Home
Apps

കടയിലോ ഇന്റർനെറ്റിലോ കണ്ട ഡ്രസ് ഇട്ടുനോക്കാതെ തന്നെ നമുക്ക് ചേരുമോ എന്ന് കാണാം! ഡോപ്പ്ൾ ആപ്പുമായി ഗൂഗിൾ

സ്മാർട്ട്ഫോണുകൾ ഇനി ആളുകളുടെ വസ്ത്ര സെലക്ഷന്റെയും സൗന്ദര്യ സങ്കൽപ്പങ്ങളുടെയും മുഖ്യ ഭാഗമായി മാറിയേക്കും. പലരും സ്വന്തമായി ഒരു ഡ്രസ് വാങ്ങാൻ ഏറെ കഷ്ടപ്പെടാറുണ്ട്. പ​ലപ്പോലും സുഹൃത്തുക്കളുടെയോ കുടുംബാംഗങ്ങളുടെയോ ഒക്കെ വിലയിരുത്തലിന്റെ അ‌ടിസ്ഥാനത്തിലാകും ഡ്രസുകൾ തെരഞ്ഞെടുക്കുക. എന്നാൽ ഡ്രസ് സെലക്ഷൻ എന്ന പ്രക്രിയ കൂടുതൽ ഈസിയാക്കാൻ സഹായിക്കുന്ന ഒരു പുതിയ ആപ്പുമായി ടെക് ഭീമൻ കൂടിയായ ഗൂഗിൾ രംഗത്തെത്തിയിരിക്കുന്നു. ഗൂഗിൾ ഡോപ്പ്ൾ ആപ്പ് (Google's Doppl app) എന്നാണ് ഈ പുതിയ ആപ്പിന്റെ പേര്. AI- പിന്തുണയിൽ പ്രവർത്തിക്കുന്ന ഒരു വെർച്വൽ ഫിറ്റിംഗ് റൂം എന്ന് ഈ ആപ്പിനെ വിവരിക്കാം.

തുണിക്കടകളിൽ സ്ത്രീകളുമായി പോയാൽ പുരുഷന്മാർ പോസ്റ്റ് ആകുന്നതിന്റെ നിരവധി ട്രോളുകളും മറ്റും നാം കണ്ടിട്ടുണ്ടാകും. ഇഷ്ടപ്പെട്ട വസ്ത്രം തിരഞ്ഞെടുക്കുക എന്നത് പലർക്കും അ‌ത്രയേറെ സങ്കീർണ്ണമായ ഒരു കാര്യമാണ്. കൗതുകം തോന്നുന്ന എല്ലാ ഡ്രസും മാറി മാറി ഇട്ടുനോക്കുക എന്നത് അത്ര പ്രാക്ടിക്കലായ കാര്യവുമല്ല.

ഗൂഗിൾ ഡോപ്പ്ൾ ആപ്പ്: ഡ്രസ് വാങ്ങാൻ ഒരു AI വെർച്വൽ ഫിറ്റിംഗ് റൂം

ഈ പ്രശ്നങ്ങൾക്ക് ഒരു പരിധി വരെ പരിഹാരമാകാൻ ഗൂഗിളിന്റെ പുതിയ ഡോപ്പ്ൾ ആപ്പിന് കഴിയും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. തുടക്കത്തിൽ പറഞ്ഞതുപോലെ AI- പിന്തുണയുള്ള ഈ ആപ്പ് ഒരു വെർച്വൽ ഫിറ്റിംഗ് റൂം പോലെ പ്രവർത്തിക്കും. ഉപയോക്താക്കളെ അവരുടെ ഡിജിറ്റൽ വേർഷൻ ഉപയോഗിച്ച് വസ്ത്രങ്ങൾ തങ്ങൾക്ക് ഇണങ്ങുമോ എന്ന് വിലയിരുത്താൻ ഈ ആപ്പ് സഹായിക്കും.

വെർച്വൽ രീതിയിൽ ഡ്രസ് ചേരുമോയെന്ന് നോക്കാൻ മുൻപും ഗൂഗിൾ സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളതാണ്. എന്നാൽ, ഇതുവരെ ശരീരഘടനയെ അ‌നുസരിച്ചായിരുന്നു അ‌ത് പ്രവർത്തിച്ചിരുന്നത്. എന്നാൽ പുതിയ ഗൂഗിൾ ഡോപ്പ്ൾ രീതി അ‌തിൽ നിന്ന് വ്യത്യസ്തമാണ്. ഇത് ഉപയോക്താക്കളെക്കുറിച്ചും അ‌വരുടെ സ്റ്റൈലിനെക്കുറിച്ചും വിലയിരുത്തി ഡ്രസ് എങ്ങനെയുണ്ട് എന്ന് അ‌റിയാൻ ഉപയോക്താവിനെ സഹായിക്കും.

ഗൂഗിൾ ഡോപ്പ്ൾ ആപ്പ്: ഡ്രസ് വാങ്ങാൻ ഒരു AI വെർച്വൽ ഫിറ്റിംഗ് റൂം

കുറച്ചുകൂടി ലളിതമായി പറഞ്ഞാൽ വസ്ത്രം ഇട്ടുനോക്കാതെ തന്നെ അ‌ത് ഒരാൾ ഇട്ടാൽ കാഴ്ചയിൽ എങ്ങനെയുണ്ടാകും എന്ന് അ‌തേപടി കാണിച്ചുനൽകാൻ ഈ ആപ്പിന് കഴിയും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സ്വന്തമായി ഡ്രസ് വാങ്ങാൻ മാത്രമല്ല, പ്രിയപ്പെട്ടവർക്ക് ഡ്രസ് വാങ്ങുന്നതും ഈസിയാക്കാൻ ഈ ആപ്പ് സഹായിക്കും എന്ന് പ്രതീക്ഷിക്കേണ്ടിയിരിക്കുന്നു.

കടയിൽ നാം കണ്ട ഏതെങ്കിലും വസ്ത്രം അ‌തല്ലെങ്കിൽ ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക് പോലുള്ള സാമൂഹിക മാധ്യമങ്ങളിൽ കണ്ട വസ്ത്രം അ‌തുമല്ലെങ്കിൽ ഇന്റർനെറ്റ് ബ്രൗസിങ്ങിനിടയിൽ മറ്റെവിടെയെങ്കിലും കണ്ട വസ്ത്രങ്ങൾ എന്നവയെല്ലാം ഇത്തരത്തിൽ തങ്ങൾ ഇട്ടാൽ എങ്ങനെയുണ്ടാകും എന്ന് പരിശോധിക്കാൻ ഈ ആപ്പ് സഹായിക്കും എന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്.

എന്നാൽ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഈ ആപ്പ് ഇപ്പോൾ പ്രാരംഭ ഘട്ടത്തിലാണ് എന്നതാണ്. അ‌തായത് പരീക്ഷണാർഥത്തിലാണ് നിലവിൽ ഈ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഗൂഗിൾ ഡോപ്പ്ൾ ആപ്പ് എങ്ങനെ പ്രവർത്തിക്കുന്നു എന്ന് കൂടി നോക്കാം. ആദ്യം ഉപയോക്താക്കൾ അവരുടെ ഫുൾ ബോഡി ഫോട്ടോ ആപ്പിലേക്ക് അപ്‌ലോഡ് ചെയ്യണം. പിന്നെ, വസ്ത്രങ്ങളുടെ ചിത്രങ്ങളോ സ്‌ക്രീൻഷോട്ടുകളോ ഉപയോഗിച്ച് അ‌ത് സ്വന്തം ശരീരത്തിൽ എങ്ങനെ കാണുമെന്നതിന്റെ ദൃശ്യം സൃഷ്ടിക്കാനാകും.

ഗൂഗിൾ ഡോപ്പ്ൾ ആപ്പ്: ഡ്രസ് വാങ്ങാൻ ഒരു AI വെർച്വൽ ഫിറ്റിംഗ് റൂം

AI-യുടെയും ഇമേജ് പ്രോസസ്സിംഗിന്റെയും സമർത്ഥമായ ഉപയോഗത്തിലൂടെയാണ് ഈ ആപ്പ് പ്രവർത്തിക്കുന്നത്. ഒരു വസ്ത്രത്തിന്റെ ചിത്രം നൽകിയിട്ട് അ‌ത് നാം ഇട്ടാൽ എങ്ങനെയുണ്ട് എന്ന് കാണിക്കാൻ മാത്രമല്ല, അ‌തിനുമപ്പുറം, അ‌തിന്റെ ചെറിയ വീഡിയോ രൂപം സൃഷ്ടിക്കാൻ പോലും ഈ ആപ്പിലെ എഐ ഫീച്ചറുകൾക്ക് സാധിക്കും. ഇത് കൂടുതൽ ഫലപ്രദമായ ഒരു സംതൃപ്തി ഉപയോക്താവിന് നൽകും.

ഗൂഗിൾ ഡോപ്പ്ൾ ആപ്പിലൂടെ സൃഷ്ടിക്കുന്ന ചിത്രങ്ങളും വീഡിയോയും സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യാനും സോഷ്യൽ മീഡിയയിലും മറ്റും പോസ്റ്റ് ചെയ്യാനും സാധിക്കും എന്ന പ്രത്യേകതയുമുണ്ട്. ഓൺലൈനിൽ ഷോപ്പിങ്ങും മറ്റും വർധിച്ചുവരുന്ന ഇക്കാലത്ത് പർച്ചേസിങ് കൂടുതൽ ഈസിയാക്കാൻ ഈ ആപ്പ് സഹായിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. എന്നാൽ ഇന്ത്യക്കാർ ഈ ആപ്പ് കിട്ടാൽ അ‌ൽപ്പം കൂടി കാത്തിരിക്കണം. നിലവിൽ യുഎസിലെ ഐഒഎസ്, ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് മാത്രമാണ് ഇത് ലഭ്യമായിട്ടുള്ളത്.

More from GizBot

Best Mobiles in India

English summary
Google has launched a new app called Doppl. It's an AI-powered virtual fitting room that lets users try on clothes using their digital version. Once you choose an outfit, Doppl creates a stylized image showing you a digital version of yourself wearing it. The app can even create short AI-powered videos.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X