ഇൻസ്റ്റാഗ്രാമിലേക്ക് ഉടൻ എത്തുന്ന അടിപൊളി ഫീച്ചറുകൾ

|

ലോകത്തെ ഏറ്റവും ജനപ്രിയമായ സോഷ്യൽ പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് ഇൻസ്റ്റാഗ്രാം. യുവാക്കളും കൌമാരക്കാരുമാണ് ഇൻസ്റ്റാഗ്രാം യൂസേഴ്സിൽ ഭൂരിഭാഗവും. കൌമാരക്കാരുടെ മാനസികാരോഗ്യത്തെ തെറ്റായി സ്വാധീനിക്കുന്നതായുള്ള വിവാദം മാത്രം മതി ഇൻസ്റ്റാഗ്രാമിന്റെ റീച്ചിന് തെളിവ്. പുതിയ കാലത്തിനൊപ്പം നടക്കുന്ന യൂസർ ഫ്രണ്ട്ലി ഇന്റർഫേസും റീൽസ് പോലെയുള്ള അടിപൊളി ഫീച്ചറുകളുമാണ് ഇൻസ്റ്റാഗ്രാമിന്റെ ഈ ജനപ്രീതിയ്ക്ക് കാരണം. യൂസർ ഏക്സ്പീരിയൻസ് മെച്ചപ്പെടുത്തുന്നതായി ഇടയ്ക്കിടെ പുതിയ ഫീച്ചറുകളും അപ്ഡേറ്റും കൊണ്ട് വരുന്നതും ഇൻസ്റ്റാഗ്രാമിന്റെ പ്രത്യേകതയാണ്.

 

ഫീച്ചറുകൾ

ഇപ്പോഴിതാ കമ്പനി വീണ്ടും പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. അഞ്ച് പുതിയ ഫീച്ചറുകളാണ് മെറ്റ തങ്ങളുടെ പ്ലാറ്റ്ഫോമിലേക്ക് കൊണ്ട് വരുന്നത്. അറിയപ്പെടുന്ന ടിപ്‌സ്റ്റർ അലസ്സാൻഡ്രോ പലൂസിയാണ് ഇത് സംബന്ധിച്ച് വിശദമായ വിവരങ്ങൾ പുറത്ത് വിട്ടത്. ഈ ഫീച്ചറുകൾ ഉടൻ തന്നെ റോൾ ഔട്ട് ചെയ്യുമെന്നും പലൂസി പറയുന്നു. ഇൻസ്റ്റാഗ്രാമിന്റെ പണിപ്പുരയിൽ തയ്യാറാകുന്ന അഞ്ച് ഫീച്ചറുകളെ കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

ഇൻസ്റ്റഗ്രാമിലെ നിങ്ങളുടെ റീൽസ് വൈറലാകാൻ ഈ 7 കാര്യങ്ങൾ ചെയ്താൽ മതിഇൻസ്റ്റഗ്രാമിലെ നിങ്ങളുടെ റീൽസ് വൈറലാകാൻ ഈ 7 കാര്യങ്ങൾ ചെയ്താൽ മതി

അഞ്ച് ഫീച്ചറുകൾ

മെറ്റയുടെ ഉടമസ്ഥതയിലുള്ള കമ്പനി അതിന്റെ പ്ലാറ്റ്‌ഫോമിലേക്ക് ചേർക്കാൻ ഉദ്ദേശിക്കുന്ന ഒരു എക്സ്ക്ലൂസീവ് ടാബ് ആണ് ഈ ലിസ്റ്റിലെ ആദ്യ ഫീച്ചർ. പ്ലാറ്റ്‌ഫോമിലെ കണ്ടന്റ് ക്രിയേറ്റേഴ്സിന് അവരുടെ പെയിഡ് ഫോളോവേഴ്സിന് എക്‌സ്‌ക്ലൂസീവ് കണ്ടന്റ് പ്രൊവൈഡ് ചെയ്യാൻ വേണ്ടിയാണ് ഈ ടാബ്. ഇത് വഴി വരുമാനം കൂട്ടാനും കണ്ടന്റ് ക്രിയേറ്റേഴ്സിന് സാധിക്കും. സാധാരണ ഉപയോക്താക്കൾക്ക് ഈ കണ്ടന്റിലേക്ക് ആക്സസ് ലഭിക്കില്ല. അവർക്ക് തങ്ങളുടെ പ്രിയപ്പെട്ട ക്രിയേറ്റേഴ്സിന്റെ എക്സ്ക്ലൂസീവ് കണ്ടന്റ് ആസ്വദിക്കണമെങ്കിൽ പണം നൽകേണ്ടി വരുമെന്ന് ചുരുക്കം.

ഇമേജ് റിപ്ലൈസ്
 

ഇമേജ് റിപ്ലൈസ് ഫീച്ചറാണ് ഇൻസ്റ്റാഗ്രാം സജ്ജമാക്കുന്നതായി പറഞ്ഞ് കേൾക്കുന്ന മറ്റൊരു ഫീച്ചർ. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ, സ്റ്റോറികൾക്ക് മറുപടി നൽകാൻ ചിത്രങ്ങൾ യൂസ് ചെയ്യാം എന്നതാണ് ഈ ഫീച്ചറിന്റെ സവിശേഷത. നിലവിൽ ഇമേജ് റിപ്ലൈകൾക്കുള്ള ഓപ്ഷൻ ഇൻസ്റ്റാഗ്രാമിൽ ലഭ്യമല്ല. ഇമേജ് റിപ്ലൈസ് ഫീച്ചർ ഉടൻ ഇൻസ്റ്റാഗ്രാമിൽ ലഭ്യമാകും എന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന. പ്രമുഖ ടിപ്സ്റ്റേഴ്സും സമാന അഭിപ്രായം പങ്ക് വയ്ക്കുന്നു.

റഷ്യ ഉക്രൈൻ യുദ്ധം; നിയന്ത്രണങ്ങളുമായി ഇൻസ്റ്റാഗ്രാംറഷ്യ ഉക്രൈൻ യുദ്ധം; നിയന്ത്രണങ്ങളുമായി ഇൻസ്റ്റാഗ്രാം

വോയ്സ് നോട്ട് ഫീച്ചർ

വോയ്സ് നോട്ട് ഫീച്ചർ ആണ് ഇൻസ്റ്റാഗ്രാമിൽ പ്രതീക്ഷിക്കാവുന്ന മറ്റൊരു സവിശേഷത. ഇതും ഒരു റിപ്ലൈ ഫീച്ചർ ആണ്. ഇമേജുകൾക്ക് പകരം ശബ്ദം ഉപയോഗിച്ച് മറുപടി നൽകാമെന്നതാണ് വോയ്സ് നോട്ട് ഫീച്ചറിന്റെ പ്രത്യേകത. സ്റ്റോറികൾ കാണുമ്പോൾ ടൈപ്പിങ് ബാറിൽ ഒരു വോയ്സ് നോട്ട് ഐക്കൺ കാണാൻ കഴിയും. മെസേജ് ടൈപ്പ് ചെയ്യുന്നതിന് പകരം ശബ്ദം ഉപയോഗിച്ച് റിപ്ലൈ ചെയ്യാൻ വോയ്സ് നോട്ട് ഫീച്ചർ സഹായിക്കുന്നു.

ക്യുആർ കോഡ്

ഇതിന് പുറമെ, ക്യുആർ കോഡ് ഉപയോഗിച്ച് പോസ്റ്റുകൾ ഷെയർ ചെയ്യാൻ ഉപയോക്താവിനെ അനുവദിക്കുന്ന ഒരു പുതിയ ഫീച്ചറും ഇൻസ്റ്റാഗ്രാമിന്റെ പണിപ്പുരയിൽ തയ്യാറാകുന്നുണ്ട്. ചിത്രങ്ങളും വീഡിയോകളും ഷെയർ ചെയ്യുന്നതിന് പ്ലാറ്റ്‌ഫോമിൽ ഇപ്പോൾ തന്നെ ഒന്നിൽ കൂടുതൽ ഓപ്‌ഷനുകൾ ഉണ്ട്. ക്യുആർ കോഡ് ഓപ്ഷൻ ലഭ്യമാക്കുന്നത് പോസ്റ്റുകൾ ഷെയർ ചെയ്യുമ്പോഴുള്ള പ്രോസസ് വീണ്ടും ലഘൂകരിക്കാൻ സഹായിക്കുന്നു. ക്യൂആർ കോഡ് ഫീച്ചറിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ പുറത്ത് വന്നിട്ടില്ല.

ഇൻസ്റ്റാഗ്രാം ലിമിറ്റ്സ് ഫീച്ചർ ഉപയോഗിക്കുന്നത് എങ്ങനെ?ഇൻസ്റ്റാഗ്രാം ലിമിറ്റ്സ് ഫീച്ചർ ഉപയോഗിക്കുന്നത് എങ്ങനെ?

മെസേജ് ഫീച്ചർ

ഇൻസ്റ്റാഗ്രാമിൽ ഉടൻ പ്രതീക്ഷിക്കാവുന്ന ഫീച്ചറുകളിൽ അവസാനത്തേത് ഡിസപ്പിയറിങ് മെസേജ് ഫീച്ചർ ആണ്. ഇൻസ്റ്റാഗ്രാം ചാറ്റിലെ വാനിഷ് മോഡിനെക്കുറിച്ച് അല്ല പറയുന്നത്. സ്റ്റോറികൾക്ക് റിപ്ലൈ നൽകുന്നതിലേക്കും ഡിസപ്പിയറിങ് ഫീച്ചർ കൊണ്ട് വരികയാണ് ഇൻസ്റ്റാഗ്രാം. ഉപയോക്താക്കൾക്ക് അവരുടെ പ്രതികരണങ്ങൾ വാനിഷ് മോഡിലുള്ള ചാറ്റുകളിലെ സ്റ്റോറികളിലേക്ക് അയയ്‌ക്കാൻ കഴിയും. നിങ്ങളുടെ പ്രതികരണം സ്വീകർത്താവ് കണ്ട് കഴിഞ്ഞാൽ ഉടൻ അത് അപ്രത്യക്ഷമാകുകയും ചെയ്യും.

ഡെയിലി ടൈം ലിമിറ്റ് ഫീച്ചർ

ഡെയിലി ടൈം ലിമിറ്റ് ഫീച്ചർ

ഇൻസ്റ്റാഗ്രാം കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നതായുള്ള വിവാദങ്ങൾ കത്തിപ്പടർന്നതിന് പിന്നാലെയാണ് ഡെയിലി ടൈം ലിമിറ്റ് ഫീച്ചർ ചർച്ചയായത്. ഇൻസ്റ്റാഗ്രാം ആസക്തി സൃഷ്ടിക്കുന്ന ആപ്പുകളിൽ ഒന്നാണെന്ന് അറിയാമല്ലോ. ഇൻസ്റ്റാഗ്രാം ഉപയോഗിച്ച് തുടങ്ങിയാൽ പിന്നെ ഏറെ നേരത്തേക്ക് ആപ്പിൽ നിന്നും പുറത്തിറങ്ങാൻ പലർക്കും സാധിക്കാറില്ല. പ്രത്യേകിച്ചും കൌമാരക്കാർക്ക്. ഇരുട്ട് വെളുക്കെ ഇൻസ്റ്റാഗ്രാമിൽ ചിലവഴിക്കുന്ന നിരവധി കുട്ടികൾ നമ്മുക്കിടയിൽ തന്നെ ഉണ്ട്. ശാരീരിക മാനസിക ആരോഗ്യത്തെ വരെ മോശമായി ബാധിക്കാൻ ഇത് കാരണം ആകും. ഇൻസ്റ്റാഗ്രാം ഉപയോഗത്തിന് പരിധി വയ്ക്കണമെന്ന് ആഗ്രഹിക്കുന്നവർ തുടർന്ന് വായിക്കുക.

ഇൻസ്റ്റാഗ്രാം ഫോട്ടോസിൽ നിന്നും സ്വയം അൺടാഗ് ചെയ്യാംഇൻസ്റ്റാഗ്രാം ഫോട്ടോസിൽ നിന്നും സ്വയം അൺടാഗ് ചെയ്യാം

ടൈം ലിമിറ്റ് ഫീച്ചർ

നിങ്ങൾ ഇൻസ്റ്റാഗ്രാമിൽ ചിലവഴിക്കുന്ന സമയത്തിന് പരിധി നിശ്ചയിക്കാൻ സഹായിക്കുന്ന ഫീച്ചർ ആണ് ഡെയിലി ടൈം ലിമിറ്റ് ഫീച്ചർ. ഡെയിലി വെൽബീയിങ് ടൂൾസിന്റെ ഭാഗം എന്ന നിലയിലാണ് ഇൻസ്റ്റാഗ്രാം ടെം ലിമിറ്റ് ഫീച്ചർ കൊണ്ട് വന്നത്. വിവിധ ടൈം പിരീയഡുകളും യൂസേഴ്സിന് ഈ ഫീച്ചർ ഉപയോഗിച്ച് സെറ്റ് ചെയ്യാൻ സാധിക്കും. ഡെയിലി ടൈം ലിമിറ്റ് ഫീച്ചറിനെക്കുറിച്ചും ഫീച്ചർ എങ്ങനെ ആക്റ്റിവേറ്റ് ചെയ്യണമെന്നും അറിയാൻ തുടർന്ന് വായിക്കുക.

ലിമിറ്റ്

മണിക്കൂറുകൾ ഇൻസ്റ്റാഗ്രാമിൽ ചിലവഴിക്കുന്നതിൽ നിന്നുള്ള സ്വയം നിയന്ത്രണം എന്ന നിലയിൽ വേണം ഡെയിലി ടൈം ലിമിറ്റ് ഫീച്ചറിനെക്കാണാൻ. യൂസേഴ്സിന് 15 മിനിറ്റ്, 30 മിനിറ്റ്, 45 മിനിറ്റ്, ഒരു മണിക്കൂർ, രണ്ട് മണിക്കൂർ, ഓഫ് എന്നിവ ഉൾപ്പെടുന്ന ആറ് ഓപ്ഷനുകൾ ഡെയിലി ടൈം ലിമിറ്റ് ഫീച്ചർ നൽകുന്നു. കൂടാതെ, ആപ്പ് ഉപയോഗിക്കുമ്പോൾ ഇടവേളകൾ എടുക്കാൻ റിമൈൻഡറുകൾ സെറ്റ് ചെയ്യാനും യൂസേഴ്സിന് കഴിയും. തുടർച്ചയായ ഉപയോഗം 30 മിനിറ്റ്, 20 മിനിറ്റ് അല്ലെങ്കിൽ 10 മിനിറ്റ് എന്നീ സമയങ്ങളിലേക്ക് നിയന്ത്രിക്കുകയാണ് ബ്രേക്ക് ഫീച്ചർ ചെയ്യുന്നത്. ഇൻസ്റ്റാഗ്രാമിലെ ഡെയിലി ടൈം ലിമിറ്റ് ഫീച്ചർ എങ്ങനെയാണ് സെറ്റ് ചെയ്യുന്നത് എന്ന് നോക്കാം.

ഇൻസ്റ്റാഗ്രാമും ഫേസ്ബുക്കും അൺലിങ്ക് ചെയ്യാംഇൻസ്റ്റാഗ്രാമും ഫേസ്ബുക്കും അൺലിങ്ക് ചെയ്യാം

ഡെയിലി ടൈം ലിമിറ്റ് സെറ്റ് ചെയ്യാം

ഡെയിലി ടൈം ലിമിറ്റ് സെറ്റ് ചെയ്യാം

  • ഇതിനായി ആദ്യം നിങ്ങളുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിലേക്ക് പോകണം
  • ആപ്ലിക്കേഷൻ ഇന്റർഫേസിൽ താഴെ വലത് കോണിലുള്ള പ്രൊഫൈൽ ചിത്രത്തിൽ ടാപ്പ് ചെയ്യുക
  • ഹാംബർഗർ മെനുവിൽ ടാപ്പ് ചെയ്യുക
  • യുവർ ആക്റ്റിവിറ്റി ഓപ്ഷനിൽ ടാപ്പ് ചെയ്ത ശേഷം ടൈം ഓപ്ഷൻ ടാപ്പ് ചെയ്യുക
  • സ്ക്രീനിൽ കാണുന്ന സെറ്റ് ഡെയിലി ടൈം ലിമിറ്റ് എന്ന ഓപ്‌ഷനിൽ ടാപ്പ് ചെയ്യുക
  • നിങ്ങളെ ഡിസ്എൻഗേജ് ചെയ്യേണ്ട ടൈം ലിമിറ്റ് സെലക്ട് ചെയ്യുക
  • ശേഷം ഡൺ ഓപ്ഷനിൽ ടാപ്പ് ചെയ്യുക
    ഡെയിലി ടൈം ലിമിറ്റ് സെറ്റ് ആയിക്കഴിഞ്ഞിരിക്കും

Best Mobiles in India

English summary
The majority of Instagram users are young people and teenagers. Instagram's popularity is due to its user-friendly interface and cool features like reels. Instagram also features new features and updates from time to time that enhance the user experience.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X