ഇത് കിടുക്കി..തിമിർത്തു..തകർത്തു.. ഫൈൻഡ് മൈ ഡിവൈസിൽ പുതിയ ഫീച്ചറുകൾ
വർഷങ്ങളായി, ഗൂഗിൾ ആൻഡ്രോയിഡിൽ സ്വകാര്യതക്ക് വേണ്ടി നിരവധി സുരക്ഷാ ഫീച്ചറുകൾ കൊണ്ടുവരാൻ ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. അടുത്തിടെ, ആൻഡ്രോയിഡ് 15 ഉപയോഗിച്ച് ഗൂഗിൾ മോഷൻ ബേസ്ഡ് ( motion-based phone snatching recognition) ഫോൺ സ്‌നാച്ചിംഗ് റെക്കഗ്നിഷൻ അവതരിപ്പിച്ചു. ഇപ്പോൾ, നിങ്ങളുടെ നഷ്‌ടപ്പെട്ട ഫോൺ ട്രാക്ക് ചെയ്യുന്നത് കമ്പനി എളുപ്പമാക്കുകയും വിദൂരതയിൽ നിന്ന് കൊണ്ട് തന്നെ നിങ്ങളുടെ ഫോൺ ലോക്ക് ചെയ്യാൻ നിങ്ങളെ അനുവദിക്കുകയും ചെയ്യുന്നു. അടുത്തിടെ, ഗൂഗിളിൻ്റെ ഫൈൻഡ് മൈ ഡിവൈസ് നെറ്റ്‌വർക്ക് നിരവധി രാജ്യങ്ങളിലെ ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ലഭ്യമാകാൻ തുടങ്ങി.
നഷ്‌ടപ്പെട്ടതോ മോഷ്‌ടിക്കപ്പെട്ടതോ ആയ സ്‌മാർട്ട്‌ഫോണുകൾ കണ്ടെത്താൻ സഹായിക്കുന്ന ഗൂഗിളിൻ്റെ ഫൈൻഡ് മൈ ഡിവൈസ് ആപ്പിന് ( (Find My Device) ഉടൻ തന്നെ പുതിയ പ്രൈവസി ഫീച്ചർ ലഭിച്ചേക്കും. എക്സ്ഡിഎ (XDA) ഡവലപ്പർമാർ റിപ്പോർട്ട് ചെയ്തത് പോലെ, ആപ്പിന് ഉടൻ തന്നെ ബയോമെട്രിക് അൺലോക്കിംഗ് ഫീച്ചറും ലഭിച്ചേക്കാം.

നിലവിൽ, ഫൈൻഡ് മൈ ഡിവൈസ് (Find My Device) ആപ്പ് തുറക്കുമ്പോഴെല്ലാം നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട് പാസ്‌വേഡ് നൽകണമെന്ന് ആവശ്യപ്പെടുന്നുണ്ട്. ഇത് ബുദ്ധിമുട്ടുള്ള കാര്യമാണ്, പ്രത്യേകിച്ച് ഫോൺ സ്നാച്ചിങ്, മറന്നു വെക്കൽ തുടങ്ങിയ ഉടൻ കണ്ടുപിടിക്കേണ്ട ആവശ്യകത ഉള്ള തീരെ സമയം ഇല്ലാത്ത സാഹചര്യങ്ങളിൽ.
എന്നിരുന്നാലും, എക്സ്ഡിഎ ഡവലപ്പർമാരുടെ സമീപകാല കണ്ടെത്തലുകൾ അനുസരിച്ച് ഗൂഗിൾ ഒരു പുതിയ സവിശേഷത ആയ ബയോമെട്രിക് ലോഗിൻ പരീക്ഷിക്കുകയാണെന്ന് സൂചിപ്പിക്കുന്നു. ഈ അപ്‌ഡേറ്റ് ഉപയോക്താക്കൾക്ക് അവരുടെ വിരലടയാളം അല്ലെങ്കിൽ മുഖം തിരിച്ചറിയൽ (അവരുടെ ഉപകരണത്തിൻ്റെ കഴിവുകൾ അനുസരിച്ച്) ഉപയോഗിച്ച് ഫൈൻഡ് മൈ ഡിവൈസ് ആപ്പ് അൺലോക്ക് ചെയ്യാൻ പ്രാപ്‌തമാക്കും.
ഒരു പാസ്‌വേഡ് ഓർത്ത് ടൈപ്പ് ചെയ്യേണ്ടതിൻ്റെ ആവശ്യകത ഇത് ഇല്ലാതാക്കുന്നു. ബയോമെട്രിക് അൺലോക്കിംഗ് ഉൾപ്പെടുത്തുന്നത് നിരവധി ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് സ്വാഗതാർഹമായിരിക്കും. ഫൈൻഡ് മൈ ഡിവൈസ് ആപ്പ് ആക്‌സസ് ചെയ്യുന്ന പ്രക്രിയയെ ഇത് കാര്യക്ഷമമാക്കുന്നു. നഷ്ടപ്പെട്ട ഫോണുകൾ കണ്ടെത്തുന്നതിൽ കൂടുതൽ എഫക്ടീവ് ആയി ചെയ്യാൻ സാധിക്കും.
ഫൈൻഡ് മൈ ഡിവൈസ് ആപ്പിന് റിമോട്ട് ലോക്ക് ഫീച്ചറും ലഭിക്കുമെന്ന് ആൻഡ്രോയിഡ് അതോറിറ്റിയുടെ മറ്റൊരു ഓൺലൈൻ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. വരാനിരിക്കുന്ന ഈ ഫീച്ചർ ഉപയോക്താക്കളെ അവരുടെ ഫോൺ നമ്പറും വേഗത്തിലുള്ള സുരക്ഷാ ചലഞ്ചുകളും ഉപയോഗിച്ച് അവരുടെ ഉപകരണം ലോക്ക് ചെയ്യാൻ പ്രാപ്തമാക്കും. ആൻഡ്രോയിഡ് 10ലും അതിന് ശേഷമുള്ള വേർഷനിലും പ്രവർത്തിക്കുന്ന ഉപകരണങ്ങളിൽ റിമോട്ട് ലോക്ക് പ്രവർത്തനം ലഭ്യമാകുമെന്നും റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.
റിമോട്ട് ലോക്ക്, ബയോമെട്രിക് ലോഗിൻ എന്ന ഈ രണ്ട് പുതിയ ഫീച്ചറുകളും നിലവിൽ ഫൈൻഡ് മൈ ഡിവൈസ് ആപ്പിൽ ലഭ്യമല്ല. ഗൂഗിൾ നിലവിൽ ആപ്പിൽ അവ പരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്. അതിനാൽ അവ എപ്പോഴെങ്കിലും പുറത്തിറക്കിയേക്കാം. ഈ വർഷം അവസാനത്തോടെ ഫീച്ചർ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കാം.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ അറിയാനും ടെക്ക് ടിപ്‌സുകൾ അറിയാനും gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications








