ഫേസ്ബുക്ക് ആഡ്‌സില്‍ ക്ലിക്-ടൂ-വാട്ട്‌സാപ്പ് ബട്ടണ്‍

By: Samuel P Mohan

വാട്ട്‌സാപ്പ് എന്നത് പരസ്യമില്ലാത്ത ഒരു മെസേജിങ്ങ് പ്ലാറ്റ്‌ഫോമാണ്. എന്നാല്‍ ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുളള വാട്ട്‌സാപ്പ് മെസേജിങ്ങ് പ്ലാറ്റ്‌ഫോമിന്റെ ധനസമ്പാദ്യത്തിന്റെ മറ്റു വഴികള്‍ കണ്ടെത്താന്‍ ഇത് സഹായിക്കുന്നു.

ഫേസ്ബുക്ക് ആഡ്‌സില്‍ ക്ലിക്-ടൂ-വാട്ട്‌സാപ്പ് ബട്ടണ്‍

TechCrunch ന്റെ റിപ്പോര്‍ട്ടു പ്രകാരം ഫേസ്ബുക്ക് ഒരു ബിസിനസ്സുകള്‍ തുടങ്ങാന്‍ പോകുന്നു. ഇതിലൂടെ ഫേസ്ബുക്കും വാട്ട്‌സാപ്പും ഒരു ലിങ്ക് സൃഷ്ടിച്ച് അതിലൂടെ പരസ്യ യൂണിറ്റ് തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. ഈ വിധത്തില്‍ പരസ്യങ്ങളില്‍ ഒരു ബട്ടണ്‍ ഉള്‍പ്പെടുത്തുകയും ആ ബട്ടണില്‍ ക്ലിക്ക് ചെയ്യുന്നതിലൂടെ ആളുകള്‍ക്ക് ആപ്പ് ഉപയോഗിച്ച് മെസേജുകള്‍ അയക്കാനോ വിളിക്കാനോ കഴിയും.

ഈ വര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ ടെസ്റ്റ് മോഡിലാണ് ഈ ഫീച്ചര്‍ കാണപ്പെടുന്നത്. ഇതിനെക്കുറിച്ച് ഫേസ്ബുക്കില്‍ ഔദ്യോഗിക സ്ഥിരീകരണവും ഉണ്ട്. വടക്കേ അമേരിക്ക, ദക്ഷണ അമേരിക്ക, ഓസ്‌ട്രേലിയ, ആഫ്രിക്ക, ഏഷ്യ തുടങ്ങിയ രാജ്യങ്ങളിലാണ് ഈ സവിശേഷത ആരംഭിക്കുന്നത്.

യൂറോപ്പില്‍ ആദ്യ നാളുകളില്‍ ഇത് ലഭിച്ചില്ലെങ്കിലും ഈ സവിശേഷത പിന്നീടുളള ദിവസങ്ങളില്‍ ലഭിക്കുന്നതാണ്. കൂടാതെ ഭൂഖണ്ഡത്തിലെ ഉപഭോക്താക്കള്‍ക്കും പിന്നീടുളള ദിവസങ്ങളില്‍ ഇത് ലഭിക്കും.

വാട്ട്‌സാപ്പ് ബീറ്റ വേര്‍ഷനില്‍ പുതിയ അപ്‌ഡേറ്റുകള്‍

ഫേസ്ബുക്ക് ഈ സവിശേഷത മറ്റു മേഖലകളില്‍ എങ്ങനെ ഉപയോഗിക്കുമെന്നും വാട്ട്‌സാപ്പ് ഫേസ്ബുക്ക് എന്നിവ എങ്ങനെ ഒന്നിച്ചു പ്രവര്‍ത്തിക്കുമെന്നതും വളരെ ശ്രദ്ധേയമാണ്. ഈ പുതിയ ആഡ്-യൂണിറ്റ് ബട്ടണ്‍ ഫേസ്ബുക്കില്‍ നിങ്ങള്‍ കണ്ടിട്ടുളള ക്ലിക്ക്-ടൂ-മെസഞ്ചര്‍ പരസ്യങ്ങള്‍ക്ക് സമാനമാണ്.

ഉപഭോക്താക്കള്‍ക്ക് ഒരു സമ്പര്‍ക്ക വിലാസം നല്‍കാന്‍ ആഗ്രഹിക്കുന്ന പേജുകളില്‍ ലിങ്കുകള്‍ സാധ്യമാകുമെങ്കിലും ഫേസ്ബുക്ക് പതിവ് ഉപഭോക്തൃത സേവനങ്ങളിലേക്ക് ആപ്പ് ബട്ടണ്‍ സംയോജനം ചേര്‍ക്കാനുളള യാതൊരു പദ്ധതിയും ഇപ്പോള്‍ ലഭ്യമല്ല.

ഫേസ്ബുക്ക് പേജില്‍ നിന്നും അവരുടെ ആപ്പ് സാന്നിധ്യം ജനങ്ങള്‍ക്ക് ചൂണ്ടിക്കാണിക്കാന്‍ ഒരു ഫേസ്ബുക്ക് പേജിന് നിരവധി വഴികള്‍ പരീക്ഷണാര്‍ത്ഥം ആരംഭിച്ചതായി ഫേസ്ബുക്ക് വക്താവ് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ പങ്കുവച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഏതാനും മാസങ്ങള്‍ക്കു മുന്‍പാണ് ഫേസ്ബുക്ക് വാട്ട്‌സാപ്പ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങ് ആപ്ലിക്കേഷനോട് അടുപ്പിക്കാന്‍ ആസൂത്രണം ചെയ്തിരുന്നത് എന്നും ഇതിനു മുന്‍പ് റിപ്പോര്‍ട്ടുകള്‍ ചെയ്യപ്പെട്ടിരുന്നു, അതു കൂടാതെ സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്കിലേക്ക് കൂടുതല്‍ പുതിയ ഫീച്ചുകള്‍ളും കൂട്ടിച്ചേര്‍ക്കും. ഇത് ഫേസ്ബുക്കും ആപ്പും തമ്മില്‍ തത്ക്ഷണം മാറാന്‍ സഹായിക്കുന്നു.

Read more about:
English summary
Facebook ads have started getting the Click-to-WhatsApp buttons for the people who are interested.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot