ലോക്‌സഭാ തെരഞ്ഞെടുപ്പ് 2019: വോട്ടിംഗ് തീയതി, പോളിംഗ് ബുത്ത് മുതലായവ ഓണ്‍ലൈനിലൂടെ അറിയാം!

|

2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുകയാണ്. ഏഴു ഘട്ടങ്ങളിലായാണ് ഇത് നടക്കുന്നത്. വോട്ടെണ്ണല്‍ മേയ് 23ന് നടക്കും. വോട്ട് ചെയ്യാനായി നിങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍, അടുത്ത ഘട്ടം വോട്ടര്‍ പട്ടികയില്‍ നിങ്ങളുടെ പേര് ഉണ്ടോ എന്ന് കണ്ടെത്തുക.

 
ലോക്‌സഭാ തെരഞ്ഞെടുപ്പ് 2019: വോട്ടിംഗ് തീയതി, പോളിംഗ് ബുത്ത് മുതലായവ


അതു കഴിഞ്ഞാല്‍ മറ്റു പ്രധാനപ്പെട്ട രണ്ടു കാര്യങ്ങള്‍ കൂടിയുണ്ട്. നിങ്ങളുടെ പോളിംഗ് ബൂത്ത് മറ്റൊന്ന് നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളുടെ പട്ടിക. അടുത്ത അഞ്ചു വര്‍ഷത്തേക്ക് രാജ്യത്തിന്റെ ഭാവി തീരുമാനിക്കേണ്ടത് നിങ്ങളാണ്. നിങ്ങളുടെ മണ്ഡലത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയെ കുറിച്ച് നിങ്ങള്‍ക്ക് അറിയാമെങ്കിലും മറ്റെല്ലാ സ്ഥാനാര്‍ത്ഥികളേയും കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. എന്നാല്‍ ഇപ്പോള്‍ അത് വളരെ എളുപ്പവുമാണ്.

ഇതു കൂടാതെ വോട്ടിംഗ് തീയതി, പോളിംഗ് ബൂത്ത് എന്നിവയും അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഇത് കണ്ടെത്താനായി കുറച്ച് എളുപ്പ മാര്‍ഗ്ഗങ്ങള്‍ ഇവിടെ പറയാം.

ഓണ്‍ലൈനിലൂടെ നിങ്ങളുടെ പോളിംഗ് ബൂത്ത് കണ്ടെത്താന്‍

ഓണ്‍ലൈനിലൂടെ നിങ്ങളുടെ പോളിംഗ് ബൂത്ത് കണ്ടെത്താന്‍

നിങ്ങളുടെ പോളിംഗ് ബൂത്ത് ഓണ്‍ലൈനിലൂടെ കണ്ടെത്താനായി ആദ്യം www.electoralsearch.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അവിടെ നിങ്ങളുടെ പേര്, അച്ഛന്റെ പേര്, വയസ്സ്, സംസ്ഥാനം, നിയമസഭാമണ്ഡലങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ പൂരിപ്പിക്കുക. ശേഷം താഴെ വലതു ഭാഗത്ത് കാണുന്ന ക്യാപ്ഛ എന്റര്‍ ചെയ്ത് 'സര്‍ച്ച്' ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അല്ലെങ്കില്‍ നിങ്ങളുടെ വോട്ടര്‍ ഐഡിയില്‍ കാണുന്ന 10 അക്ക EPIC ഐഡി നമ്പര്‍ നിങ്ങള്‍ക്കു നല്‍കാം.

നിങ്ങളുടെ പേര് ലിസ്റ്റില്‍ ഉണ്ടെങ്കില്‍, ഫലം ചുവടെ ദൃശ്യമാകും, അതിനായി നിങ്ങള്‍ സ്‌ക്രോള്‍ ചെയ്യേണ്ടതാണ്.

നിങ്ങളുടെ പേര് ലിസ്റ്റില്‍ ഉണ്ടെങ്കില്‍, ഫലം ചുവടെ ദൃശ്യമാകും, അതിനായി നിങ്ങള്‍ സ്‌ക്രോള്‍ ചെയ്യേണ്ടതാണ്.

ഇടതു വശത്ത്, View Details എന്നതില്‍ ക്ലിക്ക് ചെയ്യുക. ശേഷം അടുത്ത പേജില്‍ നിങ്ങളുടെ പേര്, പാര്‍ലമെന്ററി മണ്ഡലം, പോളിംഗ് സ്‌റ്റേഷന്‍ വിലാസം, പോളിംഗ് ഡേറ്റ് എന്നിവ കാണാം. എന്നാല്‍ വലതു വശത്ത് നിങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ കോണ്‍ടാക്റ്റ് നമ്പര്‍ വിശദാംശങ്ങളും കാണാം.

വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പിലും നിങ്ങള്‍ക്ക് ഇത് ചെയ്യാവുന്നതാണ്. ആപ്പ് ഹോം പേജില്‍ 'Search Your name in Electoral Roll' എന്ന് സെര്‍ച്ച് ബാറില്‍ ടാപ്പ് ചെയ്യുക. തുടര്‍ന്ന് മുകളിലുളള വിശദാംശങ്ങള്‍ നല്‍കുക.

എസ്.എം.എസ് വഴി നിങ്ങളുടെ പോളിംഗ് ബൂത്ത് കണ്ടെത്താന്‍
 

എസ്.എം.എസ് വഴി നിങ്ങളുടെ പോളിംഗ് ബൂത്ത് കണ്ടെത്താന്‍

ഓണ്‍ലൈന്‍ ഓപ്ഷന്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടാണെങ്കില്‍ എസ്എംഎസ് ഉപയോഗിക്കാം. അതിനായി EPICVoter ID Number എന്ന് ടൈപ്പ് ചെയ്ത് 51969 അല്ലെങ്കില്‍ 166 എന്ന നമ്പറിലേക്ക് എസ്എംഎസ് ചെയ്യുക. ഉടന്‍ തന്നെ നിങ്ങള്‍ക്ക് പോളിംഗ് സ്‌റ്റേഷന്റെ സ്ഥാനവും ബൂത്തിന്റെ പേരും നല്‍കിയ എസ്എംഎസ് ലഭിക്കുന്നതാണ്.

നിയോജ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളുടെ പട്ടിക കണ്ടെത്താന്‍

നിയോജ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളുടെ പട്ടിക കണ്ടെത്താന്‍

ഇതിനായി നിങ്ങളുടെ ആന്‍ഡ്രോയിഡ്/ ഐഒഎസ് ഉപകരണത്തില്‍ വോട്ടര്‍ ഹെല്‍പ്പ്‌ലൈന്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്. ആപ്പില്‍ 'Candidate' എന്ന ടാബ് കാണാവുന്നതാണ്. അതില്‍ ടാപ്പ് ചെയ്യുക. അവിടെ നിങ്ങള്‍ക്ക് എല്ലാ സ്ഥാനാര്‍ത്ഥികളുടേയും ലിസ്റ്റ് കാണാവുന്നതാണ്. കൂടാതെ നിങ്ങളുടെ സ്ഥാനാര്‍ത്ഥിയുടെ പേര് അറിയാമെങ്കില്‍ തിരയാനായി സര്‍ച്ചു ബാറും മുകളിലുണ്ട്.

Best Mobiles in India

Read more about:
English summary
Whom you vote for will decide the country’s future for the next 5 years. While you may already be aware of the candidate contesting for a Lok Sabha seat from your constituency, it is better to have clear idea about all the candidates, and finding that has become quite easy. Also, you need to know the voting date, and your polling both. There are a few ways to do it, and here’s how you go about it.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X