ഫേസ്‌ബുക്ക്‌ മെസ്സഞ്ചറിലെ ഇന്‍സ്റ്റന്റ്‌ ഗെയിംസില്‍ ഇനി ലൈവ്‌ സ്‌ട്രീമിങിനും വീഡിയോ ചാറ്റിനും അവസരം

By Archana V
|

മെസഞ്ചര്‍ ചാറ്റ്‌ ആപ്പില്‍ സുഹൃത്തുക്കളുമായി ഗെയിമിങ്ങില്‍ ഏര്‍പ്പെടുന്നതിനുള്ള പുതിയ പ്ലാറ്റ്‌ഫോമായ " ഇന്‍സ്‌റ്റന്റ്‌ ഗെയിം" ഫേസ്‌ബുക്ക്‌ അവതരിപ്പിച്ചത്‌ കഴിഞ്ഞ വര്‍ഷമാണ്‌.ഇനി മുതല്‍ ഇന്‍സ്‌റ്റന്റ്‌ ഗെയിമില്‍ ഫേസ്‌ബുക്ക്‌ ലൈവ്‌ വഴി ലൈവ്‌ സ്‌ട്രീമിങ്‌ , വീഡിയോ ചാറ്റ്‌ എന്നിവ സപ്പോര്‍ട്ട്‌ ചെയ്‌ത്‌ തുടങ്ങുമെന്ന്‌ ഫേസ്‌ബുക്ക്‌ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്‌.

ഫേസ്‌ബുക്ക്‌ മെസ്സഞ്ചറിലെ ഇന്‍സ്റ്റന്റ്‌ ഗെയിംസില്‍ ഇനി ലൈവ്‌ സ്‌ട്രീമ

" ആദ്യം അവതരിപ്പിക്കുന്നത്‌ ലൈവ്‌ സ്‌ട്രീമിങ്‌ ആണ്‌. ഇതിലൂടെ ഗെയിമിങില്‍ ഏര്‍പ്പെടുന്നവര്‍ക്ക്‌ അവരുടെ ഗെയിമിന്റെപുരോഗതികള്‍ സുഹൃത്തുക്കളുമായി പങ്കിടാം കൂടാതെ ചെറു സംഭാഷണങ്ങളില്‍ ഏര്‍പ്പെടാനും കഴിയും. മെസ്സഞ്ചറിലെ ഗെയിമുകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക്‌ ഗെയിമിലേര്‍പ്പെടുന്നതും അവരുടെ അനുഭവങ്ങള്‍ പങ്കിടുന്നതും ഇനി ഫേസ്‌ബുക്ക്‌ ലൈവ്‌ വഴിയുള്ള പുതിയ ലൈവ്‌ സ്‌ട്രീമിങും എളുപ്പമാക്കി തീര്‍ക്കും" ഫേസ്‌്‌ബുക്കിന്റെ ബ്ലോഗ്‌ പോസ്‌റ്റില്‍ പറയുന്നു.

പുതിയ ഫീച്ചറിലൂടെ ഉപോക്താക്കള്‍ക്ക്‌ ലൈവ്‌ സ്‌ട്രീമുകള്‍ റെക്കോഡ്‌ ചെയ്യുകയും പിന്നീട്‌ പ്രൊഫൈലില്‍ പോസ്‌റ്റ്‌ ചെയ്യുകയും ചെയ്യാം.

" മെസ്സഞ്ചറില്‍ ഓരോ മാസവും 245 ദശലക്ഷത്തിലേറെ ആളുകള്‍ വീഡിയോ ചാറ്റ്‌ ചെയ്യുന്നുണ്ട്‌. വീഡിയോ ചാറ്റിങിനിടയിലും ആളുകള്‍ക്ക്‌ പരസ്‌പരം ഗെയിമിലേര്‍പ്പെടാനുള്ള അവസരം ഉടന്‍ ലഭ്യമാക്കി തുടങ്ങാനാണ്‌ ലക്ഷ്യമിടുന്നത്‌ " കമ്പനി പറഞ്ഞു.

ഐഫോണ്‍ Xന്റെ അതേ രീതിയില്‍ വില കുറവില്‍ ഐഫോണ്‍ Xc എത്തുന്നുഐഫോണ്‍ Xന്റെ അതേ രീതിയില്‍ വില കുറവില്‍ ഐഫോണ്‍ Xc എത്തുന്നു

അതേസമയം ഇന്‍സ്റ്റന്റ്‌ ഗെയിമില്‍ കൂടുതല്‍ ഗെയിമുകളും ഫേസ്‌ബുക്ക്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. മെസ്സഞ്ചറിന്‌ വേണ്ടി നിര്‍മ്മിച്ച പുതിയ ഗെയിം ആയ ആന്‍ഗ്രി ബേര്‍ഡ്‌സ്‌ 2018 തുടക്കത്തില്‍ ആഗോള തലത്തില്‍ പുറത്തിറക്കുമെന്നും ഫേസ്‌ബുക്ക്‌ അറിയിച്ചു.

മാരത്തോണ്‍ മോഡ്‌ , മെസ്സഞ്ചര്‍ ഗ്രൂപ്പ്‌ ചാറ്റില്‍ സുഹൃത്തുക്കളുമായി കളിക്കാനുള്ള അവസരം തുടങ്ങി വിവിധ സവിശേഷതകളോടെ അടുത്തിടെ പുറത്തിറക്കിയ ടിസീരീസിന്‌ ഒപ്പം ഈ പ്രശസ്‌തമായ ഗെയിമും ലഭ്യമായി തുടങ്ങും.

ഫേസ്‌ബുക്ക്‌ മെസ്സഞ്ചറിലെ ഇന്‍സ്റ്റന്റ്‌ ഗെയിംസില്‍ ഇനി ലൈവ്‌ സ്‌ട്രീമ

" ഇന്‍സ്റ്റന്റ്‌ ഗെയിമില്‍ ഡെവലപ്പേഴ്‌സ്‌ ലഭ്യമാക്കുന്ന പുതിയ അനുഭവങ്ങള്‍ ജനങ്ങള്‍ നല്‍കുന്ന സ്വീകരാര്യതയില്‍ സന്തോഷമുണ്ട്‌. ഉപയോക്താക്കള്‍ക്ക്‌ തുടര്‍ന്നും മെസ്സഞ്ചറില്‍ സുഹൃത്തുക്കളുമായി ഗെയിമില്‍ ഏര്‍പ്പെടാനും ആസ്വദിക്കാനും ഷെയര്‍ ചെയ്യാനും മത്സരിക്കാനും വെല്ലുവിളിക്കാനും കഴിയും. " കമ്പനി പറഞ്ഞു.

ലൈവ്‌ സ്‌ട്രീമിങ്‌ ആക്ടിവേറ്റ്‌ ചെയ്യുന്നതെങ്ങനെ?

വളരെ എളുപ്പത്തില്‍ ഇത്‌ തുടങ്ങാം.

ഒരു ഗെയിം കളിച്ച്‌ കൊണ്ടിരിക്കുമ്പോള്‍ ഗെയിമിന്റെ മുകളില്‍ വലത്‌ വശത്ത്‌ മൂലയിലുള്ള കാമറ ഐക്കണില്‍ ക്ലിക്‌ ചെയ്യുക. ഒരിക്കല്‍ സെലക്ട്‌ ചെയ്‌ത്‌ കഴിഞ്ഞാല്‍ നിങ്ങള്‍ക്ക്‌ ബ്രോഡ്‌കാസ്‌റ്റിനുള്ള പ്രേഷകരെ തിരഞ്ഞെടുക്കാം. നിങ്ങളുടെ വീഡിയോയെ കുറിച്ച്‌ ചെറിയ വിവരണം നല്‍കാനും കഴിയും.

റെക്കോഡിങ്‌ തുടങ്ങുന്നതിന്‌ സ്‌റ്റാര്‍ട്‌ ലൈവ്‌ വീഡിയോ ബട്ടണില്‍ ക്ലിക്‌ ചെയ്യുക. ബ്രോഡ്‌കാസ്‌റ്റ്‌ അവസാനിച്ച്‌ കഴിഞ്ഞാല്‍ വീഡിയോ നിങ്ങളുടെ പ്രൊഫൈലിലോ പേജിലോ പ്രസിദ്ധീകരിക്കാം. അങ്ങനെ കാണാന്‍ കഴിയാതിരുന്ന സുഹൃത്തുക്കള്‍ക്ക്‌ ഇത്‌ പിന്നീട്‌ കാണാന്‍ അവസരം ലഭിക്കും. മറ്റ്‌ പോസ്‌റ്റുകള്‍ പോലെ ഏത്‌ സമയത്തും വീഡിയോ പോസ്‌റ്റ്‌ നീക്കം ചെയ്യാന്‍ കഴിയും.

Best Mobiles in India

Read more about:
English summary
Facebook is introducing two new features to Instant Games that will help you engage and connect with those you care about in new and different ways.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X