Home
Apps

രണ്ട് സാംസങ് ആപ്പുകൾ ചാരപ്പണിക്ക് ശ്രമിക്കുന്നെന്ന് ഗൂഗിൾ; ഇല്ലെന്ന് സാംസങ്; സംഭവിച്ചതിങ്ങനെ...

സാംസങ് സ്മാർട്ട്ഫോണുകളിലെ രണ്ട് ആപ്പുകൾക്ക് എതിരേ അ‌ബദ്ധത്തിൽ സുരക്ഷാ മുന്നറിയിപ്പ് നൽകി ഗൂഗിൾ പ്ലേ പ്രൊട്ടക്ട്. സാംസങ് ആപ്പുകളായ മെസേജ്, വാലറ്റ് എന്നിവയ്ക്ക് എതിരേയാണ് ഗൂഗിൾ പ്ലേ പ്രൊട്ടക്ട് സുരക്ഷാ മുന്നറിയിപ്പ് നൽകിയത്. ഈ രണ്ട് ആപ്പുകളും ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്താൻ ശ്രമിക്കുന്നെന്നായിരുന്നു ആരോപണം.

9to5Google-ന്റെ റിപ്പോർട്ട് അനുസരിച്ച്, കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ഗൂഗിളിന്റെ സുരക്ഷാ സേവനമായ ഗൂഗിൾ പ്ലേ പ്രൊട്ടക്ടിൽ നിന്ന് ചില സാംസങ് ഗാലക്സി ഉപയോക്താക്കൾക്ക് ഒരു മെസേജ് ലഭിച്ചു. സാംസങ് മെസേജെസ്, വാലറ്റ് എന്നീ ആപ്പുകളുടെ ഉപയോഗം ഫോണിന് ഹാനികരമാകാൻ സാധ്യതയുണ്ട് എന്ന മുന്നറിയിപ്പാണ് മെസേജിൽ ഉണ്ടായിരുന്നത്.

രണ്ട് സാംസങ് ആപ്പുകൾ ചാരപ്പണിക്ക് ശ്രമിക്കുന്നെന്ന് ഗൂഗിൾ

ഈ രണ്ട് ആപ്പുകളും ''എസ്എംഎസ് സന്ദേശങ്ങൾ, ഫോട്ടോകൾ, ഓഡിയോ റെക്കോർഡിംഗുകൾ, കോൾ ഹിസ്റ്ററി പോലുള്ള വ്യക്തിഗത ഡാറ്റയിൽ ചാരപ്പണി നടത്താൻ" ശ്രമിക്കുന്നു എന്ന് ഗൂഗിൾ പ്ലേ പ്രൊട്ടക്ട് മുന്നറിയിപ്പുകൾ അവകാശപ്പെട്ടു. മുന്നറിയിപ്പിനെ തുടർന്നുണ്ടായ സംഭവവികാസങ്ങൾ ഒരു താൽക്കാലിക സെർവർ ​തകരാറിന് കാരണമായി. എന്നാൽ ഗൂഗിളിന് സംഭവിച്ച അ‌ബദ്ധമാണ് ഇത്തരമൊരു മുന്നറിയിപ്പിന് ഇടയാക്കിയതെന്നാണ് പിന്നീട് പുറത്തുവന്നത്.

ഉപയോക്താക്കൾക്ക് ഈ രണ്ട് ആപ്പുകളും സാധാരണ പോലെ തന്നെ ഉപയോഗിക്കാമെന്ന് സാംസങ് വ്യക്തമാക്കി. സാംസങ് സന്ദേശങ്ങൾ ആപ്പ് ഉപയോഗിക്കുമ്പോൾ ഫോണിന് സുരക്ഷാ പ്രശ്‌നമുണ്ടെന്ന് പറയുന്ന പോപ്പ്-അപ്പ് ഉപയോഗിച്ച് ഫോണുകളിൽ മുന്നറിയിപ്പ് എത്തിയത് ഗൂഗിൾ സെർവറിന്റെ താൽക്കാലിക ഫെയിലിയർ മൂലമാണ് എന്ന് സാംസങ് കമ്മ്യൂണിറ്റി ഫോറത്തിൽ പ്രത്യക്ഷപ്പെട്ട ഒരു മെസേജ് സ്ഥിരീകരിച്ചു.

രണ്ട് സാംസങ് ആപ്പുകൾ ചാരപ്പണിക്ക് ശ്രമിക്കുന്നെന്ന് ഗൂഗിൾ

ഗൂഗിൾ സെർവറിന്റെ ആ തകരാർ പരിഹരിച്ചിട്ടുണ്ട്. ഉപയോക്താക്കൾക്ക് ഈ രണ്ട് സാംസങ് ആപ്പുകളും ഒരു ആശങ്കയുമില്ലാതെ തുടർന്നും ഉപയോഗിക്കാമെന്ന് സാംസങ് വ്യക്തമാക്കുന്നു. സാംസങ് വാലറ്റ്, മെസേജ് ഉപയോക്താക്കൾക്ക് ഇനിയും ഇത്തരം മെസേജുകൾ എത്തിയാലും അ‌ത് അ‌വഗണിച്ചുകൊണ്ട് ഈ ആപ്പുകളുടെ ഉപയോഗം തുടരാം എന്നും സാംസങ് വ്യക്തമാക്കുന്നു.

ഇത്തരം മെസേജുകൾ തുടർന്നും എത്തിയാൽ ഉപയോക്താക്കൾക്ക് അ‌ത് അ‌വഗണിക്കുകയോ അല്ലെങ്കിൽ ഫോൺ റീസ്റ്റാർട്ട് ചെയ്യുകയോ ചെയ്യാം. ഗൂഗിൾ പ്ലേ സ്റ്റോർ ആപ്പിനായുള്ള കാഷെയും ഡാറ്റയും മായ്‌ക്കാനും അല്ലെങ്കിൽ അൺഇൻസ്റ്റാൾ ചെയ്‌ത് വീണ്ടും ഇൻസ്റ്റാൾ ചെയ്യാനും ശ്രമിക്കാവുന്നതാണ്. ഈ ആപ്പുകൾ റീസെറ്റ് ചെയ്യുന്നത് എങ്ങനെയെന്ന് ഇതാ:

ആപ്പ് റീസെറ്റ് ചെയ്യാനുള്ള വഴി: ആദ്യം സെറ്റിങ്സിലേക്ക് പോകുക. തുടർന്ന് ആപ്പുകൾ തെരഞ്ഞെടുക്കുക. ശേഷം മോർ ഓപ്ഷൻ ഐക്കണിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് റീസെറ്റ് ആപ്പ് സെറ്റിങ്സ് തെരഞ്ഞെടുക്കുക. റീസെറ്റ് കൺഫേം ചെയ്യുക. തുടർന്ന് ഫോൺ റീസ്റ്റാർട്ട് ചെയ്യുക. അ‌തോടെ സുരക്ഷാ മുന്നറിയിപ്പ് ലഭിക്കുന്നത് ഒഴിവാകുകയും ആപ്പുകൾ സാധാരണപോലെ പ്രവർത്തിപ്പിക്കുകയും​ ചെയ്യാം.

രണ്ട് സാംസങ് ആപ്പുകൾ ചാരപ്പണിക്ക് ശ്രമിക്കുന്നെന്ന് ഗൂഗിൾ

റീസെറ്റിങ് ആപ്പ് പ്രിഫറൻസ് ഡിഫോൾട്ട് ആപ്പ് സെറ്റിങ്ങുകൾ പുനസ്ഥാപിക്കും. ഡിസേബിൾഡ് ആപ്പുകൾ, നോട്ടിഫിക്കേഷനുകൾ, ബാക്ഗ്രൗണ്ട് ഡാറ്റ, പെർമിഷനുകൾ, എന്നിവയെല്ലാം ഇത്തരത്തിൽ പുനസ്ഥാപിക്കപ്പെടും. ഉപയോക്താക്കൾക്ക് നിലവിലുള്ള ആപ്പ് ഡാറ്റയൊന്നും നഷ്‌ടമാകില്ല. ആപ്പ് റീസെറ്റ് ചെയ്യുന്നതിലൂടെ ഉപയോക്താക്കൾക്ക് മെസേജ് ആപ്പ് വീണ്ടും ഉപയോഗിക്കാൻ സാധിക്കുമെന്ന് സാംസങ് ഉറപ്പുനൽകുന്നു.

അതേസമയം, ഇത്തരമൊരു മുന്നറിയിപ്പിന്റെ പേരിൽ ഗൂഗിൾ പ്ലേ പ്രൊട്ടക്ട് ഡിസേബിൾ ചെയ്യാൻ പാടില്ല. ഹാനികരമായ പെരുമാറുന്ന ആപ്പുകളും ഡി​വൈസുകളും ഗൂഗിൾ പ്ലേ പ്രൊട്ടക്ട് സ്കാൻ ചെയ്യുന്നു. ഉപയോക്താവ് ഡൗൺലോഡ് ചെയ്യുന്നതിന് മുമ്പ് അത് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നുള്ള ആപ്പുകൾ സുരക്ഷിതമാണോയെന്ന് പരിശോധിക്കുന്നു.

​വൈറസുകളും മറ്റും ഫോണിലേക്ക് കടന്നുകയറുന്നത് തടയാനും ഉപയോക്താക്കളുടെ ഫോണിനെ ദോഷകരമായി ബാധിക്കുന്ന ആപ്പുകൾ കണ്ടെത്താനും ഗൂഗിൾ പ്ലേ പ്രൊട്ടക്റ്റ് സഹായിക്കും. ഫോണിലിത് ആക്ടിവേറ്റ് ചെയ്യാൻ: പ്ലേ സ്റ്റോർ ആപ്പ് ഓപ്പണാക്കുക. പ്രൊ​ഫൈൽ ഐക്കണിൽ ക്ലിക്ക് ചെയ്യുക. പ്ലേ പ്രൊട്ടക്ട് സെറ്റിങ്സിൽ ടാപ് ചെയ്യുക. തുടർന്ന് സ്കാൻ ആപ്പ് വിത്ത് പ്ലേ പ്രൊട്ടക്ഷൻ ഓൺ ആക്കുക.

More from GizBot

Best Mobiles in India

English summary
Google Play Protect has accidentally issued a security warning against two apps on Samsung smartphones. Google Play Protect issued a security warning against Samsung apps like Message and Wallet. It was alleged that these two apps are trying to steal users' information.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X