ഗൂഗിള്‍ മാപ്‌സ് മലയാളത്തില്‍ എങ്ങനെ സംസാരിക്കും?

Posted By: Samuel P Mohan

ഗൂഗിള്‍ മാപ്‌സില്‍ പുതിയ സവിശേഷത എത്തിയിരിക്കുന്നു. അതായത് മാതൃഭാഷ പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി എത്തിയിരിക്കുന്നു ഗൂഗിള്‍ മാപ്‌സ്. ഗൂഗിളിന്റെ ഡെസ്‌ക്ടോപ്പ് മൊബൈല്‍ പതിപ്പുകളിലാണ് ഈ സവിശേഷത എത്തിയിരിക്കുന്നത്.

ഗൂഗിള്‍ മാപ്‌സ് മലയാളത്തില്‍ എങ്ങനെ സംസാരിക്കും?

എന്നാല്‍ ആഴ്ചകള്‍ക്കു മുന്‍പാണ് ഈ സവിശേഷത ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ അവതരിപ്പിച്ചത്. ഈ അടുത്തിടെ മാപ്പില്‍ ഇംഗ്ലീഷിനോടൊപ്പം മലയാളം ഉള്‍പ്പെടെയുളള ഭാഷകളില്‍ സ്ഥലപ്പേരുകള്‍ നല്‍കിക്കൊണ്ട് ഗൂഗിള്‍ മാസ് പരിഷ്‌കരിച്ചിരുന്നു.


ഗൂഗിളിന്റെ പുതിയ സവിശേഷതയിലെ ഭാഷകള്‍

ബംഗാളി, ഗുജറാത്തി, കന്നട, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിലാണ് ശബ്ദ നിര്‍ദ്ദേശം നല്‍കുന്നത്. ഇംഗ്ലീഷ് പരിജ്ഞാനമുളളവരുടെ എണ്ണം വളരെ കുറവായതിനെ തുടര്‍ന്നാണ് ഇന്ത്യയില്‍ പ്രാദേശിക ഭാഷകളില്‍ സേവനം വ്യാപിപ്പിക്കാന്‍ ഗൂഗിള്‍ ഉള്‍പ്പെടെയുളള കമ്പനികള്‍ ശ്രമിച്ചു വരുന്നത്.

ഈ സവിശേഷത എങ്ങനെ ഉപയോഗിക്കാം?

ഈ സവിശേഷത പ്രയോജനപ്പെടുത്തണമെങ്കില്‍ ഗൂഗിള്‍ മാപ്‌സിലെ സെറ്റിംഗ്‌സില്‍ ഭാഷ തിരഞ്ഞെടുത്താല്‍ മതി.

Settings> Navigation Settings> Voice Selection> Choose Language എന്ന് ചെയ്യുക.

200 മീറ്റര്‍ കഴിയുമ്പോള്‍ വലത്തോട്ട് തിരിയുക, 50 മീറ്റര്‍ കഴിയുമ്പോള്‍ യൂ ടേണ്‍ എടുക്കുക തുടര്‍ന്ന നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു. എന്നാല്‍ ഇതു കൂടാതെ ജിപിസ് കണക്ഷന്‍ ഇല്ലാത്ത സമയത്ത് 'ജിപിഎസ് കണക്ഷന്‍ നഷ്ടമായി' എന്നും ഗൂഗിള്‍ നിര്‍ദ്ദേശം നല്‍കും.

ഗൂഗിള്‍ മാപ്‌സിന്റെ ഏറ്റവും പുതിയ മറ്റൊരു സവിശേഷത

ബസ്, ട്രയില്‍ യാത്രകള്‍ക്കിടെ ഇറങ്ങേണ്ട സ്ഥലം മാറിപ്പോകുന്ന അനേകം പേരുണ്ട്. യാത്രയ്ക്കിടെ ലക്ഷ്യ സ്ഥലം എത്താറായാല്‍ ഉപഭോക്താവിന്റെ ഫോണില്‍ പുഷ് നോട്ടിഫിക്കേഷന്‍ നല്‍കുന്ന ഫീച്ചറാണിത്. ഇതിനായി സാധാരണ യാത്രമാര്‍ഗ്ഗം അന്വേഷിക്കാന്‍ ചെയ്യാറുളള പോലെ ഗൂഗിള്‍ മാപ്പില്‍ സൈന്‍ ഇന്‍ ചെയ്ത ശേഷം ലക്ഷ്യ സ്ഥാനം സെറ്റ് ചെയ്യുക.

അതിനു ശേഷം ഡയറക്ഷന്‍സ് തിരഞ്ഞെടുക്കുക. നിങ്ങളുടെ യാത്രാമാര്‍ഗ്ഗം കാണുന്നതിനോടൊപ്പം സ്ഥലമെത്താറായാല്‍ മാപ്പില്‍ നിന്നും പുഷ് നോട്ടിഫിക്കേഷനും ലഭിക്കും.

ഷവോമി ടിവിയുമായി മത്സരിക്കാന്‍ വിയു 4കെ UHD ആന്‍ഡ്രോയിഡ് ടിവി എത്തി

English summary
Google Maps automatically takes you to a country domain and shows place names in a country's local languages. You can change a country domain or language by using Google Maps.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot