ബസില്‍ നിന്നും ഉറങ്ങിപ്പോയാല്‍ എങ്ങനെ ഗൂഗിള്‍ മാപ്പ് നിങ്ങളെ സഹായിക്കും?

By: Samuel P Mohan

ഗൂഗിള്‍ മാപ്പ് ഉപഭോക്താക്കള്‍ക്ക് മറ്റൊരു സവിശേഷതയുമായി എത്തിയിരിക്കുന്നു. അതായത് പൊതു ഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് സഹായകരമാകുന്ന ആപ്പ് പുറത്തിറക്കാനാണ് ഗൂഗിള്‍ ലക്ഷ്യമിടുന്നത്.

ബസില്‍ നിന്നും ഉറങ്ങിപ്പോയാല്‍ എങ്ങനെ ഗൂഗിള്‍ മാപ്പ് നിങ്ങളെ സഹായിക്കു

പല ഉപഭോക്താക്കളും ബസില്‍ കയറി ടിക്കറ്റ് എടുത്തു കഴിഞ്ഞാല്‍ ഉറങ്ങുന്ന ശീലം ഉളളവരാണ്. കൂടാതെ ചിലര്‍ തങ്ങളുടെ സ്റ്റോപ്പില്‍ ഇറങ്ങാന്‍ മറക്കുകയും ചെയ്യുന്നു. ഇങ്ങനെയുളളവരെ സഹായിക്കാനാണ് ഗൂഗിള്‍ മാപ്പ് ഈ സവിശേഷതയുമായി എത്താന്‍ പോകുന്നത്.

ഗൂഗിള്‍ മാപ്പിന്റെ നാവിഗേഷന്‍ മോഡ് ഓണ്‍ ചെയ്തു വച്ചാല്‍ ഉപഭോക്താക്കള്‍ക്ക് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ ലഭിക്കും. അതായത് യാത്രയ്ക്കിടെ ലക്ഷ്യസ്ഥാനം എത്താറായാല്‍ ഉപഭോക്താവിന്റെ ഫോണില്‍ പുഷ് നോട്ടിഫിക്കേഷന്‍ ലഭിക്കും എന്ന് അര്‍ത്ഥം. ഈ ഫീച്ചര്‍ ആന്‍ഡ്രോയിഡ് ഫോണിലായിരിക്കും ആദ്യം എത്തുന്നത്.

സാധാരണ എങ്ങനെയാണോ നിങ്ങള്‍ ഗൂഗിള്‍ മാപ്പ് ഉപയോഗിക്കുന്നത് അതു പോലെ തന്നെയാണ്, അതായത് ആദ്യം മാപ്പില്‍ സൈന്‍ ഇന്‍ ചെയ്തതിനു ശേഷം നിങ്ങള്‍ക്ക് എത്തേണ്ട സ്ഥാനം സെറ്റ് ചെയ്യുക. അതിനു ശേഷം ഡയറക്ഷന്‍സ് തിരഞ്ഞെടുക്കുക. ഇനി നിങ്ങളുടെ യാത്ര മാര്‍ഗ്ഗം കാണുന്നതിനോടൊപ്പം സ്ഥലം എത്താറായാല്‍ പുഷ് നോട്ടിഫിക്കേഷനും ഇതിനോടൊപ്പം നിങ്ങള്‍ക്കു ലഭിക്കുന്നു.

കാനഡയില്‍ ലഭ്യമായ ട്രാന്‍സിറ്റ് എന്ന പേരിലുളള ഒരു ആപ്ലിക്കേഷനാണ് ഇത് ആദ്യമായി കൊണ്ടു വന്നത്. ഇതിലെ 'ഗോ' എന്ന ഫീച്ചര്‍ ബസ്, സബവേ യാത്രകളില്‍ ഉപഭോക്താക്കള്‍ക്ക് വഴികാട്ടി ആകുന്നത്.

സൗജന്യപ്പെരുമഴയുമായി ഷവോമി ഫാന്‍ സെയില്‍

ലൊക്കേഷൻ ഷെയറിംഗ്, നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട സ്ഥലങ്ങളെ കുറിച്ചുളള വിവരങ്ങള്‍ എന്നിവയും പുതിയ മാപ്പില്‍ ഉണ്ടായിരിക്കും. ഇതു കൂടാതെ വാഹനം പാര്‍ക്ക് ചെയ്ത സ്ഥലത്തെ കുറിച്ച് അറിയാനും, പരിചയമില്ലാത്ത സ്ഥലങ്ങളില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവര്‍ക്കും പൊരു ഗതാഗത സംവിധാനങ്ങളെ ആശ്രയിക്കുന്നവര്‍ക്കും ഗൂഗിളിന്റെ പുതിയ അപ്‌ഡേഷന്‍ ഏറെ ഉപയോഗപ്രദമാകും.Read more about:
English summary
Google Maps to soon alert you when to get off the bus
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot