ഫേസ്‌ബുക്കുമായി ഉപയോക്താക്കളുടെ വിവരങ്ങള്‍ പങ്കിടുന്നത്‌ അവസാനിപ്പിക്കാന്‍ വാട്‌സ്‌ആപ്പിനോട്‌ ഫ്രാന്‍സ്‌

By Archana V
|

മാതൃകമ്പനിയായ ഫേസ്‌ബുക്കുമായി ഉപയോക്താക്കളുടെ വിവരങ്ങള്‍ പങ്കിടുന്നത്‌ ഒരു മാസത്തിനുള്ളില്‍ അവസാനിപ്പിക്കാന്‍ ഫ്രാന്‍സ്‌ വാട്‌സ്‌ആപ്പിനോട്‌ ആവശ്യപ്പെട്ടു. ഇത്‌ സംബന്ധിച്ച്‌ ഫ്രാന്‍സിലെ നിരീക്ഷണ സമതി വാട്‌സ്‌ ആപ്പിന്‌ ഒദ്യോഗിക അറിയിപ്പ്‌ നല്‍കിയിരിക്കുകയാണ്‌.

 
ഫേസ്‌ബുക്കുമായി ഉപയോക്താക്കളുടെ വിവരങ്ങള്‍ പങ്കിടുന്നത്‌ അവസാനിപ്പിക്ക

നാഷണല്‍ ഡേറ്റ പ്രൊട്ടക്ഷന്‍ കമ്മീഷന്‍ (സിഎന്‍ഐഎല്‍) തലവന്‍ വാട്‌സ്‌ ആപ്പിനോട്‌ ഫേസ്‌ബുക്കിന്‌ കൈമാറിയ ഫ്രാന്‍സ്‌ ഉപയോക്താക്കളുടെ വിവരങ്ങളുടെ മാതൃക ആവശ്യപ്പെട്ടിരിക്കുകയാണ്‌ . " യുഎസില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ സിഐഎന്‍എല്‍ ആവശ്യപ്പെട്ട മാതൃക ലഭ്യമാക്കാന്‍ കഴിയില്ല എന്നാണ്‌ കമ്പനി വ്യക്തമാക്കുന്നത്‌. യുഎസിലെ നിയമങ്ങള്‍ മാത്രമാണ്‌ ബാധകമാവുക എന്നതാണ്‌ കമ്പനിയുടെ നിലപാട്‌"സിഎന്‍ഐഎലിന്റെ വെബ്‌സൈറ്റില്‍ പറയുന്നു.

 

" ഇതിന്റെ ഫലമായാണ്‌ ഒരുമാസത്തിനകം വിവര സുരക്ഷ നിയമം പാലിക്കണം എന്ന്‌ ആവശ്യപ്പെട്ട്‌ വാട്‌സ്‌ആപ്പിന്‌ ഔദ്യോഗികമായി അറിയിപ്പ്‌ നല്‍കാന്‍ സിഎന്‍ഐഎല്‍ തലവന്‍ തീരുമാനമെടുത്തത്‌ " വെബ്‌സൈറ്റില്‍ പറയുന്നു

2014 ല്‍ ആണ്‌ ഫേസ്‌ബുക്ക്‌ വാട്‌സ്‌ആപ്പിനെ ഏറ്റെടുക്കുന്നത്‌. . 2016 ആഗസ്റ്റ്‌ 25 ന്‌ വാട്‌സ്‌ ആപ്പ്‌ സേവന, സ്വകാര്യത നയങ്ങളുമായി ബന്ധപ്പെട്ട്‌ പുതിയ വ്യവസ്ഥകള്‍ പുറത്തിറക്കി. " ഇന്ന്‌ മുതല്‍ വാട്‌സ്‌ ഉപയോക്താക്കളുടെ വിവരങ്ങള്‍ പരസ്യം, സുരക്ഷ, സേവനങ്ങളുടെ വിശകലവും മെച്ചപ്പെടുത്തലും (ബിസിനസ്സ്‌ ഇന്റലിജന്‍സ്‌) എന്നീ മൂന്ന്‌ കാര്യങ്ങള്‍ക്കായി ഫേസ്‌ബുക്കിന്‌ കൈമാറും " എന്നാണ്‌ ഇതില്‍ പറയുന്നത്‌.

" അപ്ലിക്കേഷന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന്‌ സുരക്ഷ പ്രധാനമാണ്‌, എന്നാല്‍ ബിസിനസ്സ്‌ ഇന്റലിജന്‍സിന്റെ കാര്യത്തില്‍ അങ്ങനെയല്ല, ഇവ ലക്ഷ്യമിടുന്നത്‌ പ്രകടനം മെച്ചപ്പെടുത്തുക, ഉപയോക്താക്കളുടെ സ്വഭാവം വിലയിരുത്തി ആപ്ലിക്കേഷന്റെ ഉപയോഗം പരമാവധി ഉപയോഗപ്രദമാക്കുക എന്നിവയാണ്‌ " സിഎന്‍ഐഎലിന്റെ കുറിപ്പില്‍ പറയുന്നു.

ക്യാഷ്ബാക്ക് ഓഫര്‍ നീട്ടി ജിയോ; ഇനി ഡിസംബര്‍ 25 വരെ അടിച്ചുപൊളിക്കാംക്യാഷ്ബാക്ക് ഓഫര്‍ നീട്ടി ജിയോ; ഇനി ഡിസംബര്‍ 25 വരെ അടിച്ചുപൊളിക്കാം

"ബിസിനസ്സ്‌ ഇന്റലിജന്‍സ്‌" ആവശ്യത്തിനായുള്ള ഡേറ്റ കൈമാറ്റം നിയമവ്യവസ്ഥ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും അതിനാല്‍ ഇത്‌ നടപ്പിലാക്കുന്നതിന്‌ ഡേറ്റ പ്രൊട്ടക്ഷന്‍ ആക്ട്‌ അനുസരിക്കണം എന്നുമാണ്‌ സിഎന്‍ഐഎലിന്റെ ആവശ്യം.

ഇതിന്‌ ശേഷമാണ്‌ വാട്‌സ്‌ആപ്പില്‍ നിന്നും ഫേസ്‌ബുക്കിലേക്ക്‌ വന്‍ രീതിയില്‍ ഡേറ്റ കൈമാറുന്നതിന്റെ സുതാര്യത ഉറപ്പു വരുത്തണം എന്നാവശ്യപ്പെട്ട്‌ ഔദ്യോഗിക അറിയിപ്പ്‌ അയക്കാന്‍ തീരുമാനിച്ചത്‌. ഇത്‌ വഴി ഉപയോക്താക്കള്‍ക്ക്‌ വിവരങ്ങള്‍ അവരുടെ നിയന്ത്രണത്തില്‍ ആയിരിക്കണം എന്ന മുന്നറിയിപ്പ്‌ കൂടി നല്‍കാനാണ്‌ ശ്രമിക്കുന്നത്‌ .

ഇതാദ്യമായല്ല വാട്‌സ്‌ആപ്പ്‌-ഫേസ്‌ബുക്ക്‌ ഡേറ്റ കൈമാറ്റം വിമര്‍ശനങ്ങള്‍ക്ക്‌ വിധേയമാകുന്നത്‌. ജര്‍മനിയും വാട്‌സ്‌ ആപ്പില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നത്‌ അവസാനിപ്പിക്കാന്‍ ഫേസ്‌ബുക്കിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. തുടര്‍ച്ചയായ വിമര്‍ശനങ്ങള്‍ക്ക്‌ ശേഷം ഫേസ്‌ബുക്ക്‌ വാട്‌സ്‌ആപ്പില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നത്‌ അവസാനിപ്പിക്കാം എന്ന്‌ യുകെയില്‍ സമ്മതിച്ചിരിക്കുകയാണ്‌.

Best Mobiles in India

Read more about:
English summary
France's privacy watchdog has issued a formal notice to WhatsApp on this regard.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X