സ്ഥലമില്ലാതെ ഡിലീറ്റ് ചെയ്ത് വിഷമിക്കേണ്ട; ഗൂഗിൾ വർക്ക്സ്പേസ് 15 ജിബിയിൽനിന്ന് 1 ടിബിയായി ഉയർത്തും

|

ലോകം ടെക്നോളജിയിലേക്ക് ചുവടുവച്ചതോടെ നമ്മുടെ ജീവിതവും ടെക് ലോകത്തായി. വിലപ്പെട്ട ചിത്രങ്ങളും വീഡിയോകളും അ‌ടക്കം പലതും നാം ഇപ്പോൾ സൂക്ഷിക്കുന്നത് ടെക്നോളജിയുടെ സഹായത്താൽ ആണ്. ഇന്നത്തെ ഇന്റർനെറ്റ് ലോകത്ത് നമ്മുടെ ഓരോരുത്തരുടെയും മേൽവിലാസം ​ഇ- മെയിൽ ഐഡികളാണ് എന്ന് നമുക്കറിയാം. എന്നാൽ വിലപ്പെ​ട്ട വിവരങ്ങൾ അ‌ടക്കം നമ്മുടെ മെയിലിലും ഗൂഗിൾ( ​​Google) ഡ്രൈവിലുമൊക്കെയായി സംഭരിക്കാൻ തുടങ്ങിയതോടെ അ‌വിടെ അ‌വിടെ ആകെ ലഭ്യമായിരുന്ന 15 ജിബി സ്റ്റോറേജ് സ്പേസ് അ‌തിവേഗം കാലിയായ അ‌വസ്ഥയിലാണ് പലരും. അ‌തിനാൽ ​ഇ​-മെയിലുകൾ അ‌യയക്കുന്നതിലും സ്വീകരിക്കുന്നതിലും ഉൾപ്പെടെ ഏറെ പ്രശ്നങ്ങൾ നേരിട്ടിരുന്നു.

 

പഴയ ജി-മെയിലുകൾ

പഴയ ജി-മെയിലുകൾ ഡിലീറ്റ് ചെയ്തും മറ്റുമാണ് നാം മുന്നോട്ട് പോയിരുന്നത്. ഒപ്പം പല വിവരങ്ങളും സൂക്ഷിക്കാൻ ഇടമില്ലാതെ വലയുകയും ചെയ്തു. എന്നാൽ ഇനി അ‌ത്തരം ആശങ്കകൾ ഒന്നും വേണ്ട എന്നാണ് ഗൂഗിളിൽ നിന്ന് ലഭ്യമാകുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്. ഒരോരുത്തരുടെയും ഗൂഗിൾ വർക്ക് സ്പെയ്സ് പരിധി 15 ജിബിയിൽനിന്ന് 1 ടിബിയായി ഉയർത്താൻ തങ്ങൾ തയാറെടുക്കുകയാണ് എന്നാണ് ഗൂഗിൾ ബ്ലോഗിലൂടെ അ‌റിയിച്ചിരിക്കുന്നത്.

ആ സംശയം അ‌ങ്ങ് തീർത്തേക്കാം; ഗ്രൂപ്പ് ചാറ്റിൽ ഇനി പ്രൊ​ഫൈൽ ഫോട്ടോയും കാണാൻ സൗകര്യമൊരുക്കി വാട്സ്ആപ്പ്ആ സംശയം അ‌ങ്ങ് തീർത്തേക്കാം; ഗ്രൂപ്പ് ചാറ്റിൽ ഇനി പ്രൊ​ഫൈൽ ഫോട്ടോയും കാണാൻ സൗകര്യമൊരുക്കി വാട്സ്ആപ്പ്

സൗജന്യമായി ലഭ്യമാകാൻ പോകുന്നത്

നിലവിൽ ഉണ്ടായിരുന്നതിന്റെ പലമടങ്ങ് ഇരട്ടി സ്ഥലമാണ് ഇതോടെ സൗജന്യമായി ലഭ്യമാകാൻ പോകുന്നത് എന്നാണ് സൂചന. ഈ 1 ടിബി സ്റ്റോറേജ് സ്പേസ് ലഭിക്കാനായി ഉപയോക്താക്കൾ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല. ഗൂഗിൾ ഈ സൗകര്യം പുറത്തിറക്കുന്ന മുറയ്ക്ക് ഓരോ ജി- മെയിൽ അ‌ക്കൗണ്ട് ഉടമകൾക്കും സ്വഭാവികമായി ഈ സൗകര്യം ലഭിച്ചുതുടങ്ങും. ഏറെ സുരക്ഷിതമായ ക്ലൗഡ് സ്റ്റോറേജ് സ്പേസ് ആണ് ഗൂഗിൾ ഇതുവഴി ഉപയോക്താവിന് നൽകുന്നത്.

സംരംഭകരുടെയും മറ്റും അ‌ഭ്യർഥന
 

ബിസിനസ് സംരംഭകരുടെയും മറ്റും അ‌ഭ്യർഥന മാനിച്ചാണ് വ്യക്തിഗത വർക്ക് സ്പേസ് വിപുലപ്പെടുത്തുന്നത് എന്ന് കമ്പനി ബ്ലോഗിലൂടെ അ‌റിയിച്ചു. ക്ലൗഡ് കംപ്യൂട്ടിങ്, കോണ്ടാക്ട്സ്, ജി-മെയിൽ, ഗൂഗിൾ കലണ്ടർ, മീറ്റ്, ചാറ്റ്സ്, ഓഫീസ് സ്യൂട്ട് എന്നിങ്ങനെ ഗൂഗിൾ വികസിപ്പിച്ചതും വിപണനം ചെയ്യുന്നതുമായ ഉത്പന്നങ്ങൾ ലഭ്യമാക്കുന്ന പ്ലാറ്റ്ഫോമാണ് ഗൂഗിൾ വർക്ക്‌സ്പേസ്.

ഊബറും ചതിച്ചു, ​​ഡ്രൈവറും ചതിച്ചു; ​ഫ്ലൈറ്റ് യാത്ര മുടങ്ങിയ യുവതിക്ക് 20000 രൂപ നഷ്ടപരിഹാരം നൽകാൻ വിധിഊബറും ചതിച്ചു, ​​ഡ്രൈവറും ചതിച്ചു; ​ഫ്ലൈറ്റ് യാത്ര മുടങ്ങിയ യുവതിക്ക് 20000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

ജി സ്യൂട്ട്

ജി സ്യൂട്ട് എന്നറിയപ്പെട്ടിരുന്ന ഈ സംവിധാനത്തിന്റെ പേര് 2020-ലാണ് വ്യക്തിഗത വർക്ക്‌സ്പേസ് (വർക്ക്‌സ്പേസ് ഇൻ ഡിവിജ്വൽ) എന്നാക്കിയത്. ഇതിന്റെ അടിസ്ഥാനപതിപ്പ് സൗജന്യമാണ്. വർക്ക് സ്പേസ് പരിധി ഉയർത്തുന്നതിന് ഒപ്പം കൂടുതൽ ഫീച്ചറുകളും ഗൂഗിൾ തങ്ങളുടെ ഉപയോക്താക്കൾക്കായി പുതിയതായി അ‌വതരിപ്പിക്കുന്നുണ്ട്. ഗൂഗിൾ സ്പേസിന്റെ അ‌ടിസ്ഥാന പതിപ്പ് ഉപയോക്താക്കൾക്ക് സൗജന്യമായി ഉപയോഗിക്കാം.

ഒരേസമയം ഒന്നിലധികം പേർക്ക് ഇ- മെയിൽ

ഒരേസമയം ഒന്നിലധികം പേർക്ക് ഇ- മെയിൽ സന്ദേശം അ‌യയ്ക്കാൻ കഴിയുന്ന മെയിൽമെർജ് സംവിധാനം സ്പാം, റാൻസംവേർ, മാൽവേർ എന്നിവയുടെ ആക്രമണങ്ങളിൽ നിന്നെല്ലാമുള്ള സുരക്ഷ എന്നിവയും പുതിയതായി ഗൂഗിൾ കൊണ്ടുവരാൻ പോകുന്ന ഫീച്ചറുകളാണ്. ലോകമെമ്പാടുമായി കൂടുതൽ ആളുകളിലേക്ക് തങ്ങളുടെ പ്രവർത്തനം കാര്യക്ഷമമായി എത്തിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടികൾ എന്ന് ഗൂഗിൾ ബ്ലോഗിൽ പറയുന്നു.

നാലാളുകാണുന്നതല്ലേ കുറച്ച് പരിഷ്കാരമാകാം; സൂമിങ് കണ്ട് സ്വന്തം കണ്ണുതള്ളി യൂട്യൂബ്, വരുന്നത് വമ്പൻ മാറ്റങ്ങൾനാലാളുകാണുന്നതല്ലേ കുറച്ച് പരിഷ്കാരമാകാം; സൂമിങ് കണ്ട് സ്വന്തം കണ്ണുതള്ളി യൂട്യൂബ്, വരുന്നത് വമ്പൻ മാറ്റങ്ങൾ

ഫയലുകൾ സൂക്ഷിക്കാൻ

വ്യക്തികളായാലും സ്ഥാപനങ്ങൾ ആയാലും ധാരാളം ഫയലുകൾ സൂക്ഷിക്കാൻ ഉണ്ടാകും. പിഡിഎഫുകൾ, CAD ഫയലുകൾ, ഇമേജുകൾ എന്നിവയുൾപ്പെടെ 100-ലധികം ഫയൽ തരങ്ങൾ ഗൂഗിൾ ഡ്രൈവിൽ സംഭരിക്കാൻ കഴിയും, കൂടാതെ ​മൈക്രോസോഫ്രറ്റ് ഓഫീസ് ഫയലുകൾ എളുപ്പത്തിൽ സൂക്ഷിക്കാനും എഡിറ്റ് ചെയ്യാനും കഴിയും. ഏത് സിസ്റ്റത്തിൽ നിന്നും ഇവ ആക്സസ് ചെയ്യാൻ കഴിയും എന്നത് ആളുകൾക്ക് ഏറെ സഹായകരമാണെന്നും ഗൂഗിൾ പറയുന്നു.

ഉപകാരപ്പെടുന്നതാണ് ഗൂഗിളിന്റെ ഈ പുതിയ നീക്കം

പോർച്ചു​ഗൽ, ബെൽജിയം, ഫിൻലാന്റ്, ഇന്തോനേഷ്യ, വിയറ്റനാം, ഫിലിപ്പീൻസ്, മലേഷ്യ, അർജന്റീന, തായ്വാൻ, തായ്ലൻഡ്, ​ഗ്രീസ് എന്നീ രാജ്യങ്ങളിലേക്ക് ​ഗൂ​ഗിൾ വർക്ക് സ്പേസ് വ്യക്തി​​ഗത പ്ലാൻ കൊണ്ടുവരുന്നുണ്ട്. കാന‍ഡ, മെക്സിക്കോ, യുഎസ്, ബ്രസീൽ, ഓസ്ട്രേലിയ, ജപ്പാൻ, തുടങ്ങിയ രാജ്യങ്ങളിൽ ബിസിനസ്സ് ഉടമകൾക്ക് വേണ്ടി ഈ സംവിധാനം ഉടൻ അ‌വതരിപ്പിക്കുമെന്നും ഇനിയും കൂടുതൽ രാജ്യങ്ങളിലേക്ക് ഈ സൗകര്യം ലഭ്യമാക്കുമെന്നും ഗൂഗിൾ ബ്ലോഗിലൂടെ അ‌റിയിക്കുന്നു. ഒരുപാട് ആളുകൾക്ക് വ്യക്തിപരമായും ജോലി സംബന്ധമായും ഉപകാരപ്പെടുന്നതാണ് ഗൂഗിളിന്റെ ഈ പുതിയ നീക്കം.

എന്നാൽ സാധാരണക്കാരായ ഇന്ത്യക്കാർക്ക് ഗൂഗിളിന്റെ ഈ പുതിയ ഫീച്ചർകൊണ്ട് പ്രയോജനം ഒന്നും ഉണ്ടാകില്ല. കാരണം, ഗൂഗിള്‍ വര്‍ക്ക് സ്‌പേസ് ഇന്‍ഡിവിജ്വല്‍ സേവനം ഇന്ത്യയില്‍ ലഭ്യമല്ല. മാത്രമല്ല സാധാരണ ജിമെയില്‍ അക്കൗണ്ടില്‍ സൗജന്യമായി ലഭിക്കുന്ന 15 ജിബി സൗജന്യ സ്‌റ്റോറേജില്‍ ഇതുവഴി മാറ്റവുമുണ്ടാവില്ല. സാധാരണ ഗൂഗിൾ അ‌ക്കൗണ്ട് ഉടമകൾക്ക് വേണ്ടിയുള്ളതല്ല, ചെറുകിട വ്യവസായ സംരംഭകർക്ക് അ‌വരുടെ ബിസിനസ് സംബന്ധമായ ആവശ്യങ്ങളും മറ്റും നിറവേറ്റുന്നതിന് സഹായിക്കാൻ ഒരുക്കിയിരിക്കുന്നതാണ് ഗൂഗിള്‍ വര്‍ക്ക് സ്‌പേസ് വ്യക്തിഗത സേവനം. ഒരുപാട് രാജ്യങ്ങളിലേക്ക് ഈ സേവനം വ്യാപിപ്പിക്കുമെന്ന് ഗൂഗിൾ പറയുന്നുണ്ടെങ്കിലും ഈ പട്ടികയിൽ ഇന്ത്യ എപ്പോഴാണ് ഇടം പിടിക്കുക എന്നതിനെപ്പറ്റി കാര്യമായ വിവരങ്ങൾ ഒന്നുമില്ല.

അ‌ങ്ങനെ അ‌തും 'മോഷ്ടിച്ചു'? ഐഫോണിലെ ഡൈനാമിക് ഐലൻഡ് സൗകര്യം ആ​ൻഡ്രോയിഡ് ഫോണുകളിലുംഅ‌ങ്ങനെ അ‌തും 'മോഷ്ടിച്ചു'? ഐഫോണിലെ ഡൈനാമിക് ഐലൻഡ് സൗകര്യം ആ​ൻഡ്രോയിഡ് ഫോണുകളിലും

Best Mobiles in India

English summary
Google has announced through its blog that it is preparing to increase the personal workspace limit from 15 GB to 1 TB. Google provides users with a very secure cloud storage space. Users don't need to do anything special to get this 1 TB of storage space.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X