ഗൂഗിള്‍ മാപ്‌സ്‌ ഗൊ ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ്‌ ചെയ്യാം

Posted By: Archana V

ന്യൂഡല്‍ഹിയില്‍ നടന്ന ഒരു ചടങ്ങില്‍ വച്ച്‌ കഴിഞ്ഞാഴ്‌ചയാണ്‌ ഗൂഗിള്‍ ഇന്ത്യയില്‍ ആന്‍ഡ്രോയ്‌ഡ്‌ ഒറിയോ( ഗൊ എഡിഷന്‍) അവതരിപ്പിക്കുന്നത്‌ സംബന്ധിച്ച്‌ പ്രഖ്യാപനം നടത്തിയത്‌. ഒറിയോയുടെ ലഘുപതിപ്പാണ്‌ ആന്‍ഡ്രോയ്‌ഡ്‌ ഗൊ ഇത്‌ പിന്നീട്‌ ഏറ്റവും പുതിയ ആന്‍ഡ്രോയ്‌ഡായി വികസിപ്പിച്ച്‌ എന്‍ട്രിലെവല്‍ ഡിവൈസുകളില്‍ സുഗമമായി പ്രവര്‍ത്തിപ്പിക്കാം.

ഗൂഗിള്‍ മാപ്‌സ്‌ ഗൊ ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ്‌ ചെയ്യ

512 എംബി മുതല്‍ 1ജിബി വരെയുള്ള റാമോട്‌ കൂടിയ ഡിവൈസുകള്‍ക്ക്‌ ഒഎസ്‌ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. ജിമെയില്‍, അസ്സിസ്റ്റന്റ്‌, ഫയല്‍സ്‌ ഗൊ, മാപ്‌സ്‌ തുടങ്ങി വിവിധ ആപ്പുകളുടെ ലഘുപതിപ്പുകള്‍ ഗൂഗിള്‍ അവതരിപ്പിക്കുന്നുണ്ട്‌. ഇത്തരം ഡിവൈസുകളില്‍ സാവധാനം ഇവ ലഭ്യമായി തുടങ്ങും.

ഇതുവരെ ഫയല്‍സ്‌ ഗൊ ഫയല്‍ മാനേജര്‍ മാത്രമാണ്‌ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും പ്രത്യേകമായി ഡൗണ്‍ലോഡ്‌ ചെയ്യാന്‍ ലഭ്യമായിരുന്നത്‌.

എന്നാല്‍, ഇപ്പോള്‍ ഇതിന്‌ മാറ്റം വരുകയാണ്‌. ഗൂഗിള്‍ മാപ്‌സ്‌ ഗൊ ആപ്പ്‌ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ്‌ ചെയ്‌തെടുക്കാം. ഗൂഗിള്‍ അസിസ്‌റ്റന്റിന്റെയും ജിമെയിലിന്റെ സമാനമായ ലൈറ്റ്‌ ആപ്പുകള്‍ ഉടന്‍ ലഭ്യമാക്കി തുടങ്ങുമെന്ന്‌ ഗൂഗിള്‍ പറഞ്ഞു.

ആന്‍ഡ്രോയ്‌ഡ്‌ 4.1 മുതല്‍ മുകളിലേക്കുള്ളവ പ്രവര്‍ത്തിപ്പിക്കുന്ന ആന്‍ഡ്രോയ്‌ഡ്‌ ഫോണുകളില്‍ പുതിയ ഗൂഗിള്‍ മാപപ്‌സ്‌ ഗൊ ആപ്പ്‌ ലഭ്യമാകും. 1ജിബിയോ അതില്‍ താഴെയോ റാം ശേഷി വരുന്ന ഡിവൈസുകളാണിത്‌. താഴ്‌ന്ന -റാം ഫോണുകളില്‍ പ്ലേസ്റ്റോറില്‍ നിന്നും മാപ്‌സ്‌ ഗൊ എടുക്കാം.

ഗൂഗിള്‍ മാപ്‌സ്‌ ആപ്പിന്റെ ലഘുപതിപ്പാണ്‌ ഇതെങ്കിലും കുറഞ്ഞമെമ്മറി ഉള്ള ഡിവൈസുകളില്‍ സുഗമമായി പ്രവര്‍ത്തിക്കുന്നതിനായി ഡിസൈന്‍ ചെയ്‌തതാണ്‌. പരിമിതമായ നെറ്റ്‌വര്‍ക്കിലും സുഗമമായി പ്രവര്‍ത്തിക്കുമെന്നാണ്‌ പ്രതീക്ഷ. പ്രധാന ആപ്പിലെ പോലെ ലൊക്കേഷന്‍, തത്സമയ ഗതാഗത വിവരങ്ങള്‍, നിര്‍ദ്ദേശങ്ങള്‍, മറ്റു വിവരങ്ങള്‍ എന്നിവ ലഭ്യമാക്കും. ലക്ഷകണക്കിന്‌ സ്ഥലങ്ങള്‍ സംബന്ധിച്ച്‌ ഫോണ്‍ നമ്പര്‍ , മേല്‍വിലാസം പോലുള്ള വിവരങ്ങള്‍ തിരഞ്ഞ്‌ കണ്ടുപിടിക്കാം.

'ചുവപ്പാണ് പുതിയ കറുപ്പ്' എന്ന് തെളിയിക്കുന്ന 2017ലെ ചുവന്ന സ്മാര്‍ട്ട്‌ഫോണുകള്‍!

ഗൂഗിള്‍ മാപ്‌സ്‌ ഗൊ 70 ഓളം ഭാഷകളില്‍ ലഭ്യമാകും. ഇരുനൂറോളം രാജ്യങ്ങളില്‍ കൃത്യമായ മാപ്പുകളും ഫീച്ചറുകള്‍ നല്‍കുന്നുണ്ട്‌. ഇതിന്‌ പുറമെ നൂറ്‌ ദശലക്ഷത്തിലേറ സ്ഥലങ്ങളില്‍ വിശദമായ ബിസിനസ്സ്‌ വിവരങ്ങളും നല്‍കുന്നുണ്ട്‌. ഏഴായിരത്തോളം ഏജന്‍സികള്‍, 3.8 ദശലക്ഷം സ്‌റ്റേഷനുകള്‍, 20,000 നഗരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഗതാഗത വിവരങ്ങളും ഉപയോക്താക്കള്‍ക്ക്‌ ലഭിക്കും.

പുതിയ സ്‌മാര്‍ട്‌ഫോണ്‍ ഉപയോക്താക്കളെ ഇന്റര്‍നെറ്റിലേക്ക്‌ വരുന്നതിനും വെബ്‌ എളുപ്പത്തില്‍ ഉപയോഗിക്കുന്നതിനും സഹായിക്കുക എന്നതാണ്‌ ഗൂഗിള്‍ ഗൊ വികസിപ്പിച്ചതിന്റെ പ്രധാന ലക്ഷ്യമെന്ന്‌ ഗൂഗിളിന്റെ എന്‍ജിനീയറിങ്‌ വിഭാഗം വിപി ഷഹിധര്‍ താക്കൂര്‍ ഗൂഗിള്‍ ഫോര്‍ ഇന്ത്യ ഇവന്റില്‍ നേരത്തെ പറഞ്ഞിരുന്നു.

ചെലവ്‌ കുറഞ്ഞ ഡിവൈസില്‍ വളരെ എളുപ്പം ആന്‍ഡ്രോയ്‌ഡ്‌ അനുഭവം നേടാന്‍ ഉപയോക്താക്കളെ സഹായിക്കുന്നതിനായി ഇന്ത്യന്‍ വിപണിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന വ്യക്തമായ ലക്ഷ്യത്തോടെയാണ്‌ ആന്‍്‌ഡ്രോയ്‌ഡ്‌ ഒറിയൊ ( ഗൊ എഡിഷന്‍) പുറത്തിറക്കിയിരിക്കുന്നത്‌.

English summary
Starting today, Android users can try out a new Google Maps Go app that's a lighter version of Google Maps.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot