നിങ്ങള്‍ക്ക് അനുയോജ്യമായ ഏറ്റവും മികച്ച എസ്എംഎസ് ആപ്‌സുകള്‍

|

ഇപ്പോഴും എല്ലാവരും വാട്ട്‌സാപ്പും ഫേസ്ബുക്ക് മെസഞ്ചറും ഉപയോഗിക്കുന്നില്ല. പലരും എസ്എംഎസ് സന്ദേശത്തിന് മുന്‍ഗണന നല്‍കുന്നു.

നിങ്ങള്‍ക്ക് അനുയോജ്യമായ ഏറ്റവും മികച്ച എസ്എംഎസ് ആപ്‌സുകള്‍

നമ്മളില്‍ പലര്‍ക്കും വാട്ട്‌സാപ്പും മെസ്ഞ്ചറും ഉപയോഗിക്കാന്‍ തന്നെ സമയമുണ്ടാകില്ല. അവര്‍ ഏറെ ആഗ്രഹിക്കുന്നതും സാധാരണ എസ്എംഎസ് സന്ദേശം തന്നെയാണ്.

നിങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന ഏറ്റവും മികച്ച എസ്എംഎസ് ആപ്പ്‌സുകളുടെ ലിസ്റ്റ് ഇവിടെ കൊടുക്കുന്നു.

തീമുകള്‍ക്ക് മികച്ചത്

തീമുകള്‍ക്ക് മികച്ചത്

ഇത് ഏറ്റവും മികച്ച അഖിലേന്ത്യാ ടെക്‌സ്റ്റിംഗ് ആപ്ലിക്കേഷനാണ്. ഇതില്‍ നിന്നും അണ്‍ലിമിറ്റഡ് ടെക്‌സ്റ്റിംഗ് പ്ലാനുകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു. ഇതില്‍ ചില പരസ്യങ്ങള്‍ ഉണ്ട്. അതു കാണാനായി Advertisement-animation ഫീച്ചര്‍ എന്നതില്‍ ക്ലിക്ക് ചെയ്യുക. ഈ ആപ്ലിക്കേഷന്റെ ഏറ്റവും മികച്ച ഭാഗം എന്തെന്നാല്‍ തീമുകളും സ്റ്റിക്കറുകളുമാണ്.

ഗോ എസ്എംഎസ് പ്രോ നിങ്ങള്‍ക്ക് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അവയില്‍ പലതും സൗജന്യമാണ്. പ്രത്യേകമായി എന്തെങ്കിലും ആവശ്യമെങ്കില്‍ അതിന് പേ ചെയ്യണം. 'Delay to send' ഓപ്ഷന്‍ ആക്ടിവേറ്റ് ചെയ്യുന്നത് നല്ലതാണ്. നിങ്ങള്‍ എന്തെങ്കിലും തെറ്റു ചെയ്താല്‍ ഇതിന്റെ സഹായം തേടാം.

കസ്റ്റമൈസേഷന് മികച്ച ആപ്പ്

കസ്റ്റമൈസേഷന് മികച്ച ആപ്പ്

ഈ ആപ്പ് നിങ്ങളുടെ ഫോണില്‍ സജ്ജമാക്കാന്‍ കുറച്ചു മിനിറ്റുകള്‍ എടുത്തേക്കാം. ഏറ്റവും മികച്ച അനുഭവമായിരിക്കും നിങ്ങള്‍ക്ക് ഇതിലൂടെ ലഭിക്കുന്നത്. ഏറ്റവും മികച്ച രീതകിയില്‍ നിങ്ങള്‍ക്ക് ടെക്‌സ്റ്റുകള്‍ അയക്കാം. മറ്റു മെസഞ്ചര്‍ ആപ്‌സുകളായ വാട്ട്‌സാപ്പ് അല്ലെങ്കില്‍ വീചാറ്റ് പോലെയാണ് ഇതും. കൂടാതെ വളരെ മനോഹരമായ തീമുകളും ഇതിലുണ്ട്.

