Home
Apps

ഫ്‌ളിപ്കാര്‍ട്ട് വോയിസ് അസിസ്റ്റന്റെ് വികസിപ്പിക്കാന്‍ ലക്ഷ്യമിടുന്നു

By Samuel P Mohan

സച്ചിന്‍ ബന്‍സാലും ബിന്നി ബന്‍സാലും ചേര്‍ന്ന് 2007-ല്‍ തുടങ്ങിയതാണ് ഫ്‌ളിപ്കാര്‍ട്ട്. പല ഘട്ടങ്ങളിലായി 1,730 കോടി ഡോളറിന്റെ മൂലധന നിക്ഷേപമാണ് ഫ്‌ളിപ്കാര്‍ട്ട് പുറത്തു നിന്നു സ്വീകരിച്ചത്.

ഫ്‌ളിപ്കാര്‍ട്ട് വോയിസ് അസിസ്റ്റന്റെ് വികസിപ്പിക്കാന്‍ ലക്ഷ്യമിടുന്നു

ഈയിടെയാണ്‌ ഫ്‌ളിപ്കാര്‍ട്ടിനെ ആഗോളഭീമന്‍ വാള്‍മാര്‍ട്ട് ഏറ്റെടുത്തത്. 20 ബില്ല്യന്‍ ഡോളറിനാണ് ഏറ്റെടുത്തതെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ സോഫ്റ്റ് ബാങ്ക് സിഇഓ മസായോഷി സോണ്‍ വാള്‍മാള്‍ട്ട് കരാര്‍ ഒപ്പിട്ട വിവരം സ്ഥിരീകരിച്ചു.

എന്നാല്‍ ഇപ്പോള്‍ നിലവിലുളള ഉപയോക്താക്കള്‍ക്കും അടുത്ത തലമുറ ഉപയോക്താക്കള്‍ക്കും കമ്പനി ഇതിനകം തന്നെ വലിയ പദ്ധതികള്‍ ആസൂത്രണം ചെയ്തിരിക്കുകയാണ്. ഫ്‌ളിപ്കാര്‍ട്ടിന്റെ മറ്റൊരു സ്ഥാപകനായ ബിന്നി ബന്‍സല്‍ ഫ്‌ളിപ്കാര്‍ട്ട് ജീവനക്കാര്‍ക്ക് വരും ദിവസങ്ങളില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുത്തുമെന്നും ഉറപ്പു നല്‍കി. ഫാക്ടറി ഡെയ്‌ലിയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രധാനപ്പെട്ട മാറ്റം ഉത്പന്നങ്ങളില്‍ നല്‍കുന്ന ഡിസ്‌ക്കൗണ്ടുകളാണ്. ഡിസ്‌ക്കൗണ്ടുകള്‍ നല്‍കാതെ തന്നെ അവരെ എങ്ങനെ പിടിച്ചു നിര്‍ത്താമെന്നാണ് പുതിയ ആലോചന.

ആമസോണ്‍ പ്രൈമിനോട് ഫ്‌ളിപ്കാര്‍ട്ടിന്റെ മറുപടി

ആമസോള്‍ പ്രൈമിന് പെട്ടന്നുളള ഡലിവറി മാത്രമല്ല വാഗ്ദാനം ചെയ്തത്, സേവന നിലവാരത്തിലും അതുപോലെ ഉപയോക്താക്കളുടെ പ്രതീക്ഷകള്‍ ഉയര്‍ത്താനും മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. ഫ്‌ളിപ്കാര്‍ട്ട് ഇപ്പോള്‍ ഒരു സബ്‌സ്‌ക്രിപ്ഷന്‍ അടിസ്ഥാനമാക്കിയുളള പ്രൈം റിവീലും ലോഞ്ച് ചെയ്തു. ഇത് നിലവിലുളള ഉപയോക്താക്കള്‍ക്ക് പാരിതോഷികം നല്‍കാനും അതു പോലെ ദീര്‍ഘകാലമുളള ഉത്തരവാദിത്തങ്ങള്‍ സൃഷ്ടിക്കാനുമാണ്.

ഈ സേവനം ഇപ്പോള്‍ വികസന ഘട്ടത്തിലാണ്. സെപ്തംബറില്‍ നടക്കുന്ന ഫ്‌ളിപ്കാര്‍ട്ടിന്റെ വാര്‍ഷിക ഷോപ്പിംഗ് ഫെസ്റ്റിവല്ലായ ബിഗ് ബില്ല്യന്‍ ഡേ സെയിലില്‍ ഇത് അവതരിപ്പിക്കും. ഇതിലൂടെ ടയര്‍-II നഗരങ്ങളില്‍ നിന്നും ചെറിയ നഗരങ്ങളില്‍ നിന്നും കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാനാണ് ലക്ഷ്യമിടുന്നത്.

ഒരു പുതിയ ഫോൺ വാങ്ങിയാൽ ഫോണിൽ ആദ്യം മാറ്റേണ്ട 4 കാര്യങ്ങൾ

ഫ്‌ളിപ്കാര്‍ട്ട് പവേഡ് വോയിസ് അസിസ്റ്റന്റ്

വോയിസ് ഇന്ററാക്ഷനിലൂടെ ഉപയോക്താക്കളെ നേടാന്‍ കഴിയുമെന്ന് ഒരിക്കല്‍ ഫ്‌ളിപ്കാര്‍ട്ട് ആഗ്രഹിച്ചിരുന്നു.

ആമസോണ്‍ അലക്‌സയിലൂടെ നിങ്ങള്‍ക്ക് പാട്ടുകള്‍ കോള്‍ക്കാനും കുടുംബാംഗങ്ങളെ ഗെയിമുകളില്‍ പങ്കെടുപ്പിക്കാനും സാധിക്കും. എന്നാല്‍ ഇതിലുപരി ഇപ്പോള്‍ ആമസോണ്‍ അലക്‌സയിലൂടെ ഷോപ്പിംഗ് ചെയ്യാനും പേയ്‌മെന്റുകള്‍ എളുപ്പമാക്കാനും ശ്രമിക്കുന്നു.

ഫ്‌ളിപ്കാര്‍ട്ടും ഇപ്പോള്‍ ഇതേ മാര്‍ഗ്ഗം പിന്തുടരാന്‍ മൈക്രോസോഫ്റ്റുമായി ചേരുകയാണ്. ഇത് നിലവിലുളള നിക്ഷേപകര്‍ക്ക് ഷോപ്പിംഗിനായി വോയിസ് അസിസ്റ്റന്റ് വികസിപ്പിക്കാന്‍ പോകുന്നു. എന്നാല്‍ ഇത് മൊബൈലിലും പിസി ഉപകരണങ്ങളിലും ഒതുക്കാതെ ലോകത്തിലെ മറ്റു സ്ഥലങ്ങിലേക്ക് കൊണ്ടു വരാന്‍ ലക്ഷ്യമുണ്ടോ എന്നു വ്യക്തമല്ല.

Best Mobiles in India

English summary
Flipkart Plans Amazon Prime Rival, Developing Regional Language Voice Assistant Wih Microsoft
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X