ആക്സസ് ചെയ്യാതെ നോട്ടിഫിക്കേഷൻ ലോഗ്സ് ആക്സസ് ചെയ്താണ് വാമർ പ്രവർത്തിക്കുന്നത്. നോട്ടിഫിക്കേഷൻസിന്റെ ലോഗ് വാമർ ആപ്പ് സൂക്ഷിക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ ഒരു മെസേജ് ഡിലീറ്റ് ആയാൽ വാമർ ആപ്പ് നോട്ടിഫിക്കേഷൻസ് ഹിസ്റ്ററി ആക്സസ് ചെയ്യുകയും മെസേജ് വീണ്ടെടുക്കുകയും ചെയ്യുന്നു. മീഡിയ ഫയലുകൾ സേവ് ചെയ്യാനും ആപ്പിൽ സാധിക്കും. എന്നിരുന്നാലും, മിക്ക ഉപയോക്താക്കളും ഓട്ടോമാറ്റിക് മീഡിയ ഡൗൺലോഡ് ഓൺ ആക്കാത്തതിനാൽ മീഡിയ ഫയലുകൾ സേവ് ചെയ്യുന്ന ഫങ്ഷൻ അത്ര എളുപ്പം നടക്കാറും ഇല്ല.

മുന്നറിയിപ്പുമായി വിദഗ്ധർ
ഉപയോക്താക്കളുടെ ഓൺലൈൻ സ്വകാര്യത അപകടത്തിലാക്കുന്നതിനാൽ വാമർ ( ഡബ്ല്യൂഎഎംആർ ) ആപ്പിനെതിരെ മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ് സൈബർ സുരക്ഷാ വിദഗ്ധർ. ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈബർ സെക്യൂരിറ്റിയിലെ (ഐഐസിഎസ്) സൈബർ സുരക്ഷാ വിദഗ്ധരാണ് വാമർ ആപ്പിനേക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വാമർ ആപ്പ് ഫങ്ഷൻ ചെയ്യണമെങ്കിൽ ഒന്നിൽ അധികം സെറ്റിങ്സുകളിലേക്ക് ആക്‌സസ് നൽകേണ്ടത് ഉണ്ട്. ഇത് വാമറിനെ ഉപയോഗിക്കാൻ അൽപ്പം റിസ്കുള്ള ഒരു ആപ്ലിക്കേഷനായി മാറ്റുന്നു എന്നാണ് വിമർശനം. ആപ്പിന് നിലവിൽ ഗാലറി, നെറ്റ്‌വർക്ക്, നോട്ടിഫിക്കേഷൻസ് എന്നിവയിലേക്ക് എല്ലാം ആക്‌സസ് ആവശ്യമാണ്. ഇവയെല്ലാം ഡാറ്റ ചോർച്ചയുടെ സാധ്യത വീണ്ടും കൂട്ടുന്നതായാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

( ഡബ്ല്യൂഎഎംആർ ) വാമർ ആപ്പ് നിലവിൽ ഡാറ്റ ചോർച്ച പോലെയുള്ള പ്രശ്നങ്ങൾ ഒന്നും സൃഷ്ടിക്കുന്നില്ല എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. അതേ സമയം നോട്ടിഫിക്കേഷൻസിലേക്കുള്ള ആക്സസ് അപകടകരമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. സെൻസിറ്റീവും സ്വകാര്യവുമായ ഡാറ്റയുടെ ചോർച്ചയ്ക്ക് ആ ആക്സസ് കാരണം ആകാമെന്നാണ് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നത്. ഡിവൈസിന്റെ സുരക്ഷിതത്വത്തിന് കോട്ടം തട്ടുമെന്നും വിദഗ്ധർ ആശങ്കപ്പെടുന്നു.

പ്രത്യേകിച്ചും ആപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ നൽകേണ്ട വിപുലമായ അനുമതികളുടെ കാര്യത്തിൽ. ഇത് മറ്റ് ആപ്പുകളുടെ പ്രവർത്തനത്തെയും ബാധിച്ചേക്കാം. ഒപ്പം ഡിവൈസ് മെമ്മറിയിൽ സംഭരിച്ചിരിക്കുന്ന ഫയലുകൾ ലീക്ക് ആകാനും സാധ്യതയുണ്ട്. ഇന്റർനെറ്റ് സെർച്ച് ഹിസ്റ്ററിയും നഷ്ടപ്പെടാം. ഡിവൈസ് യൂസ് ചെയ്യുന്നയാളുടെ കോൺടാക്റ്റ് ലിസ്റ്റ് പോലും ചോർന്നേക്കാമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.


Click it and Unblock the Notifications








