ബൈക്കേഴ്‌സിന്‌ അനുഗ്രഹമായി ഗൂഗിള്‍ മാപ്‌സിന്റെ മോട്ടോര്‍സൈക്കിള്‍ മോഡ്‌

Posted By: Archana V

ബൈക്ക്‌ യാത്രികര്‍ക്കായി ഗൂഗിള്‍ മാപ്‌ അവതരിപ്പിച്ച പുതിയ ഫീച്ചറാണ്‌ മോട്ടോര്‍സൈക്കിള്‍ മോഡ്‌ അഥവ ടുവീലര്‍ മോഡ്‌. ഈ മോഡിലൂടെ ബൈക്ക്‌ യാത്രികര്‍ക്ക്‌ അവര്‍ക്ക്‌ മാത്രമായുള്ള നാവിഗേഷന്‍ തിരഞ്ഞെടുക്കാന്‍ കഴിയും. ഫോര്‍വീലറുകള്‍ക്ക്‌ ലഭ്യമാകാത്ത ഏറ്റവും മികച്ച റൂട്ടായിരിക്കും ഇത്‌ അവര്‍ക്ക്‌ കാണിച്ച്‌ കൊടുക്കുന്നത്‌.

ബൈക്കേഴ്‌സിന്‌ അനുഗ്രഹമായി ഗൂഗിള്‍ മാപ്‌സിന്റെ മോട്ടോര്‍സൈക്കിള്‍ മോഡ്

ബൈക്ക്‌ യാത്രികര്‍ക്ക്‌ ഏറ്റവും മികച്ച റൂട്ടുകളും ഇടിഎ( എത്തിരുന്നതിന്‌ കണക്കാക്കുന്ന സമയം) യും കാണിച്ച്‌ കൊടുക്കുംനല്‍കും എന്നതാണ്‌ ഇതിന്റെ സവിശേഷത.

ഫോര്‍വീലറുകളില്‍ നിന്നുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കിയുള്ള സാധാരണ ഇടിഎ വിവരങ്ങളില്‍ നിന്ന്‌ അല്ലാതെ ബൈക്ക്‌ യാത്രികരില്‍ നിന്നും മാത്രമായി സ്വീകരിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കിയായിരിക്കും ഇടിഎ കണക്കാക്കുന്നത്‌. ഇത്‌ തമ്മില്‍ വളരെ വലിയ വ്യത്യാസം ഉണ്ടായിരിക്കും. ഇടുങ്ങിയ വഴികളില്‍ കാര്‍ ഡ്രൈവര്‍മാരേക്കാള്‍ എളുപ്പത്തില്‍ ബൈക്കേഴ്‌സിന്‌ യാത്ര ചെയ്യാന്‍ കഴിയും.

മുകളില്‍ കാണിച്ചിരിക്കുന്ന ചിത്രത്തില്‍ നിന്നും ഇത്‌ മനസിലാക്കാം. ചിലപ്പോള്‍ ഒരേ ദൂരം ഓടിയെത്താന്‍ ബൈക്കിനേക്കാള്‍ കൂടുതല്‍ സമയം കാര്‍ എടുത്തേക്കും .

ഗൂഗിള്‍ മാപ്പ്‌സിന്റെ മോട്ടോര്‍സൈക്കിള്‍ മോഡ്‌ ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളിലെ ജനങ്ങള്‍ക്കാണ്‌ കൂടുതല്‍ പ്രയോജനപ്പെടുക എന്ന്‌ ആന്‍ഡ്രോയ്‌ഡ്‌ പോലീസ്‌ അഭിപ്രായപ്പെടുന്നു. കാരണം ഇവിടെ പല റൂട്ടുകളും കാറുകള്‍ക്ക്‌ പോകാന്‍ കഴിയുന്ന വീതിയിലുള്ളതല്ല. ഈ വഴികള്‍ ബൈക്ക്‌ യാത്രികര്‍ക്ക്‌ പ്രയോജനപ്പെടുത്താന്‍ കഴിയും.

ജിയോ ക്യാഷ് ബാക്ക് ഓഫര്‍, ഡാറ്റ ഓഫര്‍ ഫോണുകള്‍: ഐഫോണ്‍ 8, റെഡ്മി 5എ, പിക്‌സല്‍ 2....

ഇന്ത്യയില്‍ ഈ സേവനം നിലവില്‍ ലഭ്യമായി തുടങ്ങി. ഗൂഗിള്‍ മാപ്‌സ്‌ ആപ്പില്‍ അപ്‌ഡേറ്റുകള്‍ വന്നു തുടങ്ങിയിട്ടുണ്ട്‌. പുതിയ വേര്‍ഷന്‍ ആന്‍ഡ്രോയ്‌ഡില്‍ ഗൂഗിള്‍മാപ്‌സിന്റെ 9.67.1 പതിപ്പിലാണ്‌ ലഭ്യമാവുക.

അപ്‌ഡേറ്റ്‌ സ്വീകരിച്ചതിന്‌ ശേഷം ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക്‌ വോക്‌, ഡ്രൈവ്‌ ഓപ്‌്‌ഷനുകള്‍ക്ക്‌ ഒപ്പം ടൂ-വീലര്‍ ഓപ്‌ഷനും ലഭിക്കും. നാവിഗേഷന്‍, ഗെറ്റ്‌ ഡയറക്ടഷന്‍ എന്നിവ പോലെയാണ്‌ ടാബുകളില്‍ ഇത്‌ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌.

ഈ ഫീച്ചര്‍ ഇപ്പോഴാണ്‌ പുറത്തിറക്കിയത്‌ , അതിനാല്‍ ബൈക്ക്‌ യാത്രികര്‍ക്ക്‌ കൃത്യം ഇടിഎ ലഭ്യമാക്കുന്നതിന്‌ ഏതാനം ആഴ്‌ചകള്‍കൂടി എടുത്തേക്കും.

ഗൂഗിള്‍ മാപ്‌സില്‍ മോട്ടോര്‍സൈക്കിള്‍ മോഡ്‌ ഉണ്ടാകുന്നത്‌ നല്ലതാണെങ്കിലും ബൈക്ക്‌ ഓടിച്ചു കൊണ്ടിരിക്കുമ്പോള്‍ റൂട്ട്‌ സംബന്ധിച്ചുള്ള വിവരങ്ങള്‍ നോക്കി കൊണ്ടിരിക്കുന്നത്‌ സുരക്ഷിതമല്ല എന്ന കാര്യം ശ്രദ്ധയില്‍ ഉണ്ടായിരിക്കണം.

Read more about:
English summary
Google Maps has got the Motorcycle Mode aka Two-wheeler mode for the riders and the feature is already live in India.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot