ഫേസ്‌ബുക്ക്‌ മെസ്സഞ്ചറില്‍ ഇനി 4കെ റെസല്യൂഷന്‍ ഫോട്ടോകള്‍ ഷെയര്‍ ചെയ്യാം

Posted By: Archana V

അവതരിപ്പിച്ച നാള്‍ മുതല്‍ മെസഞ്ചര്‍ മെച്ചപ്പെടുത്തുന്നതിനായി ഫേസ്‌ബുക്ക്‌ പുതിയ നിരവധി ഫീച്ചറുകള്‍ അവതരിപ്പിച്ചു കൊണ്ടിരിക്കുകയാണ്‌. മെസഞ്ചറില്‍ 4 കെ റെസല്യൂഷന്‍ അഥവ ഓരോ ഇമേജിലും 4,096x4,096 പിക്‌സല്‍സ്‌ വരുന്ന ഫോട്ടോ മെസഞ്ചറില്‍ അയക്കാനും സ്വീകരിക്കാനും ഇനിമുതല്‍ അനുവദിക്കുമെന്ന്‌ ഫേയ്‌സ്‌ബുക്ക്‌ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു.

ഫേസ്‌ബുക്ക്‌ മെസ്സഞ്ചറില്‍ ഇനി 4കെ റെസല്യൂഷന്‍ ഫോട്ടോകള്‍ ഷെയര്‍ ചെയ്യ

പല സ്‌മാര്‍ട്‌ഫോണുകളും സപ്പോര്‍ട്ട്‌ ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന്‌ ഗുണനിലവാരമാണിത്‌.

ഇതുവരെ ഫേസ്‌ബുക്ക്‌ മെസ്സഞ്ചര്‍ വഴി ഹൈ-റെസല്യൂഷന്‍ പിക്‌ചറുകള്‍ ഷെയര്‍ ചെയ്യാന്‍ ആളുകള്‍ക്ക്‌ കഴിഞ്ഞിരുന്നില്ല. 4കെ റെസല്യൂഷന്‍ ഫോട്ടോകള്‍ സപ്പോര്‍ട്ട്‌ ചെയ്യാന്‍ കഴിയന്നതോടെ മെസ്സഞ്ചര്‍ ഉപയോക്താക്കള്‍ക്ക്‌ കൂടുതല്‍ ആകര്‍ഷകമായി മാറും.

എല്ലാ മാസവും 17 ബില്യണിലേറെ ഫോട്ടോകള്‍ ആണ്‌ മെസഞ്ചര്‍ വഴി ആളുകള്‍ അയക്കുന്നത്‌ ഇതിന്‌ പുറമെ മുമ്പുള്ളതിലും വളരെ വേഗത്തില്‍ 4കെ റെസല്യൂഷന്‍ ഫോട്ടോകള്‍ സെന്‍ഡ്‌ ചെയ്യാന്‍ കഴിയുമെന്നും ഫേസ്‌ബുക്ക്‌ അറിയിച്ചു.

4കെ റെസല്യൂഷന്‍ നല്‍കുന്ന വ്യത്യാസം എത്രത്തോളം ആണ്‌ എന്ന്‌ മനസ്സിലാക്കാന്‍ ഫേസ്‌ബുക്ക്‌ ഇത്‌ വിശദമാക്കുന്ന നിരവധി ചിത്രങ്ങള്‍ പോസ്‌റ്റ്‌ ചെയ്‌തിട്ടുണ്ട്‌. ഒരേ വസ്‌തുവിന്റെ രണ്ട്‌ ഇമേജുകള്‍ എടുക്കുക.

ടിവി വാങ്ങുന്നതിന്‌ മുമ്പ്‌ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങള്‍

അതില്‍ ഒന്ന്‌ 4കെ റെസല്യൂഷനില്‍ ഉള്ളതായിരിക്കണം. ഈ ഫോട്ടോകള്‍ വിലയിരുത്തുന്നതിലൂടെ വളരെ വ്യക്തമായി മനസിലാക്കാന്‍ കഴിയും 4കെ ഫോട്ടോ എത്ര വ്യക്തവും തീഷ്‌ണവും ആണന്ന്‌.

4കെ റെസല്യൂഷനിലുള്ള ഫോട്ടോകള്‍ അയക്കുന്നതിനും സ്വീകരിക്കുന്നതിനും മെസഞ്ചര്‍ ആപ്ലിക്കേഷന്‍ ഏറ്റവും പുതിയ പതിപ്പിലേക്ക്‌ അപ്‌ഡേറ്റ്‌ ചെയ്യണം.

അതിന്‌ ശേഷം ഒരു മെസ്സേജ്‌ ഓപ്പണ്‍ ചെയ്‌ത്‌ കാമറ റോള്‍ ഐക്കണില്‍ ക്ലിക്‌ ചെയ്യുക. ഫോട്ടോ സെലക്ട്‌ ചെയ്‌ത്‌ സെന്‍ഡില്‍ ക്ലിക്‌ ചെയ്യുക. നിങ്ങള്‍ മെസ്സേജ്‌ ചെയ്യുന്ന ആള്‍ക്ക്‌ ങൈറെസല്യൂഷന്‍ ഫോട്ടോ ലഭിക്കും.

തുടക്കത്തില്‍ യുഎസ്‌, കാനഡ, ഫ്രാന്‍സ്‌, ഓസ്‌ട്രേലിയ, യുകെ , സിംഗപ്പൂര്‍, ഹോങ്കോങ്‌, ജപ്പാന്‍ , ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളില്‍ ആണ്‌ ഫേസ്‌ബുക്ക്‌ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്‌.

ഐഫോണിലും ആന്‍ഡ്രോയ്‌ഡിലും ഒരുപോലെ മെസഞ്ചര്‍ 4കെ റെസല്യൂഷന്‍ ഫോട്ടോകള്‍ സപ്പോര്‍ട്ട്‌ ചെയ്യും. വരും ആഴ്‌ചകളില്‍ ഫേസ്‌ബുക്ക്‌ മെസഞ്ചര്‍ 4കെ ഫോട്ടോ ഷെയറിങ്‌ സപ്പോര്‍ട്ട്‌ കൂടുതല്‍ രാജ്യങ്ങളിലും ലഭ്യമാക്കി തുടങ്ങും.

English summary
Facebook Messenger for both Android and iOS now carries support for the sharing of 4K resolution photos.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot