Home
Apps

സെര്‍ച്ചിംഗിലെ വിസ്മയമായ ഗൂഗിള്‍ ലെന്‍സ് ഇപ്പോള്‍ പ്ലേസ്‌റ്റോറില്‍ സ്വതന്ത്ര ആപ്പായി ലഭ്യമാണ്

By Gizbot Bureau

ദൃശ്യങ്ങള്‍ പരിശോധിച്ച് വിവരങ്ങള്‍ കണ്ടെത്തുന്നതിനായാണ് ഗൂഗിള്‍ ലെന്‍സ് നിര്‍മ്മിച്ചെടുത്തത്. ക്യാമറ ഉപയോഗിച്ചുളള സെര്‍ച്ചില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംയോജിപ്പിച്ചാണ് ഗൂഗിള്‍ ലെന്‍സ് പ്രവര്‍ത്തിക്കുന്നത്. സെര്‍ച്ചില്‍ അത്ഭുതകരമായ ഫലങ്ങള്‍ നല്‍കാന്‍ ഗൂഗിള്‍ ലെന്‍സിനു കഴിയും. കാണുന്നത് എന്താണെന്നു മനസ്സിലാക്കാനും അവയെ കുറിച്ചുളള വിവരങ്ങള്‍ നല്‍കാനും കഴിയുന്ന ദൃശ്യങ്ങളില്‍ അധിഷ്ഠിതമായ ടെക്‌നോളജിയാണ് ഗൂഗിള്‍ ലെന്‍സ്. അതായത് ലളിതമായി പറഞ്ഞാല്‍ നിങ്ങള്‍ കാണുന്ന ഒരു വസ്തുവിനെ കുറിച്ചുളള വിവരങ്ങള്‍ നല്‍കാന്‍ ലെന്‍സിന് സാധിക്കുമെന്ന് അര്‍ത്ഥം.

സെര്‍ച്ചിംഗിലെ വിസ്മയമായ ഗൂഗിള്‍ ലെന്‍സ് ഇപ്പോള്‍ പ്ലേസ്‌റ്റോറില്‍

ഇപ്പോള്‍ ഗൂഗിള്‍ ലെന്‍സ് സാന്‍ഡ്എലോണ്‍ ആപ്പായി പ്ലേസ്‌റ്റോറില്‍ ലഭ്യമാണ്. വിപണിയില്‍ ലഭ്യമാകുന്ന മിക്ക ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളിലും ഈ ആപ്പ് ലഭ്യമാണ്. നേരത്തെ ഗൂഗിള്‍ ലെന്‍സ് ഫോട്ടോസ് ആപ്പിലൂടെ പിക്‌സല്‍ ഫോണുകളിലും കുറച്ച് ഹൈ-എന്‍ഡ് ഫോണുകളിലും മാത്രമായിരിന്നു അവതരിപ്പിക്കപ്പെട്ടത്. ഈ ആപ്പ് ഉടന്‍ തന്നെ ഐഒഎസ് ഉപകരണങ്ങളിലും എത്തുമെന്നു പ്രതീക്ഷിക്കാം.

ഗൂഗിള്‍ ആപ്പില്‍ പുതുതായി എത്തിയ എല്ലാ സവിശേഷതകളും ഇപ്പോള്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറിലൂടെ നിങ്ങള്‍ക്കു കാണാം. അതില്‍ ടെക്‌സ്റ്റ് സെലക്ഷന്‍, ഒബ്ജക്ട് റെകഗ്നിഷന്‍, ലാന്റ്മാര്‍ക്ക് ഡിറ്റക്ഷനോടു കൂടിയ ബാര്‍കോഡ് സ്‌കാനിംഗ് എന്നീ പല ഫീച്ചറുകളും ഉണ്ട്.

വെബില്‍ നിന്നുളള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് വണ്‍പ്ലസ് 5, വണ്‍പ്ലസ് 5T, സാംസങ്ങ് ഗ്യാലക്‌സി എസ്8, നോക്കിയ പ്ലസ് എന്നീ ഫോണുകളിലാണ് ഗൂഗിള്‍ ലെന്‍സ് ലഭ്യമാകുന്നതെന്നാണ്. ഈ പറഞ്ഞ എല്ലാ ഫോണുകളും ആന്‍ഡ്രോയിഡ് ഓറിയോ പ്ലാറ്റ്‌ഫോമിലാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ആന്‍ഡ്രോയിഡ് ഓറിയോയില്‍ പ്രവര്‍ത്തിക്കുന്ന റെഡ്മി നോട്ട് 4ല്‍ മാത്രം ഈ ഗൂഗിള്‍ ലെന്‍സ് ആപ്പ് ലഭ്യമല്ല.

ഏകദേശമുളള എല്ലാ റിപ്പോര്‍ട്ടുകളും വ്യക്തമാക്കുന്നത് ഒരു പോലെ തന്നെയാണ്, അതായത് തിരഞ്ഞെടുത്ത ഫോണുകളില്‍ മാത്രമാണ് ഗൂഗിള്‍ ലെന്‍സ് ആപ്പ് ലഭ്യമാകുക. നിലവില്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറിലെ ആപ്പ് ലിസ്റ്റിംഗ് പേജില്‍ സൂചിപ്പിച്ചിരിക്കുന്നത് ഈ ആപ്പിന് ആന്‍ഡ്രോയിഡ് 6.0 അല്ലെങ്കില്‍ അതിനു മുകളിലുളള ഉയര്‍ന്ന പതിപ്പിലുളള ഫോണുകള്‍ വേണം എന്നാണ്.ഈ ആപ്പ് ക്യാമറയുമായി ബന്ധപ്പെടുത്തി പ്രവര്‍ത്തിപ്പിക്കുകയും കൂടാതെ ഗൂഗിളിന്റെ സെര്‍ച്ച് എഞ്ചിനും വിര്‍ച്ച്വല്‍ അസിസ്റ്റന്റും ഉപയോഗിക്കുന്നു.

നിങ്ങള്‍ ഗൂഗിള്‍ ലെന്‍സിലൂടെ നോക്കുമ്പോള്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ നിങ്ങള്‍ കാണുന്നതല്ല കാണുന്നത്. നിങ്ങളുടെ സഹായമില്ലാതെ നിങ്ങള്‍ കാണുന്നത് എന്തെന്നു മനസ്സിലാക്കാനും അതിനു കഴിയും. കൂടാതെ നിങ്ങള്‍ ഗൂഗിള്‍ ഫോട്ടോസില്‍ ശേഖരിച്ചിരിക്കുന്ന ചിത്രങ്ങളുടെ നേരെ ലെന്‍സ് പിടിച്ചാല്‍ അതിനെ പറ്റിയുളള വിവരങ്ങളും ലെന്‍സ് പറഞ്ഞു തരും.

Best Mobiles in India

English summary
Google Lens is now available as a standalone app on the PlayStore
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X