നിങ്ങളുടെ ഫോണിൽ അവശ്യം വേണ്ട ഇന്ത്യൻ ആപ്പുകൾ

|

എന്ത് കാര്യം ചെയ്യാനും ഒരു മൊബൈൽ ആപ്ലിക്കേഷൻ! അങ്ങനയൊരു കാലത്താണ് നാം ജീവിക്കുന്നത്. ഭക്ഷണം ഓർഡർ ചെയ്യാനോ, വീഡിയോകൾ കാണാനോ, ഗെയിം കളിക്കാനോ, സംഗീതം ആസ്വദിക്കാനോ, ഒരു ക്യാബ് ബുക്ക് ചെയ്യാനോ അല്ലെങ്കിൽ മറ്റേത് ജോലിയും ആകട്ടെ, സഹായത്തിനായി ഒരു ആപ്പ് നമ്മുടെ ഫോണിൽ ഉണ്ടാകും. വിദേശ കമ്പനികളുടെയും ഇന്ത്യൻ കമ്പനികളുടെയും നിരവധി ആപ്പുകൾ ഇത്തരത്തിൽ നമ്മുടെ ഫോണുകളിലെ ആപ്ലിക്കേഷൻ സ്റ്റോറുകളിൽ ലഭ്യമാണ്. ഇക്കൂട്ടത്തിലെ ചില മെയ്ഡ് ഇൻ ഇന്ത്യ ആപ്പുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. രസകരമായ കാര്യം ഇവയിൽ ഭൂരിഭാഗവും നമ്മുടെ ഫോണിൽ എറ്റവും അത്യാവശ്യമായി ഉണ്ടാവേണ്ട, അല്ലെങ്കിൽ ഇപ്പോൾ തന്നെയുള്ള ആപ്പുകളാണ്.

 

ഷോപ്പിങിനായി ഫ്ലിപ്പ്കാർട്ട്

ഷോപ്പിങിനായി ഫ്ലിപ്പ്കാർട്ട്

ഓൺലൈനായി സാധനങ്ങൾ വാങ്ങാൻ നമ്മൾ തെരഞ്ഞെടുക്കുന്ന ആപ്പ് എതാണ്? സംശയമില്ലാതെ പറയാം പ്രഥമ പരിഗണന ഫ്ലിപ്കാർട്ടിന് തന്നെ. അത് ഏറ്റവും പുതിയ ഗാഡ്‌ജറ്റോ, പുതിയ വസ്ത്രമോ, അല്ലെങ്കിൽ വീട്ടിലേക്കുള്ള മറ്റെന്തെങ്കിലും സാധനങ്ങളോ ആകട്ടെ, എല്ലാത്തിനും ഫ്ലിപ്പ്കാർട്ടിന്റെ പക്കൽ ഉത്തരമുണ്ട്. ഇന്ത്യയിൽ വികസിപ്പിച്ച ആപ്ലിക്കേഷനാണ് ഫ്ലിപ്പ്കാർട്ട്. പിന്നീടത് വാൾമാർട്ട് സ്വന്തമാക്കിയെന്ന് മാത്രം. എങ്കിലും ഇന്നും ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വീകാര്യതയുള്ള ആപ്ലിക്കേഷനുകളിലൊന്നാണ് ഫ്ലിപ്പ്കാർട്ട്.

ഫ്ലിപ്പ്കാർട്ട് 'ലവ് ഇറ്റ് ഓർ റിട്ടേൺ ഇറ്റ്'; വിലകൂടിയ ഫോൺ വാങ്ങിയ ശേഷം ഇഷ്ടപ്പെട്ടില്ലെങ്കിൽ തിരികെ നൽകാംഫ്ലിപ്പ്കാർട്ട് 'ലവ് ഇറ്റ് ഓർ റിട്ടേൺ ഇറ്റ്'; വിലകൂടിയ ഫോൺ വാങ്ങിയ ശേഷം ഇഷ്ടപ്പെട്ടില്ലെങ്കിൽ തിരികെ നൽകാം

ഫുഡ് അടിക്കാൻ സൊമാറ്റോ

ഫുഡ് അടിക്കാൻ സൊമാറ്റോ

നമ്മുടെ ഫോണിൽ അവശ്യം വേണ്ട മറ്റൊരു ആപ്ലിക്കേഷനാണ് സൊമാറ്റോ. റസ്റ്റോറന്റുകളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്ന ഒരു റിസോഴ്‌സ് പ്ലാറ്റ്‌ഫോമായിട്ടായിരുന്നു ആപ്പിന്റെ തുടക്കം. ഹോട്ടലുകളിലെ മെനു മനസിലാക്കാനും ടേബിൾ ബുക്കിങ്ങിനും റിവ്യൂ എഴുതാനുമൊക്കെയായിരുന്നു ആദ്യഘട്ടത്തിൽ യൂസേഴ്സിന് കഴിഞ്ഞിരുന്നത്. പിന്നീട് ഭക്ഷണം ഓർഡർ ചെയ്യാനും അത് വീട്ട് പടിക്കൽ എത്തിക്കാനും കഴിയുന്ന വലിയ സർവീസായി സൊമാറ്റോ മാറി. ഇത് ഇൻസ്റ്റാൾ ചെയ്യണമെന്ന് പറയുന്നില്ല, കാരണം സൊമാറ്റോയും അടുത്ത ആപ്പും മിക്കവാറും എല്ലാരുടെയും ഫോണുകളിൽ കാണും.

ഫുഡ്ഡീസിന് പ്രിയപ്പെട്ട സ്വിഗ്ഗി
 

ഫുഡ്ഡീസിന് പ്രിയപ്പെട്ട സ്വിഗ്ഗി

സൊമാറ്റോയുടെ കടുത്ത എതിരാളിയും ഇന്ത്യയിലെ ഓൺലൈൻ ഭക്ഷണ വിതരണ രംഗത്തെ ഏറ്റവും വലിയ പ്ലാറ്റ്ഫോമും ആണ് സ്വിഗ്ഗി. ഫുഡ് ഡെലിവറി പാർട്ണർ എന്ന നിലയിൽ നിന്നും മൾട്ടി യൂട്ടിലിറ്റി പ്ലാറ്റ്ഫോമായി വളർന്ന സ്ഥാപനമാണ് സ്വിഗ്ഗി. അവശ്യ സാധനങ്ങൾ, പലചരക്ക് സാധനങ്ങൾ, മരുന്നുകൾ തുടങ്ങി പാഴ്സലുകൾ വരെ ഇന്ന് സ്വിഗ്ഗിയിലൂടെ അയക്കാം. രാജ്യത്തെ മിക്കവാറും എല്ലാ നഗരങ്ങളിലും സ്വിഗ്ഗിയ്ക്ക് സർവീസ് ഉണ്ട്. പ്ലേസ്റ്റോറിലെ ടോപ്പ് റേറ്റഡ് ആപ്പുകളിൽ ഒന്ന് കൂടിയാണ് സ്വിഗ്ഗി.

സ്പോട്ടിഫൈ പ്രീമിയം സർവീസ്; മൂന്ന് മാസത്തെ സൌജന്യ സേവനം നേടുന്നത് എങ്ങനെ?സ്പോട്ടിഫൈ പ്രീമിയം സർവീസ്; മൂന്ന് മാസത്തെ സൌജന്യ സേവനം നേടുന്നത് എങ്ങനെ?

സംഗീതം ആസ്വദിക്കാൻ ജിയോസാവ്ൻ

സംഗീതം ആസ്വദിക്കാൻ ജിയോസാവ്ൻ

2007ൽ സേവനം ആരംഭിച്ച സാവ്ൻ ആപ്പ് 2018ൽ റിലയൻസ് ജിയോ ഏറ്റെടുത്ത് ജിയോസാവ്ൻ എന്ന പേരിൽ റീബ്രാൻഡ് ചെയ്തിറക്കുന്നത്. എല്ലാത്തരം ശ്രോതാക്കളെയും തൃപ്തിപ്പെടുത്താൻ കഴിയുന്ന വലിയ മൂസിക് ലൈബ്രററിയാണ് സാവ്നറെ കരുത്ത്. ഇന്ത്യയിലെ ഏതാണ്ട് എല്ലാ ഭാഷകളിലെയും ആയിരക്കണക്കിന് പാട്ടുകളും സാവ്നിൽ ലഭ്യമാണ്. ജിയോ ഉപയോക്താക്കൾക്ക് ജിയോസാവ്ൻ വഴി ജിയോടൂൺസും സജ്ജീകരിക്കാൻ കഴിയും.

യാത്രകൾക്ക് ഒല

യാത്രകൾക്ക് ഒല

റൈഡുകൾ ബുക്ക് ചെയ്യാൻ സഹായിക്കുന്ന ഇന്ത്യൻ നിർമിത ആപ്പാണ് ഒല. 2010ൽ ലോഞ്ച് ചെയ്ത് ബാംഗ്ളൂർ ബേസ്ഡ് കമ്പനി ഇന്നൊരു മൾട്ടി നാഷണൽ പ്ലേയർ ആണ്. ആഗോള തലത്തിൽ ഊബറുമായിട്ടാണ് കമ്പനി മത്സരിക്കുന്നത്. താങ്ങാനാവുന്ന ടാക്സി റൈഡുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നു. പെട്ടെന്നുള്ള യാത്രകൾക്കും മറ്റും ഏറ്റവും സഹായിക്കുന്ന ആപ്ലിക്കേഷനാണ് ഒല. നമ്മുടെ ഫോണുകളിൽ ഏറ്റവും അവശ്യം വേണ്ട ആപ്പുകളിൽ ഒന്നും.

വീടിന് അടുത്തുള്ള ഷോപ്പിൽ ജിയോഫോൺ നെക്സ്റ്റ് ലഭ്യമാണോ? അറിയാൻ വഴിയുണ്ട്!വീടിന് അടുത്തുള്ള ഷോപ്പിൽ ജിയോഫോൺ നെക്സ്റ്റ് ലഭ്യമാണോ? അറിയാൻ വഴിയുണ്ട്!

പേയ്‌മെന്റുകൾക്ക് അവശ്യം ഫോൺപെ

പേയ്‌മെന്റുകൾക്ക് അവശ്യം ഫോൺപെ

യുപിഐ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ പേയ്‌മെന്റുകൾ രാജ്യത്ത് ദിനം പ്രതി കൂടി വരുന്നു. ഗ്രാമപ്രദേശങ്ങളിൽ പോലും ഡിജിറ്റൽ പണമിടപാടുകൾ കൂടുന്നതായാണ് കണക്കുകൾ പറയുന്നത്. ഈ സാഹചര്യത്തിൽ നമ്മുടെ ഫോണിൽ ഏറ്റവും അത്യാവശ്യമായി വേണ്ട ആപ്പുകളിലൊന്നാണ് ഫോൺപെ. സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും പണം അയയ്‌ക്കുന്നതിന് പുറമേ, നിങ്ങൾക്ക് യുപിഐ അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റുകളും നടത്താം. കൂടാതെ, വിപുലമായ സാമ്പത്തിക സേവനങ്ങളും ഫോൺപെ വാഗ്ദാനം ചെയ്യുന്നു.

വീഡിയോ സ്ട്രീമിംഗിന് സീ5

വീഡിയോ സ്ട്രീമിംഗിന് സീ5

വീഡിയോസ് കാണാനായിട്ടാവും കൂടുതൽ ആളുകളും സ്‌മാർട്ട്‌ഫോണുകൾ ഏറ്റവും അധികം ഉപയോഗിക്കുന്നത്. വീഡിയോ സ്ട്രീമിംഗ് രംഗത്ത് ഏറ്റവും ആവശ്യമുള്ള ഒരു ഇന്ത്യൻ ആപ്പാണ് സീ5. പ്രാദേശിക ഭാഷകളിലും ഹിന്ദിയിലും വിപുലമായ ശേഖരമാണ് സീ5നുള്ളത്. രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള സിനിമകളും സീരീസുകളും സീ5ൽ ഉണ്ട്. ഹോട്ട്സ്റ്റാറിലും ഇതേ രീതിയിലുള്ള വലിയ വീഡിയോ ശേഖരമുണ്ട്. നിലവിൽ ഡിസ്നിയുടെ ഉടമസ്ഥതയിലാണ് ഹോട്ട് സ്റ്റാർ.

കഴിയുന്നതും വേഗം ഈ ആപ്പുകൾ നിങ്ങളുടെ ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്യുകകഴിയുന്നതും വേഗം ഈ ആപ്പുകൾ നിങ്ങളുടെ ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്യുക

മുഖം മിനുക്കാൻ നൈക്കാ

മുഖം മിനുക്കാൻ നൈക്കാ

മേക്കപ്പിന്റെയും ഫാഷന്റെയും കാര്യമെടുക്കുമ്പോൾ, നൈക്കാ ആപ്പ് ആണ് മുന്നിൽ നിൽക്കുന്നത്. ഗൂഗിൾ പ്ലേയിലും ആപ്പ് സ്റ്റോറിലും നൈക്കാ ലഭ്യമാണ്. മികച്ച അന്താരാഷ്‌ട്ര ബ്രാൻഡുകളിൽ നിന്നുള്ള പ്രോഡക്ട്സ് അടക്കം നിരവധി മേക്കപ്പ് ഉത്പന്നങ്ങളാണ് ആപ്പിൽ ലഭ്യമാകുന്നത്. വിവിധങ്ങളായ പേഴ്സണൽ ഗ്രൂമിങ് ഐറ്റങ്ങളും ആപ്പ് വാഗ്ദാനം ചെയ്യുന്നു. മേക്കപ്പ് ചെയ്ത് മുഖം മിനുക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള ഗോ-റ്റു ആപ്പാണ് നൈക്ക.

പലചരക്ക് സാധനങ്ങൾക്കുള്ള അവശ്യ ആപ്പ്: ബിഗ്ബാസ്കറ്റ്

പലചരക്ക് സാധനങ്ങൾക്കുള്ള അവശ്യ ആപ്പ്: ബിഗ്ബാസ്കറ്റ്

മഹാമാരിയുടെ പീക്കിലും ലോക്ക്ഡൗണിലുമാണ് പലചരക്ക് സാധനങ്ങൾ വാങ്ങാനുള്ള ആപ്പുകൾ ഏറ്റവും ശ്രദ്ധയാകർഷിച്ചത്. വീടിന് പുറത്ത് പോകാതെ വീട്ടാവശ്യത്തിനുള്ള സാധനങ്ങൾ വാങ്ങാൻ കഴിയുന്നതായിരുന്നു ആകർഷണം. പലചരക്ക് വിതരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മികച്ച ഇന്ത്യൻ ആപ്പാണ് ബിഗ്ബാസ്കറ്റ്. പലചരക്ക് സാധനങ്ങൾ ആളുകളുടെ വീട്ടുപടിക്കൽ എത്തിച്ച് തരുന്ന നല്ല സർവീസ് റെക്കോർഡുള്ള ആപ്പ്. പാല് പോലെയുള്ള ഉത്പന്നങ്ങളുടെ ഡെയിലി ഡെലിവറികളും ബിഗ്ബാസ്കറ്റിന്റെ പ്രത്യേകതയാണ്.

ഫേസ്ബുക്ക് ഒഴിവാക്കി പക്ഷെ മെറ്റാവേഴ്സിൽ കാണും; ഫേഷ്യൽ റെക്കഗ്നിഷൻ ഫീച്ചറിന്റെ ഉപയോഗം തുടരുമെന്ന് മെറ്റഫേസ്ബുക്ക് ഒഴിവാക്കി പക്ഷെ മെറ്റാവേഴ്സിൽ കാണും; ഫേഷ്യൽ റെക്കഗ്നിഷൻ ഫീച്ചറിന്റെ ഉപയോഗം തുടരുമെന്ന് മെറ്റ

ട്രെൻഡി ഫാഷനുകൾക്കായി മിന്ത്ര

ട്രെൻഡി ഫാഷനുകൾക്കായി മിന്ത്ര

പുതിയ വസ്ത്രങ്ങൾക്കായി തെരയുകയാണോ? നിങ്ങളുടെ ഫോണിൽ അത്യാവശ്യം വേണ്ട ആപ്പുകളിൽ ഒന്നാണ് മിന്ത്ര. മറ്റ് മിക്ക പ്ലാറ്റ്‌ഫോമുകളെയും പോലെ മിന്ത്രയും വസ്ത്രങ്ങൾക്ക് ധാരാളം ഡിസ്കൌണ്ടും മറ്റ് ഡീലുകളും വാഗ്ദാനം ചെയ്യുന്നു. സെലിബ്രറ്റി ചോയ്സുകൾ, ലൈഫ് സ്റ്റൈൽ ബ്രാൻഡുകൾ തുടങ്ങി പുത്തൻ ഫാഷനുകളുടെ വലിയ കളക്ഷനാണ് മിന്ത്രയുടെ പ്രത്യേകത. രാജ്യത്തെ മിക്കവാറും വലിയ കമ്പനികളും ബ്രാൻഡുകളും എല്ലാം മിന്ത്രയിൽ തങ്ങളുടെ വസ്ത്രങ്ങൾ അണിനി‍രത്തുന്നുണ്ട്.

ഫോണിൽ ആവശ്യമായ മറ്റ് ചില ആപ്പുകൾ

ഫോണിൽ ആവശ്യമായ മറ്റ് ചില ആപ്പുകൾ

ഇന്ത്യൻ യൂസേഴ്സിനായി ഇന്ത്യയിൽ തന്നെ വികസിപ്പിച്ച ജനപ്രിയ ആപ്പുകൾ ആണിവ. വിൻക്, ബുക്ക്മൈഷോ, പേടിഎം, മാപ്മൈഇന്ത്യ, മേക്ക്മൈട്രിപ്പ് എന്നിവയും രാജ്യത്ത് വലിയ ജനപ്രീതി നേടിയ ആപ്പുകളാണ്. ഇവയും നമ്മുടെ പക്കൽ ഉണ്ടാകുന്നത് എന്ത് കൊണ്ടും നല്ലതുമാണ്. ഈ ലിസ്റ്റിൽ പറഞ്ഞിട്ടുള്ള ആപ്പുകൾ നിങ്ങളുടെ ഫോണിൽ ഉണ്ടോയെന്ന് പരിശോധിക്കുക. ഇല്ലെങ്കിൽ കുറേയെങ്കിലും ഇൻസ്റ്റാൾ ചെയ്യുന്നതാണ് നല്ലത്. പെട്ടെന്നുണ്ടാകുന്ന സാഹചര്യങ്ങളിൽ അവ ഉപയോ​ഗപ്രദമാകും.

നേട്ടം കൊയ്ത് ഇയർബഡ്സ് വിപണി; ആധിപത്യം തുടർന്ന് ബോട്ട്നേട്ടം കൊയ്ത് ഇയർബഡ്സ് വിപണി; ആധിപത്യം തുടർന്ന് ബോട്ട്

Best Mobiles in India

English summary
A mobile app to do anything! We live in such a time. Whether ordering food, watching videos, playing games, enjoying music, booking a cab or any other work, we have an app on our phone to help. Here are some of the Made in India apps.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X