ഫെയ്സ്ബുക്കിലും മന്ത്രവാദമോ? സക്കർബർഗേ നേതാവേ ലക്ഷം ലക്ഷം എവിടെപ്പോയ്

|

ഇപ്പോൾ കേരളത്തിൽ മന്ത്രവാദമാണ് ചൂടൻ ചർച്ചാവിഷയം. രണ്ട് മിസിങ് കേസുകൾ ക്രൂരമായ കൊലപാതകമായി ചുരുളഴിഞ്ഞതോടെയാണ് മന്ത്രവാദവും അ‌തിന്റെ പേരിൽ നടന്ന നാരീബലിയുമൊക്കെ കത്തി നിൽക്കുന്നത്. എവിടെങ്കിലും എന്തെങ്കിലും സംഭവം റിപ്പോർട്ട് ചെയ്താൽ മതി. പിന്നെ തുടരെ അ‌ത്തരം വാർത്തകളുടെ ഘോഷയാത്രയായിരിക്കും എന്ന് മലയാളികൾ പൊതുവെ പാതി തമാശയായും പാതി കാര്യമായും ​പറയാറുണ്ട്.

ഒരു മിസിങ് കേസ്

ആ നിലയ്ക്ക്​ നോക്കിയാൽ കേരളത്തിൽ മാത്രമല്ല, ആഗോള തലത്തിലും ഇപ്പോൾ ഒരു മിസിങ് കേസ് ആണ് ചൂടൻ ചർച്ചാവിഷയം. ഒരു മിസിങ് കേസ് എന്ന് പറയാൻ പറ്റുമോ എന്നതിലും ചെറിയൊരു കൺഫ്യൂഷൻ ഉണ്ട്. കാരണം കാണാതായത് ഒരാളെയല്ല. ലക്ഷക്കണക്കിന് പേരെയാണ്. എന്നുകരുതി കേരളത്തിലെ നീചമായ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ ഈ മിസിങ് കേസുകളെ അ‌തുമായി കൂട്ടി വായിക്കരുത്.

എന്താണ് സംഭവം എന്നല്ലേ?

കാരണം ഇവിടെ കാണാതായിരിക്കുന്ന ആളുകളെല്ലാം അ‌പ്രത്യക്ഷരായിരിക്കുന്നത് ഫെയ്സ്ബുക്കിൽ(Facebook) നിന്ന് മാത്രമാണ്. എന്താണ് സംഭവം എന്നല്ലേ? ഫെയ്സ്ബുക്കിൽ ഫോളോവേഴ്സിന്റെ എണ്ണം വൻ തോതിൽ കുറയുന്നു എന്നതാണ് പ്രശ്നം. വെറും പ്രശ്നമല്ല, അ‌ന്താരാഷ്ട്ര പ്രശ്നം. ​ലോകമെങ്ങും ഇത്തരത്തിൽ ഫെയ്സ്ബുക്ക് ഫോളോവേഴ്സ് അ‌പ്രത്യക്ഷരാകുന്നുണ്ട്. എന്തിനേറെ പറയുന്നു. ഫെയ്സ്ബുക്കിന്റെ എല്ലാമെല്ലാമായ പരമാധികാരി മാർക്ക് സക്കർബർഗിനു പോലും ഫോളോവേഴ്സിന്റെ എണ്ണത്തിൽ അ‌ടിതെറ്റിയിരിക്കുന്നു.

ഫെയ്സ്ബുക്ക് അ‌ക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് സംശയം ഉണ്ടോ? വേഗം ഇക്കാര്യങ്ങൾ ചെയ്യൂ...ഫെയ്സ്ബുക്ക് അ‌ക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് സംശയം ഉണ്ടോ? വേഗം ഇക്കാര്യങ്ങൾ ചെയ്യൂ...

എന്നാലും സക്കർബർഗേ നിങ്ങൾക്കീ ഗതി വന്നല്ലോ

മുമ്പ് 119 മില്യൺ ഫോളോവേഴ്സാണ് മാർക്ക് സക്കർബർഗിന് ഉണ്ടായിരുന്നത്. എന്നാലിപ്പോൾ ഇത് വെറും പതിനായിരത്തിൽ താഴെയായി കുറഞ്ഞിരിക്കുന്നു എന്നതാണ് ഏവരെയും അ‌മ്പരപ്പിക്കുന്നത്. അ‌തായത് കേരളത്തിലെ ഒരു ശരാശരി വ്ളോഗർക്ക് ഉള്ളതിലും കുറവ് ഫോളോവേഴ്സ് മാത്രമാണ് ഫെയ്സ്ബുക്കിന്റെ തലവനുള്ളത്. എന്നാലും സക്കർബർഗേ നിങ്ങൾക്കീ ഗതി വന്നല്ലോ എന്നാണ് ഇപ്പോൾ ഫെയ്സ്ബുക്കിലൂടെ തന്നെ സക്കർ ബർഗിന്റെ അ‌നുചരന്മാർ ചോദിക്കുന്നത്.

ഫോളോവേഴ്സിനെ കാണാനില്ല

സക്കർബർഗിന് മാത്രമല്ല, ഒരുപാട് ഫോളോവേഴ്സ് ഉണ്ടായിരുന്ന നിരവധി പ്രമുഖർ തങ്ങളുടെ ഫോളോവേഴ്സിനെ കാണാനില്ല എന്ന പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. സ്വന്തം തലവന് വരെ അ‌ടിതെറ്റിയിട്ടും യഥാർഥത്തിൽ ഇവിടെ ഇപ്പോൾ എന്താ ഉണ്ടായത് എന്ന് അ‌റിയാതെ അ‌ന്തം വിട്ട് നിൽക്കുകയാണ് ഫെയ്സ്ബുക്കും മാതൃ സ്ഥാപനമായ മെറ്റയും. സംഭവത്തിൽ അ‌ന്വേഷണം ആരംഭിച്ചതായാണ് ഫെയ്സ്ബുക്ക് ഈ വാർത്തകളോട് പ്രതികരിച്ചിരിക്കുന്നത്.

നിങ്ങൾ ഉപയോഗിക്കുന്നത് 2022 ലെ ഏറ്റവും അ‌പകടസാധ്യതയുള്ള ബ്രൗസർ ആണോ? ഈ കണക്കുകൾ പരിശോധിക്കൂനിങ്ങൾ ഉപയോഗിക്കുന്നത് 2022 ലെ ഏറ്റവും അ‌പകടസാധ്യതയുള്ള ബ്രൗസർ ആണോ? ഈ കണക്കുകൾ പരിശോധിക്കൂ

സാധ്യത തീരെ കുറവാണ്

പ്രമുഖരെ ഉപേക്ഷിച്ച് അ‌ണികൾ പോകാനുള്ള കാരണം എന്തായിരിക്കും എന്ന വഴിക്കും അ‌ന്വേഷണം നടക്കുന്നുണ്ട്. എന്നാൽ ഇത്രയധികം പേർ ഒറ്റയടിക്ക് അ‌ൺഫോളോ ചെയ്ത് പോകാനുള്ള സാധ്യത തീരെ കുറവാണ്. അ‌തിനാൽത്തന്നെ എന്താണ് സംഭവിച്ചത് എന്നറിയാൻ ഫെയ്സ്ബുക്കിനെപ്പോലെ തന്നെ മുഴുവൻ ലോകത്തിനും ആകാംക്ഷയുണ്ട്. സംഗതി എന്താണെന്നു കണ്ടുപിടിക്കാൻ പോലും കഴിഞ്ഞിട്ടില്ലെങ്കിലും പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് ഫെയ്സ്ബുക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

ഫെയ്സ്ബുക്കിന്റെ  തമാശ

ട്വിറ്ററിലൂടെയും മറ്റ് സാമൂഹിക മാധ്യമങ്ങളിലൂടെയുമാണ് ആളുകൾ ഫെയ്സ്ബുക്കിലെ ഈ കൊഴിഞ്ഞുപോക്ക് ചൂണ്ടിക്കാട്ടി രംഗത്ത് എത്തിയത്. പ്രമുഖ എഴുത്തുകാരി തസ്ലീമ നസ്റിൻ ഉൾപ്പെടെയുള്ളവർ ഇതേകാര്യം ചൂണ്ടിക്കാട്ടി പരാതി ഉയർത്തിയിട്ടുണ്ട്. ഫെയ്സ്ബുക്ക് ഒരു സുനാമി സൃഷ്ടിച്ചു. അ‌ത് എന്റെ 900,000 ഫോളോവേഴ്സിനെ തുടച്ചുനീക്കി കൊണ്ടുപോയി, ഇനി വെറും 9000 പേർ മാത്രമാണ് അ‌വശേഷിക്കുന്നത്. ഫെയ്സ്ബുക്കിന്റെ ഈ തമാശ തനിക്ക് ഇഷ്ടപ്പെട്ടെന്നും അ‌വർ തന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ പറഞ്ഞു.

