ലോക്ക് സ്‌ക്രീനില്‍ അനാവശ്യ പരസ്യങ്ങള്‍; ആപ്പുകള്‍ക്ക് ഗൂഗിളിന്റെ പിടിവീഴും

Posted By: Lekshmi S

ലോക്ക്‌സ്‌ക്രീനിലെ പരസ്യങ്ങള്‍ പലപ്പോഴും ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് തലവേദനയാകാറുണ്ട്. അലോസരപ്പെടുത്തുന്ന ഇത്തരം പരസ്യങ്ങള്‍ കൊണ്ട് പൊറുതിമുട്ടിയിരിക്കുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത.

ലോക്ക് സ്‌ക്രീനില്‍ അനാവശ്യ പരസ്യങ്ങള്‍; ആപ്പുകള്‍ക്ക് ഗൂഗിളിന്റെ പിടി

ലോക്ക്‌സ്‌ക്രീനിലെ പരസ്യങ്ങള്‍ നിയന്ത്രിക്കാന്‍ ഗൂഗിള്‍ രംഗത്ത്. ആന്‍ഡ്രോയ്ഡ് പോലീസ് റിപ്പോര്‍ട്ട് പ്രകാരം ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകളില്‍ ഉള്‍പ്പെടണമെങ്കില്‍ ആപ്പുകള്‍ ചില മാറ്റങ്ങള്‍ സ്വീകരിക്കേണ്ടിവരും.

ലോക്ക്‌സ്‌ക്രീന്‍ മോണിറ്റൈസേഷന്‍ എന്നൊരു പുതിയ ഭാഗം ഇതിനായി കൊണ്ടുവരുമെന്നാണ് വിവരം. ഇതനുസരിച്ച് ലോക്ക്‌സ്‌ക്രീനുമായി ബന്ധമില്ലാത്ത ആപ്പുകള്‍ക്ക് വരുമാനം ലക്ഷ്യംവച്ച് പരസ്യങ്ങളോ മറ്റോ പ്രദര്‍ശിപ്പിക്കാന്‍ കഴിയില്ല.

ഗൂഗിളിന്റെ തീരുമാനം ലോക്ക്‌സ്‌ക്രീന്‍ വഴി പരസ്യങ്ങള്‍ നല്‍കുന്നത് നിര്‍ത്താന്‍ ഡെവലപ്പര്‍മാരിലും സമ്മര്‍ദ്ദമേറ്റും. ഉപയോക്താക്കളെ കൊണ്ട് പരസ്യങ്ങളില്‍ ക്ലിക്ക് ചെയ്യിക്കുക എന്ന ഒറ്റലക്ഷ്യത്തോടെ ഇനി മുതല്‍ ജനപ്രിയ യൂട്ടിലിറ്റി ആപ്പുകളായ ഹോട്ട്‌സ്‌പോട്ട് ഷീല്‍ഡ് വിപിഎന്‍, ഇഎസ് ഫയല്‍ എക്‌സ്‌പ്ലോറര്‍ എന്നിവ ലേക്ക്‌സ്‌ക്രീനില്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കില്ല.

ഐഫോണ്‍ ഫെസ്റ്റ്: വന്‍ ഓഫറില്‍ ഏറ്റവും പുതിയ ഐഫോണുകള്‍!

ഇത്തരം പരസ്യങ്ങളിലൂടെ പലപ്പോഴും ആളുകള്‍ കെണികളില്‍ പെടാറുണ്ട്. ആപ്പുകളുമായി യാതൊരു ബന്ധവുമില്ലാത്ത പരസ്യങ്ങള്‍ അവഗണിക്കാന്‍ പലപ്പോഴും കഴിയാറില്ല.

അറിയാതെയെങ്ങാനും അതില്‍ ക്ലിക്ക് ചെയ്താല്‍ വെബ്‌സൈറ്റുകളിലേക്ക് റീഡയറക്ട് ചെയ്യപ്പെടും. ഫോണില്‍ സൂക്ഷിച്ചിട്ടുള്ള വ്യക്തിപരമായ വിവരങ്ങള്‍ പോലും നഷ്ടമാകുന്നതിലായിരിക്കും ഇത് അവസാനിക്കുക.

ലോക്ക്‌സ്‌ക്രീന്‍ പരസ്യങ്ങള്‍ നിരോധിക്കാനുള്ള ഗൂഗിളിന്റെ പുതിയ തീരുമാനം അനാവശ്യ പരസ്യങ്ങളില്‍ നിന്ന്‌

ഉപയോക്താക്കള്‍ക്ക് മോചനം നല്‍കുന്നതോടൊപ്പം സുരക്ഷ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ആമസോണ്‍ സ്‌പെഷ്യല്‍ ഓഫറുകള്‍ പോലുള്ളവ നഷ്ടപ്പെടുമെന്ന ഭീതി വേണ്ട. ഇവ ലോക്ക്‌സ്‌ക്രീന്‍ ആപ്പുകളായി കണക്കാക്കപ്പെടുന്നതിനാല്‍ അത്തരം പരസ്യങ്ങള്‍ ലോക്ക്‌സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടും.

English summary
Google’s Developer Policy Center has witnessed changes that will ban the Android apps those will display ads on the lock screen.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot