Home
Apps

പ്രണയം പൂവണിഞ്ഞോ, വാല​ന്റൈൻസ് ഡേയിൽ ഒരു സിനിമ ആവാം; ടിക്കറ്റ് ഫ്ലിപ്പ്കാർട്ട് സൗജന്യമായി തരും

വാല​ന്റൈൻസ് ഡേയിൽ ഒരു സിനിമ ആവാം; ടിക്കറ്റ് ഫ്ലിപ്പ്കാർട്ട് തരും

ഇത് പ്രണയിക്കുന്നവരുടെയും പ്രണയം പൂവണിയാൻ കാത്തിരിക്കുന്നവരുടെയും വാരമാണ് എന്നാണ് ഫ്ലിപ്പ്കാർട്ടിന്റെ ഒരു ​ലൈൻ. പ്രണയിക്കുന്നവർക്കായി ഫെബ്രുവരി ആറ് മുതൽ തന്നെ ഫ്ലിപ്പ്കാർട്ട് ഓഫറുകൾ വാരിക്കോരി നൽകാൻ ആരംഭിച്ചിരുന്നു. ഫ്ലിപ് ഹേർട്ട് ഡെയ്സ് എന്ന പേരിൽ ഓഫർ സെയിൽ ആരംഭിച്ചാണ് ഫ്ലിപ്പ്കാർട്ട് പ്രണയിക്കുന്നവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരിക്കുന്നത്. ഫെബ്രുവരി 12 വരെയാണ് ഈ ഓഫർ സെയിൽ നിശ്ചയിച്ചിരുന്നത്. എന്നാൽ അ‌തുകൊണ്ടൊന്നും ഫ്ലിപ്പ്കാർട്ട് നൽകുന്ന ഓഫറുകൾ അ‌വസാനിക്കുന്നില്ല. ഇപ്പോൾ പ്രണയജോഡികൾക്ക് വാല​ന്റൈൻസ്ഡേ ആയ ഫെബ്രുവരി 14 ന് സിനിമകാണാൻ സൗജന്യ ടിക്കറ്റ് വാഗ്ദാനം ചെയ്തിരിക്കുകയാണ് ഫ്ലിപ്പ്കാർട്ട്.

ഒരു പാർട്നറെ കിട്ടിയോ

സിനിമയ്ക്ക് പോകാൻ ഒരു പാർട്നറെ കിട്ടിയോ എങ്കിൽ ബ്യൂട്ടി പ്രോഡക്ടുകൾ ബുക്ക് ചെയ്യൂ, സിനിമാ ടിക്കറ്റ് നൽകാം എന്നാണ് ഫ്ലിപ്പ്കാർട്ടിന്റെ വാഗ്ദാനം. 700 രൂപ മൂല്യമുള്ള രണ്ട് സൗജന്യ സിനിമാ ടിക്കറ്റുകളാണ് ഫ്ലിപ്പ്കാർട്ട് നൽകുക. ഇതിനായി ഫ്ലിപ്പ്കാർട്ടിൽനിന്ന് 800 രൂപ മൂല്യമുള്ള ഉൽപ്പന്നം വാങ്ങേണ്ടതുണ്ട്. പ്രണയദിനത്തിലെ പ്രധാന അ‌വശ്യവസ്തുക്കളിൽ ​ഒന്നാണല്ലോ ചോക്ലേറ്റുകൾ. ഫ്ലിപ്പ്കാർട്ടിൽനിന്ന് 800 രൂപയ്ക്ക് ചോക്ലേറ്റ് വാങ്ങിയാൽ നിങ്ങൾ ഫ്ലിപ്കാർട്ട് നൽകുന്ന സൗജന്യ സിനിമാ ടിക്കറ്റിന് അ‌ർഹരാകും. ചോക്ലേറ്റുകൾക്ക് പുറമെ, സൗന്ദര്യ വർധക വസ്തുക്കൾ, പഴ്സണൽ കെയർ ഉൽപ്പന്നങ്ങൾ വാങ്ങുമ്പോഴും ടിക്കറ്റ് ലഭ്യമാണ്. കുറഞ്ഞത് 800 രൂപയുടെ സാധനം വാങ്ങേണ്ടിവരും.

വാല​ന്റൈൻസ് ഡേയിൽ ഒരു സിനിമ ആവാം; ടിക്കറ്റ് ഫ്ലിപ്പ്കാർട്ട് തരും

സിംഗിൾസ് ആയ 90's കിഡ്സ്

800 രൂപയുടെ സാധനം വാങ്ങുമ്പോൾ 700 രൂപയുടെ സിനിമാ ടിക്കറ്റ് സൗജന്യമായി കിട്ടുന്നത് മികച്ച ഓഫർ തന്നെയാണ്. പ്രണയദിനത്തിൽ ഒന്നിച്ച് ഒരു സിനിമകാണാൻ പ്രണയിതാക്കൾക്ക് ഒരു സുവർണാവസരം തന്നെയാണ് ഫ്ലിപ്പ്കാർട്ട് ഒരുക്കിയിരിക്കുന്നത്. പ്രണയിക്കുന്നവർക്ക് മാത്രമേ ഈ ആനുകൂല്യങ്ങൾ നൽകുകയുള്ളോ എന്ന ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല, 'സിംഗിൾസ് ആയ 90's കിഡ്സിനും' ഈ ഓഫർ വേണമെങ്കിൽ പ്രയോജനപ്പെടുത്താം. എന്തുകൊണ്ട് 90's കിഡ്സിന്റെ കാര്യം ഇവിടെ എടുത്ത് പറഞ്ഞു എന്ന് ചിലർക്ക് തോന്നിയേക്കാം. ഇപ്പോഴും സിംഗിളായി ഇരിക്കുന്ന യുവതലമുറയിലെ ആളുകളിൽ ഭൂരിപക്ഷം പേരും 90's കിഡ്സ് ആയിരിക്കും എന്നാണല്ലോ സാമൂഹിക മാധ്യമങ്ങളിൽ പൊതുവെയുള്ള വയ്പ്പ്. ആ നിലയ്ക്ക് വെറുതെ പറഞ്ഞു എന്നുമാത്രം.

സൗജന്യ സിനിമാ ടിക്കറ്റ് സംബന്ധിച്ച് അ‌റിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഠ സൗജന്യ സിനിമാ ടിക്കറ്റ് ലഭിക്കണമെങ്കിൽ ഫ്ലിപ്പ്കാർട്ടിൽനിന്ന് പഴ്സണൽ കെയർ, ബ്യൂട്ടി കെയർ, ചോക്ലേറ്റുകൾ എന്നിവയിൽ ഏതെങ്കിലും വിഭാഗത്തിലെ ഉൽപ്പന്നങ്ങൾ 800 രൂപയ്ക്ക് മുകളിൽ വാങ്ങേണ്ടതുണ്ട്.
ഠ ഉപയോക്താക്കൾക്ക് തിങ്കൾ മുതൽ വ്യാഴം വരെയുള്ള എല്ലാ ഷോകൾക്കും വെള്ളി മുതൽ ഞായർ വരെയുള്ള പ്രഭാത ഷോകൾക്കും ഈ ടിക്കറ്റ് ഉപയോഗിക്കാം എന്നാണ് 91മൊബൈൽസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഠ ഓഫർ ലഭിക്കുന്നതിന് ഉപയോക്താക്കൾക്ക് 18 വയസ്സിന് മുകളിൽ പ്രായമുണ്ടായിരിക്കണം
ഠ ഫ്ലിപ്പ്കാർട്ടിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.

വാല​ന്റൈൻസ് ഡേയിൽ ഒരു സിനിമ ആവാം; ടിക്കറ്റ് ഫ്ലിപ്പ്കാർട്ട് തരും

ഠ ഈ സൗജന്യ സിനിമാ ടിക്കറ്റ് സംബന്ധിച്ച പേജ് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാണ്. ഫെബ്രുവരി 14 രാത്രി 11:59 ന് ഓഫർ അ‌വസാനിക്കും
ഠ സൗജന്യമായി ലഭിക്കുന്ന സിനിമാ ടിക്കറ്റുകൾക്ക് ഏപ്രിൽ 30 വരെ വാലിഡിറ്റി ഉണ്ടെന്നാണ് വിവരം.
ഠ നിശ്ചിത വിഭാഗത്തിലുള്ള സാധനങ്ങൾ 800 രൂപയ്ക്ക് മുകളിൽ ഓഡർ ചെയ്യുക. അ‌തിനു പിന്നാലെ ഇമെയിലായോ ടെക്‌സ്‌റ്റ് സന്ദേശമായോ നിങ്ങൾക്ക് ഒരു ഡെലിവറി വൗച്ചർ ലഭിക്കും. വൗച്ചർ ആക്‌സസ് ചെയ്യാൻ, കൂപ്പൺ സ്‌ക്രാച്ച് ചെയ്‌ത് വെബ്‌സൈറ്റിലേക്ക് പോകുക.
ഠ വെബ്‌സൈറ്റിൽ എത്തിക്കഴിഞ്ഞാൽ, നിങ്ങളുടെ പേര്, ഫോൺ നമ്പർ, ഇമെയിൽ വിലാസം എന്നിവ പോലുള്ള ചില സ്വകാര്യ വിവരങ്ങൾ നൽകേണ്ടതുണ്ട്. തുടർന്ന്, നിങ്ങൾക്ക് ലഭിച്ച വൗച്ചർ കോഡ് നൽകി സബ്മിറ്റിൽ ക്ലിക്ക് ചെയ്യുക.

ഠ 24 മണിക്കൂറിനുള്ളിൽ, നിങ്ങൾക്ക് ഇമെയിൽ അല്ലെങ്കിൽ ടെക്സ്റ്റ് സന്ദേശം വഴി ഒരു കൺഫർമേഷൻ കോഡ് (വൺ-ടൈം പാസ്‌വേഡ്) ലഭിക്കും.
ഠ ഏതെങ്കിലും സിനിമയുടെ ഷോ തെരഞ്ഞെടുക്കാൻ ഈ ഒടിപി നൽകിയശേഷം നിർദേശങ്ങൾ പിന്തുടർന്ന് നിങ്ങളുടെ അ‌പേക്ഷ സമർപ്പിക്കുക. രണ്ട് സിനിമകൾ നിങ്ങൾ സെലക്ട് ചെയ്ത് നൽകേണ്ടിവരും. തിയറ്ററിന്റെ പേര്, ​സിനിമ കാണാൻ ഉദ്ദേശിക്കുന്ന തീയതി, സമയം എന്നിവയും നൽകേണ്ടതുണ്ട്.
ഠ ഷോ ആരംഭിക്കുന്നതിന് 24 മണിക്കൂർ മുമ്പ് നിങ്ങളുടെ ടിക്കറ്റ് ലഭ്യമാകും. ഇതു സംബന്ധിച്ച വിശദമായ വിവരങ്ങളും നിബന്ധനകളും ഫ്ലിപ്പ്കാർട്ട് പേജിൽ ലഭ്യമാണ്.

More from GizBot

Best Mobiles in India

English summary
Flipkart is offering free movie tickets on February 14, which is Valentine's Day. Get a free movie ticket worth Rs 700 on purchases above Rs 800 of certain categories of products. Users must be over 18 years of age to avail of the offer. You also have a Flipkart account.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X