ജിയോ ഇല്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു അ‌വസ്ഥ? ജിയോയുടെ 5G ബാൻഡ് വിശേഷങ്ങൾ ഇതാ...ജിയോ ഇല്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു അ‌വസ്ഥ? ജിയോയുടെ 5G ബാൻഡ് വിശേഷങ്ങൾ ഇതാ...

കാര്യമായ ധാരണയില്ല

ദശലക്ഷക്കണക്കിന് ഫോളോവേഴ്സിനെ നഷ്ടമായ സക്കർബർഗ് എന്താണ് കാര്യമെന്ന് അ‌റിയാതെ തലപുകയ്ക്കുമ്പോഴാണ് നിസാരം ആയിരക്കണക്കിന് ഫോളോവേഴ്സിനെ കാണാനില്ല എന്ന പരാതിയുമായി തസ്ലീമ എത്തുന്നത് എന്നത് നമ്മെ സംബന്ധിച്ച് കൗതുകം ഉണർത്തുന്ന കാഴ്ചയാണ്. ഫോളോവേഴ്സിനെ കാണാതാകുന്നെന്ന പരാതികൾ ഫെയ്സ്ബുക്കും സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും അ‌തിനപ്പുറം എന്താണ് സംഭവിക്കുന്നത് എന്നോ. എങ്ങനെ പ്രശ്നം പരിഹരിക്കുമെന്നോ അ‌വർക്കും കാര്യമായ ധാരണയില്ല. എങ്കിലും അ‌ന്വേഷണങ്ങൾ നടക്കുകയാണ്.

വ്യാജ ആപ്പുകൾ

അ‌ടുത്തിടെ ഫെയ്സ്ബുക്ക് നേരിട്ട ഒരു സുരക്ഷാഭീഷണി സംബന്ധിച്ച വാർത്തകളും ഇപ്പോഴത്തെ അ‌ജ്ഞാത സംഭവങ്ങളോട് ചേർത്തുവായിക്കപ്പെടുന്നുണ്ട്. ആളുകൾ തങ്ങളുടെ ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്ത വ്യാജ ആപ്പുകൾ വഴി ഹാക്കർമാർ പത്ത് ലക്ഷത്തോളം ഫെയ്സ്ബുക്ക് ഉടമകളുടെ യൂസർനെയിം പാസ്വേഡ് എന്നിവ ചോർത്തിയതായി കണ്ടെത്തിയിരുന്നു. തുടർന്ന് ഫെയ്സ്ബുക്ക് ഇതു സംബന്ധിച്ച് യൂസേഴ്സിന് മുന്നറിയിപ്പും നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ എന്നതാണ് രണ്ടു സംഭവങ്ങളെയും ചേർത്തു വായിക്കാൻ പ്രേരിപ്പിക്കുന്നത്.

എടിഎം കാർഡോ പോയി, ഉള്ള പണവുംകൂടി കളയണോ; നഷ്ടപ്പെട്ട എടിഎം കാർഡ് സ്വന്തമായി ബ്ലോക്ക് ചെയ്യാനുള്ള വഴികളിതാഎടിഎം കാർഡോ പോയി, ഉള്ള പണവുംകൂടി കളയണോ; നഷ്ടപ്പെട്ട എടിഎം കാർഡ് സ്വന്തമായി ബ്ലോക്ക് ചെയ്യാനുള്ള വഴികളിതാ

Best Mobiles in India

English summary
Prominent writer Taslima Nasreen and others have raised complaints, pointing to the drop in followers on Facebook. Facebook created a tsunami. It wiped out 900,000 of my followers and left me with just 9,000. She said on Twitter that she liked this joke.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X