Home
Apps

ഈ ഗൂഗിൾ മാപ്‌സ് ട്രിക്ക് ഒരല്പം കൂടെ നിങ്ങൾക്ക് പെട്രോൾ ലാഭിക്കാൻ സഹായിക്കും!

By Gizbot Bureau

വർദ്ധിച്ചുവരുന്ന പെട്രോൾ ഡീസൽ വില കാരണം ഏറ്റവുമധികം വലയുന്ന സാധാരണക്കാരായ ആളുകളെ റോഡിൽ അല്പമെങ്കിലും ആശ്വാസം നൽകുന്നത് ഗൂഗിൾ മാപ്പ്‌സ് ആണെന്നത് നമുക്കറിയാം. ദൂരമനുസരിച്ചും ട്രാഫിക്ക് അനുസരിച്ചും ഏറ്റവും എളുപ്പത്തിൽ എത്താവുന്ന അടുത്തുള്ള റൂട്ട് കൃത്യമായി മാപ് നമുക്ക് ഓരോ സമയങ്ങളിലായി കാണിച്ചു തന്നുകൊണ്ടേയിരിക്കും.

ഈ ഗൂഗിൾ മാപ്‌സ് ട്രിക്ക് ഒരല്പം കൂടെ നിങ്ങൾക്ക് പെട്രോൾ ലാഭിക്കാൻ സഹായ

എന്നാൽ ഇത്രയധികം സൗകര്യങ്ങൾ തരുന്ന ഗൂഗിളിന്റെ ഈ മാപ്‌സ് സേവനത്തിൽ നമുക്കറിയാത്ത മറ്റു ചില സവിശേഷതകൾ കൂടെയുണ്ട്. രണ്ടു സ്ഥലങ്ങളോടൊപ്പം മറ്റു സ്ഥലങ്ങളിലേക്കുള്ള ദൂരം കൂടെ താരതമ്യം ചെയ്യുന്ന സൗകര്യം ഇവിടെ ഏറെ പ്രസക്തമായ ഒന്നുകൂടിയാണ്. ഒന്നുകൂടെ എളുപ്പം നിങ്ങൾക്ക് ഒരു സ്ഥലത്തേക്ക് എത്താം എന്നത് മാത്രമല്ല, ഒരല്പം ഇന്ധനം കൂടെ ലാഭിക്കുകയും ചെയ്യാം. എങ്ങനെയാണ് ഈ സേവനം ഉപയോഗിക്കേണ്ടത് എന്ന് നോക്കാം.

ഫോണിൽ എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നാണ് ഇവിടെ പറയുന്നത്. ആരും ഡെസ്‌ക്‌ടോപ്പും പിടിച്ച് ട്രാഫിക്കിൽ നിൽക്കില്ലല്ലോ.

1. ഗൂഗിൾ മാപ്‌സ് ആപ്പ് തുറക്കുക.

2. ഇനി ആദ്യ സ്ഥലം ലൊക്കേറ്റ് ചെയ്യുക. ശേഷം അവിടെ റെഡ് പിൻ മാർക്ക് ചെയ്യുക.

3. ശേഷം താഴെയുള്ള സ്ഥലത്തിന്റെ പേര് ടാപ്പ് ചെയ്യുക.

4. ഇനി മുകളിലേക്ക് പൊങ്ങിവരുന്ന മെനുവിൽ നിന്ന് 'Measure Distance' ടാപ്പ് ചെയ്യുക.

5. ശേഷം നിങ്ങൾക്ക് സ്വയം എവിടേക്കാണോ ദൂരം അളക്കേണ്ടത് അവിടേക്ക് നീക്കി നോക്കാം. നീക്കുംതോറും ദൂരം കൂടുന്നത് കാണാം.

6. അവിടെയുള്ള ആഡ് + ബട്ടൺ ഉപയോഗിച്ചു ഇതുപോലെ നിരവധി സ്ഥലങ്ങൾ അളക്കാം.

7. ഇതിന് ശേഷം ഇതിൽ ഓരോ സ്ഥലങ്ങളിലേക്കും ഉള്ള ദൂരവും മറ്റും നിങ്ങൾക്ക് കാണാം.

ഇനി ഡെസ്ക്‌ടോപ്പിൽ ആണെങ്കിലും ഈ രീതി ഉപയോഗിക്കാം. അല്പം ചില മാറ്റങ്ങൾ ഉണ്ട് എന്നെ ഉള്ളൂ. ആവശ്യമായ സ്ഥലം എടുത്ത് റൈറ്റ് ക്ലിക്ക് ചെയ്ത് അവിടെ നിന്നും 'Measure Distance' എടുക്കണം. ശേഷം ദൂരം ഓരോ സ്ഥലങ്ങളായി ചേർത്ത് അളക്കാം.

More from GizBot

Best Mobiles in India

English summary
Google Maps Trick to Help You Save Petrol
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X