Home
Apps

വാട്സ്ആപ്പ് ചാറ്റ് ബാക്കപ്പ്; സ്റ്റോറേജ് സ്പേസിന് പരിധി വയ്ക്കാൻ ഗൂഗിൾ

വാട്സ്ആപ്പ് ചാറ്റ് ബാക്കപ്പുകൾ നിലവിൽ ഗൂഗിൾ ഡ്രൈവിലാണ് സംഭരിക്കപ്പെടുന്നത്. ആൻഡ്രോയിഡ് ഉപയോക്താക്കൾക്കാണ് നിലവിൽ ഈ സൌകര്യം ലഭിക്കുന്നത്. ചാറ്റ് ബാക്കപ്പുകൾ സ്റ്റോർ ചെയ്യാൻ ഗൂഗിൾ അൺലിമിറ്റഡ് സ്പേസും നൽകുന്നുണ്ട്. വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് എത്ര വേണമെങ്കിലും ഡാറ്റ ഇങ്ങനെ സ്റ്റോർ ചെയ്യാനാകും. സാധാരണ ഗതിയിൽ ഗൂഗിൾ അക്കൌണ്ടുകൾക്കൊപ്പം ലഭിക്കുന്ന സ്റ്റാൻഡേർഡ് സ്റ്റോറേജ് സ്പേസിന്റെ ഭാഗമാകില്ലെന്ന പ്രത്യേകതയും വാട്സ്ആപ്പ് ഡാറ്റ ബാക്കപ്പിനുണ്ട്. എന്നാൽ ഈ സാഹചര്യത്തിന് മാറ്റമുണ്ടാകാൻ പോകുന്നു എന്നാണ് പുറത്ത് വരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വാട്സ്ആപ്പ്

ഇത്തരത്തിൽ വാട്സ്ആപ്പ് ചാറ്റ് ബാക്കപ്പുകൾക്കായി അൺലിമിറ്റഡ് സ്റ്റോറേജ് സ്പേസ് നൽകുന്ന രീതി ഗൂഗിൾ അവസാനിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇനി മുതൽ ചാറ്റ് ബാക്കപ്പുകൾ സ്റ്റോർ ചെയ്യാൻ പരിമിതമായ സ്റ്റോറേജ് സ്പേസ് മാത്രമായിരിക്കും ഗൂഗിൾ നൽകുകയെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. വാട്സ്ആപ്പിനെക്കുറിച്ചുള്ള വാർത്തകളും ലീക്കുകളും പുറത്ത് വിടുന്ന വാബീറ്റഇൻഫോയാണ് റിപ്പോർട്ട് പുറത്ത് വിട്ടത്.

ചാറ്റ്

വാബീറ്റഇൻഫോയുടെ റിപ്പോർട്ട് അനുസരിച്ച്, ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് അവരുടെ ചാറ്റ് ബാക്കപ്പുകൾ സ്റ്റോർ ചെയ്യാൻ അൺലിമിറ്റഡ് പ്ലാനുകൾ നൽകുന്നത് നിർത്താൻ ഗൂഗിൾ പദ്ധതിയിടുകയാണ്. ഇത് സംബന്ധിച്ച ഒരു സ്ക്രീൻഷോട്ടും വാബീറ്റ ഇൻഫോ പുറത്ത് വിട്ടിട്ടുണ്ട്. ഗൂഗിൾ നൽകുന്ന ക്ലൌഡ് സ്റ്റോറേജ് സേവനത്തിൽ, ചാറ്റ് ബാക്കപ്പുകൾ സ്റ്റോർ ചെയ്യുന്നതിൽ ഒരു പരിധി കാണിക്കുന്നതാണ് ഈ സ്ക്രീൻഷോട്ട്. അത് പോലെ തന്നെ, ഡ്രൈവ് സ്പേസ് ഏതാണ്ട് നിറഞ്ഞിരിക്കുമ്പോഴെല്ലാം ഗൂഗിൾ ഡ്രൈവ് ഉപയോക്താക്കളെ നോട്ടിഫൈ ചെയ്യും. കൂടാതെ, ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ചാറ്റ് ബാക്കപ്പുകൾ സൗജന്യമായി സ്റ്റോർ ചെയ്യാൻ ഗൂഗിൾ ഒരു നിശ്ചിത പരിധിയിൽ ഉള്ള സ്റ്റോറേജ് സ്പേസ് നൽകുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ( ഇപ്പോൾ, ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി കമ്പനി വാഗ്ദാനം ചെയ്യുന്ന സ്റ്റോറേജ് പ്ലാനിന് പരിധിയില്ല. )

ഫയലുകൾ

2021 ഒക്ടോബറിൽ ആണ് ഈ ഫീച്ചർ ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ബാക്കപ്പ് സ്റ്റോറേജ് സൈസ് മാനേജ് ചെയ്യാൻ വാട്സ്ആപ്പ് പുതിയ ഫീച്ചർ സജ്ജീകരിക്കുന്നതായിട്ടായിരുന്നു അന്നത്തെ റിപ്പോർട്ടുകൾ. ചാറ്റ് ബാക്കപ്പുകൾക്കായി വിനിയോഗിച്ചിരിക്കുന്ന സ്റ്റോറേജ് സ്പേസിന്റെ അളവ് മനസിലാക്കാൻ ഉപയോക്താക്കളെ ഫീച്ചർ സഹായിക്കും. ശേഷം ബാക്കപ്പ് ചെയ്യുന്ന ഫയലുകൾ നിയന്ത്രിക്കാനും യൂസേഴ്സിന് കഴിയും. ഗൂഗിൾ ഡ്രൈവിൽ ലഭ്യമായ ചാറ്റ് ബാക്കപ്പുകളിൽ നിന്ന് ഓഡിയോ ഫയലുകൾ, ഫോട്ടോകൾ, വീഡിയോകൾ, ഡോക്യുമെന്റുകൾ എന്നിങ്ങനെ ഫയൽ ടൈപ്പുകൾ ഒഴിവാക്കാനുള്ള ടോഗിൾ സൌകര്യവും ഒക്ടോബറിലെ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു. അന്ന് പ്രത്യേകിച്ച് 'ആവശ്യമില്ലാത്ത' ഈ ഫീച്ചർ എന്തിനാണ് കൊണ്ട് വരുന്നതെന്നും ചോദ്യങ്ങൾ ഉയർന്നിരുന്നു. അതും ഗൂഗിൾ ഡ്രൈവിൽ അൺലിമിറ്റഡ് സ്റ്റോറേജ് സൌകര്യം ഉള്ളപ്പോൾ.

റിപ്പോർട്ടുകൾ

റിപ്പോർട്ടുകൾ

ഇപ്പോഴിതാ സംശയങ്ങൾക്കെല്ലാം മറുപടി കിട്ടിയിരിക്കുകയാണ്. പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് അന്ന് ചർച്ച ചെയ്യപ്പെട്ട ഫീച്ചറിന് പ്രസക്തിയും കൈ വന്നിരിക്കുന്നു. അൺലിമിറ്റഡ് സ്റ്റോറേജ് സ്പേസ് സൌകര്യവും ഇല്ലാതെയാകുന്നു എന്ന് ഏറെക്കുറെ ഉറപ്പായിരിക്കുന്ന സാഹചര്യം കൂടിയാണ് ഇപ്പോൾ. എന്തായാലും കൂടുതൽ വ്യക്തതയ്ക്കായി ഗൂഗിളിൽ നിന്നോ വാട്സ്ആപ്പിൽ നിന്നോ ഔദ്യോഗിക അറിയിപ്പിനായി കാത്തിരിക്കേണ്ടതുമുണ്ട്.

ഡെസ്‌ക്‌ടോപ്പ്

വാട്സ്ആപ്പിൽ ഉടൻ പ്രതീക്ഷിക്കുന്ന ചില പുതിയ ഫീച്ചറുകൾ പരീക്ഷണ ഘട്ടത്തിലാണെന്നും ചില റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. അക്കൂട്ടത്തിൽ ചില സുരക്ഷാ ഫീച്ചറുകളും ഉണ്ടെന്ന് വാബീറ്റഇൻഫോയും റിപ്പോർട്ട് ചെയ്തിരുന്നു. സേവനം ആരംഭിച്ച നാൾ മുതൽ പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നതിൽ വാട്സ്ആപ്പ് ഏറെ മുന്നിലാണ്. അതിനാൽ തന്നെ പുതിയ ഫീച്ചറുകൾ ഉടൻ എത്തുമെന്ന് പറയുന്നതിൽ അതിശയോക്തിയില്ല. വാട്സ്ആപ്പ് അതിന്റെ ഡെസ്‌ക്‌ടോപ്പ്, വെബ് വേർഷനുകൾക്കായിട്ടാണ് പുതിയ സുരക്ഷാ ഫീച്ചർ പരീക്ഷിക്കുന്നത്.കോടിക്കണക്കിന് ആളുകളാണ് ജോലിക്കും വ്യക്തിഗത ആവശ്യത്തിനും വാട്സ്ആപ്പ് ഉപയോഗിക്കുന്നത്. അതിൽ പ്രൊഫഷണലുകളും കമ്പനികളും ഒക്കെ വാട്സ്ആപ്പ് വെബ്, ഡെസ്ക്ടോപ്പ് വേർഷനുകൾ കൂടുതലായി ഉപയോഗിക്കുന്നുമുണ്ട്. ഈ ഗണത്തിലെ യൂസേഴ്സിന് കൂടുതൽ സുരക്ഷയും സ്വകാര്യതയും ഉറപ്പ് വരുത്താനാണ് പുതിയ ഫീച്ചർ വാട്സ്ആപ്പ് അവതരിപ്പിക്കുന്നത്.

സ്റ്റെപ്പ് വെരിഫിക്കേഷൻ

ഡെസ്ക്ടോപ്പ് വെബ് വേർഷനുകൾക്കായി വാട്സ്ആപ്പ്, ടു സ്റ്റെപ്പ് വെരിഫിക്കേഷൻ കൊണ്ട് വരുന്നതായാണ് വാബീറ്റഇൻഫോ റിപ്പോർട്ട് ചെയ്യുന്നത്. ബയോമെട്രിക് ഓതന്റിക്കേഷൻ സപ്പോർട്ട് വെബ്, ഡെസ്‌ക്‌ടോപ്പ് വേർഷനുകളിൽ ഇപ്പോൾ തന്നെ ലഭ്യമാണ്. ബയോമെട്രിക് ഓതന്റിക്കേഷൻ വിലയിരുത്തപ്പെടുന്നത് ഏറ്റവും മികച്ച സുരക്ഷ ഫീച്ചറുകളിൽ ഒന്ന് എന്ന നിലയ്ക്കാണ്. അധിക സുരക്ഷ എന്ന നിലയ്ക്കാണ് ടു സ്റ്റെപ്പ് വെരിഫിക്കേഷൻ വാട്സ്ആപ്പ് കൊണ്ട് വരുന്നത്. ഉപയോക്താക്കൾക്ക് അധിക സുരക്ഷയും സ്‌കാമുകളിൽ നിന്നുള്ള പ്രൊട്ടക്ഷനും പുതിയ ഫീച്ചർ ഉപയോക്താക്കൾക്ക് നൽകും.

പുതിയ ഫീച്ചർ

റിപ്പോർട്ട് അനുസരിച്ച്, രണ്ട് ഓപ്ഷനുകളാണ് പുതിയ ഫീച്ചർ ആക്റ്റിവേറ്റ് ചെയ്യാൻ യൂസറിന് നൽകുക. പിൻ സെറ്റ് ചെയ്തോ ഇമെയിൽ അഡ്രസ് ആഡ് ചെയ്തോ ആയിരിക്കും ഇത്. മൊബൈൽ ഉപയോക്താക്കൾക്ക് സമാനമായ ഫീച്ചർ ഇപ്പോൾ തന്നെ ലഭ്യമാണ്. നിലവിൽ ഇനീഷ്യൽ ഡെവലപ്പ്മെന്റ് ഘട്ടത്തിലുള്ള ഫീച്ചർ പൊതു ബീറ്റ ടെസ്റ്റേഴ്സിന് എപ്പോൾ ലഭ്യമാകുമെന്ന് വ്യക്തമല്ല. വാട്സ്ആപ്പ് ഈ വർഷം തന്നെ ഈ പുതിയ ഫീച്ചർ അവതരിപ്പിക്കാനുള്ള സാധ്യതയാണ് നിലവിൽ കാണുന്നത്.

ഗ്ലോബൽ വോയ്‌സ് മെസേജ് പ്ലെയർ

ഗ്ലോബൽ വോയ്‌സ് മെസേജ് പ്ലെയർ

ബീറ്റ പരീക്ഷണ ഘട്ടത്തിലുള്ള മറ്റൊരു ഫീച്ചർ ആണ് ഗ്ലോബൽ വോയ്‌സ് മെസേജ് പ്ലെയർ. ഫീച്ചർ വോയിസ് മെസേജുകൾ പ്ലേ ചെയ്ത് കൊണ്ടിരിക്കെ മറ്റ് ചാറ്റുകളിലേക്ക് പോകാനും മറ്റ് ആപ്പുകൾ ഉപയോഗിക്കാനും വാട്സ്ആപ്പിനെ സഹായിക്കുന്നു. നിലവിൽ ഐഒഎസ് ബീറ്റയിലാണ് ഫീച്ചറിന്റെ പരീക്ഷണം പുരോഗമിക്കുന്നത്. ഇത് പൂർത്തിയായി കഴിഞ്ഞാൽ ഫീച്ചർ എല്ലാ യൂസേഴ്സിനും ലഭിക്കും. സാധാരണ വോയിസ് മെസേജുകൾ പ്ലേ ചെയ്യുന്നത് യൂസർ ആ ചാറ്റിൽ നിൽക്കുമ്പോൾ മാത്രമാണ് . ചാറ്റിൽ നിന്ന് പുറത്ത് പോയാൽ വോയ്‌സ് പ്ലേ ചെയ്യുന്നത് അവസാനിക്കുകയും ചെയ്യും. മറ്റ് ആപ്പുകളിലേക്ക് മാറുമ്പോൾ പോലും വോയ്‌സ് മെസേജുകൾ പ്ലേ ചെയ്യാൻ പുതിയ ഫീച്ചർ സഹായിക്കും. ഒരു വോയിസ് മെസേജ് കേൾക്കുമ്പോൾ തന്നെ നമുക്ക് മറ്റൊരു ചാറ്റിലേക്ക് പോകാനും സാധിക്കും.

More from GizBot

Best Mobiles in India

English summary
Reports suggest that Google may end up offering unlimited storage space for WhatsApp chat backups. According to the report, Google will now only provide limited storage space to store chat backups. The report was released by wabetainfo.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X