Home
Apps

ഗൂഗിൾ പേയുടെ ചീട്ട് കീറാതെ, ഗൂഗിൾ വാലറ്റ് ഇന്ത്യയിൽ; ഇത്രയും ഉപകാരമുള്ള വേറൊരു 'പഴ്സ്' ഇല്ല!

ഉപയോക്താക്കൾക്ക് സുപ്രധാന രേഖകൾ ഡിജിറ്റലായി സേവ് ചെയ്യുന്നതിനും വിവിധ സേവനങ്ങൾ ആക്‌സസ് ചെയ്യുന്നതിനുമുള്ള സൗകര്യപ്രദമായ മാർഗം അവതരിപ്പിച്ചുകൊണ്ട് ഗൂഗിൾ. ഗൂഗിൾ വാലറ്റ് ആപ്പ് ബുധനാഴ്ച ( May 8) ഇന്ത്യയിൽ അവതരിപ്പിച്ചു. ഈ ആപ്പ് ബോർഡിംഗ് പാസുകൾ, ലോയൽറ്റി, ഗിഫ്റ്റ് കാർഡുകൾ, ഇവൻ്റ് പാസുകൾ, കാർ കീകൾ, ട്രാൻസിറ്റ് ടിക്കറ്റുകൾ എന്നിവ എല്ലാം സേവ് ആക്കാൻ സഹായിക്കുന്നു.

എളുപ്പത്തിൽ വീണ്ടെടുക്കുന്നതിന് ഫിസിക്കൽ ഡോക്യുമെൻ്റുകൾ ഡിജിറ്റൈസ് ചെയ്യാനുള്ള കഴിവ് പോലും ഇതിന് ഉണ്ട്. ഈ സേവനത്തിന് പ്രത്യേകം ആപ്പ് ഉണ്ടാകുമെങ്കിലും, ഗൂഗിൾ വാലറ്റ് നിലവിലുള്ള ജിപേ (GPay) ആപ്പിനൊപ്പവും പ്രവർത്തിക്കുമെന്ന് ഗൂഗിൾ സ്ഥിരീകരിച്ചു. ഇത് നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (NPCI) യൂണിഫൈഡ് പേയ്‌മെൻ്റ് ഇൻ്റർഫേസും (UPI) സപ്പോർട്ട് ഉള്ള ബാങ്ക് കാർഡുകളും വഴിയുള്ള പേയ്‌മെൻ്റുകൾ സുഗമമാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി ഗൂഗിൾ വ്യക്തമാക്കി.

ഗൂഗിൾ വാലറ്റ് ഇന്ത്യയിൽ; ഇത്രയും ഉപകാരമുള്ള വേറൊരു 'പഴ്സ്' ഇല്ല!

ആൻഡ്രോയിഡ് സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾക്ക് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഗൂഗിൾ വാലറ്റ് ആപ്പ് ഡൗൺലോഡ് ചെയ്യാമെന്ന് വെളിപ്പെടുത്തി. ഒരു ലോഞ്ച് ഇവൻ്റിലാണ് ഈ പ്രഖ്യാപനം നടന്നത്. ആപ്പ് കഴിഞ്ഞ മാസം പ്ലേ സ്റ്റോറിൽ കണ്ടതിന് പിന്നാലെയാണ് ഈ നീക്കം. അതുകൊണ്ട് തന്നെ ഇത് ഇന്ത്യയിലെത്താൻ അധികം താമസം ഉണ്ടാകില്ലെന്ന് കരുതാം.

ഗൂഗിൾ വാലറ്റ് വെറുമൊരു സ്റ്റോറേജ് സൊല്യൂഷൻ മാത്രമല്ല, ഫ്ലൈറ്റ് ടിക്കറ്റുകൾ, ലോയൽറ്റി കാർഡുകൾ എന്നിവയും അതിലേറെയും ഉൾപ്പെടെയുള്ള വിവിധ പ്രവർത്തനങ്ങളെ സപ്പോർട്ട് ചെയ്യുന്ന ഒരു പ്ലാറ്റ്‌ഫോമാണ്. PVR, Inox, Air India, Flipkart എന്നിങ്ങനെ ഇന്ത്യയിലെ 20ലധികം കമ്പനികളുമായി പാർട്ണർഷിപ്പ് ഉണ്ട് . PVR, Inox എന്നിവയിൽ നിന്നുള്ള സിനിമ, ഇവൻ്റ് ടിക്കറ്റുകൾ ഗൂഗിൾ വാലറ്റിലേക്ക് നേരിട്ട് ആഡ് ആക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന തരത്തിലുള്ള പല ഫീച്ചറുകളും ഈ അപ്പിനുണ്ട്.

ഫ്ലൈറ്റ് പ്രേമികൾക്ക് മെയ്ക് മൈ ട്രിപ്പ് (MakeMyTrip) പോലുള്ള ബുക്കിംഗ് പ്ലാറ്റ്‌ഫോമുകളിലൂടെ എയർ ഇന്ത്യയിൽ നിന്നും മറ്റ് നിരവധി എയർലൈനുകളിൽ നിന്നും അവരുടെ ബോർഡിംഗ് പാസുകൾ ഡിജിറ്റൈസ് ചെയ്യാനും കഴിയും. നിരവധി നഗരങ്ങളിലുടനീളം മെട്രോകൾക്കും ബസ് സർവീസുകൾക്കുമായി ട്രാൻസിറ്റ് കാർഡുകളിലേക്ക് ഡിജിറ്റൽ ആക്‌സസ് വാഗ്ദാനം ചെയ്യുന്ന പൊതു ഗതാഗത ഓപ്ഷനുകളും ആപ്പ് സപ്പോർട്ട് ചെയ്യുന്നതാണ്.

ഡിജിറ്റൽ ഫസ്റ്റ് ലൈഫ്‌സ്‌റ്റൈൽ ഇഷ്ടപ്പെടുന്ന വ്യക്തികൾക്ക്, ഫിസിക്കൽ ഡോക്യുമെൻ്റുകളിലെ ക്യുആർ കോഡുകളും ബാർകോഡുകളും സ്‌കാൻ ചെയ്യാനും അവയെ ആക്‌സസ് ചെയ്യാവുന്ന ഡിജിറ്റൽ ഫോർമാറ്റുകളാക്കി മാറ്റാനും ഗൂഗിൾ വാലറ്റ് സഹായിക്കുന്നു. മാത്രമല്ല, ജിമെയിലിൻ്റെ സ്മാർട്ട് പേഴ്സണലൈസേഷൻ സെറ്റിംഗ്സ് (smart personalization settings) സജീവമാക്കിയാൽ, ഗൂഗിൾ വാലറ്റിന് ആപ്പിൽ നേരിട്ട് ടിക്കറ്റുകളും ബുക്കിംഗുകളും ഓട്ടോമാറ്റിക്ക് ആയി പ്രദർശിപ്പിക്കാനാകും.

ഇന്ത്യയിൽ ഗൂഗിൾ വാലറ്റിൻ്റെയും ഗൂഗിൾ പേയുടെയും റോളുകൾ വ്യത്യസ്തമാണ്. മറ്റ് ചില ആഗോള വിപണികളിൽ നിന്ന് വ്യത്യസ്തമായി, ഗൂഗിൾ പേയ്‌മെൻ്റ് ആപ്ലിക്കേഷനുകൾ ഇന്ത്യയിൽ രണ്ട് ആപ്പുകളായി ആണ് പ്രവർത്തിക്കുന്നത്. ഡോക്യുമെൻ്റുകളുടെയും പാസുകളുടെയും സ്റ്റോറേജും ആക്‌സസ്സും ആണ് ഗൂഗിൾ വാലറ്റിന്റെ പ്രധാന സേവനം.

അതേസമയം ഗൂഗിൾ പേ UPI, കോൺടാക്റ്റ്‌ലെസ് പേയ്‌മെൻ്റുകൾ കൈകാര്യം ചെയ്യുന്നത് തുടരും. അതുകൊണ്ട് തന്നെ ഇവ രണ്ടും രണ്ട് തരത്തിലാണ് ഉപയോക്താക്കൾക്ക് ഉപകാരപ്പെടുന്നത്. ഈ തന്ത്രപരമായ തീരുമാനം ഇന്ത്യയിലെ ഉപയോക്താക്കൾക്ക് അവരുടെ പ്രത്യേക ആവശ്യങ്ങൾക്കായി പ്രത്യേക പ്ലാറ്റ്‌ഫോമുകൾ ഉറപ്പാക്കുന്നു. ഇത് ഡിജിറ്റൽ ഇടപാടുകളുടെയും സ്റ്റോറേജ് പരിഹാരങ്ങളുടെയും സൗകര്യവും കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നു.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ അറിയാനും ടെക്ക് ടിപ്‌സുകൾ അറിയാനും gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
Google by introducing a convenient way for users to digitally save important documents and access various services. Google Wallet app was launched in India on Wednesday (May 8).
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X