ഫാസ്റ്റ്ട്രാക്ക് ഫ്‌ളക്‌സ് വേവ് , കിടിലന്‍ ജസ്റ്റര്‍ കണ്ട്രോള്‍ഡ് സ്മാര്‍ട്ട് ബാന്‍ഡ്; റിവ്യൂ

|

പ്രമുഖ ബ്രാന്‍ഡായ ഫാസ്റ്റ്ട്രാക്ക് തങ്ങളുടെ ഏറ്റവും പുതിയ സ്മാര്‍ട്ട് ബാന്‍ഡ് മോഡലിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഫാസ്റ്റ്ട്രാക്ക് ഫ്‌ളക്‌സ് വേവ് എന്നാണ് സ്മാര്‍ട്ട് വാച്ചിന്റെ പേര്. ജസ്റ്റര്‍ കണ്ട്രോളോടെ പ്രവര്‍ത്തിക്കുന്ന ലേകത്തെ ഏറ്റവും വണ്ണം കുറഞ്ഞ സ്മാര്‍ട്ട് വാച്ച് എന്ന ഖ്യാദിയോടെയാണ് ഈ മോഡലിന്റെ വരവ്. ആരോഗ്യ സുരക്ഷയ്ക്കായും ഫിറ്റ്‌നസിനായും ഒരുപിടി ഫീച്ചറുകള്‍ ഉള്‍ക്കൊള്ളുന്നതാണ് പുതിയ മോഡല്‍.

ഫാസ്റ്റ്ട്രാക്ക് ഫ്‌ളക്‌സ് വേവ് , കിടിലന്‍ ജസ്റ്റര്‍ കണ്ട്രോള്‍ഡ് സ്മ

ഇന്ത്യന്‍ വിപണിയില്‍ 4,995 രൂപയാണ് വാച്ചിന്റെ വില. ജിസ്‌ബോട്ടിന് ഈ വാച്ചിനെ ഒരാഴ്ചയിലേറെ നിരീക്ഷിച്ച് റിവ്യൂ ചെയ്യാനുള്ള സൗകര്യമുണ്ടായതു കൊണ്ടുതന്നെ കൃത്യമായി വിലയിരുത്തനായിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ഈ ലേഖനത്തില്‍ കുറിക്കുന്നു. തുടര്‍ന്നു വായിക്കൂ....

ഡിസ്‌പ്ലേ ബിള്‍ഡ് ക്വാളിറ്റി

ഡിസ്‌പ്ലേ ബിള്‍ഡ് ക്വാളിറ്റി

ഇതുവരെ ഉപയോഗിച്ചതില്‍ വെച്ച് ഏറ്റവും വണ്ണം കുറഞ്ഞ സ്മാര്‍ട്ട് ബാന്‍ഡാണ് ഫാസ്റ്റ്ട്രാക്ക് ഫ്‌ളക്‌സ് വേവെന്ന് നിസംശയം പറയാം. സ്റ്റാന്‍ഡേര്‍ഡ് ഫിറ്റ്‌നസ് ട്രാക്കറാണ് മോഡലിലുള്ളത്. ധരിക്കാനും കംഫര്‍ട്ടബിളാണ്. വിവിധ അവസരങ്ങളില്‍ വ്യത്യസ്തങ്ങളായ സ്ട്രാപ്പുകള്‍ മാറ്റിമാറ്റു ഉപയോഗിക്കാനുള്ള സൗകര്യവും മോഡലിലുണ്ട്.

ടെക്ചറുമായെത്തുന്ന ഫാസ്റ്റ്ട്രാക്ക് ഫ്‌ളക്‌സ് വേവിന്റെ സ്ട്രാപ്പ് പ്രീമിയം ലുക്ക് നല്‍കുന്നു. പ്ലാസ്റ്റിക്കിലാണ് നിര്‍മാണമെങ്കിലും ഐപി67 റേറ്റിംഗുണ്ട്. അതായത് മൂന്നു മീറ്റര്‍ വരെ ആഴമുള്ള വെള്ളത്തില്‍ 30 മിനിറ്റു വരെ സുരക്ഷിതമായി വാച്ച് ഉപയോഗിക്കാം. വെള്ളം ഉള്ളില്‍ കയറില്ല. നിന്തല്‍ സമയത്തും വാച്ച് ഉപയോഗിക്കാം.

9മില്ലി മീറ്റര്‍ മാത്രമുള്ള ബാന്‍ഡില്‍ നിരവധി ജസ്റ്റര്‍ കണ്ട്രോളുണ്ട്. സ്ലീക്ക് ഡിസൈന്‍ ഏവരെയും മനം കുളിര്‍പ്പിക്കും. ഇതിലെല്ലാം പുറമേ പുറം ഭാഗത്ത് ഒരു തരത്തിലുള്ള ഫിസിക്കല്‍ ബട്ടണും ഈ വാച്ചില്‍ കാണാനാകില്ല. ഇത് വളരെ ലളിതമായ ഭംഗിയാണ് ഫാസ്റ്റ്ട്രാക്ക് ഫ്‌ളക്‌സ് വേവ് സ്മാര്‍ട്ട് വാച്ചിനു നല്‍കുന്നത്.

ചാര്‍ജിംഗ് പോര്‍ട്ടിനോടു ചേര്‍ന്നുള്ള ഇരട്ട പിന്‍ ഡോക്ക് എടുത്തു പറയേണ്ട പ്രത്യേകതയാണ്. ഇന്ന് വിപണിയിലുള്ള പല മോഡല്‍ സ്മാര്‍ട്ട് വാച്ചുകളും സ്ട്രാപ്പില്‍ നിന്നും പുറത്തെടുത്തു വേണം ചാര്‍ജ് ചെയ്യാന്‍. എന്നാല്‍ ഫാസ്റ്റ്ട്രാക്ക് ഫ്‌ളക്‌സ് വേവില്‍ അതുവേണ്ട. സ്ട്രാപ്പിന്റെ മൊഡ്യൂള്‍ മാത്രം മാറ്റി ബാറ്ററി ചാര്‍ജ് ചെയ്യാം.

ഓ.എല്‍.ഇ.ഡി ഡിസ്‌പ്ലേയാണ് ഫാസ്റ്റ്ട്രാക്ക് ഫ്‌ളക്‌സ് വേവ് സ്മാര്‍ട്ട് വാച്ചിലുള്ളത്. നേരിട്ടുള്ള സൂര്യപ്രകാശത്തില്‍ പോലും മിഴിവോടെ ഡിസ്‌പ്ലേ പ്രവര്‍ത്തിക്കും. ലോ ലൈറ്റ് സന്ദര്‍ഭത്തിലും ഡിസ്‌പ്ലേ കരുത്തുള്ളതാണ്. ഇതുവരെയുള്ള ഉപയോഗത്തില്‍ ഡിസ്‌പ്ലേയുടെ പ്രവര്‍ത്തനത്തില്‍ ഒരു തരത്തിലുള്ള പ്രശ്‌നങ്ങളും നേരിട്ടിട്ടില്ല.

യൂസര്‍ ഇന്റര്‍ഫേസ്

യൂസര്‍ ഇന്റര്‍ഫേസ്

ഫാസ്റ്റ്ട്രാക്ക് ഫ്‌ളക്‌സ് വേവിന്റെ ഫീച്ചറുകള്‍ അത്യുഗ്രന്‍ തന്നെയെന്ന് നിസംശയം പറയാനാകും. ഉപയോക്താക്കളെ തീര്‍ച്ചയായും അത് സംതൃപ്തരാക്കും. കൈക്കുഴ തിരിക്കുന്ന സമയത്തു പോലും നിരവധി ഫീച്ചറുകള്‍ വാച്ചില്‍ പ്രവര്‍ത്തിപ്പിക്കാം. മാത്രമല്ല സംഗീതം മാറ്റാനും ഫോട്ടോയെടുക്കാനും കോള്‍ റിജക്ട് ചെയ്യാനുമെല്ലാം ജസ്റ്റര്‍ കണ്ട്രോളിന്റെ സഹായമുണ്ട്.

ഈ വാച്ചിന്റെ ഉപയോഗക്രമം വളരെ ലളിതമാണ്. സ്‌ക്രോളിംഗ് നോട്ടിഫിക്കേഷന്‍ സവിശേഷത എടുത്തു പറയേണ്ട ഒന്നാണ്. റിഫ്‌ളക്‌സ് വേവ് ആപ്പിലൂടെ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണുമായും ഫാസ്റ്റ്ട്രാക്ക് ഫ്‌ളക്‌സ് വേവ് വാച്ചിനെ ബന്ധിപ്പിക്കാനുള്ള സൗകര്യമുണ്ട്. വളരെ ലളിതമായി നിമിഷങ്ങള്‍കൊണ്ട് ഫോണുമായി ബന്ധിപ്പിക്കാനാകും.

ഫീച്ചറുകള്‍

ഫീച്ചറുകള്‍

9 മില്ലീമീറ്ററുള്ള സ്മാര്‍ട്ട് വാച്ചില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് നിരവധി ഫീച്ചറുകളാണ്. ഫാസ്റ്റ്ട്രാക്ക് ഫ്‌ളക്‌സ് വേവില്‍ ഉപയോക്താക്കള്‍ക്ക് ചിത്രങ്ങള്‍ പകര്‍ത്താനും, സംഗീതം മാറ്റാനും കോളുകള്‍ റിജക്ട് ചെയ്യാനും നോട്ടിഫിക്കേഷനുകള്‍ സ്‌ക്രോള്‍ ചെയ്യാനുമെല്ലാം സൗകര്യമുണ്ട്. ഫോണില്‍ ലഭ്യമാകുന്ന എല്ലാ നോട്ടിഫിക്കേഷനും വാച്ചില്‍ ലഭിക്കും.

ആക്ടീവ് ട്രാക്കല്‍, 24 മണിക്കൂര്‍ ആക്ടീവ് സ്ലീപ്പ് ട്രാക്കിംഗ്, കലണ്ടര്‍ അലേര്‍ട്ട്, കാലാവസ്ഥാ അപ്‌ഡേറ്റുകള്‍ തുടങ്ങിയവയുടെയെല്ലാം അലേര്‍ട്ടുകള്‍ സ്മാര്‍ട്ട് വാച്ചില്‍ ലഭിക്കും. ഓരോ ദിവസവും എത്ര ദൂരം നടന്നു, എത്ര നേരം ഉറങ്ങി തുടങ്ങിയ വാച്ച് നിങ്ങളിലെത്തിക്കും. വാച്ചുമായി ബന്ധിപ്പിച്ചിട്ടുള്ള നിങ്ങളുടെ ഫോണ്‍ കാണാതായാല്‍ അവയെ കണ്ടെത്താനും ഫാസ്റ്റ്ട്രാക്ക് ഫ്‌ളക്‌സ് വേവ് സ്മാര്‍ട്ട് വാച്ച് നിങ്ങളെ സഹായിക്കും.

വാച്ചില്‍ ഹാര്‍ട്ട് ബീറ്റ് സെന്‍സറില്ല എന്നൊരു കുറവു മാത്രമാണ് കണ്ടെത്താനായത്. വാച്ചിന്റെ വണ്ണം പരമാവധി കുറയ്ക്കാനാണ് ഈ സംവിധാനത്തെ കമ്പനി വിട്ടുകളഞ്ഞത്. ഈ വിലയില്‍ മറ്റനേകം വാച്ചുകളില്‍ ഹാര്‍ട്ട് ബീറ്റ് സെന്‍സറുണ്ട്.

പെര്‍ഫോമന്‍സ്

പെര്‍ഫോമന്‍സ്

ഫാസ്റ്റ്ട്രാക്ക് ഫ്‌ളക്‌സ് വേവിന്റെ ഒരാഴ്ചയിലേറെയുള്ള ഉപയോഗത്തില്‍ നിന്നും നിരവധി കാര്യങ്ങള്‍ മനസിലാക്കാനായിട്ടുണ്ട്. ഒട്ടുമിക്ക നോട്ടിഫിക്കേഷനും കൃത്യമായി വാച്ച് നിങ്ങളിലേക്കെത്തിക്കും. ഫോണില്‍ ലഭിക്കുന്ന ഓരോ നോട്ടിഫിക്കേഷനും അറിയിക്കാനായി സ്മാര്‍ട്ട് വാച്ചില്‍ പ്രത്യേകം വൈബ്രേറ്റിംഗ് സംവിധാനം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

എന്നാല്‍ സ്‌ട്രോംഗ് വൈബ്രേറ്ററല്ല ഉപയോഗിച്ചിരിക്കുന്നത്. അതായത് ആള്‍ത്തിരക്കുള്ള സമയങ്ങളിലും വാഹനം ഓടിക്കുന്ന സമയത്തുമെല്ലാം വൈബ്രേഷന്‍ അറിയാനാകില്ല. രണ്ടു തവണ ബ്ലൂടൂത്ത് തനിയെ ഡിസ്‌കണക്ട് ആയതായും കണ്ടെത്താനായി. മാത്രമല്ല ഡിസ്‌കണക്ട് ആയാല്‍ പഴയ രീതിയില്‍ വീണ്ടും കണക്ട് ചെയ്യണം. ഓട്ടോമാറ്റിക്കായി കണക്ട് ആകുന്നതായി കണ്ടില്ല.

ഈ കുറവുകളൊഴിച്ചാല്‍ വാച്ച് കിടിലനാണ്. പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല. വാച്ചിന്റെ ടച്ച് സ്‌ക്രീനിലൂടെത്തന്നെ എല്ലാ വിവരങ്ങളും മനസിലാക്കാന്‍ കഴിയുന്നു. ഡിസ്‌പ്ലേയും വളരെ മിഴിവാര്‍ന്നതും റെസ്‌പോണ്‍സീവുമാണ്.

ബാറ്ററി

ബാറ്ററി

വാച്ച് പരമാവധി സ്ലിമ്മാക്കുക എന്ന ലക്ഷ്യത്തോടെ നിര്‍മിച്ചതാണ്. അതിനാല്‍ത്തന്നെ 3 മില്ലീ മീറ്ററിന്റെ ബാറ്ററിയാണ് ഫാസ്റ്റ്ട്രാക്ക് ഫ്‌ളക്‌സ് വേവിലുള്ളത്. നിരന്തരം ജസ്റ്റര്‍ കണ്ട്രോള്‍ ഉപയോഗിച്ചാലും 5 ദിവസം വരെ ബാറ്ററി ചാര്‍ജ് നില്‍ക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ജസ്റ്റര്‍ കണ്ട്രോള്‍ ഉപയോഗിച്ചില്ലെങ്കില്‍ വീണ്ടും ചാര്‍ജ് നില്‍ക്കും. 100 ശതമാനം ബാറ്ററി ചാര്‍ജാകാന്‍ 1 മണിക്കൂര്‍ സമയം വേണം. റിവ്യൂ യൂണിറ്റിന്റെ ഉപയോഗ സമയത്ത് 5 ദിവസത്തെ ബാക്കപ്പ് ലഭിക്കുന്നതായി കണ്ടെത്താനായി.

കംപാറ്റബിള്‍

കംപാറ്റബിള്‍

ആന്‍ഡ്രോയിഡിലും ഐ.ഓ.എസിലും ഒരുപോലെ പ്രവര്‍ത്തിപ്പിക്കവുന്ന സ്മാര്‍ട്ട് വാച്ചാണ് ഫാസ്റ്റ്ട്രാക്ക് ഫ്‌ളക്‌സ് വേവ്. ഗൂഗിള്‍ പ്ലേ ആപ്പ് സ്റ്റോറില്‍ നിന്നും റിഫ്‌ളക്‌സ് വേവ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്നു മാത്രം. സൗജന്യമായി ഇത് ഡൗണ്‍ലോഡ് ചെയ്യാം. ഉപയോഗക്രമവും വളരെ ലളിതമാണ്.

കുറവുകള്‍

കുറവുകള്‍

ഫാസ്റ്റ്ട്രാക്ക് ഫ്‌ളക്‌സ് വേവ് ഡിസൈനിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച വരുത്തിയിട്ടില്ല. ജസ്റ്റര്‍ കണ്ട്രോളില്‍ പ്രവര്‍ത്തിക്കുന്ന മികച്ച സ്മാര്‍ട്ട് വാച്ചുകളിലൊന്നു തന്നെയാണിത്. എന്നാല്‍ വലിപ്പം കുറയ്ക്കാനായി ഹാര്‍ട്ട് ബീറ്റ് സെന്‍സര്‍ ഒഴിവാക്കിയത് പോരായ്മയാണ്. ഐ.പി67 റേറ്റിംഗും ഒഴിവാക്കി. എതിരാളികളായ ഷവോമി, ഹോണര്‍ ബാന്‍ഡുകളില്‍ ഐ.പി 67 റേറ്റിംഗുണ്ട്.

ജാഗ്രത ! വാട്ട്സ് ആപ്പ് ഗോൾഡ് അപ്ഡേറ്റ് ചെയ്യരുത്; സ്വകാര്യ വിവരങ്ങൾ ചോരുംജാഗ്രത ! വാട്ട്സ് ആപ്പ് ഗോൾഡ് അപ്ഡേറ്റ് ചെയ്യരുത്; സ്വകാര്യ വിവരങ്ങൾ ചോരും

നോട്ടിഫിക്കേഷന്‍ സമയത്തുള്ള ശക്തി കുറഞ്ഞ വൈബ്രേഷനും പോരായ്മയാണ്. പല സമയത്തും ഇതിലൂടെ നോട്ടിഫിക്കേഷന്‍ ലഭിച്ചത് അറിയാതെ പോകും. ഫോണ്‍ വരുന്ന സമയത്ത് വിളിക്കുന്ന ആളുടെ പേര് മാത്രമേ കാണാനാകൂ. ഇവയെല്ലാം ഒഴിച്ചു നീര്‍ത്തിയാല്‍ ഫാസ്റ്റ്ട്രാക്ക് ഫ്‌ളക്‌സ് വേവ് സ്മാര്‍ട്ട് ബാന്‍ഡ് കിടിലനാണ്.

Best Mobiles in India

Read more about:
English summary
Fastrack Reflex Wav review: A decent gesture-controlled smart band

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X