ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ വീഡിയോ കോളിങ് കൂടുതല്‍ സുഗമമാക്കി ഗൂഗിള്‍

By Archana V
|

ഇപ്പോള്‍ ഇന്റര്‍നെറ്റ് ഡേറ്റ വളരെ കുറഞ്ഞ നിരക്കില്‍ ലഭ്യമാകും. പല ടെലിക്കോം സേവനദാതാക്കളും ചെലവ് കുറഞ്ഞ നിരവധി പുതിയ പ്ലാനുകള്‍ ലഭ്യമാക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഡേറ്റ നിരക്ക് കുറഞ്ഞതോടെ വീഡിയോ കോള്‍ കൂടുതലായി പ്രയോജനപ്പെടുത്തി തുടങ്ങിയിരിക്കുകയാണ് ഉപയോക്താക്കളിലേറെയും.

via GIPHY

ദൂരെയാണെങ്കിലും അടുത്താണെങ്കിലും ബന്ധുക്കളെയും സുഹൃത്തുക്കളെയും കണ്ട് സംസാരിക്കാനുള്ള അവസരം വീഡിയോ കോള്‍ നല്‍കും.

വീഡിയോകോളിങിന്റെ പ്രചാരം ഉയര്‍ന്നതോടെ ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് ഡിവൈസുകളില്‍ വീഡിയോകോള്‍ കൂടുതല്‍ സുഗമം ആക്കാനുള്ള ശ്രമത്തിലാണ്. ഉപയോക്താക്കളുടെ ഫോണിലെ സുപ്രധാന ഭാഗമായി വീഡിയോ കോളിനെ മാറ്റുക എന്നതാണ് ഗൂഗിളിന്റെ ലക്ഷ്യം.

ആന്‍ഡ്രോയ്ഡ് മെസ്സേജ് ആപ്പ് , കോണ്ടാക്ട് എന്നിവയില്‍ നിന്നും ഫോണിലെ കോള്‍ അല്ലെങ്കില്‍ ടെക്‌സ്റ്റ് മെസ്സേജില്‍ നിന്നും നേരിട്ട് വീഡിയോ കോള്‍ ചെയ്ത് തുടങ്ങാനുള്ള സൗകര്യം കൂട്ടിചേര്‍ക്കുകയാണന്ന് ഗൂഗിള്‍ പ്രഖ്യാപിച്ചു.

ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ വീഡിയോ കോളിങ് കൂടുതല്‍ സുഗമമാക്കി

'വിളിക്കുന്ന ആളിന്റെയും വിളിക്കേണ്ട ആളിന്റെയും നെറ്റ്‌വര്‍ക് വിഎല്‍ടിഇ വീഡിയോ കോളിങ് സപ്പോര്‍ട്ട് ചെയ്യുന്നതാണെങ്കില്‍ നിങ്ങളുടെ വീഡിയോ കോള്‍ ഫോണിലെ വിഎല്‍ടിഇ സര്‍വീസീലൂടെ കടത്തിവിടും. അല്ലെങ്കില്‍ ഗൂഗിള്‍ ഡ്യുവോ ഉപയോഗിച്ച് നിങ്ങളുടെ വീഡിയോകോള്‍ ഏതൊരാളുമായും കണക്ട് ചെയ്യാം.

ഡ്യുവോ ഉപയോഗിക്കുന്നതിന് വീഡിയോകോള്‍ ചെയ്യുന്ന രണ്ടു പേരും ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് ആക്ടിവേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം' കമ്പനി ബ്ലോഗില്‍ പറയുന്നു. ഈ വര്‍ഷം അവസാനത്തോടെ നിലവിലെ വോയ്‌സ് കോള്‍ ഒരൊറ്റ സ്പര്‍ശത്തിലൂടെ വീഡിയോ കോള്‍ ആക്കാന്‍ കഴിയുന്ന തരത്തിലേക്ക് അപ്‌ഗ്രേഡ് ചെയ്യുമെന്നും കമ്പനി പറഞ്ഞു.

ജിയോ ഫോണ്‍ രണ്ടാം ഘട്ട ബുക്കിംഗ് ദീപാവലിക്കു ശേഷം!ജിയോ ഫോണ്‍ രണ്ടാം ഘട്ട ബുക്കിംഗ് ദീപാവലിക്കു ശേഷം!

ഇന്റഗ്രേറ്റഡ് വീഡിയോ കോളിങ് ആദ്യ തലമുറ പിക്‌സല്‍, ആന്‍ഡ്രോയ്ഡ് വണ്‍ , നെക്‌സസ് ഡിവൈസുകളില്‍ പുറത്തിറക്കുകയാണന്ന് ഗൂഗിള്‍ പറഞ്ഞു. പിക്‌സല്‍ 2 ഫോണുകളിലും ഇത് ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.

കൂടുതല്‍ ആന്‍ഡ്രോയ്ഡ് ഡിവൈസുകളില്‍ ഈ അനുഭവം ലഭ്യമാക്കുന്നതിന് നെറ്റ്‌വര്‍ക് ,ഡിവൈസ് പങ്കാളികളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണന്ന് ഗൂഗിള്‍ പറഞ്ഞു.

അതേസമയം പുതിയ ഫീച്ചര്‍ ഉപയോഗിക്കുന്നതിന് ഉപയോക്താക്കള്‍ അവരുടെ ഫോണ്‍, കോണ്ടാക്ട്, ആന്‍്‌ഡ്രോയ്ഡ് മെസ്സേജ് പ്രത്യേകിച്ച് ഡൂഗിള്‍ ഡ്യുവോ ആപ്പ് എന്നിവ ഏറ്റവും പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യുകയും വേണം.

Best Mobiles in India

English summary
Google has enabled carrier based Video over LTE calls, which can be placed directly without leaving the Phone, Contacts or Messaging app.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X