മെസ്സേജുകൾക്ക് ഇനി പുതിയ മുഖം;ഗൂഗിൾ മെസ്സേജ് ഇനി വേറെ ലെവൽ
നിങ്ങൾ ഗൂഗിൾ മെസ്സേജ് ഉപയോഗിക്കുന്നവർ ആണോ? ഗൂഗിൾ മെസ്സേജിൽ പുതിയ ഫീച്ചർ വരുന്നതായി സൂചന. നിങ്ങളെ കോണ്ടാക്ട് ചെയ്ത വ്യക്തിയുടെ പേര് നോട്ടിഫികേഷനിൽ വരുന്ന ഫീച്ചർ ആണ് പുതിയതായി വരാനിരിക്കുന്നത്. ഗൂഗിൾ മെസേജുകളുടെ ബീറ്റാ വേർഷനിൽ ആയിരിക്കും ഈ ഫീച്ചർ വരുന്നത്.
വരാനിരിക്കുന്ന ഫീച്ചറുകളേ കുറിച്ച് അറിയാൻ സഹായിക്കുന്ന ഒരു APK ടയർഡൗണിനിടെ ആണ് ആൻഡ്രോയിഡ് അതോറിറ്റി ഈ ഫീച്ചർ ആദ്യം കണ്ടെത്തിയത്. ഗൂഗിൾ മെസ്സേജ്ജിൻ്റെ ഏറ്റവും പുതിയ വേർഷനിൽ ഒരു അജ്ഞാത നമ്പറിൽ നിന്ന് ഒരു പുതിയ സന്ദേശം വരുമ്പോഴെല്ലാം നിങ്ങളുടെ ഫോണിൽ ലഭിക്കുന്ന നോട്ടിഫികേഷനിൽ മാറ്റം ഉള്ളതായി തോന്നിയിരുന്നതായി അവർ വ്യക്തമാക്കി.

എന്നിരുന്നാലും, ഈ ഫീച്ചർ കാണുന്നതിന് അവർ പ്രൊഫൈൽ ഡിസ്കവറി പ്രവർത്തനക്ഷമമാക്കിയിരിക്കണം. പ്രൊഫൈൽ ഷെയറിങ് പ്രവർത്തനക്ഷമമാക്കാൻ, ഗൂഗിൾ മെസ്സേജ് ആപ്പ് ഓപ്പൺ ആക്കുക. ശേഷം മുകളിൽ വലത് വശത്തുള്ള നിങ്ങളുടെ പ്രൊഫൈൽ ചിത്രത്തിൽ ടാപ്പ് ചെയ്യുക. അതിന് ശേഷം മെസ്സേജ് സെറ്റിംഗ്സ് ക്ലിക്ക് ചെയ്യുക.
അപ്പോൾ അഡ്വാൻസ്ഡ് എന്ന ഓപ്‌ഷൻ കാണാൻ സാധിക്കും. അതിൽ ടാപ്പ് ചെയ്യുക. അപ്പോൾ പ്രൊഫൈൽ ഡിസ്കവറി എന്ന ഓപ്‌ഷൻ കാണുവാൻ സാധിക്കും. അതിൽ ക്ലിക്ക് ചെയ്ത് പ്രൊഫൈൽ ഷെയറിങ് എന്ന ഓപ്‌ഷൻ കണ്ടെത്തുക. അതിന്റെ നേരെ ഉള്ള ടോഗിൾ ബട്ടൺ ഉപയോഗിച്ച് പ്രൊഫൈൽ ഡിസ്കവറി ഓൺ ആക്കുക.
ഈ ഫീച്ചർ നിലവിൽ ഗൂഗിൾ മെസ്സേജുകളുടെ ഏറ്റവും പുതിയ ബീറ്റ വേർഷനിൽ മാത്രമേ ലഭ്യമാകുകയുള്ളു. സ്ഥിരതയുള്ള ചാനലിൽ ഇത് എപ്പോൾ പുറത്തിറക്കാൻ ഗൂഗിൾ പദ്ധതിയിടുന്നു എന്നതിന് ഒരു ഉത്തരം ഇതുവരെ നൽകിയിട്ടില്ല. കൂടാതെ, APK ടയർഡൗൺ സമയത്ത് കണ്ടെത്തിയ ഫീച്ചറുകൾ ചിലപ്പോൾ ആപ്പിൻ്റെ സ്ഥിരമായ വേർഷനിൽ എത്തില്ല എന്നതും അതുമല്ലെങ്കിൽ അത് എല്ലാവർക്കും ലഭ്യമാകുന്നതിന് കുറച്ച് സമയമെടുത്തേക്കാം എന്നതും ശ്രദ്ധിക്കേണ്ടതാണ്.
ഗൂഗിൾ നേരത്തെ മറ്റൊരു ഫീച്ചർ അവതരിപ്പിച്ചിരുന്നു. ഗൂഗിൾ മെസ്സേജ് അപ്ലിക്കേഷൻ്റെ ഓഡിയോ ഫീച്ചർ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ അവതരിപ്പിച്ചു. ഓഡിയോകളിലെ മൂഡ് പ്രതിഫലിപ്പിക്കുന്നതിന് ഇമോജികൾ ബാഗ്രൗണ്ടിൽ നൽകാൻ സാധിക്കുന്ന തരത്തിലുള്ള അപ്‌ഡേഷനാണ് വന്നത്. ഓഡിയോ ഇന്റർഫേസ് മൊത്തമായി റീഡിസൈൻ ചെയ്യുകയും അവ കൂടുതൽ യൂസർ-ഫ്രണ്ട്‌ലി ആക്കുകയും ചെയ്‌തിരുന്നു.
വോയ്‌സ് റെക്കോർഡിംഗ് ഇൻ്റർഫേസ് നോയ്‌സ് ക്യാൻസല്ലേഷൻ ഫംഗ്‌ഷനും കൊണ്ടുവന്നു. ഇത് ആൻഡ്രോയിഡ് ഉപകരണങ്ങളിലെ റെക്കോർഡിംഗുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നു. ഈ പുതിയ ഇൻ്റർഫേസ് ഉപയോക്താക്കൾക്ക് ആക്സസ് ചെയ്യാൻ ചാറ്റുകളുടെ താഴെ ഉള്ള വലത് വശത്തുള്ള വേവ് ബട്ടൺ ടാപ്പ് ചെയ്യുന്നത് പോലെ തന്നെ എളുപ്പമാണ്.
ഈ റീസൈനുകൾക്ക് ഒപ്പം, ശബ്‌ദം സുഖകരമായി റെക്കോർഡ് ചെയ്യാൻ ലോക്ക് ബട്ടണും ഉണ്ടാകും. അതുകൊണ്ട് തന്നെ നീണ്ട നേരം അല്ലെങ്കിൽ റെക്കോർഡിങ്ങിൽ ഉടനീളം വോയിസ് ബട്ടൺ പ്രസ് ചെയ്തുകൊണ്ട് ഇരിക്കേണ്ടി വരില്ല. ഇത് വോയിസ് റെക്കോർഡിങ് കൂടുതൽ എളുപ്പമാകും എന്നതിൽ സംശയമില്ല.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ അറിയാനും ടെക്ക് ടിപ്‌സുകൾ അറിയാനും gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications








