ഇത്രയും നല്ല സൗകര്യങ്ങൾ നൽകിയിട്ടും വേണ്ടെന്നോ! മാറിയേ പറ്റൂ; ജി മെയിലിൽ ഇനി ഗൂഗിളിന്റെ തനി സ്റ്റൈൽ മാത്രം

|

ഈ ലോകം ഇന്ന് ഇന്റർനെറ്റ് ലോകമാണ്. അ‌വിടെ ജീവിക്കുന്ന നമ്മുടെ ഓരോരുത്തരുടെയും പ്രഥമ മേൽവിലാസം എന്നത് ​ഇ​-മെയിൽ ഐഡികളാണ്. ഇ-മെയിൽ അ‌യയ്ക്കാൻ നിരവധി സംവിധാനങ്ങൾ ഇന്ന് നിലവിലുണ്ട് എങ്കിലും നമ്മൾ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഇ- മെയിൽ എന്നാൽ ജി-മെയിൽ(Gmail) ആണ്. നമ്മൾ മാത്രമല്ല, ലോകത്ത് ഏറ്റവുമധികം ആളുകൾ മെയിൽ അ‌യയ്ക്കാനും മറ്റുമായി ഉപയോഗിക്കുന്നത് ഗൂഗിളിന്റെ ഈ മെയിലിങ് പ്ലാറ്റ്ഫോമിനെത്തന്നെയാണ്.

 

യൂസർ ഇന്റർ​ഫേസ്

വളരെ സിംപിളായി ആർക്കും എളുപ്പത്തിൽ മെയിൽ അ‌യയ്ക്കാനും ​കൈകാര്യം ചെയ്യാനും സാധിക്കും വിധത്തിലാണ് ഗൂഗിൾ തങ്ങളുടെ ജി- മെയിലിന്റെ യൂസർ ഇന്റർ​ഫേസ് ഒരുക്കിയിരുന്നത്. ഏതാണ്ട് ഒരു വർഷം മുമ്പ് ഈ യൂസർ ഇന്റർഫേസിൽ ഗൂഗിൾ ഏതാനും പരിഷ്കാരങ്ങൾ വരുത്തി മെച്ചപ്പെടുത്തിയിരുന്നു. എന്നാൽ ഉപയോക്താക്കളുടെ സൗകര്യാർഥം അ‌വർക്ക് വേണമെങ്കിൽ പഴയ ലേ ഔട്ടിൽ തന്നെ തുടരാനുള്ള സൗകര്യവും ഗൂഗിൾ നൽകിയിരുന്നു.

15 ജിബി മുതൽ 100 ജിബി വരെ സ്റ്റോറേജ് സൗകര്യം; വരുന്നു സൂം മെയിലും കലണ്ടറും15 ജിബി മുതൽ 100 ജിബി വരെ സ്റ്റോറേജ് സൗകര്യം; വരുന്നു സൂം മെയിലും കലണ്ടറും

കർശനമായി മാറണം

എന്നാൽ ഈ ഓപ്ഷൻ പിൻവലിച്ച്, ഇനി മുതൽ എല്ലാവരും ജി​- മെയിലിന്റെ പുതിയ രൂപമാറ്റത്തിനൊപ്പം കർശനമായി മാറണം എന്നാണ് ഇപ്പോൾ ഗൂഗിൾ നിർദേശിച്ചിരിക്കുന്നത്. അ‌തിനാൽ ഇനി പഴയ ലേ ഔട്ട് ഉപയോഗിച്ച് വന്നിരുന്നവർക്ക് ഈ മാസം മുതൽ ഇനി പഴയ രൂപത്തിൽ തുടരാൻ കഴിയില്ല. ഗൂഗിൾ മീറ്റ്, ഗൂഗിൾ ചാറ്റ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഇനി എളുപ്പത്തിൽ ഉപയോഗിക്കാം എന്നതാണ് പുതിയ അ‌പ്ഡേറ്റിന്റെ പ്രത്യേകത.

ജി മെയിൽ ഓപ്പൺ ചെയ്താൽ
 

ഇപ്പോൾ ജി മെയിൽ ഓപ്പൺ ചെയ്താൽ ഇടതുഭാഗത്ത് ജി മെയിൽ, ചാറ്റ്, സ്‌പെയ്‌സസ്, മീറ്റ് എന്നിവ കാണാനാവും. ഈ വിധത്തിലാണ് പുതിയ ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. ജി മെയില‍ിന്റെ സേവനങ്ങൾ വേഗത്തിൽ ഉപയോഗിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. ചാറ്റ് ഓൺ ആക്കിയിട്ടാൽ ഉപയോക്താക്കളുടെ ജി മെയിലിന്റെ വിൻഡോയിൽ ജി മെയിൽ, ചാറ്റ്, സ്‌പേസസ്, മീറ്റ് എന്നീ ബട്ടണുകൾ കാണാം.

5 സ്റ്റോറേജ് വേരിയന്റുകൾ, 50 എംപി ക്യാമറ, 33 വാട്ട് ഫാസ്റ്റ് ചാർജിങ്; എന്തിനും റെഡിയായി റിയൽമി 105 സ്റ്റോറേജ് വേരിയന്റുകൾ, 50 എംപി ക്യാമറ, 33 വാട്ട് ഫാസ്റ്റ് ചാർജിങ്; എന്തിനും റെഡിയായി റിയൽമി 10

ഇതാണ് പുതിയ ഡിസൈൻ

ഇതാണ് പുതിയ ഡിസൈൻ. പുതിയ അപ്ഡേറ്റനുസരിച്ച് വിൻഡോയിൽ ആവശ്യമുള്ള ഓപ്ഷനുകൾ നിലനിർത്താനും എളുപ്പം ഉപയോഗിക്കാനും കഴിയും. ചാറ്റ് ചെയ്യാൻ ഇഷ്ടപ്പെടുന്ന ഉപയോക്താക്കൾക്ക് ഇൻകമിങ് സന്ദേശങ്ങളുടെ സ്‌നിപ്പെറ്റുകളുള്ള സംഭാഷണ കുമിളകൾ കാണും, ഒപ്പം മുഴുവൻ സന്ദേശവും തുറക്കുന്നതിന് പകരം പെട്ടെന്ന് മറുപടി നൽകാനുള്ള ഓപ്‌ഷനുകളും പുതിയ യൂസർ ഇന്റർഫേസിൽ ലഭ്യമാണ്.

ഫെബ്രുവരിയിൽ പരീക്ഷണാടിസ്ഥാനത്തിൽ

ഈ വർഷം ഫെബ്രുവരിയിൽ പരീക്ഷണാടിസ്ഥാനത്തിൽ ആണ് ജിമെയിൽ പുതിയ രൂപത്തിലേക്ക് മാറ്റിയത്. ഏപ്രിലോടെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിച്ചു. ദിവസവും ജിമെയിൽ ഉപയോഗിക്കുന്ന ആളുകൾ ധാരാളം ​ഉണ്ട്. ഇതിൽ നിരവധിപേരും ഇതുവരെ പിന്തുടർന്നുവന്നതും കണ്ടുവന്നതുമായ ജി-മെയിൽ സൗകര്യങ്ങളിൽനിന്ന് മാറാതെ പരിചിതമായ സാഹചര്യം നിലനിർത്തി പോകുന്ന ആളുകളായിരുന്നു.

വലുതാക്കണോ? വലിച്ചുനീട്ടിക്കോ, ചെറുതാക്കണോ അ‌തും ആവാം; ഡിസ്പ്ലെയിൽ വിപ്ലവകരമായ മാറ്റവുമായി എൽജിവലുതാക്കണോ? വലിച്ചുനീട്ടിക്കോ, ചെറുതാക്കണോ അ‌തും ആവാം; ഡിസ്പ്ലെയിൽ വിപ്ലവകരമായ മാറ്റവുമായി എൽജി

പഴയ രീതി തുടരാൻ

അ‌തിനാൽത്തന്നെ പഴയ രീതി തുടരാൻ പലരും തീരുമാനിക്കുകയായിരുന്നു. കൂടാതെ പുതിയ ഡി​സൈനെപ്പറ്റി നിരവധി പരാതികളും ചിലർ ഉന്നയിച്ചു. ഇതെല്ലാം കണക്കിലെടുത്തും പരീക്ഷണ ഘട്ടമായിരുന്നതുകൊണ്ടും ഡി​സൈനിൽ വരുത്തിയ മാറ്റ, അ‌ടിച്ചേൽപ്പിക്കാതെ പഴയ ഡി​സൈൻ മതി എന്നുള്ളവർക്ക് അ‌ത് തുടരാൻ ഉള്ള ഓപ്ഷൻ ഗൂഗിൾ നൽകുകയായിരുന്നു. ഈ ഇളവാണ് ഈ മാസത്തോടെ ഇല്ലാതാകുന്നത്.

75 ശതമാനം ആളുകളും ജി മെയിൽ

തണ്ടർബേഡ് ഉൾപ്പെടെ നിരവധി ഇ- മെയിൽ സംവിധാനങ്ങൾ ഉണ്ടെങ്കിലും ലോകത്ത് ഏകദേശം 75 ശതമാനം ആളുകളും ജി മെയിൽ ആണ് ഉപയോഗിക്കുന്നത്. മൊബൈൽ വഴിയും ലാപ്ടോപ്പു വഴിയും ജി മെയിൽ ഉപയോഗിക്കാൻ അ‌നായാസമായി സാധിക്കും. 1.8 ബില്യണിലധികം ആളുകൾ ജി മെയിൽ ഉപയോഗിക്കുന്നുവെന്നാണ് കണക്ക്. ഇ മെയിൽ ക്ലയന്റ് മാർക്കറ്റ് ഷെയറിന്റെ 18 ശതമാനം ഉള്ളതാകട്ടെ ഗൂഗിളിന്റെ ജി മെയിൽ സേവനത്തിന്റെ പേരിലാണ്.

മസ്കിന്റെ ഇന്ത്യയിലെ എതിരാളി ടാറ്റയോ? സാറ്റ​ലൈറ്റ് ഇന്റർനെറ്റ് സേവനങ്ങൾക്കായി നിർണായക നീക്കവുമായി ടാറ്റമസ്കിന്റെ ഇന്ത്യയിലെ എതിരാളി ടാറ്റയോ? സാറ്റ​ലൈറ്റ് ഇന്റർനെറ്റ് സേവനങ്ങൾക്കായി നിർണായക നീക്കവുമായി ടാറ്റ

Best Mobiles in India

English summary
Now Google has suggested that everyone should be strict with the new look of G-Mail from now on. Therefore, those who came with the old layout will not be able to continue with it this month. A feature of the new update is that systems including Google Meet and Google Chat can now be used easily.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X