വിന്‍ഡോസ് സോഫ്റ്റ്‌വെയര്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാന്‍ 15 വെബ്‌സൈറ്റുകള്‍

By Archana V
|

വിന്‍ഡോസ് വിന്‍ഡോസ്

വിന്‍ഡോസ് സോഫ്റ്റ്‌വെയര്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാന്‍ 15 വെബ്‌സൈറ്റ

ഹാക്ക് ചെയ്ത കമ്പ്യൂട്ടര്‍ കണ്ടു പിടിക്കാം ഈ മാര്‍ഗ്ഗത്തിലൂടെ!ഹാക്ക് ചെയ്ത കമ്പ്യൂട്ടര്‍ കണ്ടു പിടിക്കാം ഈ മാര്‍ഗ്ഗത്തിലൂടെ!

എന്നാല്‍ ഇവയില്‍ പലതും ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ യഥാര്‍ത്ഥ സോഫ്റ്റ് വെയറിന് ഒപ്പം ക്രാപ് വെയര്‍ , അഡ്‌വെയര്‍ പോലുള്ളവയും കാണും. ക്രാപ് വെയറുകളെ കുറിച്ച് ആശങ്കപ്പെടാതെ സോഫ്റ്റ്‌വെയറുകള്‍ ഡൗണ്‍ലോഡ് ചെയ്യാവുന്ന ചില വെബ്‌സൈറ്റുകളെ കുറിച്ചാണ് ഇന്നിവിടെ പറയുന്നത്.

വിന്‍ഡോസ് പിസിയില്‍ വളരെ എളുപ്പം സോഫറ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ അനുവദിക്കുന്ന മികച്ച ചില വെബ്‌സ്റ്റൈുകള്‍

നിനിറ്റ് ( Ninite)

നിനിറ്റ് ( Ninite)

ക്രോം, വിഎല്‍സി, സ്‌പോട്ടിഫൈ പോലുള്ള സോഫ്റ്റ് വെയറുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സഹായിക്കുന്ന മികച്ച സൈറ്റുകളില്‍ ഒന്നാണ് ഇത്.

ഒരൊറ്റ ക്ലിക്കില്‍ നിങ്ങള്‍ക്കിവയെല്ലാം ഡൗണ്‍ലോഡ് ചെയ്യാം. ക്രാപ് വെയറുകളെ കുറിച്ച് വിഷമിക്കേണ്ടതില്ല . സോഫ്റ്റ് വെയറുകള്‍ ഓരോന്നായി ഡൗണ്‍ലോഡ് ചെയ്യേണ്ട ആവശ്യമില്ല . നിനിറ്റെ സ്വയം സോഫ്റ്റ് വെയറുകളുടെ ഏറ്റവും പുതിയ പതിപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുകയും ഇന്‍സ്റ്റാള്‍ ചെയ്യുകയും ചെയ്യും.

സോഫ്റ്റ് പീഡിയ

സോഫ്റ്റ് പീഡിയ

മികച്ച സൗജന്യ സോഫ്റ്റ് വെയറുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സഹായിക്കുന്ന സൈറ്റുകളില്‍ ഒന്നാണിത്. മള്‍ട്ടിപ്പിള്‍ പ്ലാറ്റ് ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന സൗജന്യവും അല്ലാത്തതുമായ സോഫ്റ്റ് വെയറുകള്‍ ഇതില്‍ കണ്ടെത്താന്‍ കഴിയും. നിങ്ങള്‍ ആവശ്യപ്പെടുന്ന സൈറ്റുകളുടെ ഏറ്റവും പുതിയ പതിപ്പുകള്‍ ലഭ്യമാക്കും എന്നതാണ് സോഫ്റ്റ്പീഡിയയുടെ സവിശേഷത.

ആധാര്‍: നിങ്ങളുടെ ബയോമെട്രിക് വിവരങ്ങള്‍ എങ്ങനെ ലോക്ക്/ അണ്‍ലോക്ക് ചെയ്യാം?ആധാര്‍: നിങ്ങളുടെ ബയോമെട്രിക് വിവരങ്ങള്‍ എങ്ങനെ ലോക്ക്/ അണ്‍ലോക്ക് ചെയ്യാം?

സ്‌നാപ് ഫയല്‍

സ്‌നാപ് ഫയല്‍

ക്രാപ് വെയറിനെ കുറിച്ച് ആശങ്കപ്പെടാതെ ഡൗണ്‍ലോഡ് ചെയ്യാവുന്ന മറ്റൊരു സൗജന്യ ഡൗണ്‍ലോഡ് സൈറ്റുകളില്‍ ഒന്നാണിത്.

ഇതിലെ വിവിധ വിഭാഗങ്ങളില്‍ നിന്ന് 100 ലേറെ സൗജന്യ സോഫ്റ്റ് വെയറുകള്‍ നിങ്ങള്‍ക്ക് വളരെ എളുപ്പം കണ്ടെത്താന്‍ കഴിയും നിങ്ങള്‍ക്ക് ആവശ്യമുള്ളത് കണ്ടെത്താന്‍ വിവിധ സോഫ്റ്റ് വെയര്‍ വിഭാഗങ്ങള്‍ എളുപ്പത്തില്‍ ഉപയോഗിക്കാം.

 

ഡൗണ്‍ലോഡ് ക്രൂ

ഡൗണ്‍ലോഡ് ക്രൂ

മറ്റൊരു മികച്ച വെബ്‌സൈറ്റാണിത്. ഇതിന്റെ ഹോം പേജില്‍ തന്നെ ചെറിയ അക്ഷരത്തില്‍ നിരവധി സോഫ്റ്റുവെയറുകള്‍ ലഭ്യമാക്കുന്നുണ്ട്.

ക്രാപ് വെയറിനെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. കൂടാതെ വിന്‍ഡോസ്, ലിനക്‌സ്, മാക് ഒഎസ് തുടങ്ങി വിവിധ പ്ലാറ്റ്‌ഫോമുകള്‍ക്ക് ഇണങ്ങുന്ന സോഫ്റ്റ് വെയറുകള്‍ കണ്ടെത്താന്‍ കഴിയും.

 

മേജര്‍ജീക്‌സ്

മേജര്‍ജീക്‌സ്

കാലഹരണപ്പെട്ട വെബ്ഡിസൈനാണെങ്കിലും സൗജന്യമായി സോഫ്റ്റ് വെയര്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഇതില്‍ കഴിയും. ക്രാപ് വെയറുകള്‍ ഉണ്ടായിരിക്കില്ല.

ആധാര്‍: നിങ്ങളുടെ ബയോമെട്രിക് വിവരങ്ങള്‍ എങ്ങനെ ലോക്ക്/ അണ്‍ലോക്ക് ചെയ്യാം?ആധാര്‍: നിങ്ങളുടെ ബയോമെട്രിക് വിവരങ്ങള്‍ എങ്ങനെ ലോക്ക്/ അണ്‍ലോക്ക് ചെയ്യാം?

ഫയല്‍ പ്യുമ

ഫയല്‍ പ്യുമ

ഫയല്‍ പ്യുമ.കോമിലെ ഒരു സൗജന്യ ആപ്ലിക്കേഷനാണ് അപ്‌ഡേറ്റ് ഡിറ്റക്റ്റര്‍. കമ്പ്യൂട്ടറിലെ സോഫ്റ്റ് വെയര്‍ അപ്-ടു-ഡേറ്റ് ആയിരിക്കാന്‍ ഇത് സഹായിക്കും. സോഫ്റ്റ് വെയര്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനും ഈ സൈറ്റ് വളരെ മികച്ചതാണ്.

