ഇതെന്ത്, ഫോട്ടോ ആണോ അതോ വീഡിയോയോ..! AR, LOOP, GIF, SPEED UP.. എല്ലാമുണ്ട് ഈ ഗൂഗിൾ ആപ്പിൽ

Written By:

പലപ്പോഴും കിടിലൻ ആശയങ്ങളും ആപ്പുകളും ആയിട്ടാണ് ഗൂഗിൾ നമുക്ക് മുമ്പിൽ എത്താറുള്ളത്. ഈയടുത്തായി ഇറങ്ങിയ Motion Stills ആപ്പും ആ ഒരു രീതിയിൽ ഏറെ പ്രത്യേകതകളോടെയാണ് വരുന്നത്. AR, LOOP, GIF, SPEED UP തുടങ്ങി ഒരുപിടി നല്ല സവിശേഷതകൾ കൊണ്ട് സമ്പന്നമാണ് ഈ ചെറിയ വലിയ ആപ്പ്.

ഇതെന്ത്, ഫോട്ടോ ആണോ അതോ വീഡിയോയോ..! AR, LOOP, GIF.. എല്ലാമുണ്ട് ഈ ഗൂഗി

നിലവിൽ ഇത്തരം സവിശേഷതകൾ അടങ്ങിയ ചില ആപ്പുകൾ മാത്രമാണ് ഉള്ളത്. ചില ഫോൺ കമ്പനികൾ അവരുടെ ക്യാമറകളിൽ ഇത്തരം സവിശേഷതകൾ ഉൾപ്പെടുത്താറുമുണ്ട്. എങ്കിലും എല്ലാ ആളുകൾക്കും ഇത്തരം സൗകര്യങ്ങൾ ഉപയോഗിക്കാൻ പറ്റാറില്ല. ഈയൊരു പ്രശ്നം നികത്തുകയാണ് ഗൂഗിളിന്റെ ഈ പരീക്ഷണം. എന്തൊക്കെയാണ് ആപ്പിന്റെ പ്രത്യേകതകൾ എന്ന് നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1. AR Mode

ഒരുപക്ഷെ AR സ്റ്റിക്കറുകളെ കുറിച്ച് ചെറുതായെങ്കിലും നമ്മൾ കേട്ടിട്ടുണ്ടാകും. പലരും ഉപയോഗിച്ചിട്ടുമുണ്ടാകും. അത്തരത്തിൽ ഒരു സൗകര്യമാണ് ഈ ആപ്പിലെ ആദ്യത്തെ ഓപ്ഷൻ. രസകരമായ ജീവികളുടെയും വസ്തുക്കളുടേതും ഉൾപ്പെടെ ഒരുപിടി നല്ല AR സ്റ്റിക്കറുകൾ ഇവിടെയുണ്ട്. ഇവ ക്ലിക്ക് ചെയ്‌താൽ നമ്മുടെ ക്യാമറക്ക് മുന്നിലെ ഏതെങ്കിലും പ്രതലത്തിലോ മറ്റോ അത് ചലിച്ചുകൊണ്ട് നിൽക്കും. ചിത്രങ്ങളും വിഡിയോകളും അതിലൂടെ ഉണ്ടാക്കുകയും ചെയ്യാം. ത്ഹർത്തും രസകരമാണ് ഈ ഓപ്ഷൻ.

സ്ട്രോങ്ങായ ഓർമയിൽ നിൽക്കുന്ന ആർക്കും ഊഹിക്കാൻ പറ്റാത്ത പാസ്സ്‌വേർഡ്‌ എങ്ങനെ ഉണ്ടാക്കാം?

2. Motion Still

അതായത് ഒരു GIF ഫയൽ നമ്മുട ക്യാമറ ഉപയോഗിച്ച് ഉണ്ടാക്കൽ. ഇതിലൂടെ മുൻവശത്തെയോ പിറകിലായോ ക്യാമറ ഉപയോഗിച്ച് സിനിമഗ്രാഫ് ഉണ്ടാക്കിയെടുക്കാം. അതായത് ചലിക്കുന്ന ചിത്രങ്ങൾ. ആദ്യത്തെ ഓപ്ഷനെ പോലെ തന്നെ അതീവ രസകരമാണ് ഈ ആപ്പും. ഇവ മുകളിലത്തേത് പോലെ തന്നെ മറ്റുള്ളവർക്ക് ഷെയർ ചെയ്യാനും കല്ലെറിയിലേക്ക് സേവ് ചെയ്യാനുമെല്ലാമുള്ള സൗകര്യം ആപ്പിൾ തന്നെയുണ്ട്.

3. Fast Forward

ഒരു നീളം കൂടിയ വീഡിയോ ഈ ആപ്പിലെ ഫാസ്റ് ഫോർവേഡ് ഓപ്ഷൻ വഴി എടുത്തുകഴിയുമ്പോൾ അത് വേഗത കൂട്ടാനുള്ള സൗകര്യമാണ് ഇത്. അതായത് മിനുട്ടുകൾ സെക്കന്റ്കളിലേക്ക് മാറും. ഈ സൗകര്യം ഉപയോഗപ്പെടുത്തി രസകരമായ പല വിഡിയോകളും നമുക്ക് എടുക്കാനാകും. ഉപയോഗിച്ച് തുടങ്ങുമ്പോൾ തന്നെ നിങ്ങൾക്ക് ആ കാര്യം മനസ്സിലായിക്കൊള്ളും.

അപ്പോൾ ഗൂഗിളിന്റെ ഈ ആപ്പ് ഉപയോഗിച്ച് തുടങ്ങുകയല്ലേ. ആപ്പ് പ്ലേ സ്റ്റോറിൽ ഉണ്ട്. ഇവിടെ ക്ലിക്ക് ചെയ്തും പ്ലേ സ്റ്റോറിലേക്ക് പോകാം.

തീർച്ചയായും ഏതൊരാളും അറിഞ്ഞിരിക്കേണ്ട എമർജൻസി നമ്പറുകൾ

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Motion Stills is an app from Google Research that lets you capture short videos and transform them into beautiful cinemagraphs or sweeping cinematic pans using our advanced stabilization and rendering technology.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot