പോണ്‍ മാല്‍വെയര്‍ ബാധിച്ച 60 ഗെയിമുകള്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് നീക്കി

|

പോര്‍ണോഗ്രാഫിക് മാല്‍വെയര്‍ ബാധിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഗൂഗിള്‍ ഏകദേശം 60 ഗെയിമുകള്‍ പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്തു. ഇവയില്‍ അധികവും കുട്ടികള്‍ക്ക് വേണ്ടിയുള്ള ഗെയിമുകളാണ്. ഇസ്രായേല്‍ ആസ്ഥാനമായ ചെക്ക്‌പോയിന്റ് സേഫ്റ്റ്‌വെയര്‍ ടെക്‌നോളജീസ് ആണ് അഡല്‍റ്റ് സൈ്വന്‍ എന്ന് പേരിട്ടിരിക്കുന്ന മാല്‍വെയര്‍ കണ്ടെത്തിയത്.

 
പോണ്‍ മാല്‍വെയര്‍ ബാധിച്ച 60 ഗെയിമുകള്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന്

വ്യാജ സെക്യൂരിറ്റി സോഫ്റ്റ്‌വെയറുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ പ്രേരിപ്പിച്ചാണ് മാല്‍വെയര്‍ ആളുകളെ കുടുക്കുന്നത്.

 

ഇതിനായി മാല്‍വെയര്‍ ഉപയോഗിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ഇവയാണ്:

1. അശ്ലീലചിത്രങ്ങള്‍ പരസ്യങ്ങളെന്ന വ്യാജേന പ്രദര്‍ശിപ്പിക്കുക

2. വ്യാജ സെക്യൂരിറ്റി ആപ്പുകള്‍ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുക

3. പണം ഈടാക്കി പ്രീമിയം സേവനങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്യിക്കുക

മാല്‍വെയര്‍ ഇന്‍സ്‌റ്റോള്‍ ചെയ്താലുടന്‍ ഇത് പണി തുടങ്ങില്ല. ഫോണ്‍ ബൂട്ട് ചെയ്യപ്പെടുന്നത് വരെ അല്ലെങ്കില്‍ സ്‌ക്രീന്‍ അണ്‍ലോക്ക് ആകുന്നത് വരെ കാത്തിരിക്കും. മാല്‍വെയര്‍ ബാധയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നുടന്‍ ഗൂഗിള്‍ ഗെയിമുകള്‍ നീക്കം ചെയ്തു.

ഗെയിമുകള്‍ ഡെവലപ്പ് ചെയ്തവരെ നിരോധിക്കുകയും ചെയ്തിട്ടുണ്ട്. ഈ ഗെയിമുകള്‍ ഇന്‍സ്‌റ്റോള്‍ ചെയ്തിട്ടുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കുമെന്നും ഗൂഗിള്‍ വ്യക്തമാക്കിയിട്ടുണ്ട്. മാല്‍വെയര്‍ ആന്‍ഡ്രോയ്ഡിന്റെ സുരക്ഷയെ കാര്യമായി ബാധിച്ചിട്ടില്ലെന്നാണ് ഗൂഗിളിന്റെ വിലയിരുത്തല്‍.

മാല്‍വെയര്‍ ബാധിച്ച ഗെയിമുകള്‍ മൂന്ന് മുതല്‍ ഏഴ് ദശലക്ഷം തവണ വരെ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. വ്യാജ സെക്യൂരിറ്റി സോഫ്റ്റ്‌വെയറുകള്‍ ഡൗണ്‍ലോഡ് ചെയ്യിക്കുക, പ്രീമിയം സേവനങ്ങള്‍ വാഗ്ദാനം ചെയ്ത് പണം തട്ടുക എന്നിവയ്ക്ക് പുറമെ ഉപയോക്താക്കളുടെ പാസ്‌വേഡുകള്‍ ഉള്‍പ്പെടെയുള്ള രഹസ്യവിവരങ്ങള്‍ അഡല്‍റ്റ് സൈ്വന്‍ കൈക്കലാക്കിയതായും ചെക്ക്‌പോയിന്റിലെ ഗവേഷകര്‍ പറയുന്നു.

നോക്കിയ ആശ ഫോണുകള്‍ വീണ്ടും എത്തുന്നുനോക്കിയ ആശ ഫോണുകള്‍ വീണ്ടും എത്തുന്നു

ഈ ആപ്പുകള്‍ എങ്ങനെ പ്ലേസ്റ്റോറില്‍ എത്തിയെന്ന കാര്യം അത്ഭുതത്തോടെയാണ് പലരും നോക്കികാണുന്നത്. സുരക്ഷാഭീഷണി ഉയര്‍ത്തുന്ന ആപ്പുകളെ കണ്ടെത്താനും നീക്കം ചെയ്യാനുമുള്ള ക്രമീകരണങ്ങള്‍ ഗൂഗിള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കുട്ടികള്‍ക്ക് അനുയോജ്യമായ ആപ്പുകള്‍ കണ്ടെത്തുന്നതിനായി പ്ലേസ്റ്റോറില്‍ ഫാമിലി കളക്ഷന്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് ഗൂഗിള്‍ പ്രസ്താവനയില്‍ അറിയിച്ചു. ഈ വിഭാഗത്തിലുള്ള ആപ്പുകളെ മാല്‍വെയര്‍ ബാധിച്ചിട്ടില്ല. പരസ്യങ്ങള്‍ പരിശോധിച്ച് അവ കുട്ടികള്‍ക്ക് അനുയോജ്യമായവയാണോ എന്ന് ഉറപ്പാക്കുമെന്നും ഗൂഗിള്‍ കൂട്ടിച്ചേര്‍ത്തു.

Best Mobiles in India

Read more about:
English summary
Google has removed nearly 60 games, many of which were for children, from its Play Store after a security research firm found they were infected with a pornographic malware.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X