വാട്ട്സാപ്പിനോട് കിടപിടിക്കാൻ പുതിയ അപ്‌ഡേറ്റുമായി ഗൂഗിൾ ഡ്യുയോ

Posted By: Midhun Mohan

ഈയടുത്താണ് ഗൂഗിൾ ഡ്യുയോ എന്ന വീഡിയോ ചാറ്റിങ് ആപ്പ്ളിക്കേഷൻ ഗൂഗിൾ അവതരിപ്പിച്ചത്. മറ്റുള്ള വീഡിയോ ചാറ്റിംഗ് ആപ്പ്ളിക്കേഷനുകളോട് കിടപിടിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ ഡ്യുയോ യൂസർ ഇന്റർഫേസ് അത്ര ആകർഷകമായിരുന്നില്ല അതിനാൽ ഡ്യുയോ അധികം ശ്രദ്ധിക്കപ്പെട്ടില്ല.

ഗൂഗിൾ ഡ്യുയോ അപ്‌ഡേറ്റിൽ പുത്തൻ ഫീച്ചറുകൾ

കൂടുതൽ യൂസർമാരെ ആകർഷിക്കാൻ ഗൂഗിൾ ഡ്യുയോ പുതിയ അപ്‌ഡേറ്റ് നൽകിയിരിക്കുന്നു. ഇതിനാൽ വീഡിയോ ക്വളിറ്റി മെച്ചപ്പെട്ടിട്ടുണ്ട്. ഇതിനാൽ മറ്റു വീഡിയോ കാളിങ് ആപ്പ്ളിക്കേഷനുകൾക്കു ഭീഷണിയാകാൻ ഗൂഗിൾ ഡ്യുയോക്ക് സാധിക്കുമോ?

നോക്കിയ ഡി1സി: വില സവിശേഷത മറ്റു അത്യുഗ്രന്‍ ഫീച്ചറുകള്‍ പുറത്തു വന്നു!

ഇമോ, സ്‌കൈപ്‌ എന്നി ആപ്പ്ളിക്കേഷനുകളുമായി മത്സരിക്കാനാൻ ഫേസ്ബുക്ക് അധീനതയിലുള്ള വാട്ട്സാപ്പ് ഈയടുത്തു വീഡിയോ കാളിങ് സംവിധാനം നൽകിയിരുന്നു. ഒരു ക്ലിക്കിൽ വീഡിയോ കാൾ ചെയ്യാം എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത.

ഓരോ ഫ്രീറീച്ചാര്‍ജ്ജിലും 25% ഡിസ്‌ക്കൗണ്ടും ക്യാഷ്ബാക്ക് ഓഫറും!

വാട്ട്സാപ്പ് കാളിങ്ങിനോട് കിടപിടിക്കുന്ന ഡ്യുയോയുടെ പുതിയ ഫീച്ചറുകൾ പരിചയപ്പെടാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഗൂഗിൾ ഡ്യുയോ അപ്‌ഡേറ്റ്

കാലങ്ങളായി യൂസർമാർ നേരിട്ടിരുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതാണ് ഗൂഗിൾ ഡ്യുയോ 5.0 അപ്‌ഡേറ്റ്. നിലവിലുള്ള എല്ലാ പ്രശ്നങ്ങളും ഇതിലൂടെ പരിഹരിച്ചു എന്ന് ഡ്യുയോ അവകാശപ്പെടുന്നു.

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

വാട്ട്സാപ്പിനോട് കിടപിടിക്കുന്ന വീഡിയോ ക്വളിറ്റി

ഡ്യുയോ 5.0 വീഡിയോ ക്വളിറ്റി മെച്ചപ്പെടുത്തിയിരിക്കുന്നു. ആദ്യം ക്വളിറ്റി അത്ര മെച്ചമുള്ളതായിരുന്നില്ല.

ഇത് വാട്ട്സാപ്പിന്‌ നല്ലൊരു എതിരാളിയാകുമെന്നു ഉറപ്പാണ് കാരണം വാട്ട്സാപ്പ് വീഡിയോ കാളിങ് സംവിധാനം ഇനിയും മെച്ചപ്പെടേണ്ടതതുണ്ട്.

 

വാട്ട്സാപ്പ് പോലെ ലളിതമായ സൈനപ്പ് സംവിധാനം

സങ്കീർണ്ണമായ സൈനപ്പ് സംവിധാനം ഡ്യുയോയുടെ പോരായ്മയായിരുന്നു. എന്നാൽ പുതിയ അപ്‌ഡേറ്റിലൂടെ ഇത് ഡ്യുയോ പരിഹരിച്ചു. ഇത് വാട്ട്സാപ്പിനേക്കാൾ ലളിതമാകുമോ?

തിരിയ്ക്കാവുന്ന ക്യാമറ സംവിധാനം

നിങ്ങൾ കൂട്ടുകാരോട് വീഡിയോ കാളിങ് ചെയ്യുമ്പോൾ ക്യാമറ തിരിക്കാനുള്ള സംവിധാനം ഈ പുതിയ അപ്ഡേറ്റ് നൽകുന്നു. ഇത് വീഡിയോ കാളിങ് കൂടുതൽ മെച്ചപ്പെടുത്തുന്നു. വാട്ട്സാപ്പിൽ ഈ സൗകര്യം ഇത് വരെ വന്നിട്ടില്ല.

ശബ്ദസംബന്ധമായ പ്രശ്നങ്ങൾ പരിഹരിച്ചു

ഗൂഗിൾ ഡ്യുയോ വീഡിയോ കാളിൽ ശബ്ദം കേൾക്കുന്നില്ലെന്നുള്ള പരാതി ഉയർന്നിരുന്നു. 5.0 അപ്ഡേറ്റ് ഈ പ്രശ്നം പരിഹരിച്ചിരിക്കുന്നു. ഇത് കൂടുതൽ ആളുകളെ ഗൂഗിൾ ഡ്യുയോയിലേക്ക് ആകർഷിക്കും.

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Google Duo introduces a new update to fix all the bugs, improve video quality and more. Check out the details.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot