Home
Apps

കുട്ടികളുടെ ഫോൺ നിയന്ത്രിക്കാൻ മാതാപിതാക്കൾക്ക് ഒരു ആപ്പ്

By Shafik

സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന കുട്ടികളെ സംബന്ധിച്ചെടുത്തോളം
മാതാപിതാക്കൾക്ക് എപ്പോഴും പേടിയായിരിക്കും. കുട്ടികൾ ഏതൊക്കെ ആപ്പുകൾ ഉപയോഗിക്കുന്നു, ഏതൊക്കെ തരത്തിലുള്ള വെബ്സൈറ്റുകൾ സന്ദർശിക്കുന്നു തുടങ്ങി പല ചിന്തകളും പേടികളും മാതാപിതാക്കളുടെ ഉറക്കം കെടുത്താറുണ്ട്.

കുട്ടികളുടെ ഫോൺ നിയന്ത്രിക്കാൻ മാതാപിതാക്കൾക്ക് ഒരു ആപ്പ്

കുട്ടികളിൽ നിന്നും മൊബൈൽ ഫോൺ വാങ്ങി വെക്കുക എന്നത് മാതാപിതാക്കൾക്ക് പലപ്പോഴും പ്രാവർത്തികമല്ല. അതുപോലെ മാതാപിതാക്കൾ കാണാതിരിക്കാനും മറ്റുമായി പലതും പാസ്സ്‌വേർഡുകളും മറ്റുമായി മക്കൾ തന്നെ സെറ്റ് ചെയ്യുന്നതും പലപ്പോഴും തിരിച്ചടിയാകാറുണ്ട്.

ഇതിനൊരു പരിഹാരം ഗൂഗിളിൽ തന്നെയുണ്ട്. എവിടെ നിന്നുകൊണ്ടും മക്കളുടെ ഫോൺ നിയന്ത്രിക്കാൻ പറ്റുന്ന ഒരു ആപ്പ്ളിക്കേഷൻ. ഫാമിലി ലിങ്ക് എന്നാണു ആപ്പിന്റെ പേര്. ആദ്യ ഘട്ടത്തിൽ അമേരിക്കയിൽ ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്. വൈകാതെ തന്നെ നമ്മുടെ നാട്ടിലും എത്തുമെന്ന് പ്രതീക്ഷിക്കാം.

ആൻഡ്രോയ്ഡ്, ഐ ഒഎസ് പ്ലാറ്റ്‌ഫോമുകളിൽ ആപ്പ് ലഭ്യമാണ്. ആൻഡ്രോയിഡ് കിറ്റ്കാറ്റിനു മുകളിലോട്ടുള്ള വേര്ഷനുകളിലും ഐ ഓഎസ് 9നു മുകളിലുള്ള വേര്ഷനുകളിലുമാണ് ആപ്പ് ലഭ്യമാവുക. തങ്ങളുടെ ഗൂഗിൾ അക്കൗണ്ട് ഉപയോഗിച്ച് മക്കളുടെ മൊബൈലിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഈ ആപ്പ് സഹായിക്കും.

അനാവശ്യ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നത് തടയൽ, മൊബൈൽ ഫോൺ ലൊക്കേഷൻ അറിയൽ, ഏതൊക്കെ കാര്യങ്ങൾ ഇന്റർനെറ്റിൽ സെർച്ച് ചെയ്യുന്നു എന്നത് മനസ്സിലാക്കൽ തുടങ്ങി പലതും മാതാപിതാക്കൾക്ക് അറിയാൻ പറ്റും. അതുപോലെ മക്കളുടെ ഫോൺ ലോക്ക് ചെയ്യാനുള്ള ഓപ്ഷനുകളും ഈ ആപ്പിൽ ഉണ്ട്.

Best Mobiles in India

English summary
This Google app allows you to take control over your kids' phones. Currently this app only available in US.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X