ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും 'മടുപ്പിക്കുന്ന നോട്ടിഫിക്കേഷനുകള്‍ക്കായി' ഉടന്‍ എത്തുന്നു ഈ ഫീച്ചര്‍

By GizBot Bureau
|

നിരന്തരം അപ്‌ഡേറ്റുകള്‍ നല്‍കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളാണ് ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും. ഇന്‍സ്റ്റാഗ്രാം സ്റ്റോറീസ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ ഇപ്പോള്‍ വന്‍ വര്‍ദ്ധനവ് എന്നാണ് റിപ്പോര്‍ട്ട്. അതായത് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 40 കോടി ഉപയോക്താക്കളാണ് ദിവസേന ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്നത്.

ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും 'മടുപ്പിക്കുന്ന നോട്ടിഫിക്കേഷനുകള്‍ക

ഫേസ്ബുക്ക് ഇപ്പോള്‍ പുതിയൊരു ഫീച്ചറിന്റെ പണിപ്പുരയിലാണ്. 'Your Time on Facebook' എന്നാണ് ഇതിന്റെ പേര്. ഒരു ദിവസത്തെ സമയമോ ഒരാഴ്ചത്തെ സമയമോ ഈ ഫീച്ചര്‍ മുഖേന അറിയാന്‍ കഴിയും. അതേ സമയം ഫേസ്ബുക്കിന് വല്ലാതെ അടിമയാകുന്നുവെന്ന് തോന്നലുണ്ടെങ്കിലും സമയപരിധി നിശ്ചയിക്കാനും ഈ ഫീച്ചറിലൂടെ കഴിയും.

എന്നാല്‍ ഇതു കൂടാതെ മറ്റൊരു പുതിയ ഫീച്ചറിന്റെ കൂടി പ്രവര്‍ത്തനത്തിലാണ് ഫേസ്ബുക്ക് എന്നാണ് പുതിയ റിപ്പോര്‍ട്ട്. 'Do Not Disturb' എന്നാണ് ഇതിന്റെ പേര്. ഈ പുതിയ ഫീച്ചറിലൂടെ ഫേസ്ബുക്ക് സംബന്ധമായ നോട്ടിഫിക്കേഷനുകള്‍ നിശബ്ദമാക്കാന്‍ നിങ്ങള്‍ക്കു സാധിക്കും.

ഈ ഫീച്ചര്‍ ഫേസ്ബുക്ക് നോട്ടിഫിക്കേഷനുകളെ നിശബ്ദമാക്കുക മാത്രമല്ല ചെയ്യുന്നത്, കൂടാതെ സെറ്റിംഗ്‌സ് മെനുവിലെ നോട്ടിഫിക്കേഷന്‍ ഓപ്ഷന്റെ കീഴിലായി കാണുന്ന 'Push' എന്ന പേരുളള വിഭാഗത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും. 20 മിനിറ്റ് മുതല്‍ 24 മണിക്കൂര്‍ വരെ ഫേസ്ബുക്ക് നോട്ടിഫിക്കേഷന്‍ നിങ്ങള്‍ക്ക് ഇതു പോലെ മ്യൂട്ട് ചെയ്തു വയ്ക്കാം. കൂടാതെ നോട്ടിഫിക്കേഷനുകള്‍ ലഭിക്കുമ്പോള്‍ ഉപയോക്താക്കള്‍ക്ക് വൈബ്രേറ്റുകളും അതു പോലെ അലേര്‍ട്ടുകളും ഓഫാക്കാനുളള അനുവാദവും നല്‍കും.

ടെക്ക്രഞ്ചിന്റെ മറ്റൊരു റിപ്പോര്‍ട്ടു പ്രകാരം 'Do Not Disturb' എന്ന ഫീച്ചര്‍ ഇന്‍സ്റ്റാഗ്രാമും ഉടന്‍ കൊണ്ടു വരും എന്നാണ്. എന്നാല്‍ ഈ സവിശേഷതകള്‍ എപ്പോള്‍ നിലവില്‍ വരുമെന്ന കൃത്യമായ വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി പുറത്തു വിട്ടിട്ടില്ല.

അടുത്തിടെ ഇന്‍സ്റ്റാഗ്രാം അവതരിപ്പിച്ച മറ്റൊരു ഫീച്ചറാണ് 'You're caught Up'. കഴിഞ്ഞ രണ്ടു ദിവസത്തിനുളളിലെ എല്ലാ പുതിയ പോസ്റ്റുകളും നിങ്ങള്‍ കണ്ടു എന്ന് അറിയിക്കുന്ന ഫീച്ചറാണ് ഇത്.

ഇതു കൂടാതെ സ്രഷ്ടാക്കളും ഉപഭോക്താക്കളും തമ്മിലുളള ഇടപെടലുകള്‍ കൂടുതല്‍ വര്‍ദ്ധിപ്പിക്കാനായി പുതിയൊരു ഫീച്ചര്‍ കൂടി ഇന്‍സ്റ്റാഗ്രാം അവതരിപ്പിച്ചു. ഉപയോക്താക്കളില്‍ നിന്നും ഇന്‍സ്റ്റാഗ്രാം ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങുകയും പോളുകളുടെ അടിസ്ഥാനത്തില്‍ അഭിപ്രായങ്ങള്‍ ഫോളോവേഴ്‌സില്‍ നിന്നും ശേഖരിക്കുകയും ചെയ്യും.

ദിവസവും 20 ജിബി ഡാറ്റ നൽകിക്കൊണ്ട് സകല കമ്പനികളെയും ഞെട്ടിച്ച് ബിഎസ്എൻഎൽ!!ദിവസവും 20 ജിബി ഡാറ്റ നൽകിക്കൊണ്ട് സകല കമ്പനികളെയും ഞെട്ടിച്ച് ബിഎസ്എൻഎൽ!!

Best Mobiles in India

Read more about:
English summary
Facebook was recently testing a new feature called 'Your Time on Facebook' which allowed the users to keep a tab on how much time they are spending on its platform on a daily basis. The new feature also notifies the users when they have exceeded their daily usage limit. Now, it is being reported that the social media giant is working on a new feature which is called 'Do Not Disturb'. The new feature will allow the users to mute all of the Facebook-related notifications.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X