ഗ്രൂപ്പ് വീഡിയോ ചാറ്റ് ലക്ഷ്യമിട്ട് ഫേസ്ബുക്കിന്റെ പുതിയ ബോണ്‍ഫയര്‍ ആപ്പ്

By Archana V
|

ലൈവ് ഗ്രൂപ്പ് വീഡിയോ ചാറ്റിന് പ്രാധാന്യം നല്‍കുന്ന പുതിയ ബോണ്‍ഫയര്‍ ആപ്പ് ഫേസ്ബുക്ക് അവതരിപ്പിച്ചു. ഈ വര്‍ഷം സെപ്റ്റംബറില്‍ ഐഒഎസ് ഡിവൈസുകളില്‍ ആണ് ഈ ആപ്പ് ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് മാത്രമാണ് ലഭ്യമാക്കിയിരുന്നത്. ഇപ്പോള്‍ ആന്‍ഡ്രോയ്ഡിലും ബോണ്‍ഫയര്‍ ആപ്പ് ലഭ്യമാക്കി തുടങ്ങിയിരിക്കുകയാണ്.

ഗ്രൂപ്പ് വീഡിയോ ചാറ്റ് ലക്ഷ്യമിട്ട് ഫേസ്ബുക്കിന്റെ പുതിയ ബോണ്‍ഫയര്‍ ആപ

ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ നിന്നും ബോണ്‍ഫയര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. എന്നാല്‍ ചില രാജ്യങ്ങളില്‍ മാത്രമെ നിലവില്‍ ആപ്പ് ലഭ്യമായി തുടങ്ങിയിട്ടുള്ളു.

അതേസമയം എപികെ മിററില്‍ നിന്നും എപികെ ഫയര്‍ വി1.5.0 ഡൗണ്‍ലോഡ് ചെയ്തു കൊണ്ട് എല്ലാ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് ഈ ആപ്പ് സൈഡ്‌ലോഡ് ചെയ്യാന്‍ കഴിയും.

സോഷ്യല്‍ മീഡിയില്‍ നിന്നും ഐഓഎസ്/ആന്‍ഡ്രോയിഡിലേക്ക് വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാംസോഷ്യല്‍ മീഡിയില്‍ നിന്നും ഐഓഎസ്/ആന്‍ഡ്രോയിഡിലേക്ക് വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാം

യുവാക്കളെ ലക്ഷ്യമിട്ടു കൊണ്ടാണ് ഫേസ്ബുക്കിന്റെ ബോണ്‍ഫയര്‍ ആപ്പ് എത്തുന്നത് . സ്‌നാപ് ചാറ്റിലെ പോലെ ഫില്‍ട്ടറുകളും ലഭ്യമാക്കുന്നുണ്ട്. യുവ നിരയുടെ സാന്നിദ്ധ്യത്തില്‍ കുറവ് വന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് അവരെ പിടിച്ചു നിര്‍ത്താനുള്ള ശ്രമങ്ങള്‍ ഫേസ്ബുക്ക് തുടങ്ങിയത്.പുതിയ ഗ്രൂപ്പ് വീഡിയോ ചാറ്റ് ആപ്പിലൂടെ ഇതിന് സാദ്ധ്യമാകുമെന്നാണ് പ്രതീക്ഷ.

ഫേസ്ബുക്കിന്റെ മറ്റ് ആപ്പുകളെ പോലെ ബോണ്‍ഫയര്‍ ഗ്രൂപ്പ് വീഡിയോ ചാറ്റും ഫേസ്ബുക്ക്, മെസ്സഞ്ചര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയ കമ്പനിയുടെ ആപ്ലിക്കേഷനുകളോട് ഏകീകരിച്ചിട്ടുണ്ട്.

ബോണ്‍ഫയര്‍ ഉപയോക്താക്കളെ വീഡിയോ ചാറ്റില്‍ ചിത്രം എടുക്കാനും അത് മേല്‍പറഞ്ഞ ആപ്പുകളുമായി ഷെയര്‍ ചെയ്യാനും അനുവദിക്കും.

ഹൗസ്പാര്‍ട്ട് ആപ്ലിക്കേഷനെ അനുകരിക്കുകയാണ് ബോണ്‍ഫയര്‍ ഗ്രൂപ്പ് വീഡിയോ ചാറ്റ് ആപ്പ്. സമാനമായ സൗകര്യങ്ങള്‍ ലഭ്യമാക്കുന്ന മറ്റൊരു ഗ്രൂപ്പ് വീഡിയോ ചാറ്റ് ആപ്പാണിത്.

ഒരു ഗ്രൂപ്പ് ചാറ്റില്‍ ഫേസ്ബുക്ക് ആപ്പ് 8 പേരെ വരെ അനുവദിക്കും. വളരെ എളുപ്പമാണ് ഈ ആപ്പ് ക്രമീകരിക്കാന്‍. ഇതില്‍ നിരവധി സ്റ്റിക്കറുകളും എഫക്ടുകളും തിരഞ്ഞെടുക്കാം.

' നിങ്ങളുടെ സുഹൃത്തുക്കളുമായി ഗ്രൂപ്പ് വീഡിയോ ചാറ്റിന് സൗകര്യം നല്‍കുന്ന ആപ്പാണ് ഫേസ്ബുക്കിന്റെ ബോണ്‍ഫയര്‍ ഗ്രൂപ്പ്‌വീഡിയോ ചാറ്റ് ആപ്പ്. ആപ്പ് ഓപ്പണ്‍ ചെയ്താല്‍ ഉടന്‍ തന്നെ സുഹൃത്തുക്കളുമായി ചാറ്റ് ചെയ്ത് തുടങ്ങാം. സുഹൃത്തുക്കളുമായി ഒത്തുചേരാന്‍ ഏറ്റവും മികച്ച ഇടങ്ങളില്‍ ഒന്നാണ് ബോണ്‍ഫയര്‍' ഫേസ്ബുക്കിന്റെ ബോണ്‍ഫയര്‍: ഗ്രൂപ്പ് വീഡിയോ ചാറ്റ് ആപ്പിന്റെ ഗൂഗിള്‍ പ്ലേലിസ്റ്റില്‍ പറയുന്നു.

Best Mobiles in India

Read more about:
English summary
Facebook has announced the launch of a new group video chat app called Bonfire aimed at the young users.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X