ലാളിത്യത്തിന് മികച്ച ആപ്പ്

ലാളിത്യത്തിന് മികച്ച ആപ്പ്

ഹാംഗ്ഔട്ടിനേക്കാളും മികച്ചതാണ് അന്‍ഡ്രോയിഡ് മെസേജസ് എന്നാണ് ഇവിടെ സൂചിപ്പിക്കുന്നത്. ഐ-ഷൂട്ടിംഗ് ഇന്റര്‍ഫേസാണ് ഇതിനുളളത്. കൂടാതെ നിങ്ങള്‍ സന്ദേശങ്ങള്‍ അയക്കുന്ന സമയത്ത് ഫോട്ടോകള്‍ എടുക്കുകയും ഒപ്പം ഓഡിയോ സന്ദേശങ്ങള്‍ റെക്കോര്‍ഡും ചെയ്യാം.

ഒന്നിലധികം ഉപകരണങ്ങളില്‍ മികച്ചത്

ഒന്നിലധികം ഉപകരണങ്ങളില്‍ മികച്ചത്

ഈ ആപ്പ് നിങ്ങള്‍ക്ക് വിന്‍ഡോസ്, മാക്, വെബ്ബ്രൗസര്‍ കൂടാതെ ആന്‍ഡ്രോയിഡ് എന്നിവയില്‍ ഉപയോഗിക്കാം. അതായത് നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണിന്റെ നമ്പര്‍ ഉപയോഗിച്ച് ഒരു കമ്പ്യൂട്ടറില്‍ നിന്നോ ടാബ്ലറ്റില്‍ നിന്നോ മെസേജുകള്‍ അയക്കാന്‍ കഴിയുമെന്നാണ് വ്യക്തമാക്കുന്നത്. ഗ്രൂപ്പ് മെസേജുകള്‍, എംഎംഎസ്, മെസേജ് ഷെഡ്യൂളിംഗ്, മെസേജ് എക്‌സ്‌പോര്‍ട്ട് & ബാക്കപ്പ് എന്നിവ പിന്തുണയ്ക്കുകയും ഒപ്പം എവര്‍നോട്ട്, ഡ്രോപ്പ്‌ബോക്‌സ്, ഗൂഗിള്‍ ഡ്രൈവ് എന്നീ സേവനങ്ങളുമായി ബന്ധിപ്പിക്കുകയും ചെയ്യാം. വിപുലമായ നിരവധി സവിശേഷതകള്‍ വേണമെങ്കില്‍ ഒരു പ്രീമിയം അംഗത്വവും എടുക്കാം. ഇതിന് പ്രതിവര്‍ഷം 9.99 അമേരിക്കന്‍ ഡോളറാണ്.

അവതരിപ്പിക്കുന്നു X-MINI നാനോ എക്സ് അൾട്രാ പോർട്ടബിൾ ബ്ലൂടൂത്ത് സ്പീക്കേഴ്സ്അവതരിപ്പിക്കുന്നു X-MINI നാനോ എക്സ് അൾട്രാ പോർട്ടബിൾ ബ്ലൂടൂത്ത് സ്പീക്കേഴ്സ്

സുരക്ഷയ്ക്കു മികച്ചത്

സുരക്ഷയ്ക്കു മികച്ചത്

സിഗ്നല്‍ പ്രൈവറ്റ് മെസഞ്ചറിന്റ മറ്റൊരു പേരാണ് TextSecure. ഈ ആപ്പ് വളരെ സുരക്ഷിതമാണ്. ആപ്പിന്റെ സ്‌ക്രീന്‍ ഷോര്‍ട്ടുകള്‍ പോലും നിങ്ങള്‍ക്ക് എടുക്കാന്‍ കഴിയില്ല. സിഗ്നല്‍ പ്രൈവറ്റ് മെസഞ്ചര്‍ നിങ്ങളുടെ നമ്പര്‍ രജിസ്റ്റര്‍ ചെയ്യുമ്പോഴും നിങ്ങളുടെ സ്വകാര്യ ആശയവിനിമയങ്ങള്‍ക്ക് എന്‍ഡ്-ടൂ-എന്‍ഡ് എന്‍ക്രിപ്ഷന്‍ ചെയ്യുന്നു. കൂടാതെ നിങ്ങളുടെ എല്ലാ അറ്റാച്ച്‌മെന്റുകളും എന്‍ക്രിപ്റ്റ് ചെയ്തിരിക്കും.

സമഗ്രമായ സേവനത്തിന് മികച്ചത്

സമഗ്രമായ സേവനത്തിന് മികച്ചത്

ഇത് ഏറെ നാളുകള്‍ കൊണ്ട് ഉപയോഗിച്ചു വരുന്ന ആപ്പാണ്. ഏറ്റവും ജനപ്രിയമായ ആന്‍ഡ്രോയിഡ് എസ്എംഎസ് ആപ്പുകളില്‍ എന്നായി മാറിയിരിക്കുന്നു. ഇമോജികള്‍, പാസ്‌കോഡ് ആപ്പ് ലോക്ക്, മെസേജ് ലോക്‌സ്, കസ്റ്റമൈസ്ഡ് ഓപ്ഷനുകള്‍, ബ്ലോക്‌ലിസ്റ്റുകള്‍, പെട്ടന്നുളള മറുപടി പോപ്അപ്പുകള്‍ തുടങ്ങിയവയാണ് ഇതിന്റെ പ്രധാന സവിശേഷതകള്‍. കൂടാതെ ഇത് പുഷ്ബുള്ളറ്റും ആന്‍ഡ്രോയിഡ് വിയര്‍ കോംപാക്റ്റബിലിറ്റിയും വാഗ്ദാനം ചെയ്യുന്നു.

കാണാന്‍ മികച്ചത്

കാണാന്‍ മികച്ചത്

നിങ്ങള്‍ കണ്ടതില്‍ ഏറ്റവും രസകരമായ ആപ്പ് ഇതാണ്. മെറ്റീരിയല്‍ ഡിസൈന്‍, തീമുകള്‍, നൈറ്റ് മോഡ്, പെട്ടന്നുളള മറുപടികള്‍, മെസേജിംഗ് ഷെഡ്യൂള്‍ എന്നിങ്ങനെ പല സവിശേഷതകളും ഉണ്ട്. അടിസ്ഥാന ആപ്ലിക്കേഷന്‍ സൗജന്യമാണ്. കളര്‍ ഓപ്ഷനുകള്‍ അണ്‍ലോക്ക് ചെയ്യാനും കൂടുതല്‍ നിലവാരമുളള സവിശേഷതകള്‍ ലഭിക്കാനും പ്രീമിയം മോഡ് 1.99 ഡോളറിനു വാങ്ങാം.

മികച്ച ഓള്‍റഔണ്ടര്‍

മികച്ച ഓള്‍റഔണ്ടര്‍

ഇത് ഗൂഗിള്‍ പ്രചോദനം നല്‍കുന്ന എസ്എംഎസ് ആപ്പാണ്. പല സവിശേഷതകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മള്‍ട്ടിമീഡിയ മെസേജുകളായ ജിഫും കൂടാതെ സ്മാര്‍ട്ട്‌വാച്ച് കോംപാക്റ്റബിലിറ്റിയും ഇതിലുണ്ട്. ഡീഫോള്‍ട്ട് ഓറഞ്ച് ഇന്റര്‍ഫേസ് നന്നായി കാണപ്പെടുന്നു. കൂടുതല്‍ തീമുകള്‍ ആവശ്യമുണ്ടെങ്കില്‍ കസ്റ്റമൈസേഷനായി പ്രത്യേക പായ്ക്കുകളും ഉണ്ട്. കൂടാതെ നിങ്ങള്‍ക്ക് അനുയോജ്യമായി പ്രീ-ലോഡു ചെയ്ത ധാരാളം ഓപ്ഷനുകളും ഇതിലുണ്ട്.

Best Mobiles in India

Read more about:
English summary
Free SMS Apps To Make Unlimited Texts

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X