ഗൂഗിള്‍ പ്ലെ സ്റ്റോറില്‍ നിന്നും യുസി ബ്രൗസര്‍ നീക്കം ചെയ്തു

Posted By: Archana V

ഗൂഗിള്‍ പ്രത്യക്ഷത്തില്‍ യുസി ബ്രൗസര്‍ പ്ലെ സ്റ്റോറില്‍ നിന്നും നീക്കം ചെയ്തു. ഗൂഗിള്‍ പ്ലെസ്റ്റോറില്‍ ഈ മൊബൈല്‍ ബ്രൗസര്‍ ചില ഉപയോക്താക്കള്‍ക്ക് കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് മുമ്പ് ഇത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നതാണ്.

ഗൂഗിള്‍ പ്ലെ സ്റ്റോറില്‍ നിന്നും യുസി ബ്രൗസര്‍ നീക്കം ചെയ്തു

ആലിബാബയുടെ ഉടമസ്ഥതയിലുള്ള മൊബൈല്‍ ബ്രൗസര്‍ പ്ലെ സ്റ്റോറില്‍ നിന്നും അപ്രത്യക്ഷമായെങ്കിലും യുസി ബ്രൗസര്‍ മിനി , യൂസി ന്യൂസ് ഉള്‍പ്പടെയയുള്ള യുസി വെബ് ആപ്ലിക്കേഷനുകള്‍ ഇപ്പോഴും സെര്‍ച്ച് ചെയ്യുമ്പോള്‍ കാണാം.

കഴിഞ്ഞ മാസം 500 ദശലക്ഷം ഡൗണ്‍ലോഡുകളുള്ള വളരെ പ്രചാരത്തിലുള്ള മൊബൈല്‍ ബ്രൗസര്‍ ആണ് യുസി ബ്രൗസര്‍. ഇന്ത്യയില്‍ മാത്രം 100 ദശലക്ഷത്തോളം ഉപയോക്താക്കള്‍ ഉണ്ട് ഇതിന്.

പ്രചാരത്തില്‍ മുമ്പിലാണെങ്കിലും ഇന്ത്യന്‍ ഉപയോക്താക്കളുടെ വ്യക്തിപരമായ വിവരങ്ങള്‍ ചൈനയിലെ ഒരു പ്രത്യേക സെര്‍വറിലേക്ക് മാറ്റുന്നതായി യുസി ബ്രൗസറിന് എതിരെ ആരോപണം ഉയര്‍ന്നിരുന്നു. ഏതാനം മാസങ്ങള്‍ക്ക് മുമ്പാണ് ഈ റിപ്പോര്‍ട്ട് വന്നത്. ഗൂഗിള്‍ ഇത്തരത്തില്‍ ഒരു നീക്കം നടത്താന്‍ കാരണം ഇതാണോ എന്നറിയില്ല.

വാട്ട്‌സാപ്പില്‍ എന്നന്നേക്കുമായി മെസേജുകള്‍ ഡീലീറ്റ് ചെയ്യാന്‍ സാധിക്കില്ല, എങ്ങനെ തിരിച്ചെടുക്കാം?

യുസിയൂണിയനില്‍ നിന്നും ലഭിച്ച ഇമെയില്‍ സന്ദേശവും ആന്‍ഡ്രോയ്ഡ് പോലീസിന്റെ സ്ഥാപകന്‍ ആര്‍ടെം റസ്സാകോവിസ്‌കി പോസ്റ്റ് ചെയ്തിരുന്നു. ഗൂഗിളിനും യുസി വെബിനും ഇടയില്‍ എന്തോ തര്‍ക്കമുണ്ടെന്നതിന്റെ വ്യക്തമായ സൂചന ഇത് നല്‍കുന്നുണ്ട്.

പുതിയ ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിനായി ഉപയോഗിക്കുന്ന എല്ലാ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളും ഉപേക്ഷിക്കണം എന്ന് യുസി യൂണിയന്‍ ഇമെയില്‍ പങ്കാളികളെ താക്കീത് ചെയ്യുന്നുണ്ട്.

ഡൗണ്‍ലോഡുകളുടെ എണ്ണം കൂട്ടുന്നതിനായി തെറ്റിദ്ധരിപ്പിക്കുന്നതും തെറ്റായതുമായ മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നതിനാല്‍ 30 ദിവസത്തേക്ക് പ്ലെ സ്റ്റോറില്‍ നിന്നും താല്‍ക്കാലികമായി ബ്രൗസര്‍ നീക്കം ചെയ്യുകയാണന്ന് യുസി ബ്രൗസറിലെ ജീവനക്കാരനെന്ന് പറയപ്പെടുന്ന മൈക്ക് റോസ്സ് ട്വീറ്റ് ചെയ്യുന്നു.

ഇതാദ്യമായിട്ടല്ല യുസി ബ്രൗസര്‍ ഇത്തരത്തില്‍ ഒരു പ്രശ്‌നം അഭിമുഖീകരിക്കുന്നത്. ആഗസ്റ്റില്‍ അനധികൃതമായി ഡേറ്റ മോഷണം നടത്തിയതിന്റെ പേരില്‍ മൊബൈല്‍ ബ്രൗസര്‍ നിരീക്ഷണത്തില്‍ ആയിരുന്നു. ബ്രൗസറിന് രാജ്യത്ത് നിരോധനം നേരിടേണ്ടി വരുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അത് മാത്രമല്ല ആരോപണങ്ങളെ തുടര്‍ന്ന് ഇപ്പോഴും ചീത്തപ്പേരാണ് നേടിയിരിക്കുന്നത്.

ഇന്ത്യയില്‍ മികച്ച പ്രവര്‍ത്തനം ലഭ്യമാക്കിയതിനെ തുടര്‍ന്നാണ് യുസി ബ്രൗസറിന്റെ പ്രചാരം ഉയര്‍ന്നത്. ഇത് പേജുകള്‍ വളരെ വേഗത്തില്‍ ലോഡ് ചെയ്യുകയും നിരവധി ട്രാഫിക്കുകള്‍ സേവ് ചെയ്യുകയും ചെയ്യും. ഇതിന് പുറമെ യുസി ബ്രൗസറിന്റെ ഹോം പേജ് നിരവധി പ്രമുഖ വെബ്‌സൈറ്റുകളും ആപ്പുകളും ഉള്‍പ്പെടുത്തുന്നുണ്ട്. അതിനാല്‍ ഒറ്റ് ക്ലിക്കലൂടെ ഇതിലേക്ക് എത്താന്‍ കഴിയും.

ഇതിന്റെ എപികെ ഫയല്‍ വഴി ഇപ്പോഴും യുസി ബ്രൗസര്‍ ഡൗണ്‍ ലോഡ് ചെയ്യാം. എന്നാല്‍, അങ്ങനെ ചെയ്യുന്നത് നിങ്ങളുടെ ഡിവൈസിനെ അപകടത്തില്‍ ആക്കിയേക്കാം.

English summary
While UC Browser has vanished from Google Play Store, other UCWeb applications including UC Browser Mini and UC News are still visible..

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot