Just In
- 9 hrs ago
ഉയിർത്തെഴുന്നേൽക്കാൻ നോക്കിയ, സി12 പുറത്തിറങ്ങി
- 13 hrs ago
ഇത്ര ചീപ്പാണോ ഇലോൺ മസ്ക്..? 2016-ൽ ലോകത്തോട് പറഞ്ഞത് പച്ചക്കള്ളമോ? എല്ലുസാമിയുടെ വെളിപ്പെടുത്തൽ | Tesla
- 14 hrs ago
വായിൽവരുന്നത് 'പാടാൻ' നിൽക്കേണ്ട, പുത്തൻ വാട്സ്ആപ്പ് സ്റ്റാറ്റസ് ഫീച്ചർ സിംപിളാണ്, പവർഫുള്ളും!
- 15 hrs ago
ലേസർ വടിയെടുത്തു, മിന്നൽ പറപറന്നു; മിന്നൽ വഴിതിരിച്ചുവിടാനുള്ള വിദ്യ കണ്ടെത്തി ഗവേഷകർ
Don't Miss
- Lifestyle
Horoscope Today, 20 January 2023: ഈ രാശിക്കാരെ കാത്തിരിക്കുന്നത് ധനപരമായ നേട്ടം; രാശിഫലം
- News
തട്ടിപ്പുമായി മൂന്നുപേർ; എടിഎം കാർഡ് വെച്ച് തന്ത്രം; പ്രമുഖ ബാങ്കുകളും ചതിയിൽപ്പെട്ടോ?
- Movies
ഇന്നുവരെ കണ്ടിട്ടില്ല! വര്‍ഷങ്ങളായി മുടങ്ങാതെ സര്‍പ്രൈസ് തരുന്ന ആരാധകനെക്കുറിച്ച് ഇനിയ
- Automobiles
മഹീന്ദ്രയുടെ സ്വപ്നം സാക്ഷാത്കാരമായി; ഇലക്ട്രിക് പ്ലാൻ്റ് മഹാരാഷ്ട്രയിൽ
- Sports
Hockey World Cup: വെയ്ല്‍സിനെ കീഴടക്കി ഇന്ത്യ, പക്ഷെ ക്വാര്‍ട്ടറിലെത്താന്‍ കാത്തിരിക്കണം
- Finance
നികുതി ലാഭിക്കാൻ ഇങ്ങനെയും വഴികൾ; ഒളിഞ്ഞിരിക്കുന്ന 5 നികുതി ഇളവുകളിതാ
- Travel
ഇത് തള്ളല്ല!! വെറും രണ്ടുതൂണിൽ നിൽക്കുന്ന കടലിനു നടുവിലെ രാജ്യം, അറിയാം കുഞ്ഞൻ രാജ്യത്തെ കുറിച്ച്...
ഫ്ലിപ്കാർട്ട് വരും, എല്ലാം ശരിയാക്കും; 'ചത്ത' ഉപകരണങ്ങൾ വീട്ടിലെത്തി ജീവിപ്പിക്കാൻ 'ജീവ്സ്' റെഡി
എന്തെങ്കിലും സാധനം വാങ്ങണമെങ്കിൽ തൊട്ടടുത്തുള്ള കടകളിലേക്കല്ല, തൊട്ടടുത്തിരിക്കുന്ന സ്മാർട്ട്ഫോണുകളിലേക്കും അവിടെ നിന്ന് നേരെ ഫ്ലിപ്കാർട്ടി (Flipkart)ലേക്കും ആണ് നാം ചെന്നെത്തുക. തുടർന്ന് വിലക്കുറവ് എന്തെങ്കിലും ഉണ്ടോ എന്നുനോക്കി നിരവധി ഓപ്ഷനുകളിൽനിന്ന് ഏറ്റവും സംതൃപ്തി നൽകുന്ന സാധനം തെരഞ്ഞെടുക്കുന്നു. സോപ്പ്, ചീപ്പ് കണ്ണാടി തുടങ്ങി ഉപ്പു മുതൽ കർപ്പൂരം വരെ വിലയ്ക്ക് വാങ്ങാൻ കിട്ടുന്നതെന്തും നമ്മുടെ വീട്ടുവാതിൽപ്പടിയിൽ എത്തിക്കാൻ ഫ്ലിപ്കാർട്ടിന് കഴിയാറുണ്ട്.

എന്നാൽ ഇനി മുതൽ സാധനങ്ങൾ വാങ്ങാൻ മാത്രമല്ല, വീട്ടിലെ എന്ത് ഉപകരണം കേടായാലും അത് നന്നാക്കാനും ഫ്ലിപ്കാർട്ട് വീട്ടിൽ എത്തും. വീട്ടുപകരണങ്ങളുടെ റിപ്പയർ, മെയിന്റനൻസ്, ഇൻസ്റ്റാളേഷൻ സേവന മേഖലയിലേക്ക് തങ്ങൾ പ്രവേശിക്കുകയാണെന്ന് ഇ-കൊമേഴ്‌സ് രംഗത്തെ വമ്പനായ ഫ്ലിപ്കാർട്ട് തന്നെയാണ് വ്യാഴാഴ്ച ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. ജീവ്സ് എന്ന് പേരിട്ടിരിക്കുന്ന കമ്പനിയിലൂടെയാണ് ഇത് സാധ്യമാക്കുക.

മൊബൈലുകൾ, വീട്ടുപകരണങ്ങൾ, ടാബ്‌ലെറ്റുകൾ, ലാപ്‌ടോപ്പുകൾ, ഫർണിച്ചറുകൾ, മറ്റ് ഇലക്ട്രോണിക്‌സ് ഉൽപ്പന്നങ്ങൾ തുടങ്ങിയ എല്ലാ വീട്ടുപകരണങ്ങളും അവ എവിടെ നിന്നാണ് വാങ്ങിയതെന്നത് പരിഗണിക്കാതെ തന്നെ നന്നാക്കി നൽകുമെന്ന് വാൾമാർട്ടിന്റെ കീഴിലുള്ള ഫ്ലിപ്കാർട്ട് സംശയത്തിനിടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്. ടൈഗർ ഗ്ലോബലിന്റെ പിന്തുണയുള്ള അർബൻ കമ്പനി എന്ന സ്ഥാപനമാണ് നിലവിൽ ഈ മേഖലയിൽ ഫ്ലിപ്കാർട്ടിന് വെല്ലുവിളിയായി രംഗത്തുള്ളത്.

അർബൻ കമ്പനിയുടെ പ്രധാന വരുമാന മാർഗങ്ങളിൽ ഒന്നാണ് ഹോം അപ്ലയൻസ് റിപ്പയർ വിഭാഗം. കമ്പനിയുടെ വരുമാനത്തിന്റെ ഏകദേശം 20-30% ഈ മേഖലയിൽനിന്നാണ് ലഭിക്കുന്നത്. 2022 സാമ്പത്തിക വർഷത്തിൽ ഏകദേശം 510 കോടി രൂപ ആണ് ഈ ഇനത്തിൽ കമ്പനി നേടിയത്. ഭാവി സാധ്യതകൾ മുന്നിൽക്കണ്ടാണ് ജീവ്സിലൂടെ ഫ്ലിപ്കാർട്ട് വീട്ടുപകരണ റിപ്പയറിങ്ങിലേക്ക് ഇറങ്ങിയിരിക്കുന്നത്.

മാറുന്ന തൊഴിൽ സാഹചര്യങ്ങളും ആളുകളുടെ ജീവിത രീതികളും ഈ മാറ്റത്തിൽ നിർണായക ഘടകമായി. ഇന്ന് എല്ലാ വീടുകളിലും ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ അടക്കം നിരവധി ഉപകരണങ്ങൾ ഉണ്ട്. എന്നാൽ ഇവ കേടായാൽ കടയിൽ കൊണ്ടുപോയി നന്നാക്കാൻ പലർക്കും സമയം ഇല്ല, മാത്രമല്ല, പല വീടുകളിലും പ്രായമായവരോ സ്ത്രീകളോ ഒക്കെയാകും ഉണ്ടാകുക. അവർക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ വീട്ടിൽത്തന്നെ ആൾ എത്തി കേടായ ഉപകരണം നന്നാക്കുന്നത് ഏറെ ഗുണം ചെയ്യുമെന്നാണ് ഫ്ലിപ്കാർട്ട് കണക്കുകൂട്ടുന്നത്.

ഇന്ത്യയിലെ ജീവിത രീതികൾ മൊത്തത്തിൽ മാറുന്നതും ഈ നിലയ്ക്ക് തന്നെയാണ്. തൊട്ടടുത്ത് കട ഉണ്ടെങ്കിലും അവിടെ പോകാതെ വീട്ടുപടിയ്ക്കൽ സാധനം കിട്ടുന്നതിൽ ആണ് ആളുകൾ താൽപര്യം പ്രകടിപ്പിക്കുന്നത്. കേടായ ഉപകരണങ്ങളുടെ കാര്യം അപ്പോൾ പറയേണ്ടതില്ല. അതിനാൽത്തന്നെയാണ് എന്തും വീട്ടുപടിക്കൽ എത്തിക്കുന്ന ഫ്ലിപ്കാർട്ട് റിപ്പയറിങ്ങും വീട്ടിലെത്തി ചെയ്തുകൊടുക്കാൻ തയാറെടുത്തിരിക്കുന്നത്.

സർവീസ് മേഖലയിലേക്ക് കടക്കാനായി ഏതാനും നാൾ മുമ്പ് തന്നെ ജീവ്സ് (Jeeves) എന്ന പേരില്‍ ഫ്ലിപ്കാർട്ട് കമ്പനി ആരംഭിച്ചിരുന്നു. അർബൻ കമ്പനി നേടുന്നതുപോലെ തന്നെ വരും വർഷങ്ങളിൽ സർവീസിങ് രംഗത്തുനിന്ന് 20-30% വരുമാനം ഉണ്ടാക്കാൻ സാധിക്കുമെന്നാണ് ഫ്ലിപ്കാർട്ട് കണക്കുകൂട്ടൽ. "ഉപഭോക്താക്കളുടെ മനസ് കണ്ടറിഞ്ഞാണ് തങ്ങൾ ഈ മേഖലിയിലേക്ക് ഇറങ്ങിയത് എന്നും എല്ലാ വീട്ടുപകരണങ്ങളുടെയും അറ്റകുറ്റപ്പണികൾക്കായി വിശ്വസനീയമായ ഒരു പ്ലാറ്റ്ഫോം അവർ ആഗ്രഹിച്ചിരുന്നു എന്നും ജീവ്സ് അധികൃതർ വ്യക്തമാക്കുന്നു.

400 നഗരങ്ങളിൽ ജീവ്സ് പ്രവർത്തനസജ്ജമാണ്. അതിൽ 21 ഇടത്ത് എക്സ്ക്ലൂസീവ് സ്റ്റോറുകളാണ്. വിവിധ ബ്രാൻഡുകൾ ഉൾപ്പെടെ 1,000-ലധികം സേവന പങ്കാളികളുമായി സഹകരിച്ചാണ് ജീവ്സ് പ്രവർത്തിക്കുക. മൊത്തത്തിൽ, രാജ്യത്തുടനീളം ഏകദേശം 9,000 എഞ്ചിനീയർമാരും 300 ഓളം വാക്ക്-ഇൻ സേവന കേന്ദ്രങ്ങളും തങ്ങൾക്കുണ്ട് എന്നും കമ്പനി വ്യക്തമാക്കുന്നു. 2014ലാണ് ഫ്ലിപ്കാർട്ട് ജീവ്സിന്റെ ഓഹരികൾ വാങ്ങിയത്.

ആദ്യഘട്ടമെന്ന നിലയിൽ ഇപ്പോൾ രാജ്യത്തെ 19,000 പിന്‍ കോഡുകളുടെ പരിധിയിലുള്ള ഉപയോക്താക്കൾക്കാണ് ഫ്ലിപ്കാർട്ടിന്റെ ഈ റിപ്പയറിങ് സേവനം ലഭ്യമാകുക. ഫ്ലിപ്കാര്‍ട്ടിന്റെ മൊബൈല്‍ ആപ് വഴിയാണ് ജീവ്സിന്റെ സേവനം ലഭിക്കുക. ഒരു പ്രദേശത്ത് ജീവ്സ് സേവനം ലഭ്യമാണോ എന്നറിയാന്‍ ആപ്പിൽ ഓരോ സ്ഥലത്തെയും പിന്‍കോഡുകള്‍ പരിശോധിച്ചു നോക്കണം. തങ്ങൾ സര്‍വീസ് ചെയ്‌തെടുക്കുന്ന ഉപകരണങ്ങള്‍ക്ക് സര്‍വീസ് ഗ്യാരന്റിയും ഉണ്ടായിരിക്കുമെന്നാണ് ജീവ്സിന്റെ വാഗ്ദാനം.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470