ഡൊണേഷന്‍കോഡര്‍

ഡൊണേഷന്‍കോഡര്‍

മികച്ച ഫ്രീവെയര്‍, ഡൊണേഷന്‍വെയര്‍, സോഫ്റ്റ് വെയര്‍ റിവ്യു, ഡിസ്‌കഷന്‍സ്, ഷെയര്‍ വെയര്‍ ഡിസ്‌കൗണ്ടുകള്‍ എന്നതാണ് പ്രധാന സവിശേഷത . അതിനാല്‍ നിങ്ങളുടെ വിന്‍ഡോസ് പിസിയ്ക്ക് ആവശ്യമായ സോഫ്റ്റ് വെയറുകള്‍ സൗജന്യമായി ലഭിക്കാന്‍ ഈ സൈറ്റ് പരീക്ഷിച്ചു നോക്കാം. യഥാര്‍ത്ഥ സോഫ്റ്റ് വെയറുകളായിരിക്കും ലഭിക്കുക.

ഫയല്‍ഹിപ്പോ

ഫയല്‍ഹിപ്പോ

നിത്യേന ഉള്ള ആവശ്യങ്ങള്‍ക്ക് സാധാരണ വേണ്ട സോഫ്റ്റ് വെയറുകള്‍ എല്ലാം ഇതില്‍ നിന്നും ലഭിക്കും. തീര്‍ച്ചയായും തിരഞ്ഞെടുക്കാവുന്ന വെബ്‌സൈറ്റുകളില്‍ ഒന്നാണിത്.

വിൻഡോസ് 10 ഓ.എസിൽ ഇന്റർനെറ്റ് എക്സ്പ്ലോറർ എങ്ങനെ 'ടേൺ ഓഫ് ചെയ്യാം?വിൻഡോസ് 10 ഓ.എസിൽ ഇന്റർനെറ്റ് എക്സ്പ്ലോറർ എങ്ങനെ 'ടേൺ ഓഫ് ചെയ്യാം?

 ബ്രദര്‍സോഫ്റ്റ്

ബ്രദര്‍സോഫ്റ്റ്

ഫ്രീവെയര്‍, ഷെയര്‍വെയര്‍ ഡൗണ്‍ലോഡിന് വേണ്ടിയുള്ള വളരെ വലിയ സോഫ്റ്റ് വെയര്‍ ഡയറക്ടറിയാണ് ബ്രദര്‍സോഫ്റ്റ് ഡോട്ട് കോമില്‍ ഉള്ളത്. ഈ സൈറ്റ് ഓപ്പണ്‍ ചെയ്യുമ്പോള്‍ ഒരു ഇന്ററാക്ടീവ് ഇന്റര്‍ഫെയ്‌സ് കാണാന്‍ കഴിയും. നിങ്ങള്‍ ആഗ്രഹിക്കുന്ന ഏത് സോഫ്റ്റ് വെയറും ഇതില്‍ സെര്‍ച്ച് ചെയ്ത് കണ്ടുപിടിക്കാം.

കമ്പ്യൂട്ടര്‍ഷോപ്പര്‍

കമ്പ്യൂട്ടര്‍ഷോപ്പര്‍

ഏറ്റവും പുതിയ സോഫ്റ്റ് വെയര്‍ ഡൗണ്‍ലോഡുകളെ സംബന്ധിക്കുന്ന റിവ്യു ആണ് ഇതില്‍ കാണാന്‍ കഴിയും. ഈ സൈറ്റ് സന്ദര്‍ശിച്ച് ആവശ്യമുള്ള സോഫ്റ്റ് വെയറുകള്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.

സിനെറ്റ് ഡൗണ്‍ലോഡ്

സിനെറ്റ് ഡൗണ്‍ലോഡ്

ഇന്റര്‍നെറ്റില്‍ ലഭ്യമാകുന്ന ഏറ്റവും പഴയ വെബ്‌സൈറ്റുകളില്‍ ഒന്നാണ് download.cnet.com . ഈ സൈറ്റ് 14 വര്ഡഷം മുമ്പ് സ്ഥാപിതമായതാണ് . മാക്, ലിനക്‌സ്, വിന്‍ഡോസ് തുടങ്ങി വിവിധ പ്ലാറ്റ് ഫോമുകള്‍ക്ക് വേണ്ടിയുള്ള സോഫ്റ്റ് വെയറുകള്‍ ഇവിടെ ലഭിക്കും. മൊബൈല്‍ ആപ്ലിക്കേഷനുകളും ഇതില്‍ നിന്നും ലഭിക്കും.

സെഡ്‌നെറ്റ്

സെഡ്‌നെറ്റ്

ടെക്‌നോളജിയിലെ ഓള്‍റൗണ്ടര്‍ ആണ് സെഡ് നെറ്റ്. ടെക്‌നോളജിയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കൊപ്പം സൗജന്യ സോഫ്റ്റ് വെയറുകളുടെ വലിയൊരു ശേഖരവും ഇതില്‍ ലഭിക്കും. വിന്‍ഡോസ്, മാക്, മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റം എന്നിവയ്ക്ക് വേണ്ടിയുള്ള സോഫ്റ്റ് വെയറുകള്‍ ഇവിടെ കണ്ടെത്താന്‍ കഴിയും. സോഫ്റ്റ് വെയര്‍ഡൗണ്‍ലോഡ് ചെയ്യാവുന്ന വിശ്വസനീയമായ സൈറ്റുകളില്‍ ഒന്നാണിത്.

ട്യുകൗവ്‌സ്

ട്യുകൗവ്‌സ്

ട്യുകൗവ്‌സില്‍ ഫ്രീവെയറുകളും ഷെയര്‍വെയറുകളും ലഭിക്കും. ഡൗണ്‍ലോഡ് ചെയ്യാന്‍ സോഫ്റ്റ് വെയര്‍ പാക്കേജുകള്‍ ലഭിക്കും.

വിന്‍ഡോസ്, ലിനക്‌സ്, മാക് എന്നിവക്കിണങ്ങുന്ന സോഫ്റ്റ് വെയറുകള്‍ ഇതില്‍ കണ്ടെത്താം. വെബ്-അധിഷ്ഠത ആപ്പുകളും ഇതിലുണ്ട്.

ഫയല്‍ ക്ലസ്റ്റര്‍

ഫയല്‍ ക്ലസ്റ്റര്‍

2006 ലാണ് ഈ വെബ്‌സൈറ്റ് തുടങ്ങിയത്. ഏറ്റവും പുതിയ സോഫ്റ്റുവെയറുകളാണ് അന്നുമുതല്‍ ഇന്നുവരെ ലഭ്യമാക്കുന്നത്. ഷെയര്‍വെയര്‍ , ഫ്രീവെയര്‍ സോഫ്റ്റ് വെയറുകള്‍ ഇതില്‍ നിന്നും ലഭിക്കും. യൂസര്‍ ഫ്രണ്ട്‌ലി ആണ് ഡിസൈന്‍.

ഗിയര്‍ഡൗണ്‍ ലോഡ്

ഗിയര്‍ഡൗണ്‍ ലോഡ്

ധാരാളം ഫ്രീവെയര്‍ സോഫ്റ്റ് വെയറുകള്‍ ഇതില്‍ ഉണ്ട്. ഈ സൈറ്റ് പുതിയതാണെങ്കിലും തുടര്‍ച്ചയായി അപ്‌ഡേറ്റുകള്‍ നടക്കാറുണ്ട്. നിങ്ങള്‍ ഡൗണ്‍്‌ലോഡ് ചെയ്യുന്നതിന് മുമ്പ് വെബ്‌സൈറ്റ് വൈറസ്, മാല്‍വെയര്‍ എന്നിവ പരിശോധിക്കും

സുരക്ഷിതവും സൗജന്യവുമായി വിന്‍ഡോസ് സോഫ്റ്റ്‌വെയറുകള്‍ ഡൗണ്‍ ലോഡ് ചെയ്യാവുന്ന സൈറ്റുകളാണ് ഇവയെല്ലാം.

എങ്ങനെ തേസ് ആപ്പില്‍ നിന്നും 9000 രൂപ വരെ നേടാം?എങ്ങനെ തേസ് ആപ്പില്‍ നിന്നും 9000 രൂപ വരെ നേടാം?

 

 

Best Mobiles in India

Read more about:
English summary
Free Websites for Downloading Windows software

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X