ഫെയ്‌സ്ബുക്കിന്റെ രക്തദാന സംവിധാനത്തിന് വന്‍ സ്വീകരണം; ഇന്ത്യയില്‍ രജിസ്‌ട്രേഷന്‍ 40 ലക്ഷം കടന്നു

Posted By: Lekshmi S

രക്തദാനം എളുപ്പമാക്കുന്നതിനായി ഫെയ്‌സ്ബുക്ക് ആരംഭിച്ച സംവിധാനത്തിന് രാജ്യത്ത് വന്‍സ്വീകരണം. ഒക്ടോബറില്‍ ആരംഭിച്ച സംവിധാനത്തില്‍ 40 ലക്ഷം പേര്‍ സൈന്‍ അപ് ചെയ്തുകഴിഞ്ഞു. ഇന്ത്യയിലെ വന്‍വിജയത്തെ തുടര്‍ന്ന് സംവിധാനം ബംഗ്ലാദേശിലും അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഫെയ്‌സ്ബുക്ക്.

ഫെയ്‌സ്ബുക്കിന്റെ രക്തദാന സംവിധാനത്തിന് വന്‍ സ്വീകരണം; ഇന്ത്യയില്‍ രജി

ഇന്ത്യയില്‍ 40 ലക്ഷത്തിലധികം രക്തദാതാക്കള്‍ ഫെയ്‌സ്ബുക്കില്‍ സൈന്‍ അപ് ചെയ്തുകഴിഞ്ഞതായി സോഷ്യല്‍ ഗുഡ് വൈസ് പ്രസിഡന്റ് നവോമി ഗ്ലെയ്റ്റ് പറഞ്ഞു. രക്തം ആവശ്യമുള്ളവര്‍ക്ക് ദാതാക്കളുമായി ബന്ധപ്പെടാന്‍ മാത്രമല്ല സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും രക്തദാതാക്കളുമായി ബന്ധം പുലര്‍ത്താനും ഈ സംവിധാനം വഴി കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ആശുപത്രികള്‍, ബ്ലഡ് ബാങ്കുകള്‍, സംഘടനകള്‍ തുടങ്ങിയവയ്ക്ക് സന്നദ്ധ രക്തദാനവുമായി ബന്ധപ്പെട്ട പരിപാടികള്‍ ഈ സംവിധാനത്തിലൂടെ അറിയിക്കാന്‍ കഴിയും. ഉടന്‍ തന്നെ ഫെയ്‌സ്ബുക്കിലൂടെ ഈ വിവരം ആ പ്രദേശത്തുള്ള രക്തദാതാക്കളിലെത്തും.

'2018-ഓടെ ഈ സംവിധാനം ബംഗ്ലാദേശിലും അവതരിപ്പിക്കും. ഇന്ത്യയിലേത് പോലെ ബംഗ്ലാദേശിലും ഓരോ ആഴ്ചയും രക്തത്തിന് വേണ്ടിയുള്ള ആയിരക്കണക്കിന് പോസ്റ്റുകളാണ് പ്രത്യക്ഷപ്പെടുന്നത്.' ഗ്ലെയ്റ്റ് കൂട്ടിച്ചേര്‍ത്തു.

ആളുകള്‍ക്ക് പരസ്പര സഹകരണത്തോടെ സുരക്ഷിതരായി മുന്നേറാനുള്ള നിരവധി പുതിയ പദ്ധതികളും ഫെയ്‌സ്ബുക്ക് പ്രഖ്യാപിച്ചു. ന്യൂയോര്‍ക്കില്‍ നടന്ന രണ്ടാമത് വാര്‍ഷിക സോഷ്യല്‍ ഗുഡ് ഫോറത്തില്‍ സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗാണ് പ്രഖ്യാപനങ്ങള്‍ നടത്തിയത്. മെന്റര്‍ഷിപ്പ് കണക്ഷന്‍ പ്രോഗ്രാം, ധനസമാഹരണ ടൂളുകള്‍, രക്തദാന സംരംഭം, ആത്മഹത്യ പ്രതിരോധ പരിപാടി എന്നിവയായിരുന്നു അവയില്‍ പ്രധാനം.

ഐഫോണ്‍ ഫെസ്റ്റ്: വന്‍ ഓഫറില്‍ ഏറ്റവും പുതിയ ഐഫോണുകള്‍!

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ വികസിപ്പിച്ചെടുത്ത ഒരു മാര്‍ഗ്ഗനിര്‍ദ്ദേശക പരിപാടിയാണ് മെന്റര്‍ഷിപ്പ് കണക്ഷന്‍ പ്രോഗ്രാം. ഇതിലൂടെ മെന്റര്‍മാരുമായി ആശയവിനിമയം നടത്താനും പുരോഗതി വിലയിരുത്താനും സാധിക്കുമെന്ന് ഗ്ലെയ്റ്റ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

ഫെയ്‌സ്ബുക്ക് പേയ്‌മെന്റ്‌സ് വഴി നോണ്‍ പ്രോഫിറ്റ് സംഘനകള്‍ക്ക് നല്‍കുന്ന എല്ലാ സംഭാവനകളും നേരിട്ട് ആ സ്ഥാപനങ്ങള്‍ക്ക് ലഭിക്കും. 2018ല്‍ 50 ദശലക്ഷം ഡോളറാണ് ഫെയ്‌സ്ബുക്ക് ഡൊണേഷന്‍സ് ഫണ്ടില്‍ വകയിരുത്തിയിരിക്കുന്നത്. ദുരന്തങ്ങള്‍ നേരിടുന്ന ജനവിഭാഗങ്ങളെ സഹായിക്കുന്നതിന് ഈ തുക ഉപയോഗിക്കും.

ധനസമാഹരണത്തിനായി ഫെയ്‌സ്ബുക്കിന് പുറത്ത് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ അതേസമയം ഫെയ്‌സ്ബുക്കിലും ചെയ്യാന്‍ സഹായിക്കുന്നതാണ് പുതുതായി അവതരിപ്പിച്ച ടൂളുകള്‍. ഇതുവഴി ധനസമാഹരണത്തെക്കുറിച്ച് കൂട്ടുകാരെയും ബന്ധുക്കളെയും എളുപ്പത്തില്‍ അറിയിക്കാനുമാകും.

ഇവയ്‌ക്കെല്ലാം പുറമെ ഒരു കമ്മ്യൂണിറ്റി ഹെല്‍പ്പ് എപിഐയും ഫെയ്‌സ്ബുക്ക് പുറത്തിറക്കിയിട്ടുണ്ട്. കമ്മ്യൂണിറ്റി ഹെല്‍പ്പ് പോസ്റ്റുകളില്‍ നിന്ന് ദുരന്തബാധിതരുടെ ആവശ്യങ്ങളറിയാന്‍ സംഘനകള്‍ക്ക് കഴിയും. 'പരീക്ഷണാടിസ്ഥാനത്തില്‍ നെറ്റ് ഹോപ്, അമേരിക്കന്‍ റെഡ്‌ക്രോസ് എന്നിവയുമായി സഹകരിച്ചാണ് കമ്മ്യൂണിറ്റി ഹെല്‍പ്പ് എപിഐ നടപ്പാക്കുന്നത്' ഫെയ്‌സ്ബുക്ക് അറിയിച്ചു.

Read more about:
English summary
Facebook has announced that more than four million donors in India have signed up for Facebook's blood donation feature.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot