ഗൂഗിള്‍ ഡേറ്റാല്ലി ആപ്പ്‌ പുറത്തിറക്കി: ഇനി മൊബൈല്‍ ഡേറ്റ ഉപയോഗം നിയന്ത്രിക്കാം

Posted By: Archana V

ഇനി മൊബൈല്‍ ഡേറ്റയുടെ ഉപയോഗം നിങ്ങള്‍ക്ക്‌ നിയന്ത്രിക്കാം . ഇതിനായി ഗൂഗിള്‍ പുതിയ ആപ്പ്‌ പുറത്തിറക്കി.

ഗൂഗിള്‍ ഡേറ്റാല്ലി ആപ്പ്‌ പുറത്തിറക്കി: ഇനി മൊബൈല്‍ ഡേറ്റ ഉപയോഗം  നിയന

ആന്‍ഡ്രോയ്‌ഡ്‌ ഫോണ്‍ ഉപയോക്താക്കള്‍ക്ക്‌ മൊബൈല്‍ ഡേറ്റയുടെ ഉപയോഗം മനസിലാക്കാനും നിയന്ത്രിക്കാനും ലാഭിക്കാനും സഹായിക്കുന്നതാണ്‌ ഗൂഗിളിന്റെ പുതിയ ആപ്പ്‌.

ഡേറ്റാല്ലി എന്നറിയപ്പെടുന്ന പുതിയ ആപ്പ്‌ ഉപയോക്താക്കളെ അവരുടെ ഡേറ്റ ഉപയോഗം തത്സമയം പിന്തുടരാന്‍ അനുവദിക്കും . കൂടാതെ ഡേറ്റ ലാഭിക്കുന്നതിന്‌ വ്യക്തിപരമായ നിര്‍ദ്ദേശങ്ങളും സമീപത്ത്‌ ലഭ്യമാകുന്ന പബ്ലിക്‌ വൈ-ഫൈ സ്‌പോട്ടുകളെ കുറിച്ചുള്ള അറിയിപ്പും ലഭ്യമാക്കും.

" മൊബൈല്‍ ഡേറ്റ പലര്‍ക്കും ചെലവേറിയതാണ്‌. എന്നാല്‍ ഇതെല്ലാം എവിടേക്ക്‌ പോകുന്നു എന്നറിയാന്‍ കഴിയുന്നില്ല എന്നതാണ്‌ ഏറ്റവും വലിയ വിഷമം. അതിനാലാണ്‌ ഡേറ്റാല്ലി പുറത്തിറക്കുന്നത്‌. ഡേറ്റ നിയന്ത്രിക്കാനും ലാഭിക്കാനും സഹായിക്കുന്ന ആപ്പാണിത്‌. കഴിഞ്ഞ ഏതാനം മാസങ്ങളായി ഫിലിപ്പീന്‍സില്‍ ആപ്പ്‌ പരീക്ഷിച്ച്‌ വരികയാണ്‌. ഡേറ്റയുടെ 30 ശതമാനത്തോളം ലാഭിക്കാന്‍ ഇവിടെയുള്ള ഉപയോക്താക്കള്‍ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌" ഗൂഗിളിന്റെ നെക്‌സ്‌റ്റ്‌ ബില്യണ്‍ യൂസേഴ്‌സ്‌ വൈസ്‌പ്രസിഡന്റ്‌ കെയ്‌സര്‍ സെന്‍ഗുപ്‌ത പറഞ്ഞു.

വോഡാഫോണ്‍ മൈക്രോമാക്‌സുമായി ചേര്‍ന്ന് 4ജി ഫോണുകള്‍ക്ക് ക്യാഷ്ബാക്ക് ഓഫര്‍!

പരമിതമായ ടെക്‌നോളജി സൗകര്യങ്ങള്‍ ഉള്ള രാജ്യങ്ങളില്‍ പോലും ഇന്റര്‍നെറ്റ്‌ സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഗൂഗിളിന്റെ നെക്‌സ്റ്റ്‌ ബില്യണ്‍ യൂസര്‍ വിഭാഗത്തിന്റെ ആശയമാണ്‌ ഡേറ്റാല്ലി. ഫിലിപ്പീന്‍സില്‍ നടത്തിയ പരീക്ഷണത്തിന്റെ ഫലം പ്രകടമാക്കുന്നത്‌ 30 ശതമാനം ഡേറ്റ ലാഭിക്കാന്‍ ഉപയോക്താക്കള്‍ക്ക്‌ കഴിയുന്നു്‌ എന്നാണന്ന്‌ ഗൂഗിള്‍ പറയുന്നു.

ഇതിന്‌ പുറമെ ഡേറ്റാല്ലി മൂന്ന്‌ കാര്യങ്ങളില്‍ ഉപയോക്താക്കളെ സഹായിക്കും.

ഒന്നാമതായി, ഇത്‌ ഉപയോക്താക്കളെ മണിക്കൂര്‍, ദിവസം, ആഴ്‌ച, മാസം എന്നിവ അടിസ്ഥാനമാക്കി ഡേറ്റ ഉപയോഗം അറിയാന്‍ അനുവദിക്കും. കൂടാതെ ഡേറ്റ എങ്ങനെ ലാഭിക്കാന്‍ കഴിയുമെന്ന്‌ വ്യക്തിപരമായ നിര്‍ദ്ദേശങ്ങളും ലഭ്യമാക്കും.

രണ്ടാമതായി, പശ്ചാത്തലത്തിലുള്ള ഡേറ്റ ഉപയോഗം നിര്‍ത്തലാക്കാനും ഓരോ ആപ്പിന്റെയും തത്സമയ ഡേറ്റ ഉപയോഗം പിന്തുടരാനും സഹായിക്കും. നിങ്ങളുടെ ഡേറ്റയുടെ സ്‌പീഡോമീറ്റര്‍ പോലെയാണിതെന്ന്‌ ഗൂഗിള്‍ പറയുന്നു. സമീപത്തുള്ള പബ്ലിക്‌ വൈ-ഫൈ സംബന്ധിച്ചുള്ള വിവരം ലഭ്യമാക്കും എന്നതാണ്‌ മൂന്നാമതായി ചെയ്യുന്നത്‌. ഇതും ഡേറ്റ ലാഭിക്കാന്‍ ഉപയോക്താക്കളെ സഹായിക്കും.

ഉപയോഗപ്രദമായ ഈ ആപ്പ്‌ ആഗോളതലത്തില്‍ ലഭ്യമാകും.ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ്‌ ചെയ്യാം. ആന്‍ഡ്രോയ്‌ഡ്‌ 5.0(ലോല്ലിപോപ്‌) മുതല്‍ മുകളിലേക്കുള്ളവയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഫോണുകളിലും ആപ്പ്‌ ഇണങ്ങും.

Read more about:
English summary
Google has just launched a new app and it is specifically designed to help Android phone users understand, control and save on their expensive mobile data.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot