ഗൂഗിൾ മാപ്സ് സേവനങ്ങൾ തടസപ്പെട്ടു; വലഞ്ഞ് യൂസേഴ്സ്

|

ലോകത്തെ ഏറ്റവും ജനപ്രിയമായ നാവിഗേഷൻ ആപ്പാണ് ഗൂഗിൾ മാപ്‌സ്. ദശലക്ഷക്കണക്കിന് ആളുകൾ ദിവസേന പല വിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ആപ്ലിക്കേഷൻ കഴിഞ്ഞ ദിവസം മണിക്കൂറുകളോളം പ്രവർത്തന രഹിതമായത് യൂസേഴ്സിനെ വലച്ചു. മണിക്കൂറുകളോളം ലോകത്തിന്റെ പല ഭാഗങ്ങളിലും ഗൂഗിൾ മാപ്സ് സേവനം ലഭ്യമായില്ല. അമേരിക്കയിലും യുകെയിലും കാനഡയിലുമാണ് ഗൂഗിൾ മാപ്സ് സർവീസ് ഏറ്റവും കൂടുതൽ തടസപ്പെട്ടത്.

 

ഗൂഗിൾ മാപ്സ്

അമേരിക്കയിലെ വിവിധ സ്റ്റേറ്റ്സുകളിലായി 12,000 ത്തിൽ അധികം യൂസേഴ്സ് ഗൂഗിൾ മാപ്സ് സേവനങ്ങൾ തടസപ്പെടുന്നതായി റിപ്പോർട്ട് ചെയ്തു. പിന്നാലെ ഗൂഗിൾ മാപ്‌സ് പ്രവർത്തനരഹിതമാണെന്ന് ഡൗൺഡിറ്റക്ടറും റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച രാവിലെയും ഡൌൺഡിറ്റക്ടറിൽ ഗൂഗിൾ മാപ്സ് തടസപ്പെടുന്നതായി ചില പരാതികൾ വന്നിരുന്നു. ഗൂഗിൾ മാപ്‌സ് മാത്രമല്ല, ഗൂഗിൾ സെർച്ച് എഞ്ചിൻ തടസപ്പെടുന്നതായും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 887 ഉപയോക്താക്കളാണ് ഗൂഗിൾ ആക്സസ് ലഭിക്കുന്നില്ലെന്ന് റിപ്പോർട്ട് ചെയ്തത്.

ഗൂഗിൾ ഹോംപേജിൽ ഇന്റർനെറ്റ് വേഗം പരിശോധിക്കാംഗൂഗിൾ ഹോംപേജിൽ ഇന്റർനെറ്റ് വേഗം പരിശോധിക്കാം

യുകെ

യുകെയിൽ 2,000 ത്തിൽ കൂടുതൽ ഉപയോക്താക്കൾ ഗൂഗിൾ മാപ്സ് സേവനം ഉപയോഗിക്കാൻ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതായി റിപ്പോർട്ട് ചെയ്തു. കാനഡയിൽ, 1,763 ഉപയോക്താക്കളും ഗൂഗിൾ മാപ്സ് ഉപയോഗിക്കാൻ സാധിക്കുന്നില്ലെന്ന് റിപ്പോർട്ട് ചെയ്തിരുന്നു. അതേ സമയം ഇന്ത്യയിൽ ഗൂഗിൾ മാപ്സ് സേവനത്തിൽ വ്യാപക തടസങ്ങൾ നേരിട്ടിരുന്നില്ല. ആഗോള ട്രാക്കറിൽ ഇന്ത്യയിൽ നിന്നും 288 റിപ്പോർട്ടുകൾ മാത്രമാണ് രജിസ്റ്റർ ചെയ്തത്.

ഗൂഗിൾ സെർച്ച്
 

ഗൂഗിൾ സെർച്ച് എഞ്ചിനുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വളരെപ്പെട്ടെന്ന് പരിഹരിക്കുകയും ചെയ്തിരുന്നു. രാത്രി 9:38 ന് 135 പരാതികൾ ലഭിച്ചപ്പോൾ, 10 മണിയോടെ പരാതികളുടെ എണ്ണം 103 ആയി കുറഞ്ഞു. ഗൂഗിൾ മാപ്സ് സേവനങ്ങളിൽ ഇപ്പോൾ തടസങ്ങൾ ഒന്നുമില്ലെന്നാണ് ഡൌൺഡിറ്റക്ടർ സൂചിപ്പിക്കുന്നത്. ഒറ്റപ്പെട്ട ഫ്ലാഗുകൾ ഉണ്ടെങ്കിലും സേവനത്തിൽ വ്യാപക തടസം നേരിടുന്നത് പോലെയുള്ള പ്രശ്നങ്ങൾ ഒന്നും തന്നെയില്ല. ​ഗൂ​ഗിൾ മാപ്സിൽ നേരിട്ട പ്രശ്നങ്ങൾ സൈബ‍ർ ലോകത്ത് വലിയ ച‍‍ർച്ച വിഷയം ആയിരുന്നു. നവമാധ്യമങ്ങളിൽ ട്രോളുകളും മറ്റും വ്യാപകമായി പ്രചരിച്ചിരുന്നു.

സ്മാർട്ട്ഫോൺ വിപണിയിൽ പുതിയ അധ്യായം, 4ജി ഫോണുകളെക്കാൾ വിൽപ്പന 5ജി ഫോണുകൾക്ക്സ്മാർട്ട്ഫോൺ വിപണിയിൽ പുതിയ അധ്യായം, 4ജി ഫോണുകളെക്കാൾ വിൽപ്പന 5ജി ഫോണുകൾക്ക്

ഗൂഗിൾ മാപ്പിൽ ലൊക്കേഷൻ അഡ്രസ് തിരുത്താം

ഗൂഗിൾ മാപ്പിൽ ലൊക്കേഷൻ അഡ്രസ് തിരുത്താം

ഗൂഗിൾ മാപ്സ് വഴി ലൊക്കേഷനുകളും അഡ്രസുകളും തേടിപ്പോകുന്ന സമയത്ത് പലപ്പോഴും തെറ്റായ അഡ്രസുകളിലേക്ക് നാം എത്താറുണ്ട്. ഒന്നുകിൽ അഡ്രസ് തെറ്റാകുന്നതോ അല്ലെങ്കിൽ ലൊക്കേഷനിൽ കാണേണ്ട സ്ഥാപനം മറ്റൊരിടത്തേക്ക് മാറ്റിയതോ ആയിരിക്കാം കാരണം. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഗൂഗിൾ മാപ്സിൽ ഓപ്ഷനുകൾ ഉണ്ട്. പ്രത്യേകിച്ചും തെറ്റായ അഡ്രസുകൾ തിരുത്താൻ. മാപ്സിൽ പരസ്യമായി അഡ്രസ് ചേർക്കാനോ എഡിറ്റ് ചെയ്യാനോ ഗൂഗിൾ തങ്ങളുടെ ഉപയോക്താക്കളെ അനുവദിക്കുന്നു. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

കമ്പ്യൂട്ടർ വഴി ഗൂഗിൾ മാപ്സിലെ അഡ്രസ് മാറ്റാം

കമ്പ്യൂട്ടർ വഴി ഗൂഗിൾ മാപ്സിലെ അഡ്രസ് മാറ്റാം

 • ആദ്യം നിങ്ങളുടെ പിസിയിലെ വെബ് ബ്രൗസറിൽ ഗൂഗിൾ മാപ്സ് തുറക്കുക.
 • മുകളിൽ ഇടത് കോണിലുള്ള സെർച്ച് ബാറിൽ മാറ്റേണ്ട അഡ്രസ് സെർച്ച് ചെയ്യുക.
 • ഇടത് വശത്തുള്ള ലൊക്കേഷൻ വിഭാഗത്തിൽ, സജസ്റ്റ് ആൻ എഡിറ്റ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് താഴേക്ക് സ്ക്രോൾ ചെയ്യുക.
 • ചേഞ്ച് നെയിം ഓർ അദർ ഡീറ്റെയ്ൽസ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
 • ഇനി അഡ്രസിൽ വരുത്തേണ്ട മാറ്റങ്ങൾ എന്റർ ചെയ്യുക.
 • സ്മാർട്ട്ഫോണിൽ വെള്ളം കയറിയാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾസ്മാർട്ട്ഫോണിൽ വെള്ളം കയറിയാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  ഐഫോണിലും ആൻഡ്രോയിഡിലും ഗൂഗിൾ മാപ്സിലെ അഡ്രസ് മാറ്റാം

  ഐഫോണിലും ആൻഡ്രോയിഡിലും ഗൂഗിൾ മാപ്സിലെ അഡ്രസ് മാറ്റാം

  • ആദ്യം നിങ്ങളുടെ സ്മാർട്ട്ഫോണിൽ ഗൂഗിൾ മാപ്സ് ആപ്പ് തുറക്കുക.
  • സെർച്ച് ബാറിൽ മാറ്റം വരുത്തേണ്ട അഡ്രസ് സെർച്ച് ചെയ്യുക.
  • ലൊക്കേഷൻ നെയിമിൽ ടാപ്പ് ചെയ്‌ത് മുകളിലേക്ക് സ്വൈപ്പ് ചെയ്യുക.
  • സജസ്റ്റ് ആൻ എഡിറ്റ് ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
  • ചേഞ്ച് നെയിം ഓർ അദർ ഡീറ്റെയ്ൽസ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  • ലൊക്കേഷൻ അഡ്രസിൽ ആവശ്യമുള്ള മാറ്റങ്ങൾ വരുത്തുക

Best Mobiles in India

English summary
Google Maps is the most popular navigation app in the world. The application, which is used by millions of people for various purposes on a daily basis, has been down for hours. Google Maps service wasn't available in many parts of the world for hours. The Google Maps service has been disrupted in the US, UK and Canada.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X